ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

4 October 2017

പൂർണ സന്യാസം

പൂർണ സന്യാസം

ജ്ഞാനമാർഗ്ഗത്തിലായാലും ഭക്തിമാർഗ്ഗത്തിലായാലും, കർമ്മം അനുപേക്ഷണീയമാണ്.   കർമ്മം ചെയ്ത് ചെയ്ത് സാധനകൾ സൂക്ഷമമായി തീരണം.  ഒടുവിൽ എല്ലാ സങ്കൽപ്പങ്ങളും ഇല്ലാതാകണം.  ഇതാണ് പൂർണ സന്യാസം . അത് ഒരിടത്താവളമല്ല. അന്ത്യമായ പരിപക്വാവസ്ഥയാണ്. ക്രിയകൾ ത്യജിക്കുന്നതു കൊണ്ടോ,  അഗ്നിഹവനം  നടത്താത്തതു കൊണ്ടോ, ഒരാൾ സന്യാസിയോ, യോഗിയോ ആകുന്നില്ല, കർമ്മം ഉപേക്ഷിച്ചതുമൂലം  സന്യാസിയാവുകയില്ലെന്ന്  ഗീതയിൽ രണ്ടും മൂന്നും, അഞ്ചും, ആറും, പതിനെട്ടും അദ്ധ്യായങ്ങളിലൂടെ യോഗേശ്വരനായ കൃഷ്ണൻ  വ്യക്തമാക്കിയിട്ടുണ്ട്.

No comments:

Post a Comment