ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

4 March 2017

ക്ഷേത്രസങ്കല്പത്തിന് ആധാരം 12

🔱 ക്ഷേത്രസങ്കല്പത്തിന് ആധാരം

                      ഭാഗം 12

🔱 അദ്വൈതം

സൃഷ്ടിക്ക് മുമ്പും പ്രളയത്തിന് ശേഷവും ഉള്ള അവസ്ഥയാണ് അദ്വൈതം' രണ്ടല്ലാത്ത ബ്രഹ്മത്തിന്റെ മനോവ്യാപാരങ്ങൾ ദൃഷ്ടി പഥത്തിൽ എത്തിയപ്പോഴാണ് പ്രപഞ്ചം എന്ന ഭൂത സമുച്ചയം ആ വിർഭവിച്ചത് ഏകമായി നിലകൊണ്ട ആ ബ്രഹ്മത്തിൽ ലയിച്ചു ചേർന്ന ഞാനും നീയും അവനും പ്രപഞ്ച വ്യവഹാരം തുടങ്ങിയപ്പോൾ വ്യത്യസ്ഥരായി, വ്യത്യസ്ഥ രൂപഭാവ ഗുണങ്ങളോടെ പ്രത്യക്ഷമായി.

പ്രപഞ്ച വ്യവഹാരത്തിൽ ദ്വൈത മേ ഉള്ളൂ! ഞാൻ തന്നെ പലതായി ഭവിച്ചു. ഞാൻ എന്ന ക്ഷേത്രത്തിലെ ക്ഷേത്രജ്ഞനെ ഞാൻ തന്നെയായ ഉപാസകൻ ഞാൻ തന്നെയായ ഭക്തിയിലൂടെ ഉപാസിക്കുന്നു. ഇവിടെ ഉപാസിക്കുന്നവനും ഉപാസ്യവും ഞാൻ തന്നെ - ഞാനാകുന്ന ഉപാസകൻ ഞാനാകുന്ന കർമ്മത്തെ ഞാനാകുന്ന ക്ഷേത്രജ്ഞനിൽ സമർപ്പിക്കുന്നു. ക്രിയ ദൃശ്യമായതിനാൽ ഞാനെന്ന ഉപാസകനും ഞാനെന്ന ക്ഷേത്രജ്ഞനും വ്യത്യസ്ഥമാണെന്ന് ഞാനാകുന്ന മറ്റുള്ളവർക്ക് തോന്നുന്നു.

അപ്പോൾ ഞാൻ ഏകമായിരിക്കുന്ന അവസ്ഥ മാത്രമാണ് സത്യം ശരീരം എടുത്തപ്പോൾ നാമരൂപങ്ങൾ സംജാതമായി എന്നു മാത്രം ജലം നാമരൂപങ്ങൾക്ക് അതീതമാണ് എന്നാൽ ദൃശ്യ പ്രപഞ്ചത്തിൽ കടൽ, നദി, കുളം, കിണർ എന്നീ നാമരൂപാ ദികളോടെ നമ്മുടെ ദൃഷ്ടി പഥത്തിൽ പതിയുന്നു,

ഈ പ്രപഞ്ചം അതായത് ഞാൻ, നീ അത്, ഇത് എന്നീ ഭാവങ്ങളോടെ എന്റെയും നിന്റെയും സ്മൃതിയിൽ നിൽക്കുന്നത് ദ്വൈതമാണ് ഈ ദ്വൈതം ഭഗവാന്റെ ഒരു ലീലയാണ്.- ഭഗവദ് ലീല

അതിനാൽത്തന്നെ ഈ ദൃഷ്ടി പ്രപഞ്ചം മിഥ്യ എന്ന് പറയപ്പെടുന്നു

ബ്രഹ്മ സത്യം ജഗദ് മിഥ്യ'

പക്ഷെ ദ്വൈത പ്രപഞ്ചത്തിലെ അനുഭവം ആത്മാവ് അനുഭവിക്കുന്നുണ്ട്. മനോഹരമായ ഒരു സങ്കല്പം അഥവാ സ്വപ്നം നമ്മൾ അനുഭവിക്കുന്നു ആസ്വദിക്കുന്നു. അതേപോലെ സർവ്വ ചരാചരങ്ങളിലും ഇരുന്ന് ആ ശരീരത്തിലൂടെ അനുഭവിക്കുന്നു. പാമ്പ് എന്ന ശരീരത്തിലിരുന്ന് നിർഭയമായി ഭക്ഷണം തേടുമ്പോൾ എലി എന്ന ശരീരത്തിലിരുന്ന് ഭയ പീഡനാദികൾ അനുഭവിക്കുന്നു. എല്ലാം മായ - ഭഗവദ് ലീല.

No comments:

Post a Comment