ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

27 September 2018

നവഗ്രഹങ്ങൾ

നവഗ്രഹങ്ങൾ

ഭാരതീയ ജ്യോതിഷത്തിൽ വിവരിക്കുന്ന നവഗ്രഹങ്ങൾ ആദിത്യൻ, ചന്ദ്രൻ, കുജൻ ബുധൻ, വ്യാഴം, ശുക്രൻ, ശനി, രാഹു, കേതു എന്നിവയാണ്. ഇവ ആധുനിക ജ്യോതിഃശാസ്ത്രത്തിലെ അതേ പേരുകളിലുള്ള ഖഗോളവസ്തുക്കളുമായി നേരിട്ടു പൊരുത്തമുള്ളതായിരിക്കണമെന്നില്ല. ഉദാഹരണത്തിനു് ജ്യോതിശ്ശാസ്ത്രത്തിൽ സൂര്യൻ (ആദിത്യൻ) യഥാർത്ഥത്തിൽ ഒരു ഗ്രഹമല്ല, നക്ഷത്രമാണ്. ചന്ദ്രൻ ഭൂമിയുടെ ഒരു ഉപഗ്രഹവും രാഹുവും കേതുവും പരസ്പരം എതിർവശങ്ങളിൽ സ്ഥിതിചെയ്യുന്ന രണ്ട് ഖഗോളനിർദ്ദേശാങ്കങ്ങളും ആണ്. ജ്യോതിഷത്തിൽ ഗ്രഹങ്ങൾ എന്നു വിവക്ഷിക്കപ്പെടുന്ന ബുധൻ, ശുക്രൻ, ചൊവ്വ (കുജൻ), ശനി, വ്യാഴം എന്നീ അഞ്ചു ഖഗോളവസ്തുക്കൾ മാത്രമാണു് ജ്യോതിശ്ശാസ്ത്രത്തിലെ ഗ്രഹങ്ങളിൽ ഉൾപ്പെടുന്നതു്. ഹൈന്ദവവിശ്വാസവുമായി ബന്ധപ്പെട്ട ജ്യോതിഷത്തിൽ നവഗ്രഹങ്ങൾ ആരാധനാമൂർത്തികളായും സങ്കല്പിക്കപ്പെടുന്നുണ്ടു്.

ഗ്രഹങ്ങള്‍ നമ്മുടെ ജാതകത്തില്‍ ഏറെ സ്വാധീനം ചെലുത്തുന്നവയാണ്. നവഗ്രഹങ്ങളെ പൂജിയ്ക്കുന്നത് ഇതുകൊണ്ടുതന്നെ ഗ്രഹദദോഷങ്ങള്‍ മാറാന്‍ ഏറെ ഗുണകരവുമാണ്. നവഗ്രഹ പൂജ ചെയ്യുമ്പോള്‍ ശ്രദ്ധിയ്‌ക്കേണ്ട പല കാര്യങ്ങളുമുണ്ട്. ഇവ കൃത്യമായി പാലിച്ചാല്‍ മാത്രമേ നവഗ്രഹശാന്തി ലഭിയ്ക്കുകയുമുള്ളൂ.

ഓരോ ഗ്രഹങ്ങളേയും പൂജിയ്ക്കുവാന്‍ പ്രത്യേക ദിവസങ്ങളും സമയങ്ങളുമുണ്ട്. ഇതനുസരിച്ചു ചെയ്യുന്നതാണ് ഏറ്റവും ഗുണകരം. നവഗ്രഹപൂജയ്ക്കായി അതാതു ദിവസങ്ങളില്‍ വ്രതം നോല്‍ക്കുന്നത് ഏറെ നല്ലതാണ്. വ്രതം നോല്‍ക്കുന്ന ദിവസങ്ങളില്‍ മാംസാഹാരം പൂര്‍ണമായും വര്‍ജിയ്ക്കണം.

നവഗ്രഹങ്ങളുടെ പൂജയ്ക്കായി എള്ളുതിരിയിട്ട നെയ്, എണ്ണവിളക്കുകള്‍ ഏറെ വിശേഷമാണ്. ഇവ കത്തിയ്ക്കുന്നത് ഗ്രഹദോഷ പരിഹാരമാകുമെന്നാണ് വിശ്വാസം. പൂജ നടക്കുമ്പോള്‍ വിഗ്രഹത്തിനു നേരെ നോക്കണം. അല്ലെങ്കില്‍ ഗുണമുണ്ടാകില്ല. സധാരണ നാം ഭക്തിയോടെയും ബഹുമാനത്തോടെയും മുഖം കുനിച്ചു നില്‍ക്കുന്നതും കണ്ണടച്ചു നില്‍ക്കുന്നതുമെല്ലാം പതിവാണ്.

നവഗ്രഹങ്ങള്‍ക്ക് മറ്റു പ്രധാന ദൈവങ്ങളേക്കാള്‍ പ്രാധാന്യം നല്‍കരുതെന്നാണ് നിയമം. ഇതാണ് ഇവരെയെപ്പോഴും ഉപദേവതകളായി കാണാന്‍ കാരണവും. പ്രത്യേകിച്ചു ശിവനെങ്കില്‍. മറ്റു ദൈവങ്ങളെ തൊഴുത ശേഷം മാത്രം നവഗ്രഹങ്ങളെ തൊഴുക. മറ്റു പൂജകള്‍ക്കു ശേഷം മാത്രം നവഗ്രഹപൂജ നടത്തുക.

ശനിയാഴ്ച ദിവസം മാത്രം നവഗ്രഹങ്ങള്‍ക്കു ചുറ്റും ഒന്‍പതു പ്രദക്ഷിണം വയ്ക്കാം. മറ്റു ദിവസങ്ങളില്‍ ഇത്ര പ്രദക്ഷിണം പാടില്ല. മറ്റു ദിവസങ്ങളില്‍ ഒന്‍പതു പ്രദക്ഷിണം വച്ചാല്‍ ശനിദേവന്‍ ശനിയുടെ ഭാരങ്ങള്‍ പ്രദക്ഷിണം വയ്ക്കുന്നവരുടെ മേലിടുമെന്നതാണ് വിശ്വാസം. മറ്റൊരാളുടെ തിരിയില്‍ നിന്നും തന്റെ തിരി കത്തിയ്ക്കരുത്. തീപ്പെട്ടിയുപയോഗിച്ചു കത്തിയ്ക്കുക.

ശനിദേവനെ തൊഴുമ്പോഴും പൂജിയ്ക്കുമ്പോഴും ശനിദേവനു കൃത്യം വിപരീതദിശയില്‍ നില്‍ക്കരുത്. നവഗ്രഹപ്രദക്ഷിണം വയ്ക്കുമ്പോള്‍ കൈകള്‍ കൂട്ടിപ്പിടിയ്ക്കുകയും ചെയ്യരുത്. സംസാരിയ്ക്കുകയുമരുത്, തന്നോടാണെങ്കില്‍ത്തന്നെയും. രാഹു, കേതു ഗ്രഹങ്ങള്‍ക്കു പ്രദക്ഷിണം ഒരേ ദിശയിലല്ലാതെ എതിര്‍ദിശയിലരുത്.

നവഗ്രഹങ്ങളെ തൊഴുന്ന നാം ഓരോ ഗ്രഹവും സ്ഥിതി ചെയ്യുന്ന ദിക്കുകളെ ആദ്യം മനസിലാക്കണം.

1 സൂര്യഭഗവാനെ നമ്മൾ നിൽക്കുന്നിടത്തുനിന്ന് നേരെ മുകളിലോട്ട് നോക്കി തൊഴുത് പ്രാർത്ഥിക്കണം.

2 ചന്ദ്രനെ തെക്കുകിഴക്ക് ദിക്കിലേക്ക് നോക്കി പ്രാർത്ഥിക്കണം.

3 ചൊവ്വയെ തെക്കോട്ടു നോക്കിയും

4 ബുധനെ വടക്കുകിഴക്ക് ദിക്കിലേക്കും

5 വ്യാഴത്തേ വടക്കോട്ടു നോക്കിയും

6 ശുക്രനെയും കിഴക്കോട്ടു നോക്കിയും

7 ശനിയെ പടിഞ്ഞാറോട്ടു നോക്കിയും നിന്ന് തൊഴുത് പ്രാർത്ഥിക്കണം.

8 രാഹുവിനെ തെക്ക് പടിഞ്ഞാറോട്ടു നോക്കിയും,

9 കേതുവിനെ വടക്കുപടിഞ്ഞാറോട്ടു നോക്കിയും, നിന്ന് തൊഴുത് പ്രാർത്ഥിക്കണം.

ഇങ്ങനെ പ്രാർത്ഥിച്ചാൽ നല്ല ഗുണഫലങ്ങൾ ഉണ്ടാക്കും.

നവഗ്രഹ ക്ഷേത്രങ്ങൾ സ്ഥിതി ചെയ്യുന്ന ക്ഷേത്രങ്ങളിൽ ചെന്ന് തൊഴുത് പ്രാർത്ഥിക്കാനാവാത്തവർ  അവരവരുടെ സ്ഥലത്ത് തന്നെ അതാത് ദിക്കുകളെ നോക്കി ഗ്രഹങ്ങളെ നോക്കി പ്രാർത്ഥിച്ചാലും മതി.

നവഗ്രഹ സ്തോത്രം

സൂര്യൻ

ജപാകുസുമസങ്കാശം കാശ്യപേയം മഹാദ്യുതിം
തമോരീം സർവ്വപാപഘ്നം പ്രണതോസ്മി ദിവാകരം

ചന്ദ്രൻ

ദധിശംഖതുഷാരാഭം ക്ഷീരോദാർണവ സംഭവം
നമാമി ശശിനം സോമം ശംഭോർമ്മകുടഭൂഷണം

ചൊവ്വ ( കുജൻ )

ധരണീഗർഭസംഭൂതം വിദ്യുത് കാന്തിസമപ്രഭം
കുമാരം ശക്തിഹസ്തം തം മംഗളം പ്രണമാമ്യഹം

ബുധൻ

പ്രിയംഗുകലികാശ്യാമം രൂപേണാപ്രതിമം ബുധം
സൗമ്യം സൗമ്യഗുണോപേതം തം ബുധം പ്രണമാമ്യഹം

വ്യാഴം ( ഗുരു )

ദേവാനാം ച ഋഷീണാം ച ഗുരും കാഞ്ചനസന്നിഭം
ബുദ്ധിഭൂതം ത്രിലോകേശം തം നമാമി ബൃഹസ്പതിം

ശുക്രൻ

ഹിമകുന്ദമൃണാലാഭം ദൈത്യാനാം പരമം ഗുരും
സർവ്വശാസ്ത്രപ്രവക്താരം ഭാർഗ്ഗവം പ്രണമാമ്യഹം

ശനി

നീലാഞ്ജനസമാഭാസം രവിപുത്രം യമാഗ്രജം
ഛായാമാർത്താണ്ഡസംഭൂതം തം നമാമി ശനൈശ്ചരം

രാഹു

അർദ്ധകായം മഹാവീര്യം ചന്ദ്രാദിത്യവിമർദ്ദനം
സിംഹികാഗർഭസംഭൂതം തം രാഹും പ്രണമാമ്യഹം

കേതു

പലാശപുഷ്പസങ്കാശം താരകാഗ്രഹ(കാര)മസ്തകം
രൗദ്രം രൗദ്രാത്മകം ഘോരം തം കേതും പ്രണമാമ്യഹം

നമ: സൂര്യായ സോമായ മംഗളായ ബുധായ ച
ഗുരുശുക്രശനിഭ്യശ്ച രാഹവേ കേതവ നമ :

ഇതി വ്യാസമുഖോദ്ഗീതം യ: പഠേത് സുസമാഹിത:
ദിവാ വാ യദി വാ രാത്രൗവിഘ്നശാന്തിർഭവിഷ്യതി

ഗ്രഹങ്ങളും ദേവതകളും

സൂര്യന്‍ – ശിവന്‍
ചന്ദ്രന്‍  – ദുര്‍ഗ്ഗ
കുജന്‍  – ഭദ്രകാളി, സുബ്രഹ്മണ്യന്‍
ബുധന്‍ – ശ്രീകൃഷ്ണന്‍ (അവതാര വിഷ്ണു)
വ്യാഴം – മഹാവിഷ്ണു
ശുക്രന്‍ – മഹാലക്ഷ്മി
ശനി  – ശാസ്താവ്
രാഹു  – നാഗദേവതകള്‍
കേതു- ചാമുണ്ടി, ഗണപതി  

ഏകശ്ലോകീനവഗ്രഹസ്തോത്രം

ആധാരേ പ്രഥമേ സഹസ്രകിരണം താരാധവം സ്വാശ്രയേ
മാഹേയം മണിപൂരകേ ഹൃദി ബുധം കണ്ഠേ ച വാചസ്പതിം ।

ഭ്രൂമധ്യേ ഭൃഗുനന്ദനം ദിനമണേഃ പുത്രം ത്രികൂടസ്ഥലേ
നാഡീമര്‍മസു രാഹു-കേതു-ഗുലികാന്നിത്യം നമാംയായുഷേ ॥

ഇതി ഏകശ്ലോകീനവഗ്രഹസ്തോത്രം സമ്പൂര്‍ണം ।

No comments:

Post a Comment