🔱 ക്ഷേത്രസങ്കല്പത്തിന് ആധാരം
ഭാഗം 7
🔱 എല്ലാം ബാഹ്യമായ ആലയങ്ങൾ
നമ്മൾ പലവിധ നിലകളിൽ എത്തി നിൽക്കുന്നവരാണ്. പലവിധഔദ്യോഗിക പദവികളിൽ എത്തിയവരാണ്. ഗൃഹസ്ഥൻ, ബ്രഹ്മചാരി, സന്യാസി, വിവിധ ജാതിമത രൂപങ്ങളിലൊക്കെ എത്തി നിൽക്കുന്നവരാണ്. അത് കൊണ്ടുതന്നെ ആരാധനാലയത്തെ കുറിച്ചും ആരാധനയെ കുറിച്ചും പഠിക്കണമെങ്കിൽ നമുക്ക് നമ്മുടെ ആദി ബോധത്തിലേക്ക് ഒന്ന് എത്തി നോക്കണം. എന്ന് സ്വാമി നിർമ്മലാനന്ദഗിരി മഹാരാജ് പറയുന്നു.
ഭൂജാതനാകുന്നതിന് മുമ്പ് മാതൃ ഗർഭത്തിൽ സ്ഥിതി ചെയ്യുവാനാരംഭിക്കുന്ന ഒരു ഏക കോശ ജീവിയിലേക്ക് ധ്യാനാത്മകമായി നിങ്ങൾ ഇറങ്ങിപ്പോകുമെങ്കിൽ ആ ഏകകോശത്തിൽ നിങ്ങൾ ബോധമായി രൂപാന്തരപ്പെടുന്നതിന് മുമ്പ് ഏത് ആലയമാണ് സ്വീകരിച്ചത്? പിതൃ ബീജമായും, മാതൃ രക്തമായും യോജിച്ച് എക കോശമാകുന്നതിന് മുമ്പുള്ള പിതൃ ബീജത്തിലെത്തുന്നതിന് മുമ്പുള്ള ആ ബോധത്തെ സംബന്ധിച്ചിടത്തോളം ചന്ദ്ര മണ്ഡലത്തിലൊക്കെ സന്നിവേശിച്ച് അവിടുന്നെല്ലാം പരിണമിച്ച് പിതൃ ബീജമായിത്തീരുന്നു. പിതൃബീജം മാതൃ ഗർഭത്തിലെത്തി മാതാവിന്റെ ഗർഭത്തിൽ നിന്ന് ഭൂമിയിലേക്ക് ജാതനാകുന്നു ജാതനാകുമ്പോൾ അ പിതൃ ബീജവും, മാതൃ രക്തവും, മാതാവിന്റെ ഗർഭാശയവും എല്ലാം ബാഹ്യമായ ആലയങ്ങൾ തന്നെയാണ്.
പ്രാഥമികമായ ഈ ആലയങ്ങളിലൂടെ രൂപാന്തരം പ്രാപിച്ചു വന്ന ജീവൻ അന്നത്തിലൂടെ വളരുന്ന തിന്ന് മുമ്പ് ആകാശമാണ് ദഹരാകാശമാണ്. അപ്പോൾ ആ ആകാശവും ജീവന് ആലയമാണ്. ആകാശം പരിണമിച്ച് വായു വാകുന്നു അപ്പോൾ വായുവും ജീവന് ആലയമാണ്. വായു പരിണമിച്ച് അഗ്നിയാകുന്നു. കഴിക്കുന്നതൊക്കെ ആ കോശങ്ങളെ വിഭജിച്ചു വളരുവാൻ പര്യാപ്തമാകു മാറ് ഏതൊരു ആഗ്നേയ വസ്തുവാണോ തന്റെ ബോധത്തിലിരുന്ന് പരിണാമ പ്രക്രിയകൾക്ക് വിധേയമായി കോശങ്ങളെ വളർത്തി കൈകളും കാലുകളും മറ്റ് അവയവങ്ങളും ഒരുക്കാൻ പര്യാപ്തമായ അഗ്നിയായി രൂപാന്തരപ്പെട്ടത്? ആ അഗ്നിയും ജീവന് ആലയമാണ്. അഗ്നി സജീവമായി പരിണമിച്ച് ജലമാകുന്നു. ആ ജലത്തിൽത്തന്നെ ജീവൻ ഉപവിഷ്ടനാകുന്നു. അപ്പോൾ ജലവും ആലയമാണ്. ജലത്തിൽ നിന്ന് പിണ്ഡ രൂപിയായി ഭൂമിയിലേക്കെത്തുമ്പോൾ പിണ്ഡാണ്ഡമായി. അതിനാൽ അതും ജീവന് ആലയമാണ്.
No comments:
Post a Comment