ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

6 October 2017

ശബരിമലതീർത്ഥയാത്രയും സ്വാമിദർശനവും നമ്മെ പഠിപ്പിക്കുന്നത് എന്ത് ? [3]

ശബരിമലതീർത്ഥയാത്രയും സ്വാമിദർശനവും നമ്മെ പഠിപ്പിക്കുന്നത് എന്ത് ?

ഈശ്വരാവതാരമായ ധർമ്മശാസ്താവിനെ ലൗകീകപുരുഷനായി സാധാരബുദ്ധിയിൽ  വിവക്ഷിക്കുന്നു. ഇതിൽനിന്നും വ്യതിരിക്തമായ ഒരവസ്ഥയോടുകൂടി നമ്മുടെ ചിന്താ മണ്ഡലത്തെ ഉയർത്തി നോക്കെണ്ടതാണ്. വിഷ്ണുമായ ശിവശക്തികളുമായുള്ള ജനനബന്ധം, ശിവസന്നിധാന ജീവിതം , പന്തളദാസത്വം, ഗുരുപുത്രസൽഗതി, വ്യാഘ്രവ്യന്ദസംഭരണം, കാനനനിർഗ്ഗമനം, ദേവദർശനം,  എന്നിപ്രകാരം അയ്യപ്പന്റെ കഥയിലെ സംഭവപരമ്പരകളെ  ലൗകീകദൃഷ്ട്യാമാത്രം കാണുന്നതു കൊണ്ടു മതിയാകുന്നില്ല. 

സദ് വസ്തുവിന്റെ സംഭവത്തിനു തന്മാത്രമായ ഇച്ഛാശക്തിയുടെ പ്രവർത്തനം ആവിശ്യമാകുന്നു. ത്രിമൂർത്തികളുടെ ഏകീകൃതശക്തിയാണ് പരാശക്തിയെ ഉല്പാദിപ്പിക്കുവാൻ പര്യാപ്തമെന്നുള്ള തത്ത്വം ജനനബന്ധചരിത്രം കൊണ്ട് വെളിവാകുന്നതാണ്.  ജന്മമെടുക്കുന്ന ഒരു വ്യക്തിക്ക് സരവ്വജ്ഞസംഗമങ്ങൾകൊണ്ട് വിദ്യാതികൾ ലഭ്യമകേണ്ടത് ആവിശ്യമെന്നുള്ളതിനെയാണ് ശിവസന്നിധിയിലുള്ള വാസം കുറിക്കുന്നത്.  ശരീരികൾ പ്രാരബ്ധ്കർമ്മവശഗന്മാരാകയാൽ അതിന്റെ നിർവൃത്തിമാർഗ്ഗം നേടുന്നതിനു യജമാനനായ പ്രകൃതിയുടെ ദാസ്വത്വം അംഗീകരിക്കേണ്ടത് ആവിശ്യമാണെന്നുള്ള  സംഗതി പന്തളദാസത്വം പ്രസ്പഷ്ട്മാക്കുന്നു.  ഗുരുപുത്ര സൽഗതി വ്യഘ്രവൃന്ദസഭരണം  മുതലാവയെ സിദ്ധിമാർഗ്ഗങ്ങളായും  അരണ്യനിർഗ്ഗമനദികൾ താമരാജസധ്വംസനി ശ്രേണികളെയും , ദേവദർശനം അമരത്വപദപ്രാപ്തിയായ  ബ്രഹ്മാനന്ദാനുഭൂതിയേയും സൂചിപ്പിക്കുന്ന അവസ്ഥകളായി കരുതാവുന്നതാണ്.

ജന്മന്തരപുണ്യത്തിൽ ലഭിച്ച അഭൗമമായ ജീവശക്തിയെ ബ്രഹ്മാപദപ്രാപ്തിയിലേക്ക് നയിക്കുമ്പോൾ പ്രാരബ്ധ്കർമ്മമാകുന്ന  മാർഗ്ഗ നിരോധമാണ്  മഹിഷിയുടെ ദർശനം . മഹിഷീമർദ്ദനമാകട്ടെ പ്രാരബ്ധകർമ്മവിച്ഛേദത്തെ സൂചിപ്പിക്കുന്നവയാണ്. നാനാഹിംസ്രമൃഗപടലീ സേവ്യമനമാകുന്ന   അരണ്യം പോലെ തന്നെയുള്ളതായ കാമക്രോധലോഭമദമത്സരങ്ങളാകുന്ന ദുഷ്ടമൃഗങ്ങളാൽ വ്യാകീർണ്ണമായ ഹൃദയകാന്തരത്തിലെ ദോഷങ്ങൾ നശിക്കതെ ദിവ്യദർശനം സാദ്ധ്യമല്ല. 

ഈ തീർത്ഥയാത്ര ബ്രഹ്മസാക്ഷാൽക്കാരം  സിദ്ധിക്കുന്നതിനുള്ള  ഒരടിസ്ഥാനത്തിന്മേലാണ് പ്രതിഷ്ഠിക്കപ്പെട്ടിരിക്കുന്നത്. അനവധി പടികളെ കടന്നല്ലാതെ  പ്രരമാനന്ദപദപ്രാപ്തിയുണ്ടായി പരബ്രഹ്മസാക്ഷൽക്കാരം ഉണ്ടാകുന്നതല്ല. സുഗുണോപാസനയിൽ കൂടി  നിർഗ്ഗുണത്തെ  പ്രാപിക്കുന്നതുപോലെ  ലൗകീകത്തിൽ വിരോധം തോന്നാത്ത വൃതം തീർത്ഥാടനം മുതലായവയിൽ പ്രവർത്തിച്ച് ക്രമേണ ആത്മീയത്വത്തിലേക്ക് കടക്കാനുള്ള മാർഗ്ഗങ്ങളെ പ്രാകാരാന്തരേണ സ്പഷ്ട്മാക്കുകയാണ്  ശബരിമലതീർത്ഥാടനമെന്ന് ചിന്താശീലന്മാർക്ക് കാണാൻ കഴിയും. ശാന്തിയും ആനന്ദവും നൽക്കുന്ന ഈശ്വരാനുഭൂതി  ഒന്നുമാതമാണ് ഏവർക്കും കാമ്യമായിട്ടുള്ളത്. 

No comments:

Post a Comment