ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

24 September 2018

ചത്രപതി ശിവജി

ചത്രപതി ശിവജി

മറാത്തിസാമ്രാജ്യത്തിന്റെസ്ഥാപകനാണ് '''ഛത്രപതി ശിവാജി മഹാരാജ. എന്നറിയപ്പെടുന്ന '''ശിവാജി ഭോസ്ലേ'''(ഫെബ്രുവരി 19, 1627 – ഏപ്രിൽ 3, 1680) പൂനയിലെ സത്താറയിലെ വന ദുർഗ്ഗമായ ഒരു പ്രദേശത്ത് ജനിച്ചു. ഇന്നും പോരാട്ടവീര്യങ്ങളുടെ ചരിത്രം കൊത്തളങ്ങളിൽ ഒളിപ്പിച്ചു പ്രൌഡിയോടെ നിലനിൽക്കുന്ന ഒരു കോട്ടയുണ്ട് .ഒരു പക്ഷെ അതിൻറെ പേര് കേട്ടാൽ മറാത്തികളുടെ സിരകളിൽ ചോര തിളയ്ക്കും .മാവ് ല പ്രദേശത്തെ സ്ഥിര ശല്യക്കാരനായി ശത്രുക്കളാൽ ഗണിക്കപ്പെട്ട ശിവ ഹിന്ദുസ്ഥാനിലെ വീരനായകനായി മാറിയ പ്രസിദ്ധമായ പ്രതാപ്‌ഗഡ് യുദ്ധം .

അതെ.ചത്രപതിആദ്യജീവിതം ശിവജിയുടെ ജീവിതവുമായി ഈ കോട്ടയ്ക്കു അഭേദ്യമായ ബന്ധമാണ് ഉള്ളത് .സംഭവബഹുലമായ ഒട്ടേറെ എടുകൾക്ക് സാക്ഷിയായ പ്രതാപ്‌ ഗഡ് കോട്ട .മാറാട്ട ചരിത്രത്തിന്റെ കുളമ്പടിപ്പാടുകൾ ഇന്നും അതിൻറെ തളങ്ങളിൽ മുഴങ്ങുന്നു .ആദിൽ ഷാഹിയുടെ കരുത്തിന്റെ ആൾരൂപമായിരുന്ന അഫ്സൽ ഖാനെ ശിവജി വകവരുത്തിയത് ഈ കോട്ടയുടെ താഴ്വരയിൽ വെച്ചായിരുന്നു.

ഷഹാജി ഭോസ്ലേയുടേയും ജിജാബായിയുടെയും ഇളയമകനാണ് ശിവാജി. തന്റെ പിതാവ് മറാത്ത ജനറൽ ആയിരുന്നു. ബിജ്പൂർ, ഡെക്കാൻ , മുഗൾ സാമ്രാജ്യങ്ങളുടെ കാലഘട്ടത്തിൽ അദ്ദേഹം സേവനം അനുഷ്ഠിച്ചിരിന്നു.

ഭാരത വർഷത്തിന്റെ നെറുകയിലേക്ക് ഔറംഗസീബിനെയും വെല്ലുവിളിച്ചു ശിവാജിയുടെ പ്രതാപം വളരുന്നത് ഈ കോട്ടയുടെ നിർമാണത്തിനു ശേഷമായിരിക്കും .സഹ്യനിൽ നിന്ന് കൊങ്കൺ തീരത്തേക്ക് പോകുന്ന രണ്ടു പാതകൾ ഈ പ്രദേശത്തു കൂടി പോകുന്നതിന്റെ പ്രാധാന്യം അദ്ദേഹത്തിന് നന്നായി അറിയാമായിരുന്നു. ബീജപൂരിലെ ആദിൽ ഷാഹി ഭരണകൂടത്തിന്റെ സാമന്തരായിരുന്ന ചന്ദ്ര റാവു മോറയെ തൻറെ ഇഷ്ട രണരീതിയായിരുന്ന 'ഗറില്ല യുദ്ധത്തിലൂടെ കീഴടക്കിയ ശിവജി, വന നിബിഡമായ ഭോർഭ കുന്നിന്റെ മുകളിൽ ഒരു കോട്ട പണിയാൻ തൻറെ മന്ത്രിമാരിൽ ഒരാളായ മോറോ പന്തിനോദ് നിർദേശിച്ചു .അദേഹത്തിന്റെ മേൽനോട്ടത്തിൽ ശിൽപ്പിയായ അർജോജി യാദവ് (Arjoji yadav) ഈ കോട്ടയുടെ നിർമാണത്തിനു ആരംഭം കുറിച്ചു 

അദേഹത്തിന്റെ ഈ വിജയം സ്വാഭാവികമായും ആദിൽ ഷാഹി സുൽത്താൻമാരെ പ്രേകൊപിതരാക്കി എന്നത് പറയേണ്ടതില്ലലോ. ഇപ്രകാരം ശിവജിയെ വകവരുത്താൻ അവർ തീരുമാനിച്ചു . വൻ പടയുമായി അവർ അയച്ച ഫത്തേക്കാനെ (Fathe khan)പുനന്ദർ കോട്ടയിൽ വെച്ച് നടന്ന പോരാട്ടത്തിൽ ശിവജി മഹാരാജ് പരാജയപ്പെടുത്തി തിരിച്ചയച്ചു.

യശ്ശസുള്ള ബീജപൂർ ഒരു യുവാവിനു മുൻപിൽ നിഷ്പ്രഭമാവുന്ന കാഴ്ച! തങ്ങളുടെ കീഴിൽ ജോലി എടുക്കുന്ന ഷഹാജി ബോസ്ലെയുടെ മകൻ ഭരണകൂടത്തിനു നേരെ ഉയർത്തിയ വെല്ലുവിളി ചെറുക്കാൻ ആരുമില്ല .സുൽത്താന്റെ വളർത്തമ്മ ഉലിയ ഭീഗം(Uliya bheegam) വീരന്മാർ ഇരിക്കുന്ന സദസ്സിൽ കൊടുങ്കാറ്റ് പോലെ കുതിച്ചെത്തി. അവരുടെ കയ്യിൽ വെള്ളിതളികയും താംബൂലവും ഉണ്ടായിരുന്നു .ഏതു വീരനാണ് മലഞ്ചെരുവിൽ കളിക്കുന്ന ആ ചെറുക്കൻറെ തല എനിക്ക് കൊണ്ട് വന്നു തരിക. സദസ്സിൽ ഉപവിഷ്ട്ടരായ പുരുഷാരങ്ങളുടെ ആത്മാഭിമാനത്തെയാണ് അവർ വെല്ലുവിളിച്ചത്.

ആജാന ബഹുവായ ഒരാൾ എഴുന്നേറ്റു താംബൂലം സ്വീകരിച്ചു.ആ മലയെലിയെ ഞാൻ പിടിക്കാം ആക്രോശിച്ചുകൊണ്ട് നാലുപാടും കണക്കെ അയാൾ പറഞ്ഞു. പത്താൻ ജനറലായ അഫ്സൽ ഖാൻ(Afsal khan) ആയിരുന്നു അത് .

ധീരനും കുടില ബുദ്ധിക്കാരനുമായിരുന്നു അയാൾ ശിവജിയുടെ പിതാവായ ഷഹാജിയെ ചതിവിലൂടെ തടവിലാക്കുകയും, സഹോദരനായ സംഭോജിയെ വധിക്കുകയും ചെയ്തിരുന്നു .ഇപ്രകാരം അയാളെ തന്ത്രപരമായി നേരിടാനായിരുന്നു ശിവജി തീരുമാനിച്ചത് .ബീജപൂരിൽ നിന്ന് ഗംഭീര യാത്രയയപ്പ് ആണ് അഫ്സൽ ഖാന് ലഭിച്ചത് .5000 കരുതൽ പടയടങ്ങിയ വൻ സൈന്യം ..കൂടാതെ 90 പീരങ്കി പട, 1500 തോക്കുകാര്,1200 ഒട്ടകപ്പട 

ഈ വൻ സൈന്യം ജാവ് ലി (Javli)യുടെ പ്രവേശന കവാടമായ വായി ലക്ഷ്യമാക്കി നീങ്ങി .റൂസൽ ഖാൻ ,ഫത്തെക്കാൻ മാനോജി ജഗ്ദലെ തുടങ്ങിയ സൈന്യധിപന്മാർ അയാൾക്കൊപ്പം അണി നിരന്നു പോകുന്ന വഴിയെ ഭവാനി ക്ഷേത്രവും, പണ്ടാർപൂരിലെ വിടോഭ ക്ഷേത്രവും അയാൾ തകർത്തിരുന്നു തുടർന്ന് ബീജാപൂർ സൈന്യം വായിൽ തമ്പടിച്ചു .

മലമുകളിലുള്ള ശിവജിയെ താഴെയിറക്കാൻ ഇപ്രകാരമുള്ള ആക്രമണം കഴിയുമെന്ന് അഫ്സൽഖാൻ കണക്കു കൂട്ടി. എന്നാൽ അതിലും വലിയൊരു പദ്ധതി കുന്നിൻ മുകളിലെ കോട്ടയ്ക്കുള്ളിൽ ഇരുന്നു ശിവജി തയ്യാറാക്കുന്ന വിവരം അയാൾക്ക് അറിയില്ലായിരുന്നു . കണക്കുകൂട്ടൽ പ്രകാരം തൻറെ എണ്ണം കുറഞ്ഞ ചതുരംഗ പടയ്ക്ക് ഇത്രയും വലിയൊരു സൈന്യത്തെ നേരിടാൻ കഴിയിലെന്ന സത്യം ശിവജി തിരിച്ചറിഞ്ഞു. അതുകൊണ്ട് പ്രതാപ്‌ ഗഡിൽ എത്തിയ ശേഷം അഫ്സൽ ഖാനെ അവിടേക്ക് ക്ഷേണിച്ചു. വനനിബിടമായ പ്രദേശത്തു ഒരു ഭീമൻ പക്ഷിയെപോലെ നില കൊള്ളുന്ന ആ കോട്ടയിൽ നിന്ന് അഫ്സൽ ഖാൻറെ ഭീഷണി കത്തുകൾക്ക് ബദലായി മധുരം പുരട്ടിയ ക്ഷേമാപണ കത്തുകൾ അദേഹം തിരിച്ചയച്ചു.

തെറ്റ് പടിയിട്ടുണ്ടെങ്കിൽ മാപ്പ് തരണമെന്നും, അച്ഛന്റെ സഹപ്രവർത്തകനായ അഫ്സൽ ഖാൻ തനിക്കു പിതാവിനെപോലെയാണെന്നും ,താൻ പുതുതായി നിർമിച്ച കോട്ടയുടെ താഴെ വെച്ച് സംഭാഷണമാകമെന്നുമായിരുന്നു അതിലെ ഉള്ളടക്കം .

കത്തുകളുമായി പോയ ദൂതൻ ഗോപിനാഥ് പന്ത് ഖാൻറെ ഉദ്ദേശ്യം ചതിയാണെന്നു ശിവജിയെ വെളിപ്പെടുത്തി! പകുതി സൈന്യത്തെയും, ഖജനാവിനെയും വായിൽനിർത്തി ഖാൻ ജാവലിയിലേക്ക് വന്നു .സർദാർ ബണ്ടലിന്റെ കീഴിൽ ശിവജി ധീരരും, വനയുദ്ധത്തിൽ നിപുണരുമായ മാവ് ല പോരാളികളെ ജാവ് ലിയിലെയും, പാർ പ്രദേശത്തെയും വനത്തിലുള്ളിലെ മറവിൽ വിന്യസിപ്പിച്ചു .കൂടികാഴ്ചയിൽ താൻ വധിക്കപ്പെട്ടാൽ പോലും ആദിൽ ഷാഹിയുടെ സൈന്യം കടന്നു കയറാതിരിക്കാൻ വേണ്ട നിർദേശങ്ങൾ നൽകി. ഹായി ബത്ത റാവു ,ബാലാജി സിലിമ്പി ക്കാർ തുടങ്ങിയ പോരാളികൾ ബോച്ചേ ഗോലി ഘട്ടിൽ ഒരുങ്ങി തന്നെ നിന്നു.

പ്രതാപ്‌ ഘട്ട് കോട്ടയ്ക്കു താഴെ അഫ്സൽ ഖാനായി മനോഹരമായ ഒരു" ഷാമിയാന "ഒരുങ്ങി .(മേൽത്തരം പട്ടു വിരിച്ച ഒരു കൂടാരം ..) കൂടികാഴ്ചയുടെ നിർദേശം ഇരുവരും അംഗീകരിച്ചു. വരുന്നയാൾക്ക് രണ്ടു അംഗ രക്ഷകരെ ഒപ്പം കൂട്ടാം. പന്ത്രണ്ട് പേർക്ക് കൂടാരം നിരീക്ഷിച്ചു നിൽക്കാം.

1659 നവംബർ 10 ന് ആയിരുന്നു ആ കൂടികാഴ്ച. പാർ ഗ്രാമത്തിൽ തൻറെ സൈന്യത്തെ നിർത്തി അഫ്സൽ ഖാൻ ആ ഷാമിയനയിൽ എത്തി .മഹാദേവനെ വണങ്ങി ശിവജി കുന്നിറങ്ങി വന്നു. കൂടാര വാതിൽക്കൽ കാത്തു നിന്ന അഫ്സൽഖാൻ ഇരു കയ്യും നീട്ടി സ്വാഗതം ചെയ്തു. തൻറെ വാൾ മാറ്റിവെച്ച ഖാൻ പേടി കൂടാതെ തൻറെ ആലിംഗനത്തിൽ അമരാൻ ശിവജിയെ ക്ഷണിച്ചു.

ഏഴടി ഉയരമുണ്ടായിരുന്ന അഫ്സൽ ഖാൻറെ ആലിംഗനത്തിൽ അഞ്ചടി അഞ്ചിഞ്ചുകാരനായ ശിവജി അമർന്നു പെട്ടെന്നായിരുന്നു അത് അദേഹത്തിൻറെ കഴുത്തിനെ തൻറെ വലതുകയ്യിൽ ഞെരുക്കിയ ഖാൻ അരയിൽ ഒളിപ്പിച്ച കത്തിയൂരി പുറത്തു കുത്തി. എന്നാൽ ശിവജിയുടെ വസ്ത്രത്തിനു അടിയിലുള്ള ഇരുമ്പ് പടച്ചട്ടയിൽ കൊണ്ടത് തെന്നി മാറി. ചതി മനസ്സിലാക്കിയ അദേഹം കയ്യിൽ ഒളിപ്പിച്ചു വെച്ച ഉരുക്കിന്റെ വ്യാഖ്ര നഖം കൊണ്ട് ഖാൻറെ വയർ വലിച്ചു കീറി. പ്രാണ വേദനയോടെ പിടിവിട്ട ഖാൻ അലറിക്കൊണ്ട് പുറത്തേക്ക് ഓടി.

ശിവജിയെ ആക്രമിക്കാൻ ഊരിപിടിച്ച വാളുമായി പഞ്ഞെത്തിയ സയ്യിദ് മഹാല എന്ന അംഗ രക്ഷകന്റെ കൈ ജീവ് മഹാല പറന്ന് വെട്ടി മാറ്റി . തന്നെ ആക്രമിക്കാൻ തുനിഞ്ഞ വായിലെ ഹവിൽ ദാർ അയ കൃഷ്ണാജി ഭോസ്കരിനെയും ശിവജി വകവരുത്തി. വയറിൽ നിന്ന് പുറത്തു ചാടിയ കുടൽമാലകൾ താങ്ങി പിടിച്ചു രക്ഷപെടാൻ ഒരുങ്ങിയ ഖാൻറെ തല പുറത്തു നിലയുറപ്പിച്ച ശിവാജിയുടെ സൈന്യാധിപൻമാർ അറുത്തെടുത്തു. പത്തു മിനിടിനുള്ളിൽ എല്ലാം കഴിഞ്ഞു. തുടർന്ന് കോട്ടയിൽ നിന്ന് അടയാള പീരങ്കി മുഴങ്ങി.ശേഷം മറാത്ത സൈന്യത്തിന്റെ കടന്നാക്രമണം 

ഈ യുദ്ധം ആദിൽ ഷാഹി ഭരണകൂടത്തിനു വരുത്തി വെച്ച നഷ്ട്ടം ചില്ലറയായിരുന്നില്ല. ഖജനാവും ആഭരണങ്ങളും മറാത്തികളുടെ പിടിയിലായി. മൂവായിരത്തോളം പേർ തടവുകാരായി പിടിക്കപ്പെട്ടു  ആയിരത്തോളം പേരെ മറാത്തികൾക്ക് നഷ്ട്ടമായി. പ്രതാപ്‌ ഗഡ് യുദ്ധത്തോടെ ബീജപ്പൂരിന്റെ നട്ടെല്ല് ഒടിഞ്ഞു. തുടർന്ന് നടന്ന മിന്നൽ സൈനീക നീക്കത്തിൽ പതിനേഴോളം കോട്ടകളും, നിരവധി പ്രദേശങ്ങളും ശിവജി പിടിച്ചെടുത്തു. പ്രതാപ്‌ ഗഡിൽ കൊല്ലപ്പെട്ട അഫ്സൽ ഖാനെ എല്ലാവിധ സൈനീക ബഹുമതിയും കൂടി അദേഹം സംസ്കരിച്ചു. സയ്യദ് മഹാലയുടെ ശരീരവും അപ്രകാരം തന്നെ സംസ്കരിച്ചു. ആ ശവ കുടീരങ്ങൾ പ്രതാപ്‌ ഗഡ് കോട്ടയുടെ താഴെ ഇന്നും ദൃശ്യമാണ് .

നവരാത്രികാലത്ത് ദീപലംകൃതമാക്കുന്ന കോട്ടയുടെ മനോഹര ദൃശ്യം നയന മനോഹാരിത തെന്നെയാണ് സൃഷ്ട്ടിക്കുന്നത്ശി.വജി മഹാരാജ് പ്രതിഷ്ട്ടിച്ച ഭവാനി ദേവിയുടെ നടയ്ക്കൽ ഇന്നും പൂജയും മറ്റും കർമങ്ങളും നടക്കാറുണ്ട് .

മറാത്ത സാമ്രാജ്യ സ്ഥാപകനായ ചത്രപതി ശിവാജിയുടെ കാലഘട്ടം 1627-1680 ആയി കണക്കാക്കപ്പെടുന്നു .അദേഹത്തിന്റെ വീറുറ്റ പോരാട്ടങ്ങളുടെ ഒരേട്‌ മാത്രമാണ് വിവരിച്ചത് ..!!

No comments:

Post a Comment