ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

19 September 2018

ശ്രീ ഗോപാലസുന്ദരി മൂര്‍ത്തി

ശ്രീ ഗോപാലസുന്ദരി മൂര്‍ത്തി

ശ്രീകൃഷ്ണ പരമാത്മവില്‍ ലയിച്ച ലളിത ദേവിയുടെഒരു ധ്യാന സ്വരൂപമാണ് ശ്രീ ഗോപാലസുന്ദരി മൂര്‍ത്തി. ശ്രീകൃഷ്ണ സ്വാമിക്കാന് ധ്യാനത്തില്‍ പ്രാധാന്യം. ഈമൂര്‍ത്തിയെ ഉപാസകര്‍ ഒഴികെ ഉള്ളവര്‍അറിയാന്‍ സാധ്യത കുറവാണ്. മിശ്രമൂര്‍ത്തിയായഭഗവാന്‍ രാജസികനാണ്. ശ്രദ്ധിച്ച് അത്യന്തം ഭക്തിപൂര്‍വ്വം ഉപാസിച്ചാല്‍ ഈ ജന്മത്തില്‍ സകലഭൌതികതയും ആസ്വതിച്ച് അവസാനംഭഗവത്സമക്ഷത്തില്‍ എത്തിച്ചേരുകയുംപരമാത്മാവില്‍ വിലയം പ്രാപിക്കുകയുംചെയ്യാം.

ധ്യാനം
"പാല്‍ കടലിന്‍റെതിന്മേല്‍ ഇരിക്കുന്നവനും എട്ടു കൈകൊണ്ടു താമരപൂവ്, ചക്രം, കരിമ്പുവില്ല്, പുഷ്പഷരങ്ങള്‍, അന്ഗുശം, കയറ്, വീണ, വേണു എന്നിവ ധരിക്കുന്നവനും, മൂന്ന് കണ്ണുള്ളവനും, സര്‍വാഭരണ വിഭൂഷിതനും, ശ്രീഭഗവതി, ഭൂമിദേവി എന്നിവരാല്‍ ശോഭിക്കുന്നവനും ചുവന്ന ദേഹനിറമുള്ളവനും ബ്രഹ്മാവ് മുതലായ അനേകം ഈശ്വരന്മാരാല്‍ സ്തുതിക്കപെടുന്നവനുമായ ഗോപാലവേഷധാരിയായ ശ്രീകൃഷ്ണഭഗവാനെ . "
ത്രിപുരസുന്ദരി മന്ത്രപ്രകരണത്തില്‍ പറഞ്ഞ സകല ക്രിയകളും പ്രയോഗങ്ങളും, ഗോപാലസുന്ദരിമന്ത്രം കൊണ്ടും ചെയ്യാവുന്നതാണ്.

ഗോപാലസുന്ദരീമന്ത്രത്തിന് 33 ബീജാക്ഷരങ്ങളുണ്ട്. രാജഗോപാലമന്ത്രത്തിന്റെ 18 ബീജാക്ഷരങ്ങളും ശ്രീവിദ്യാ പഞ്ചദശാക്ഷരീ മന്ത്രത്തിന്റെ 15 ബീജാക്ഷരങ്ങളും ചേർന്നതാണ് 33 അക്ഷരങ്ങളുള്ള ഗോപാലസുന്ദരീമന്ത്രം. ദക്ഷിണദ്വാരക എന്നറിയപ്പെടുന്ന മന്നാർഗുഡി രാജഗോപാലസ്വാമി ക്ഷേത്രത്തിലെ രാജഗോപാലമൂർത്തിയെ ശ്രീവിദ്യാരാജഗോപാലമൂർത്തി എന്ന് വിളിക്കുന്നു. വിഗ്രഹത്തിന്റെ കാൽചുവട്ടിൽ ശ്രീചക്രം ഉണ്ട്. ബ്രഹ്മോൽസവദിനത്തിൽ ഗോപാലസ്വാമിയെ മോഹിനിയായി (മദനഗോപാലസുന്ദരി ) അലങ്കരിക്കുന്നു.

ഗോപാലസുന്ദരീധ്യാനം (ശ്രീകൃഷ്ണകർണ്ണാമൃതം (3 -104 ) _

''കൊദണ്ഡമൈക്ഷവമഖണ്ഡമിഷും ച പൗഷ്പം, ചക്രാബ്ജപാശ ശ്രുനി കാഞ്ചനവംശനാളം ബിഭ്രാണമഷ്ടവിധബാഹുഭിർ അർക്കവർണ്ണം , ധ്യായേത് ഹരിം മദനഗോപവിലാസവേഷം...' ''

പുഷ്പബാണങ്ങൾകൊണ്ട് ഉണ്ടാക്കിയ കോദണ്ഡധനുസ്സ് ധരിച്ചവനും ശംഖുചക്രങ്ങളും പാശാങ്കുശങ്ങളും സ്വർണ്ണമുരളിയും ധരിച്ചവനും ഉദയസൂര്യന്റെ അരുണനിറമുള്ളവനും പ്രേമസ്വരൂപമായ ഗോപാലരൂപിയുമായ എട്ടുകൈകളുള്ള ഹരിയെ ധ്യാനിക്കുന്നു... ''

കദാചില്ലളിതേശാനീപുംരൂപാകൃഷ്ണവിഗ്രഹഃ '' യാണ് ഗോപാലസുന്ദരി.. ലളിതാദേവി കൃഷ്ണരൂപത്തിലും അറിയപ്പെടുന്നു. വേദാഗമപുരാണങ്ങളില് ദേവിയുടെ എത്രയോ രൂപങ്ങൾ വിവരിച്ചിട്ടുണ്ട്...

ഹിന്ദുശാസ്ത്രത്തിൽ ഏറ്റവും അധികം രൂപങ്ങൾ ഉള്ളത് ദേവിക്കാണ്. കരുണാമയിയായ പരമേശ്വരി ഭക്തർക്ക് വിവിധ രൂപങ്ങളിൽ ദർശനമേകുന്നു. നാമരൂപങ്ങൾക്ക് അതീതയെങ്കിലും ഭക്തരോടുള്ള അനുകമ്പനിമിത്തം കല്യാണഗുണങ്ങളോടുകൂടിയ സഗുണരൂപങ്ങളിൽ ദേവി ആവിർഭവിക്കുന്നു. താന്ത്രികഗ്രന്ഥങ്ങളിൽ പറയുന്ന അപൂർവ്വമായ ഒരു ദേവീരുപമാണ് ഗോപാലസുന്ദരി. ഗോപാലന്റെയും ത്രിപുരസുന്ദരിയുടെയും സംയോജിതരൂപമാണ് ''ഗോപാലസുന്ദരി'' . ദേവിയുടെ പരമമായ ആവിർഭാവമാണ് ലളിതാദേവി. ലളിതാദേവി ശ്രീമഹാരാജ്ഞി'യാണ് . ത്രിപുരസുന്ദരിയാണ് , ബ്രഹ്മവിഷ്ണുശിവന്മാരുടെയും പ്രപഞ്ചത്തിന്റെയും നിയന്താവാണ്. എല്ലാറ്റിലും കുടികൊള്ളുന്ന പരമശക്തിയെന്ന് ഋഗ്വേദം ദേവിയെ സ്തുതിക്കുന്നു. '

'അഹം രുദ്രേഭിശ്ചരാമ്യഹമാദിത്യൈരുത വിശ്വദേവൈഃ
അഹം മിത്രാവരുണോഭാ ബിഭർമ്മ്യഹമിന്ദ്രാഗ്നീ അഹമശ്വിനോഭാ..''
(ഋഗ്വേദം ദേവീസൂക്തം.)

No comments:

Post a Comment