ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

6 October 2017

ശബരിമലതീർത്ഥയാത്രയും സ്വാമിദർശനവും നമ്മെ പഠിപ്പിക്കുന്നത് എന്ത് ? [2]

ശബരിമലതീർത്ഥയാത്രയും സ്വാമിദർശനവും നമ്മെ പഠിപ്പിക്കുന്നത് എന്ത് ?

ശബരിമല തീർത്ഥാടനം തത്ത്വം
   
മാലധരിച്ചാൽ ഓരോരുത്തരും അയ്യപ്പനിൽ നിന്നും ഭിന്നലല്ലാത്ത ഒരു വ്യക്തിയായി സ്വയം കരുതുകയും അന്യനെ അപ്രകാരം ദർശിക്കുകയും ആണല്ലോ ചെയ്യുന്നത്.  ഇതിൽ നിന്നും സിദ്ധമാകുന്നത് "തത്ത്വമസി" " അതു നീയാകുന്നു" എന്നുള്ള തത്ത്വം ഓരോ അയ്യപ്പനും നിദർശനമാണ് എന്നുള്ളതാകുന്നു. അവനും ഞാനും സ്വാമി, ഒരേ ഈശ്വരൻ തന്നെ, താൻ ഈശ്വരനിൽ നിന്നും ഭിന്നമല്ല എന്നുള്ള തത്ത്വത്തെ  അംഗീകരിച്ചാണ് ഇവിടെ "സ്വാമി" എന്ന പദം ഉപയോഗിക്കുന്നത്.

ശ്രവണമനനങ്ങളാകുന്ന ഗുരുപദേശങ്ങളോടുകൂടി  സ്വാമിമന്ത്രോച്ചരണത്താൽ ചിത്തശുദ്ധിയുണ്ടാകുന്നതാണ് ആദ്യത്തെ അവസ്ഥ.  അനന്തരം ഭക്തിവൈരഗ്യങ്ങളാകുന്ന തപോനുഷ്ഠാനത്തെ സ്വീകരിക്കുന്നു.   സാധകൻ പിന്നീട് ഗുരുപദിഷ്ട്മാർഗ്ഗങ്ങളിൽക്കൂടി ഭഗവത് സ്വരൂപദർശനസാധ്യതകളെ ആരാഞ്ഞ് പുറപ്പെടുന്നു.  അനന്തരം ദുരാഭിമാനങ്ങളെ വേരൊടെ  അറുത്ത് നശിപ്പിക്കുന്നു. ഈശ്വരദർശനത്തിനുള്ള അനുഷ്ഠാനമാർഗ്ഗങ്ങൾക്കു. വിഘാതം വരുന്ന അഹങ്കാരാദികളെ ഒന്നൊന്നായി അകറ്റി ആധാരഷൾക്കങ്ങളെ ആശ്രയിച്ച് ഓരോ പടിയും മുന്നോട്ട് കടക്കുന്നു. അഹങ്കാരദുരാഭിമാനാദികളെ  നശിപ്പിക്കുന്നതിന്റെ സ്മരണയായി പേട്ടതുള്ളലിനെ സങ്കൽപ്പിക്കാം. ഈശ്വര സർശനോദിഷ്ട്ഭാരമേന്തി എരുമേലിയും കോട്ടപ്പടിയും കടക്കുകയാണല്ലോ ആദ്യമായി ചെയ്യുന്നത്. ഈ ഘട്ടത്തെ ഒന്നാം ആധാരപത്മമായ മൂലാധാരസ്ഥനമായി വിചാരിക്കാം.

ഇത്രയും കഴിഞ്ഞശേഷം പേരൂത്തോടകുന്ന പുണ്യതീർത്തത്തിൽ മജ്ജനം ചെയ്ത് ബാഹ്യാഭ്യന്തര ശുദ്ധികളെ സ്വീകരിക്കുന്നു.  മദംത്സരങ്ങളും കാമക്രോധാദികളുമായ ഘോരകാന്തരം  ദർശിക്കുന്നു.   കാലക്രോധാദികളെ കുറേശ്ശയായി ചവുട്ടിപ്പുറകിലാക്കി  കാൾകെട്ടിയാകുന്ന വിശ്രമസ്ഥാനത്തെ പ്രാപിക്കുന്നു.  കാമരാഗധ്വംസനമാകുന്ന ഭഗവാന്റെ ആനന്ദ നൃത്തത്തെ  ഇവിടെ സാധകൻ ദർശിക്കുന്നു. സധിഷ്ഠാനമെന്ന ദ്വിതീയാധാരമായി  ഇവിടെ സങ്കൽപിക്കാം .

അഷ്ടരാഗങ്ങൾ വിട്ടുമാറത്ത ഭക്തൻ  അഴുതയാകുന്ന പുണ്യതീർത്ഥത്തിന്റെ ശക്തിയാൽ തന്റെ ദുരിതഭാരത്തെ   കുറച്ചതിനു ശേഷം  കല്ലിടാംകുന്നിൽ പാപഭാരമാകുന്ന ചുമടുകളെ  ഇറക്കി ഇളകാത്തവണ്ണം കല്ലിട്ടുറപ്പിക്കുന്നു. കല്ലിടാം കുന്നു മണിപൂരസ്ഥാനമായി കരുതാം . 

മനോദുഷ്യങ്ങളായ ദുർവികാരങ്ങളെ നശിപ്പിച്ച് കുറേക്കൂടെ ആത്മശക്തിയിൽ ഉയർന്ന് സാധകൻ പിന്നീട് കരിമല കടന്ന് ആശ്വസിക്കുന്നു. ഇവിടെ അനാഹതചക്രസ്ഥാനമെന്ന് വിവക്ഷിക്കാം. 

പിന്നെ സാധകൻ വിശുദ്ധിചക്രസ്ഥനമായ പമ്പയെ ദർശിക്കുന്നു. ഇവിടെ  കർമ്മപരമ്പരകളെ ഹോമിച്ച്  സംശുദ്ധനായി തീരുന്നു.  പിന്നെയും  യോഗമാർഗ്ഗസാമ്രാജ്യത്തിൽ സഞ്ചരിക്കുന്ന സാധകചിത്തം ഉന്നതസ്ഥാനമായ നീലിമലയിൽ എത്തി ആനന്ദമാകുന്ന ശബരിദർശനം നടത്തുകയും ദുർവാസനകൾ വല്ലതും ശേഷിച്ചിട്ടുണ്ടെങ്കിൽ  ശബരിപാദത്തിൽ സമർപ്പിക്കുകയും ചെയ്യുന്നു. ശബരിപീഠത്തെ ആജ്ഞാചക്രസ്ഥാനമെന്നു പറയാം.

പിന്നെയും സഞ്ചിത കർമ്മഫലങ്ങളായ പൂങ്കാവനങ്ങളെ തരണം ചെയ്ത് മോഹമാകന്ന് മഹാടവിയെ ഭേദിച്ച് വാസനകളായ കാമം, ക്രോധം, ലോഭം, മോഹം, മദം, മാത്സരം, ഡംഭം, അഹങ്കാരം മുതലായവയെ നശിപ്പിക്കുന്ന പതിനെട്ട് പടികളും കടന്ന് മണിമണ്ഡപമാകുന്ന തൂര്യസ്ഥാനത്തെത്തി ബ്രഹ്മാനന്ദപദസംപ്രാപ്തിയുണ്ടായി  മൂലജ്യോതിസ്സായ താരകബ്രഹ്മദർശനത്തോടു കൂടി പരമാത്മൈക്യം പ്രാപിക്കുന്നു.   വാസതവമായ ശബരിമല തീർത്ഥയാത്രാരഹസ്യം  ഇതല്ലയോ എന്നാലോചിക്കേണ്ടതാണ്......

No comments:

Post a Comment