ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

8 September 2018

യോഗ തന്ത്രസാധന

യോഗ തന്ത്രസാധന

നാലു വിധമുള്ള സാധനകളാണ് ശ്രേഷ്ഠമായിട്ടുള്ളത്.

(1). വേദവിഹിതമായ സാധനാ ചതുഷ്ടയം
(2). സാംഖ്യപ്രദര്‍ശിതമായ സാധനത്രയം
(3). യോഗശാസ്ത്രത്തിലെ സാധനാരീതി
(4). തന്ത്രശാസ്ത്രത്തിലെ സാധനാക്രിയകള്‍.

ഇവയില്‍ കലികാലത്തില്‍ തന്ത്രശാസ്ത്ര സാധന മാത്രമാണ് സിദ്ധിപ്രദമായിട്ടുള്ളത്. അങ്ങനെ മഹാനിര്‍വ്വാണ തന്ത്രത്തില്‍ പറഞ്ഞിട്ടുണ്ട്. കലികാലത്തില്‍ മനുഷ്യന്‍ തപസ്സിലാത്തവനും വേദപാഠങ്ങള്‍ ശീലിക്കാത്തവനും അല്പായുസ്സുമാകും. ശരീര ദൗര്‍ബ്ബല്യം മൂലം ക്ലേശങ്ങള്‍ അനുഭവിക്കുകയും പരിശ്രമങ്ങള്‍ ചെയ്യുവാന്‍ കഴിവില്ലാത്തവരുമാകും. പിന്നെ തപസ്സിനുള്ള പരിശ്രമം നടത്താന്‍ കഴിയാതാകും. കലികാലത്ത് ഗൃഹസ്ഥന്മാര്‍ ആഗമങ്ങളില്‍ പറഞ്ഞ വിധമാണ് കര്‍മ്മാനുഷ്ഠാനങ്ങള്‍ ചെയ്യുക. എന്നാല്‍ വൈദിക, പൗരാണിക സ്മാര്‍ത്ത സമ്മതവിധികള്‍ അവലംബിച്ച് ക്രിയാനുഷ്ഠാനങ്ങള്‍ ചെയ്ത് സിദ്ധി നേടുവാന്‍ കഴിവുള്ളവരാകുകയില്ല.
താന്ത്രിക സാധനാ മാഹാത്മ്യം.താന്ത്രിക സാധന രണ്ടു വിധമാണ്.

(1). ബഹിര്‍യാഗം
(2). അന്തര്‍യാഗം.

ബഹിര്‍യാഗത്തില്‍ ഗന്ധം, പുഷ്പം, ധൂപം, ദീപം, തുളസി, വില്വപത്രം, നിവേദ്യം തുടങ്ങിയവ വച്ചുള്ള പൂജാവിധിയാണ്.

അന്തര്‍യാഗത്തില്‍ ഈ ബാഹ്യവസ്തുക്കളുടെയൊന്നും ആവശ്യമില്ല. മാനസോപചാരത്തില്‍ ഉപകരണങ്ങള്‍ ആവശ്യമില്ല. പഞ്ചഭൂതങ്ങളായി ഉപചാര കല്പന ചെയ്താണ് മാനസോപചാരത്തില്‍ ഗന്ധ പുഷ്പാദികള്‍ സമര്‍പ്പിക്കുന്നത്.

പൃഥ്വിതത്ത്വത്തിന് ഗന്ധം
ആകാശ തത്ത്വത്തിന് പുഷ്പം
വായു തത്ത്വത്തിനും ധൂപം
തേജസ്തത്ത്വത്തിന് ദീപം
രസാത്മകജല തത്ത്വത്തിന് നൈവേദ്യം എന്നീ രൂപങ്ങളില്‍ കല്പന ചെയ്തു. ഇതു പഞ്ചോപചാരമായി പൂജ ചെയ്യുന്നു. ഇതാണ് അന്തര്‍യോഗമെന്ന് പറഞ്ഞത്. ഷട്ചക്രങ്ങളുടെ ഭേദനം തന്നെ ഈ അന്തര്‍യാഗത്തിന്‍റെ പ്രധാനമായ അംഗമാകുന്നു.

ഷട്ചക്രഭേദനം
➖➖➖➖➖➖➖➖➖
ഷട്ചക്രങ്ങളിലെ പരിശ്രമമില്ലാതെ ആത്മജ്ഞാനം ഉണ്ടാകുന്നില്ല. എന്തെങ്കിലും വസ്തുവിനെ കേന്ദ്രീകരിച്ചല്ലാതെ മനസ്സിന്‍റെ ചാഞ്ചല്യം നില്‍ക്കുകയില്ല. അതിനാല്‍ വാസ്തവികമായ ജ്ഞാനം ലഭിക്കുകയില്ല. ദാര്‍ശനിക ചിന്തയില്‍ നിന്ന് സാമാന്യജ്ഞാനം മാത്രമേ ഉണ്ടാകുന്നുള്ളൂ. യഥാര്‍ത്ഥ ജ്ഞാനം ഉണ്ടാകുന്നില്ല. യഥാര്‍ത്ഥ ജ്ഞാനം ഉണ്ടാകാനുള്ള വഴിയാണ് ഷട്ചക്രസാധന.

ഷട്ചക്രങ്ങള്‍
➖➖➖➖➖➖➖➖➖
നട്ടെല്ലിനുള്ളിലൂടെ പോകുന്ന ഇഡ, പിംഗല നാഢികളുടെ മധ്യത്തില്‍ സൂഷുമ്ന എന്ന നാഡിയുമുണ്ട്. ഈ നാഡികള്‍ മൂന്നും തലച്ചോറില്‍ നിന്നു പുറപ്പെട്ട് മൂലാധാരസ്ഥാനം വരെ പോകുന്നു. സുഷുമ്ന നാഡിയില്‍ ആറ് ഗ്രന്ഥികളുണ്ട്. ഈ ആറ് ഗ്രന്ഥികളില്‍ പത്മാകാര (താമര) രൂപത്തില്‍ ആറ് സ്ഥാനങ്ങളുമുണ്ട്.

(1). ഗുഹ്യസ്ഥാനത്ത്
(2). ലിംഗമൂലത്തില്‍
(3). നാഭിപ്രദേശത്ത്
(4). ഹൃദയം
(5). കഴുത്തില്‍
(6). പുരികമധ്യത്തില്‍ ഇങ്ങനെയുള്ള ആറ് സ്ഥാനങ്ങളില്‍ താമരകള്‍ വിരിഞ്ഞതു പോലുള്ള ആത്മീയചക്രങ്ങളുണ്ട്.

ഈ ചക്രങ്ങളില്‍ ധ്യാനിക്കുന്നതു വഴി ചക്രങ്ങളെ ഭേദിക്കാന്‍ കഴിയും. ജീവാത്മാവിനെ മൂലാധാരത്തില്‍ നിന്നും ഉണര്‍ത്തി തലയില്‍ നിറുകയിലുള്ള സഹസ്രാര പത്മത്തിലെ പരമാത്മാവിലെത്തിക്കാന്‍ ഈ ആറ് ചക്രങ്ങളും ഭേദിക്കേണ്ടതുണ്ട്. ഇവയുടെ സാധനയാണ് തന്ത്രശാസ്ത്രത്തിലെ മുഖ്യ വിഷയം.

ഓരോ ചക്രങ്ങളെയും പറ്റി പറയാം:-

ഗുഹ്യസ്ഥാനത്ത് നാലു ദളങ്ങളോടു കൂടിയതാണ് മൂലധാരാചക്രം. അതിനു മുകളില്‍ ലിംഗമൂലസ്ഥാനത്ത് ആറ് ദളങ്ങളോടു കൂടി സ്വാധിഷ്ഠാന ചക്രം. നാഭി മണ്ഡലത്തില്‍ പത്ത് ദളങ്ങളോടുകൂടിയ മണിപുരചക്രം. ഹൃദയത്തില്‍ പന്ത്രണ്ട് ദളങ്ങളോടുകൂടിയ അനാഹാതചക്രം, കണ്ഠത്തില്‍ പതിനാറ് ദളങ്ങളോടുകൂടിയ വിശുദ്ധിചക്രം. ഭൂമദ്ധ്യത്തില്‍ രണ്ട് ദളങ്ങളോടുകൂടിയ ആജ്ഞാചക്രം. ഈ ആറു ചക്രങ്ങളും സുഷുമ്ന നാഡിയില്‍ ഗ്രന്ഥിതമാണ്.

നാഡികള്‍
➖➖➖➖➖➖➖➖➖
മനുഷ്യ ശരീരത്തില്‍ മൂന്ന് ലക്ഷത്തി അമ്പതിനായിരം നാഡികളുണ്ട്. അതില്‍ പതിനാല് നാഡികള്‍ പ്രധാനമാണ്.

(1). സുഷുമ്ന
(2). ഇഡ
(3). പിംഗല
(4). ഗാന്ധാരി
(5). ഹസ്തി ജിഹ്വ
(6). കുഹു
(7). സരസ്വതി
(8). പുഷാ
(9). ശംഖിനി
(10). പയസ്വിനി
(11). വാരുണി
(12). ആലം ബുഷാ
(13). വിശ്വോദരീ
(14). യശസ്വിനി

ഇവയില്‍ സുഷുമ്ന, ഇഡ, പിംഗല എന്നിവ കൂടുതല്‍ പ്രധാനപ്പെട്ടവയാണ്. ഇവയില്‍ത്തന്നെ സുഷുമ്ന നാഡിയാണ് ഏറ്റവും പ്രധാനപ്പെട്ടത്. ഈ നാഡിയാണ് യോഗസാധനയില്‍ ഏറ്റവും കൂടുതല്‍ ഉപകരിക്കപ്പെടുന്നത്. സര്‍വ്വ നാഡികളും ഈ സുഷുമ്നാ നാഡിയെ ആശ്രയിച്ചിട്ടാണ് പ്രവര്‍ത്തിക്കുന്നത്. സുഷുമ്ന നാഡിയുടെ ഉള്ളില്‍ മദ്ധ്യത്തില്‍ക്കൂടി ചിത്ര എന്ന നാഡി പോകുന്നുണ്ട്. ആ നാഡിയുടെ ഉള്ളില്‍ ബ്രഹ്മരന്ധ്രമെന്ന കുഴലുണ്ട്. ഇത് ഏറ്റവും സൂക്ഷ്മതരമാണ്. ഈ ബ്രഹ്മരന്ധ്രമാണ് ദിവ്യമാര്‍ഗ്ഗം. ഇത് അമൃതകാരകവും ആനന്ദത്തെ നല്‍കുന്നതുമാണ്. കൂലകുണ്ഡലിനിശക്തി ബ്രാഹ്മരന്ധ്രത്തില്‍ കൂടിയാണ് മൂലാധാരത്തില്‍ നിന്നും സഹസ്രാരത്തിലേക്ക് ചലിക്കുന്നത്. സഹസ്രാരത്തിലെ പരമശിവനുമായി മേളിക്കുന്നു. അതിനാലാണ് ബ്രഹ്മരന്ധ്രത്തെ ദിവ്യമാര്‍ഗ്ഗമെന്ന് പേര്‍ വിളിച്ചത്.

കുണ്ഡലിനി ശക്തി
➖➖➖➖➖➖➖➖➖
ഈ നാഡി മൂലാധാരചക്രത്തില്‍ നിന്നുത്ഭവിച്ച് സുഷുമ്ന നാഡിയുടെ ഇടതുവശത്തുകൂടി ഓരോരോ ചക്രങ്ങളെ ചുറ്റി ഭ്രൂമധ്യത്തില്‍ വന്ന് ഇടതു മൂക്കില്‍ പ്രവേശിക്കുന്നു. പിംഗല നാഡിയും മൂലാധാരത്തില്‍ നിന്നുത്ഭവിച്ച് വലതുവശത്തു കൂടി ഓരോ ചക്രങ്ങളിലും ചുറ്റി ഭ്രുമധ്യത്തില്‍ വന്ന് വലതു മൂക്കില്‍ പ്രവേശിക്കുന്നു. ഈാ പിംഗല നാഡികളുടെ മധ്യത്തില്‍ സുഷുമ്ന നാഡി ആറ് സ്ഥാനങ്ങളില്‍ ആറ് പത്മങ്ങളില്‍ ആറ് ശക്തികളോടുകൂടി ഇരിക്കുന്നു.

കുണ്ഡലിനി ദേവി എട്ട് തവണ ചുരുണ്ട് സുഷുമ്ന നാഡിയുടെ സമസ്ത അംശങ്ങളിലും തന്‍റെ ശക്തികളെ ഏല്പിച്ച് തന്‍റെ വായില്‍ വാല് കയറ്റി വച്ച് മൂന്നര ചുറ്റില്‍ മൂലാധാര ചക്രത്തിലെ സ്വയംഭൂലിംഗത്തില്‍ ചുറ്റിക്കിടന്ന് ബ്രഹ്മദ്വാരത്തെ അവരോധിച്ച് സുഷുമ്നാ മാര്‍ഗ്ഗത്തില്‍ കിടക്കുന്നു. സര്‍പ്പാകാരമാണ് കുണ്ഡലിനിക്ക്. സ്വയം പ്രകാശിക്കുന്നുണ്ട്. ഉറങ്ങിക്കിടക്കുകയാണ് കുണ്ഡലിനിശക്തി വാഗ്ദേവിയാണ്. അതായത് വര്‍ണ്ണമയീ ബീജമന്ത്രസ്വരൂപയാണ്. അത് സത്വ-രജ-തമോ ഗുണങ്ങളുടേയും മൂലസ്വരൂപ പ്രകൃതിദേവിയാകുന്നു. ആ കന്ദത്തിന്‍റെ താഴെ ബന്ധൂകപുഷ്പം പോലെ രക്തവര്‍ണ്ണത്തോടുകൂടിയ കാമബീജം ഇരിക്കുന്നു. ഈ സ്ഥാനത്ത് ദ്വിരണ്ഡമെന്ന പേരോടു കൂടിയ കാമബീജം ഇരിക്കുന്നു. ഈ സ്ഥാനത്ത് ദ്വിരണ്ഡമെന്ന പേരോടുകൂടിയ ഒരു സിദ്ധലിംഗമുണ്ട്. ഈ ലിംഗത്തില്‍ ഡാകിനി ശക്തി താമസിക്കുന്നു.
മൂലാധാരചക്ര സാധന സാധകന്‍ മൂലാധാരത്തിലെ സ്വയംഭൂലിംഗത്തില്‍ ധ്യാനിക്കുന്ന ആ നിമിഷം തന്നെ അയാളുടെ സകല പാപരാശികളും ക്ഷണമാത്ര കൊണ്ട് തന്നെ നശിക്കുന്നു. മനസ്സുകൊണ്ട് ഏതെങ്കിലും വസ്തുവിനെ ആഗ്രഹിച്ചാല്‍ അത് അപ്പോള്‍ത്തന്നെ കയ്യില്‍ വരും. ഈ സാധന നിരന്തരം ചെയ്തവനെ മറ്റുള്ളവര്‍ മുക്തിദാതാവ് എന്ന നിലയിലാവും കാണുന്നത്.

സ്വാധിഷ്ഠാന ചക്രസാധന
➖➖➖➖➖➖➖➖➖
മൂലാധാര ചക്രത്തിന് മുകളില്‍ ലിംഗമൂലത്തില്‍ വിദ്യൂത് പ്രകാശം പോലെ ഷട്ദളത്തില്‍ വിശിഷ്ടമായ സ്വാധിഷ്ഠാന ചക്രം സ്ഥിതി ചെയ്യുന്നു. ഈ സ്ഥാനത്ത് ബാണമെന്നു പേരുള്ള സിദ്ധലിംഗമുണ്ട്. ഇവിടെ ദേവി രാകിണി ശക്തി വിരാജിക്കുന്നു. ഈ സ്വാധിഷ്ഠാന ചക്രത്തില്‍ ധ്യാനിക്കുന്ന യോഗി വളരെയേറെ അര്‍ത്ഥസംപുഷ്ടമായി നിരവധി വ്യാഖ്യാനങ്ങള്‍ എഴുതുവാനും പറയുവാനും കഴിവുള്ളവനായിത്തീരുന്നു. അിറയപ്പെടാത്ത ശാസ്ത്രങ്ങള്‍ വെളിച്ചത്തുകൊണ്ടുവരുന്നു. യാതൊരുവിധ രോഗവും അയാളെ തൊടുകയില്ല. നിര്‍ഭയനായി അയാള്‍ എവിടെയും ചെല്ലും. ഇവ കൂടാതെ അംിമാദി ഗുണങ്ങള്‍ നേടി പരമസിദ്ധി നേടുന്നു.

മണിപുര ചക്രധ്യാനം
➖➖➖➖➖➖➖➖➖
നാഭിപ്രദേശത്തുള്ള മേഘവര്‍ണ്ണരൂപമായ മണിപുരചക്രത്തിന് പത്ത് ദളങ്ങളാണുള്ളത്. ഇവിടെ സര്‍വ്വ മംഗളദായിനിയായ രുദ്രമെന്നുള്ള സിദ്ധിലിംഗമുണ്ട്. ഇവിടെയാണ് പരമ ധര്‍മ്മദേവി ലാകിനിശക്തി സ്ഥിതി ചെയ്യുന്നത്. ഈ ചക്രത്തില്‍ എല്ലായ്പ്പോഴും ധ്യാനം ചെയ്യുന്ന യോഗിക്ക് ഇഹലോക ജീവിതത്തില്‍ എല്ലാ കാമനകളും സിദ്ധിക്കും. ദു:ഖ നിവൃത്തിയുണ്ടാകും. രോഗശാന്തിയും വരും. ഇതുമൂലം യോഗിക്കും പരകായ പ്രവേശം പോലും ചെയ്യാന്‍ കഴിയും. കാലനെ അനായാസമായി വഞ്ചിക്കാനുള്ള കഴിവുണ്ടാകും. സ്വര്‍ണ്ണം ഉണ്ടാക്കുക, സിദ്ധി പുരുഷന്മാരെ കാണുക, ഭൂതലത്തില്‍ ഔഷധികളെ തിരിച്ചറിയുക, ഭൂമിക്കടിയിലെ നിധി കണ്ടെത്താന്‍ കഴിയുക തുടങ്ങിയ അനേകം ഗുണങ്ങള്‍ ഉണ്ടായിത്തീരും.

അനാഹത ചക്രധ്യാനം
➖➖➖➖➖➖➖➖➖
ഹൃദയസ്ഥലത്തെ പന്ത്രണ്ട് ദളങ്ങളുള്ള രക്തവര്‍ണ്ണമായ ചക്രമാണ് അനാഹതം. ഈ പത്മത്തിന്‍റെ കര്‍ണ്ണികയുടെ താഴെ വിദ്യൂത്പ്രഭയോടുകൂടിയ ധ്രുമവര്‍ണ്ണമായ പവനദേവന്‍ സ്ഥിതി ചെയ്യുന്നു. അനാഹതചക്രത്തിലെ ഷഡ് ചക്രവായുമണ്ഡലത്തില്‍ "യം" ബീജത്തിന് മുകളില്‍ ഈശാനന്‍ എന്നു പേരുള്ള ശിവന്‍ കാകാനിശക്തിയോടുകൂടി വിരാജിക്കുന്നു. ചില ഋഷിമാരുടെ അഭിപ്രായത്തില്‍ ഇവിടെ ത്രിനയനി ശക്തിയോടൊപ്പമുള്ള ബാണലിംഗമാണുള്ളത്. ഈ ബാണലിംഗത്തിന്‍റെ സ്മരണ മാത്രം കൊണ്ടുതന്നെ കാണുന്നതും കാണാത്തതുമായ വസ്തുക്കളെ ലഭിക്കാനുള്ള കഴിവുണ്ടായിത്തീരും. ഈ അനാഹതചക്രത്തില്‍ പിനാകി എന്ന പേരുള്ള സിദ്ധലിംഗമുണ്ട്. ഇവിടെയാണ് കാകിനിശക്തി ഇരിക്കുന്നത്. ഈ അനാഹതചക്രത്തിലെ ധ്യാനത്തിന്‍റെ മഹിമ പറഞ്ഞറിയിക്കാന്‍ തന്നെ വിഷമമാണ്. ബ്രഹ്മാപ്രഭൃതികളും സമസ്ത ദേവഗണങ്ങളും ഇതിന്‍റെ സിദ്ധഗുണങ്ങളെ വളരെ പ്രയത്നിച്ച് മറ്റുള്ളവരില്‍ നിന്നും രഹസ്യമാക്കിവച്ചിരിക്കുകയാണ്.

വിശുദ്ധചക്രം
➖➖➖➖➖➖➖➖➖
കണ്ഠമൂലത്തിലാണ് വിശുദ്ധചക്രസ്ഥാനം പതിനാറ് ദളങ്ങളുള്ള ഇത് ധൂമ്രവര്‍ണ്ണത്തില്‍ പത്മാകരമായി (താമരയുടെ രൂപത്തില്‍) സ്ഥിതി ചെയ്യുന്നു. ഇതിന്‍റെ കര്‍ണികയുടെ താഴെ ഗോളാകാര രൂപത്തിലുള്ള ആകാശമണ്ഡലമുണ്ട്. ഈ മണ്ഡലത്തില്‍ വെളുത്ത ആനയ്ക്കു മേല്‍ ആരൂഢമായ ആകാശബീജം "ഹം" വിരാജിക്കുന്നു.
ഇതിന്‍റെ മടിയില്‍ അര്‍ദ്ധനാരീശ്വര ശിവമൂര്‍ത്തിയുണ്ട്. ചില ഋഷികള്‍ ഇതിനെ ഹരഗൗരി എന്നു വിളിക്കുന്നു. ഈ ശിവന്‍റെ മടിയില്‍ പീതവര്‍ണ്ണത്തില്‍ നാലു കൈകളോടുകൂടിയ ശാകിനിശക്തി വിരാജിക്കുന്നു. ഈ ചക്രത്തില്‍ പഞ്ചസ്ഥൂല ഭൂതങ്ങളുടെ ആദിഭൂതമായ മഹാകാലന്‍റെ സ്ഥാനമാകുന്നു. ഈ ആകാശമണ്ഡലത്തില്‍ നിന്നുതന്നെയാണ് നാലു സ്ഥൂലഭൂതങ്ങളും ക്രമത്തില്‍ ചക്രരൂപത്തില്‍ ഉല്പന്നപ്പെട്ടിരിക്കുന്നു. അതായത് ആകാശത്തില്‍ നിന്ന് വായു, വായുവില്‍ നിന്ന് അഗ്നി, അഗ്നിയില്‍ നിന്ന് ജലം, ജലത്തില്‍ നിന്ന് ഭൂമി എന്നിങ്ങനെയാണ് ഉല്പത്തി.
ഈ ചക്രത്തില്‍ ഛാഗലാണ്ഡമെന്ന പേരുള്ള ശിവലിംഗവും ശാകിനി നാമമുള്ള ശക്തിയും അഗ്നിദേവതാരരൂപത്തില്‍ വിരാജിക്കുന്നു. പ്രതിദിനം ഈ വിശുദ്ധചക്രത്തില്‍ ധ്യാനിക്കുന്ന യോഗിക്ക് മറ്റൊരു സാധനയുടെ ആവശ്യമില്ല. ഈ വിശുദ്ധചക്രം പതിനാറ് ഇതളുകളുള്ള പത്മം ജ്ഞാനരൂപവും അമൂല്യ രത്നങ്ങളുടെ ഖനിയുമാകുന്നു. ഇതില്‍ ധ്യാനിച്ചാല്‍ത്തന്നെ ചതുര്‍വ്വേദങ്ങള്‍ സ്വയം പ്രകാശിതമാകും. വേദങ്ങളുടെ സര്‍വ്വ രഹസ്യങ്ങളും വേഗത്തില്‍ വ്യക്തമായിത്തീരും.

അജ്ഞാതചക്രം
➖➖➖➖➖➖➖➖➖
നെറ്റിയില്‍ പൂരികങ്ങള്‍ക്ക് മദ്ധ്യത്തിലാണ് ആജ്ഞാചക്രം സ്ഥിതി ചെയ്യുന്നത്. ചന്ദ്രനെപ്പോലെ വെളുത്തു പ്രകാശിക്കുന്ന രണ്ട് ദളങ്ങളുള്ള പത്മമാണ് ഇവിടെയുള്ളത്. ഇവിടെ മഹാകാലനെന്ന് പേരുള്ള സിദ്ധലിംഗവും ഹാകിനി ശക്തിയും അധിഷ്ഠിതമായിരിക്കുന്നു. ഈ സ്ഥാനത്ത് ശരത്ക്കാല ചന്ദ്രനെപ്പോലെ പ്രകാശമാനമായ അക്ഷരബീജം (പ്രണവം) പ്രകാശിക്കുന്നു. ഇവിടെയാണ് പരമഹംസ പുരുഷന്‍ ഇവിടെ ധ്യാനിക്കുന്ന യോഗിക്ക് ഒരു കാരണവശാലും ദു:ഖമോ ശോകമോ താപമോ അനുഭവിക്കേണ്ടി വരികയില്ല.

നാഡികളുടെ സ്ഥിതി
➖➖➖➖➖➖➖➖➖
നാഡികളുടെ സ്ഥാനങ്ങള്‍ മുമ്പു പറഞ്ഞിട്ടുണ്ടല്ലോ. സുഷുമ്ന നാഡി നട്ടെല്ലിനുള്ളിലൂടെ മുകളില്‍ ബ്രഹ്മരന്ധ്രം വരെ പോകുന്നു. ഈാ നാഡിയുടെ ഇടത്തുകൂടി ആജ്ഞാപഥത്തിന്‍റെ വലത്തുവശത്തു വന്ന് ചുറ്റി ഇടതു നാസാപുടത്തില്‍ ചെല്ലുന്നു. പിംഗലനാഡി ഇതേവിധം സുഷുമ്ന നാഡിയുടെ വലതു വശത്തുകൂടി കയറി ആജ്ഞാപഥത്തിന്‍റെ ഇടതുവശത്തു വന്ന് വലതു നാസാപുടത്തില്‍ ചെല്ലുന്നു. ഈാനാഡിയുടെ വരുണാനദിയെന്നും പിംഗലാനാഡിയെ അസ്സീനദിയെന്നും അിറയപ്പെടുന്നു. ഈ രണ്ട് നദികളുടെയും ഇടയില്‍ വാരണാസി ദേവസ്ഥാനമാണ് ഇവിടെ വിശ്വനാഥനായ ശിവന്‍ ശോഭിച്ചരുളുന്നു.
പീഠസ്ഥാനങ്ങള്‍
യോഗികള്‍ ആജ്ഞാചക്രത്തിന് മുകളില്‍ മൂന്ന് പീഠസ്ഥാനങ്ങള്‍ ഉണ്ടെന്ന് കണ്ടിരിക്കുന്നു.
(1). ബിന്ദുപീഠം
(2). നാദപീഠം
(3). ശക്തിപീഠം
എന്നിവയാണ് അവ. ഇവ മൂന്നും കപാല (തലയോട്ടി) ത്തിനുള്ളിലാണുള്ളത്. ശക്തിപീഠത്തിന്‍റെ അര്‍ത്ഥം

(1). ബ്രഹ്മബീജമായ ഓങ്കാരമാണ്.

(2). ഓങ്കാരത്തിന് താഴെ നിരാലംബപുരി എന്ന സ്ഥാനവും

(3). അതിനു താഴെ പതിനാറ് ദളങ്ങളുള്ള സോമചക്രവുമുണ്ട്.

(4). അതിനു താഴെ രഹസ്യമായ ആറ് ദളങ്ങളുള്ള ഒരു പത്മവുമുണ്ട്.ഇതിന് ജ്ഞാനചക്രമെന്നാണ് പേര്. ഇതിന്‍റെ ഓരോ ദളങ്ങളിലും ക്രമത്തചന്‍റ രൂപം, രസം, ഗന്ധം, സ്പര്‍ശം,ശബ്ദം, സ്വപ്നജ്ഞാനം എന്നിവ ഉണ്ടാകുന്നു. ഇതിനു താഴെയാണ് ആജ്ഞാചക്രസ്ഥാനം

(5). ആജ്ഞാചക്രത്തിനും താഴെ താലൂമൂലത്തില്‍ രഹസ്യമായ ഒരു ചക്രമുണ്ട്. ഇതിന് നല്ല ചുവപ്പ് നിറമായ
പന്ത്രണ്ട് ഇതളുകളുള്ള പത്മമുണ്ട്. ഈ ചക്രത്തില്‍ പഞ്ചസൂക്ഷ്മ ഭൂതങ്ങളുടെ പഞ്ചീകരണം കൊണ്ട്
പഞ്ചസ്ഥൂല ഭൂതങ്ങളുടെ ആവിര്‍ഭാവം ഉണ്ടാക്കുന്നു. ഇതിനു താഴെയാണ് വിശുദ്ധി ചക്രസ്ഥാനം
സഹസ്രാര കമലം ആജ്ഞാചക്രത്തിന് ഏറ്റവും മുകളില്‍ ശരീരത്തിന്‍റെ ഏറ്റവും ഉയര്‍ന്ന ഭാഗത്ത് ശിരസ്സില്‍
സഹസ്രാര കമലമാണ്. ഇവിടെ നിന്നാണ് സുഷുമ്ന നാഡി ആരംഭിക്കുന്നത്. ഇവിടെ നിന്ന് താഴോട്ട് മുഖമായി
പോകുന്നു. ഏറ്റവും താഴെ മൂലാധാരമാണ്. സുഷുമ്ന നാഡിയുടെ അവസാനം സഹസ്രാരത്തില്‍ ആയിരം
ഇതളുകളുള്ള സഹസ്രാരപത്മം നല്ല വെളുത്ത നിറമുള്ളതാണ്. ഉദയസൂര്യന്‍റേതു പോലെ രക്തവര്‍ണ്ണമായ
കേസരങ്ങള്‍ പ്രകാശിക്കുന്നു. ഇത് അധോമുഖത്തോടു കൂടിയുള്ളതാണ്. ഇതിലെ അന്‍പത് (50) ദളങ്ങലില്‍
അകാരം മുതല്‍ ക്ഷകാരം വരെയുള്ള അക്ഷര ബിന്ദുക്കള്‍ സ്ഥിതി ചെയ്യുന്നു.

(6). ഈ അക്ഷര കര്‍ണ്ണികയുടെ താഴെ ഗോളാകാരമായ ചന്ദ്രമണ്ഡലമാണ്. ചന്ദ്രമണ്ഡലത്തില്‍ ഛത്രാകാരത്തെ
(കുട).

(7). ഒരു ഊര്‍ദ്ധ്വമുഖിയായ പന്ത്രണ്ട് ദളങ്ങളുള്ള കമലം മറച്ചുപിടിക്കുന്നു. ഈ കമലത്തിന്‍റെ കര്‍ണ്ണികയില്‍
വിദ്യൂത് സദൃശമായ അകഥാദി ത്രികോണയന്ത്രമുണ്ട്.

(8). ഈ യന്ത്രത്തിന്‍റെ നാലു വശത്തും സൂധാസാഗരമാണ്. ഈ സുധാസാഗരത്തില്‍ ഈ ത്രികോണയന്ത്രം

(9). മണിദ്വീപ ആകാശത്തില്‍ ഇരിക്കുന്നു. ഈ മണി ദ്വീപിന്‍റെ മദ്ധ്യസ്ഥലത്ത്

(10). മണിപീഠമുണ്ട്

(11). അതിനു താഴെയുള്ള നാദബിന്ദുവിന്‍റെ മുകളില്‍

(12) ഹംസപീഠസ്ഥാനമാണ്.

(13). ഘംസപീഠത്തിന് മുകളില്‍ ഗുരുപാദുകമാണ്. ഈ സ്ഥാനത്ത് ഗുരുദേവന്‍റെ ചണകമലങ്ങളില്‍ ധ്യാനിക്കണം.
ഗുരുദേവന്‍ തന്നെയാണ് പരമശിവനും പരമബ്രഹ്മാവും. സഹസ്രദള കമലത്തില്‍ ചന്ദ്രമണ്ഡലമുണ്ടെന്നു പറഞ്ഞല്ലോ.

(14). അതിന്‍റെ മടിയില്‍ അമരകലാ എന്ന പേരില്‍ ഒരു ഷോഡശികലയുണ്ട്.

(15). അതിന്‍റെ മടിയില്‍ നിര്‍വ്വാണകലയും

(16). ഈ നിര്‍വ്വാണകലയുടെ മടിയില്‍ നിര്‍വ്വാണ ശക്തിരൂപയായ മൂലപ്രകൃതി ബിന്ദുവും വിസര്‍ഗ്ഗവും
അവയോടു കൂടിയുള്ള ശക്തി പരമശിവനെ ആലിംഗനം ചെയ്തു ചുറ്റിവരിഞ്ഞും ഇരിക്കുന്നു. ഇതിന്‍റെ ധ്യാനത്തോടെ സാധകന്‍ നിര്‍വ്വാണമുക്തിയെ പ്രാപിക്കാന്‍ കഴിവുള്ളവനായിത്തീരുന്നു.സഹസ്രദളത്തില്‍ സ്ഥിതി ചെയ്യുന്ന പരമശിവ ശക്തികളെ ദേവാന്തത്തില്‍ പരമബ്രഹ്മവും മായയുമായിപറയുന്നു. പത്മത്തെ ആനന്ദമയകോശമെന്നും പറയുന്നു. സാംഖ്യമതത്തില്‍ പരമശിവ ശക്തിയെ പ്രകൃതി-പുരുഷനെന്നും പറയുന്നു. പൗരാണിക മതങ്ങളില്‍ ലക്ഷ്മീ-നാരായണന്‍, രാധാ-കൃഷ്ണന്‍ എന്നിങ്ങനെയുംതന്ത്രമതത്തില്‍ പരമശിവനെന്നും പരമശക്തിയെന്നും പറയുന്നു.

No comments:

Post a Comment