ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

8 September 2018

വായുവിൽ നിന്ന് പഠിക്കേണ്ട പാഠം

വായുവിൽ നിന്ന് പഠിക്കേണ്ട പാഠം

വായുവിന് ഒന്നും ആവിശ്യമില്ല, രൂപമോ രസമോ ഗന്ധമോ ഇത്യാദികളൊന്നും   വായുവിനെ പ്രകോപ്പിക്കുകയോ അഹങ്കരിപ്പിക്കുകയോ ചെയ്യുന്നില്ല.  വായുവിന് എവിടെ നിന്നെങ്കിലും അൽപ്പം സൗരഭ്യം കിട്ടിയാൽ കുറച്ച് നേരത്തേക്ക് അതും കൊണ്ട് നടക്കും. താമസിയാതെ അതു ഉപേക്ഷിക്കുകയും  ചെയ്യും. കുറേശെയായി അതു ചുട്ടുപാടും വ്യാപിപ്പിച്ച് നിശ്ശേഷം ഒഴിവാക്കുന്നു.  സുഗന്ധമായാലും ദുർഗന്ധമായാലും ഒരുപോലെ സ്വീകരിച്ച് ഉപേക്ഷിക്കുന്നു.  ഇതൊന്നും എൻ്റെതല്ല  എനിക്കുള്ളതല്ല, എനിക്കുണ്ടാവേണ്ടതല്ല.   എന്നത്യാദിബോധത്തോടെ ഉപേക്ഷിക്കുന്നു.  ഗന്ധാദികൾ, മുല്ലയുടെ സുഗന്ധം,  റോസിൻ്റെ വാസന, എന്നിങ്ങനയെ പറയാറുള്ളൂ,   വായുവിൻ്റെയല്ല..  ജ്ഞാനി ഇതുപോലെ ഒന്നിലും ആസക്തനാകരുത്.  അതിൽ ബന്ധിതനുമാകരുത്.  സുഖദുഃഖങ്ങളെ   സമബുദ്ധിയോടെ കാണാൻ മനസ്സിനെ  പാകപ്പെടുത്തണമെന്ന്  വായുവാണ് പഠിപ്പിച്ചത്..  ധനികരിലും ദരിദ്രരിലും വായു  ഒരു പോലെ കടന്നുചെല്ലുന്നു.  കുടിലിലും കൊട്ടാരത്തിലും  ഒരേ മനസ്സുമായി കടന്നുചെല്ലാൻ  വായുവിന് കഴിയും. അവിടുത്തെ പ്രക്രിയകളിലൊന്നും തന്നെ ബാധിക്കുന്നില്ലെന്ന്   വായുവിൽ നിന്ന് കണ്ടു പഠിക്കുന്നതായിരിക്കണം ജ്ഞാനിയുടെ   വിവേകം.

No comments:

Post a Comment