🔱 ക്ഷേത്രസങ്കല്പത്തിന് ആധാരം
ഭാഗം 10
🔱 സമന്മാർ തമ്മിലേ പൂജ്യപൂജാദികൾ ഉള്ളൂ
സ്വാമി നിർമ്മലാന്ദഗിരി മഹരാജ് പറയുന്നു -- ആരാധനയെ ക്കുറിച്ച് പഠിക്കുമ്പോൾ ആദ്യമറിയേണ്ടത് തനിക്ക് സമനോട് മാത്രമേ പൂജയുള്ളൂ എന്നാണ്. പൂജയുടെ അടിസ്ഥാനമിതാണ്. സനാതനധർമ്മത്തിലെ പൂജാവിധിയിലെ ആദ്യത്തെ ധർമ്മം സമന്മാർ തമ്മിലേ പൂജ്യപൂജാദികൾ ഉള്ളൂ എന്നതാണ്. തനിക്ക് മീതെ യുള്ളവരെ അല്ലേ പൂജിക്കേണ്ടത്? എന്ന് നിങ്ങൾ ധരിച്ചു വെച്ചിട്ടുണ്ടെങ്കിൽ അത് തെറ്റാണ്. സമൻ സമനെയാണ് പൂജിക്കുന്നത്. സെമിറ്റിക് മതത്തിന്റെ ആരാധനയിൽ നിന്നുള്ള വഴിത്തിരിവ് ഇവിടെയാണ്.
പെട്ടെന്ന് കേട്ടാൽ സ്വാമി പറയുന്നത് തെറ്റാണ് എന്ന് തോന്നാം എന്നാൽ മനനം ചെയ്താലോ സ്വാമി പറയുന്നതാണ് ശരി എന്ന് നമുക്ക് ബോധ്യമാകും. കാരണം അദ്വൈതമാണല്ലോ നമ്മുടെ സിദ്ധാന്തം . അപ്പോൾ എന്റെ ഈ ശരീരത്തിലിരിക്കുന്ന ബ്രഹ്മചൈതന്യം തന്നെയല്ലേ പുറത്തുള്ള ചൈതന്യം?അപ്പോൾ ഞാൻ പൂജിക്കുന്നത് വിവിധ നാമരൂപങ്ങളിൽ പ്രതിഷ്ഠിക്കപ്പെട്ട എന്നെത്തന്നെയല്ലേ? അപ്പോൾ എന്റെ ഉള്ളിലുള്ള ജീവാത്മാവ് തത്തുല്യമായ പരമാത്മാവിനെത്തന്നെയല്ലേ പൂജിക്കുന്നത്? ശരീരം ഉള്ളത് കൊണ്ട് പരമാത്മാ ചൈതന്യം പ്രകടമാകുന്നില്ല എന്നല്ലേയുള്ളൂ? അതായത് ഞാൻ എന്നെത്തന്നെ രണ്ടായി കണ്ട് അതിൽ ഒന്നിനെ പൂജിക്കുന്നു. ആ ഒന്ന് ശരീരമില്ലാത്ത പരമാത്മാവ് ആകുന്നു.
പൗരാണിക കാലങ്ങളിൽ ബഹുമുഖകാന്തികളോടെ നില നിന്നിരുന്ന ക്ഷേത്രങ്ങൾ - അതിലൊരു മുഖമാണ് തന്ത്രാഗമം' അത് പ്രഥമമായ ആരാധനാ ക്രമമല്ല മറിച്ച് പരമമായ ആരാധനാ ക്രമമാണ് 'ശിലയിൽ ഈശ്വരൻ ഉണ്ടെന്ന് വിശ്വസിക്കാം. പക്ഷെ ഈ ജഗത്ത് മുഴുവൻ ഈശ്വരൻ ഉണ്ടെന്ന് അറിഞ്ഞവനേ ശിലയിൽ ഈശ്വരനെ കണ്ടെത്താനാകൂ.
വിശേഷേണ ഗ്രഹ്യ തേ ഇതി വിഗ്രഹ:-
വിശേഷേണ ഗ്രഹിക്കാൻ അജ്ഞാനിക്ക് കഴിയില്ല. അത്ര വിശേഷ വിധിയായി ഗ്രഹിക്കണമെങ്കിൽ ജ്ഞാനിക്കേ കഴിയൂ.
No comments:
Post a Comment