ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

4 March 2017

ക്ഷേത്രസങ്കല്പത്തിന് ആധാരം 9

🔱 ക്ഷേത്രസങ്കല്പത്തിന് ആധാരം

                      ഭാഗം 9

🔱 ഉപനയനവും, ദ്വിജത്വവും

ഒരുവൻ താൻ മൃത്യുവിന് ഇരയാകേണ്ടവനാണ് എന്ന് തിരിച്ചറിയുന്നു. തന്റെ പുത്രനും ജനിച്ചത് മൃത്യുവിന് ഇരയാകുവാൻ വേണ്ടിത്തന്നെ! അത് കൊണ്ട് പിതാവ് പുത്രനെ മൃത്യുവിന്റെ അടുക്കലേക്ക് പറഞ്ഞു വിടുകയാണ്. ആ ചടങ്ങിനാണ് ഉപനയനം എന്ന് പറയുന്നത്. ഉപനയന സന്ദർഭത്തെ ഋഷി ഔപനിഷദികമായ ഒരു അറിവിലേക്ക് വളർത്തിക്കൊണ്ട് പോകുന്നതാണ് ഉശൻ സ്വന്തം പുത്രനായ നചികേതസ്സിനെ മൃത്യുവിന് കൊടുക്കും എന്ന് പറയുന്ന കഠോപനിഷത്ത്. പിതാവിനെ ആചാര്യനായി സ്വീകരിച്ച് ഇതുവരെ വളർന്ന പുത്രനെ മൃത്യുവിന്റെ ആചാര്യപദവിക്ക് മുന്നിലേക്ക് വിടുകയാണ് ഇതിൽ. തുടർന്ന് മൂന്ന് പകലും രാത്രിയും അവൻ പട്ടിണി കിടക്കും. ഉറങ്ങാതെ നോക്കണം. അപ്പോൾ അവൻ ചെറുപ്പമായത് കൊണ്ട് മൃത്യുവിന്റെ ദ്വാരത്തിലെത്തും

ആ മൃത്യു ദ്വാരത്തിൽ നിന്ന് ഏഴു വയസ്സ് തികയാത്തതു കൊണ്ട് പൂർവ്വജന്മ സ്മരണകൾ അവനിലുണരും. തന്റെ ജന്മജന്മാന്തരങ്ങളുടെ അറിവിൽ നിന്ന് തന്റെ ജനിതക വിജ്ഞാനത്തിന്റെ ആന്തരികമായ അറിവിന്റെ തലങ്ങളിലേക്കവൻ ഇറങ്ങിപ്പോകും. പുറം ലോകം സത്യമാണെന്നും പുറത്തുള്ളതെല്ലാം ശരിയാണ് എന്നും പഠിക്കുന്നതിന് മുമ്പുള്ള അവന്റെ അകത്തേക്കുള്ള ഒരു തീർത്ഥയാത്രയാണിത്. അപ്പോൾ അവനൊരു സത്യം അറിയും ദൃഷ്ടവും, നഷ്ടവുമാകുന്ന ഈ പ്രപഞ്ചവും, അതിനെ കാണുന്നവനായ ഞാനും മൃത്യു മുഖത്ത് നിന്ന് മൃത്യുവിനോട് ചോദ്യം ചെയ്ത് മൃത്യുവിന്റെ കരാളഹസ്തങ്ങളിൽ നിന്ന് മോചനം നേടി മൃത്യുവിന് അതിജീവിച്ച് തിരിച്ചെത്തുമ്പോൾ ഞാൻ ദ്വിജനാകുന്നുവെന്ന് അറിയുന്ന അനുഭൂതിസമ്പന്നമായൊരു മുഹൂർത്തം.

ഇങ്ങിനെയൊരു ഭാവാതീതന്മാരുടെ പാരമ്പര്യ സ്രോതസ്സുകളിൽ നിന്ന് അന്തരിന്ദ്രിയ തലത്തിലെത്തി അതിനെ ബോധ്യപ്പെട്ട് തിരിച്ചു വന്ന് സമാവർത്തനം കഴിഞ്ഞ് വേദവേദാംഗങ്ങളൊക്കെ തുടർന്ന് പഠിക്കും 4 വേദങ്ങൾ, 6 ശാസ്ത്രങ്ങൾ, 4 ഉപവേദങ്ങൾ ഇവയൊക്കെ പഠിക്കും. ഇതൊക്കെ പഠിച്ചു കഴിഞ്ഞവനാണ് ബാഹ്യമായ ക്ഷേത്രത്തിൽ പെരുമാറുന്നത്. പ്രാചീന കാലത്ത് ഇങ്ങിനെ ആയിരുന്നു. ഇന്ന് എങ്ങിനെ നടക്കുന്നു എന്നറിയില്ല. പൂജകനൊക്കെ ദ്വിജൻ ആകുന്നുണ്ടോ എന്നും അറിയില്ല.

ഏതായാലും ഒരു കാര്യം തീർച്ച ഇങ്ങിനെ ഒക്കെ ചെയ്തവനേ പൂജിക്കാൻ അർഹതയുള്ളൂ! വെറുതെ വേദമന്ത്രങ്ങൾ പഠിച്ച് പൂണൂൽ ഇട്ടാൽ യഥാർത്ഥ പൂജകനാകില്ല. ബ്രാഹ്മണർക്ക് മാത്രമേ പൂജിക്കാൻ പാടുള്ളോ എന്ന ചോദ്യം ചോദിക്കുന്നവർക്കുള്ള മറുപടി കൂടിയാണ് ഈ പോസ്റ്റ്. അതായത് താന്ത്രിക വിദ്യാ പീഠത്തിലോ മറ്റോ പോയി പഠിച്ച് പൂണൂൽ ധരിച്ചാൽ ദ്വിജനാവില്ല എന്ന് സാരം. ദ്വിജനായാലേ പൂജകനാകാൻ അർഹതയുള്ളൂ എന്ന് ചുരുക്കം.

No comments:

Post a Comment