ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

21 October 2017

ഭക്തിയിൽ മനസ്സിന്റെ അവസ്ഥ

ഭക്തിയിൽ മനസ്സിന്റെ  അവസ്ഥ

സർവ്വഐശ്വര്യങ്ങളും ഭഗവാന്റെ പാദങ്ങളിൽ സമർപ്പിച്ച് ആ പാദാംബുജരജസ്സുകളെ അലങ്കാരമായി ധരിക്കുനു എന്ന ഭാവം. മറ്റൊന്ന് യാതൊരു അലംങ്കാരവും ആഗ്രഹിക്കാതെ ഭഗവാന്റെ പാദങ്ങളെ ആശ്രയിക്കുന്ന ഭാവം. ഇതിൽ ആദ്യം പറയുന്നത് മഹാലക്ഷ്മി ഭാവമാണ്. സകലദേവന്മാരും മാഹലക്ഷ്മിയുടെ കടാക്ഷത്തിന്നു കാതുനിൽക്കുമ്പോൾ, മാഹലഷ്മി കാത്തിരുന്നത് ഭഗവാന്റെ പാദങ്ങളിൽ ചേരാനുള്ള ഭാഗ്യമാണ്.  അങ്ങനെയുള്ള ഭാഗ്യത്തിനായി ഭഗവാന്റെ മാറിൽ ഇരിക്കുന്ന ലക്ഷ്മിയോട് സപ്ത്നിയായ കൗസ്തുഭത്തിന് അസൂയ തോന്നുന്നുണ്ടാവും. കാരണം സകലദേവന്മാരും ലക്ഷ്മീകടക്ഷം കൊതിച്ചുകൊണ്ടാണ് നിൽക്കുന്നത്. അപ്പോൾ സ്വഭാവികമായും അഹങ്കാരം വന്നീട്ടുണ്ടാവും ലക്ഷ്മിക്ക്. ഒരു പത്നിയുടെ അസൂയയും മറ്റൊരു പത്നിയുടെ അഹങ്കാരവും   ഒരേ സ്ഥലത്ത്, തന്റെ വക്ഷസ്സിൽ അനുഭവിച്ചുകൊണ്ടു നിൽക്കുന്നു ഭഗവാൻ. അപ്പോഴാണ് മൂന്നമതൊരാൾ ആശ്രയിച്ച് ആനന്ദം അനുഭവിക്കാൻ പറ്റിയ ഏറ്റവും ഉത്തമമായ പാദങ്ങളിൽ വിഴുന്നത്. അവിടെ അസൂയയില്ല, അഹങ്കാരമില്ല, ആനന്ദത്തിന്റെ പൂർണ്ണാനുഭവം മാത്രം അതുകൊണ്ടാണ് തുളസി ആ ഭഗ്യം അനുഭവിച്ചുകൊണ്ട്  പാദങ്ങളിൽ ആശ്രയിച്ചത്. അതുപോലെ തനെ ഗോപികമാർ മനസ്സീന്റെ മനസ്സിന്റെ ഈ അവസ്ഥയെ കാണിച്ചു തരുന്നു. മറ്റുള്ളവർ എന്തു ചെയ്യുന്നു, മറ്റുള്ളവരെങ്ങനെ പൂജിക്കുന്നു. എന്നു നോക്കി കൊണ്ടിരിക്കാതെ താൻ മാത്രമായി, തന്റെ മാത്രമായ ഭഗവാനെ പൂജിക്കുക എന്ന ഭാവം. അത് തന്നെ ഏറ്റവും ഉയർന്ന ഭാവം. മറ്റൊന്നിനോടും തുലനം ചെയ്യാൻ കഴിയാത്ത ആ മനോഭാവം അവർ തുളസിയിൽ തുലനം ചെയ്ത് ആ ഭാഗ്യം തങ്ങൾക്കും തരണേ എന്ന് പ്രാർത്ഥിക്കുന്നു.

   മനസ്സ് ഏറ്റവും പരിശുദ്ധമായിരിക്കൻ  അതിലെ മാലിന്യങ്ങളായ അസൂയ, അഹങ്കാരം എന്നിവ ഇല്ലാതക്കുക. വിനയം കൊണ്ട് ശിരസ്സ് പരമാവധി കുനിക്കുക. അപ്പോൾ മാത്രമ്മെ ഭഗവാന്റെ  പാദപത്മങ്ങളെ കാണാൻ കഴിയൂ. അവിടെ മറ്റൊരു തുളസ്സിയായി  കിടക്കമ്പോൾ അവിടെക്ക് മഹാലക്ഷ്മിയും, പിന്നിട് കൗസ്തുഭവും പിന്നെയും ആരൊക്കയേ വന്നു കൊണ്ടിരുനാലും എന്റെ മനസ്സ്  ഭഗവാന്റെ നിർമ്മലമായ ഭഗവാന്റെ പാദരജസ്സുകളെ ശിരസ്സിലേറ്റി ആനന്ദിച്ചുകൊണ്ടിരിക്കും. എന്റെ മനസ്സിൽ ക്ഷൂദ്രമായ വികാരങ്ങൾക്ക്  സ്ഥനമില്ല. ഇതേ പ്രാർത്തനയോടെ  ധ്യാനത്തിന്റെ മൂന്നാമത്തെ അവസ്ഥയായി മനസ്സ് പ്രശാന്തമായിരിക്കുന്ന അവസ്ഥ. കലങ്ങൽ മാറി തെളിഞ്ഞ ജലാശയത്തിന്റെ അവസ്ഥ അത് അനുഭവിക്കണം. ആ അവസ്ഥയിലാണ് ഭഗവാന്റെ പാദപത്മങ്ങളെ തെളിഞ്ഞു കാണാൻ സാധിക്കുക.........

No comments:

Post a Comment