എന്താണ് സനാതനധര്‍മ്മം ??
ഭാഗം - 07
ആരാണ് ഭൂഗുരുത്വകർഷണ ബലം കണ്ടു പിടിച്ചത്?
ഉത്തരം ഐസക് ന്യൂട്ടണ്‍ എന്നായിരിക്കും...
അതെ നമ്മൾ എല്ലാം പഠിച്ചത് അല്ലെങ്കിൽ നമ്മളെ പഠിപ്പിച്ചത് അങ്ങിനെയാണ്......
പക്ഷെ , ന്യൂട്ടണ് ജനിക്കുന്നതിനും
നൂറ്റാണ്ടുകൾക്കു മുമ്പ്
ഗുരുത്വാകര്ഷണബലത്തെക്കുറിച്ച്
ഭാസ്കരാചാര്യ II എന്ന ഭാരതീയ ശാസ്ത്രജ്ഞന് തന്റെ സിദ്ധാന്തശിരോമണി എന്ന ഗണിതശാസ്ത്ര പുസ്തകത്തില് പരാമര്ശിക്കുന്നുണ്ട്. ഭൂമിയില് നിന്നുകൊണ്ട് മുകളിലേയ്ക്ക്
എറിയുന്ന സാധനങ്ങള് എന്തുകൊണ്ട് താഴേക്ക് പതിക്കുന്നു എന്ന് മാത്രമല്ല
അദ്ദേഹം വിവരിച്ചത്. അതിനും ഒരുപടി മേലെ ചെന്ന് എന്തുകൊണ്ട്
ശൂന്യാകാശത്ത് നില്ക്കുന്ന ഗ്രഹങ്ങള്
താഴേക്ക് പതിക്കുന്നില്ല എന്നും അദ്ദേഹം വിവരിക്കുന്നുണ്ട്.
"ആകൃഷ്ടി ശക്തിശ്ചമഹീ യതാ യത് ഖസ്ഥം ഗുരു
സ്വാഭിമുഖ സ്വശക്ത്യാ
ആകൃഷ്യതേ തത് പതതീവ ഭാതീ സമേ സമന്താത് കൃ
പതത്യയം ഖേ:"
( AD 1148, സിദ്ധാന്തശിരോമണി, ഗോളധ്യായം,
ഭുവനകോശം 6 )
"ആകാശത്തില് സ്ഥിതിചെയ്യുന്ന
ഏതെല്ലാം വസ്തുക്കളെ സ്വന്തം ശക്തികൊണ്ട്
ഭൂമിതന്നിലേക്ക് ആകര്ഷിക്കുന്നുവോ അവയെല്ലാം (ഭൂമിയിലേക്ക്) പതിക്കുന്നു.
തുല്യശക്തിയാല് എല്ലാദിശയിലേക്കും ആകര്ഷി ക്കപ്പെടുന്ന പ്രപഞ്ചഗോളങ്ങള് എവിടെ പതിക്കുവാനാണ്? "
സിദ്ധാന്തശിരോമണി വാങ്ങി വായിക്കുക. ഗുരുത്വാകര്ഷണ ബലത്തെക്കുറിച്ച് ന്യൂട്ടണ് പറഞ്ഞതൊക്കെ ഭാസ്കരാചാര്യ പറഞ്ഞതിന്റെ അവശിഷ്ടം മാത്രമാണെന്ന് മനസ്സിലാക്കാനാകും...
No comments:
Post a Comment