ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

4 March 2017

ക്ഷേത്രസങ്കല്പത്തിന് ആധാരം 4

🔱 ക്ഷേത്രസങ്കല്പത്തിന് ആധാരം

                      ഭാഗം 4

🔱 പൂജകന്റെ പ്രാധാന്യം

നമ്മുടെ ആരാധനാക്രമങ്ങളെ രണ്ടായി തരം തിരിക്കാം
1  വൈദികം  
2. താന്ത്രികം.

സോമയാഗം, അതിരാത്രം തുടങ്ങിയവ വൈദികത്തിന് ഉദാഹരണമാണ്. ദ്രവ്യങ്ങൾ മന്ത്രോച്ചാരണ സമേതം അഗ്നിയിൽ ആഹൂതി ചെയ്യുകയാണ് ഇതിലെ പ്രധാന ക്രിയ. ഇന്ദ്രൻ, അഗ്നി ,വരുണൻ, പ്രജാപതി, മിത്രൻ മുതലായ പേരുകളിലാണ് ഈശ്വരനെ പ്രീതിപ്പെടുത്തുന്നത്.

വിഗ്രഹം പ്രതിഷ്ഠിച്ച് പൂജിക്കുന്ന ക്ഷേത്രങ്ങൾതാന്ത്രീക മായ ആരാധനാക്രമത്തിന് ഉദാഹരണമാണ്.

പരമാത്മാവായ ഈശ്വരനെ വിവിധ സങ്കൽപ്പങ്ങളിൽ പ്രതിഷ്ഠിച്ച് ആരാധിക്കുമ്പോൾ അനുസരിക്കേണ്ട ക്രിയകളാണ് താന്ത്രിക മാർഗ്ഗത്തിലെ പ്രത്യേകത. ഓരോ ദേവീ ദേവന്മാർക്കും ചൈതന്യപരമായും ഭാവപരമായും വ്യത്യാസമുണ്ട്. അതിനാൽ ഓരോരുത്തർക്കും വെവ്വേറെ ബീജാക്ഷരങ്ങളും, മൂലമന്ത്രവും, അംഗങ്ങളും, ആയുധങ്ങളും, അലങ്കാരങ്ങളും പറയപ്പെട്ടിട്ടുണ്ട്. ഇഷ്ട ദേവനെ  ബിംബത്തിലേക്കോ, പ്രത്യേകം തയ്യാറാക്കിയ പീഠത്തിലേക്കോ ഈ ബീജാക്ഷരങ്ങളുടേയും മൂലമന്ത്രത്തിന്റേയും ജപത്തോടെ ആവാഹിക്കുകയും  അംഗോപാംഗങ്ങളുടെ  പൂർത്തീകരണത്തിലേക്കായി വിവിധതരം ന്യാസങ്ങൾ ചെയ്യുകയും വേണം. ദേവൻ അഥവാ ദേവി നാലോ എട്ടോ കയ്യുകളും മറ്റുപല അതിമാനുഷത്വവും ഉള്ള! രൂപമായിട്ടാണ് സങ്കൽപ്പം. ഓരോ കയ്യിലും പ്രത്യേകം ആയുധങ്ങളും ഉണ്ടാകും. ദേവന്റെ ചൈതന്യം പൂജകന്റെ ഹൃദയ പത്മത്തിൽ നിന്ന് തന്നെയാണ് പൂർണ്ണമായും ആവാഹിച്ചെടുക്കുന്നത്.  പൂജകനായ ആചാര്യൻ. പൂജ ആരംഭിക്കുന്നതിന് മുമ്പായി  ശരീര ശുദ്ധി വരുത്തുകയും പൂജിതനായ ദേവന്റെ ന്യാസങ്ങളെല്ലാം വിധിയാം വണ്ണം സ്വന്തം ശരീരത്തിൽ ചെയ്ത് ദേഹശുദ്ധി വരുത്തുകയും വേണം. പൂജയ്ക്ക്  ഉപയോഗിക്കുന്ന ജലവും ആവാഹനാ ന്യാസാദികൾ ചെയ്ത് പരിപൂരിതമാക്കണം.

പൂജകന്റെ' ഹൃദയത്തിൽ നിന്നാണ് ദേവന്റെ വിഗ്രഹത്തിലേക്ക് ആവാഹിക്കുന്നത് എന്നു പറഞ്ഞല്ലോ! അപ്പോൾ അതിനനുസരിച്ച സാത്വിക ജീവിതമിയിരിക്കണം പൂജകനായ ആചാര്യൻ നയിക്കേണ്ടത് അതിനാൽ ലക്ഷണമൊത്ത ബ്രാഹ്മണനേ [ബ്രഹ്മജ്ഞാനമുള്ളവൻ]
അതിനർഹതയുള്ളൂ എന്ന് സാരം. പാരമ്പര്യം ഇതിൽ പ്രധാനപ്പെട്ട ഒരു ഘടകമാണ്. പിതാവിൽ നിന്ന് ലഭിച്ച ബ്രാഹ്മണ സംസ്കാരം ഒരു പൂജകനാകാൻ ഒരു മുതൽക്കൂട്ടാണ്. ഇവിടെ ജാതിയല്ല ബ്രാഹ്മണൻ എന്ന് പറയുന്നത്. മുൻ ജന്മ കർമ്മ ഫല വാസന കൊണ്ടാണ് ഒരാൾ ബ്രാഹ്മണൻ ആകുന്നത്. ഇതിനെ നിഷേധീക്കാൻ സാധ്യമല്ല. ഇത് സംബന്ധിച്ച സമൂഹത്തിൽ നില നിൽക്കുന്ന വാദ ഗതികളൊക്കെ വെള്ളത്തിൽ വരച്ച വര പോലെയാണ്.

No comments:

Post a Comment