ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

14 September 2018

കൃഷ്ണാവബോധം

കൃഷ്ണാവബോധം

യജ്ഞങ്ങൾ പല വിധത്തിലാണ്. വിവിധ ദാനകർമ്മങ്ങൾക്കായി കൈവശമുള്ളതെല്ലാം വിനിയോഗിക്കുന്നവരുണ്ട്. ഭാരതത്തിൽ ധനികരായ വ്യവസായികളും രാജാക്കന്മാരും ധർമ്മശാല, അന്ന ക്ഷേത്രം, അതിഥിശാല, അനാഥാലയം, വിദ്യാപീഠം മുതലായ ധർമ്മസ്ഥാപനങ്ങൾ നടത്തിപ്പോരുന്നു. ആശുപ്രതികളും വൃദ്ധമന്ദിരങ്ങളും ദരിദ്രർക്ക് സൗജന്യമായി ചികിത്സ, വിദ്യാഭ്യാസം, ആഹാരം തുടങ്ങിയവ നൽകുന്നതിനുള്ള ഇത്തരത്തിലുള്ള ധർമ്മസ്ഥാപനങ്ങളും മറ്റു രാജ്യങ്ങളിലുമുണ്ട്. ഈ പ്രവർത്തനങ്ങളെയെല്ലാം ദ്രവ്യമയയഞ്ജമെന്നു പറയുന്നു.

ചിലർ ജീവിതോത്കർഷത്തിനോ പ്രപഞ്ചത്തിൽ ത്തന്നെയുള്ള ഉപരിലോകങ്ങൾ നേടാനോ ചാന്ദ്രായണം, ചാതുർമാസ്യം തുടങ്ങിയ വ്രതങ്ങൾ സ്വമേധയാ കൈക്കൊള്ളുന്നു. ഈ പ്രക്രിയകൾക്ക് ചില കർക്കശ നിബന്ധനകളനുസരിച്ച ജീവിക്കാമെന്ന് ശപഥംചെയ്യേണ്ടതുണ്ട്. ഉദാഹരണമായി ചാതുർമാസ്യ (വതമെടുക്കുന്ന ആൾ കൊല്ലത്തിൽ നാലു മാസം - ജൂലായ് മുതൽ ഒക്ടോബർ വരെ - ക്ഷൗരം ചെയ്യാൻപ്പാടില്ല. ചില പ്രത്യേക ആഹാരങ്ങൾ ഭക്ഷിക്കുവാനോ, ദിവസത്തിൽ ഒന്നിലേറെ തവണ ആഹാരം കഴിക്കുവാനോ വീടിന് പുറത്തിറങ്ങുവാനോ പാടില്ല. ഇങ്ങനെ ജീവിതസുഖങ്ങൾ ഉപേക്ഷിക്കുന്നതാണ് തപോമയയജ്ഞം.

വേറെ ചിലർ പാതഞ്ജല യോഗപദ്ധതി പോലെ (സ്വയം നിരപേക്ഷതയിൽ ലയിക്കാനുദ്ദേശിച്ചുകൊണ്ടുള്ള യോഗനിഷ്ഠയിലോ പ്രത്യേക സിദ്ധികൾക്കായുള്ള) ഹഠയോഗം, അഷ്ടാംഗയോഗം എന്നിവയിലോ ഏർപ്പെടുന്നു. ചിലർ തീർത്ഥ യാത്രകൾ നടത്തുന്നു; ഭൗതികലോകത്തിൽ പൂർണ്ണതനേടാൻ ചെയ്യുന്ന ഇവയെല്ലാം യോഗയജ്ഞങ്ങളാണ്.

വൈദികസാഹിത്യം വിശേഷിച്ച ഉപനിഷത്തുകൾ, വേദാന്ത സൂത്രങ്ങൾ, സാംഖ്യദർശനം എന്നിവ വായിച്ചു പഠിക്കുന്നവരായിട്ട് ഇനിയും ചിലരുണ്ട്. സ്വാദ്ധ്യായയജ്ഞമാണ് ഇതെല്ലാം. പഠനയജ്ഞത്തിൽ മുഴുകലാണ് ഇത്.

ജീവിതോത്കർഷ സിദ്ധിക്കുവേണ്ടി വിശ്വാസപൂർവ്വം വിവിധ യജ്ഞങ്ങൾ അനുഷ്ഠിക്കുന്നവരാണ് ഈ യോഗികളെല്ലാം. നേരിട്ടുള്ള ഭഗവത്സേവനമായതുകൊണ്ട് ഇവയിൽ നിന്നെല്ലാം വ്യത്യസ്തമാണ് കൃഷ്ണാവബോധം. മുൻപറഞ്ഞ യജ്ഞങ്ങൾ കൊണ്ട് സിദ്ധിക്കാവതല്ലാത്ത ഈ അവസ്ഥ കൃഷ്ണന്റേയോ കൃഷ്ണ ഭക്തന്റേയോ കാരുണ്യംകൊണ്ട് മാത്രമേ ലഭിക്കൂ. അതുകൊണ്ട് കൃഷ്ണാവബോധം ദിവ്യമാണ്.

No comments:

Post a Comment