ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

5 September 2018

അമ്പലമണിക്കു പിന്നിലെ ശാസ്ത്രം

അമ്പലമണിക്കു പിന്നിലെ ശാസ്ത്രം

ആചാരങ്ങളാല്‍ സമ്പുഷ്ടമാണ് ഇന്ത്യ. നാം അന്ധവിശ്വാസമെന്നു കരുതി തള്ളിക്കളയുന്ന പല ആചാരങ്ങള്‍ക്കു പുറകിലും ശാസ്ത്രീയസത്യങ്ങളുണ്ട്. അമ്പലങ്ങളില്‍ കയറുമ്പോള്‍ മണിയടിക്കുന്നത് കേരളത്തില്‍ അത്ര പ്രചാരത്തിലില്ലെങ്കിലും പുറത്തുള്ള സംസ്ഥാനങ്ങളിലെ പതിവുരീതിയാണ്. കേരളത്തില്‍ ഭക്തര്‍ക്കനുവാദമില്ലെങ്കിലും ക്ഷേത്രം തന്ത്രി അമ്പലമണി മുഴക്കിയാണ് നട തുറക്കുക. ദൈവത്തെ മണിയടിയ്ക്കുന്നുവെന്നു തമാശ പറഞ്ഞാലും ഇതിനു പുറകില്‍ ചില തത്വങ്ങളുമുണ്ട്.

ക്ഷേത്രത്തിലെത്തിയാല്‍ മണി അടിക്കുക എന്നത് കേരളത്തിനു പുറത്ത് ഭക്തരില്‍ പലരും മറക്കാതെ ചെയ്യുന്ന കാര്യമാണ്. ദീപാരാധന സമയത്തും പൂജാവേളയിലും ക്ഷേത്രത്തില്‍ തന്ത്രി മണി മുഴക്കാറുണ്ട്. ഒരു ആചാരം എന്നനിലയില്‍ ഇങ്ങനെ ചെയ്യുന്നു എന്നതിനപ്പുറം ശാസ്ത്രീയമായ ചില കാരണങ്ങളാണ് ക്ഷേത്രത്തില്‍ മണി അടിക്കുന്നതിനു പിന്നിലുളളത്.

കാഡ്മിയം, നിക്കല്‍, കോപ്പര്‍, സിങ്ക്, ക്രോമിയം, മാംഗനൈസ് തുടങ്ങിയ ലോഹങ്ങള്‍ പ്രത്യക അളവില്‍ ചേര്‍ത്താണ് അമ്പലമണികള്‍ നിര്‍മ്മിച്ചിരിക്കുന്നത്. നിര്‍മ്മാണത്തിലെ ഈ പ്രത്യകതകള്‍ കൊണ്ട് അമ്പലമണികള്‍ മുഴക്കുമ്പോള്‍ ഉണ്ടാക്കുന്ന ശബ്ദം മനുഷ്യരുടെ ബ്രെയിനിലെ ഇടതു- വലതു ഭാഗങ്ങള്‍ക്കിടയില്‍ ഒരു ഏകതരൂപപ്പെടുത്തുന്നു.

മണിമുഴക്കുമ്പോള്‍ ഉണ്ടാകുന്ന പ്രചോദിപ്പിക്കുന്നതും തുളച്ചുകയറുന്നതുമായ, ഓംകാരത്തെ സൂചിപ്പിക്കുന്ന ശബ്ദം കുറഞ്ഞത് ഏഴു സെക്കന്റെങ്കിലും പ്രതിധ്വനി രൂപത്തില്‍ നമ്മുടെ കാതുകളില്‍ നിലനില്ക്കും.
എക്കോരുപത്തിലുളള ഈ ശബ്ദം മനുഷ്യശരീരത്തിലെ എല്ലാ ഹീലിംഗ് സെന്ററുകളെയും ഉണര്‍ത്താന്‍ പര്യാപ്തമാണ്. ഏഴു ഹീലിംഗ് സെന്ററുകളും ഉണരുന്നതോടെ മനുഷ്യമസ്തിഷ്‌ക്കം അല്പസമയത്തേക്ക് ചിന്തകള്‍ അകന്ന നിലയിലേക്കെത്തുന്നു.

തുടര്‍ന്നുണ്ടാകുന്ന ഏകാഗ്രതയില്‍ മനസ് ധ്യാനത്തിന്റെ അവസ്ഥയിലേക്ക് ചെന്നെത്തുന്നു. തെറ്റായചിന്തകള്‍ അകന്നു പോകുന്നു. നെഗറ്റീവ് ചിന്തകളെ അകറ്റാനുളള മാര്‍ഗ്ഗമാണ് അമ്പല മണികള്‍..

മണിമുഴങ്ങുന്ന ശബ്ദം ബ്രെയിനും ശരീരത്തിനും ഏകാഗ്രത നല്‍കി ഉണര്‍വേകുന്നു. ഈശ്വരചിന്തയില്‍ മാത്രം മനസ് അര്‍പ്പിക്കാന്‍ കഴിയണം എന്ന ഉദ്ദ്യേശ്യവും അമ്പലമണികളുടെ പിന്നിലുണ്ട്.

മണിമുഴക്കുന്നതിലൂടെ വിഗ്രഹത്തിലെ ദൈവിക ശക്തി ഉണരുമെന്നും, ഭക്തന്റെ ആഗ്രഹങ്ങള്‍ പൂര്‍ത്തികരിക്കാന്‍ കഴിയും എന്നും ഒരു വിശ്വാസമുണ്ട്. നൂറ് ജന്മങ്ങളിലെ പാപങ്ങളെ ഇല്ലാതാക്കാനുളള കഴിവ് അമ്പലമണികള്‍ക്കുണ്ടെന്നാണ് സ്‌കന്ദപുരാണം പറയുന്നത്.

ധര്‍മ്മശാസ്ത്രപ്രകാരം കാലത്തിന്റെ ചിഹ്നമാണ് അമ്പലമണികള്‍. പ്രളയത്തിന്റെ ലോകാവസാനകാലത്ത് കോടി മണികളുടെ ശബ്ദം പ്രപഞ്ചത്തെ പ്രകമ്പം കൊള്ളിക്കുമെന്നും പറയുന്നു.

അമ്പലമണിയുടെ ഓരോഭാഗങ്ങളും വ്യത്യസ്ഥ ഭാവങ്ങളെ പ്രതിനിധാനം ചെയ്യുന്നു. മണി, ശരീരത്തെ പ്രതിനിധാനം ചെയ്യുമ്പോള്‍ മണിയുടെ നാവ്, ദേവി സരസ്വതിയെയും പിടിഭാഗം, പ്രാണശക്തിയെയുമാണ് സൂചിപ്പിക്കുന്നത്.

No comments:

Post a Comment