ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

6 October 2017

ശബരിമലതീർത്ഥയാത്രയും സ്വാമിദർശനവും നമ്മെ പഠിപ്പിക്കുന്നത് എന്ത് ? [1]

ശബരിമലതീർത്ഥയാത്രയും സ്വാമിദർശനവും നമ്മെ പഠിപ്പിക്കുന്നത് എന്ത് ?

ഭക്തി മാർഗ്ഗ്സഞ്ചാരം കൊണ്ട് ആത്മജ്ഞാനം സമ്പാദിച്ച് ഇശ്വരസക്ഷാൽക്കരം നേടുകയാണ് മനുഷ്യ ധർമ്മം.  ഈ ലക്ഷ്യത്തെ ആസ്പദമാക്കിയാണ് ശബരിമലതീർത്ഥാടനം എന്നുള്ളതിൽ സംശയമില്ല. എന്നാൽ ലക്ഷക്കണക്കിനുള്ള തിർത്ഥാടനക്കാരിൽ ആത്മജ്ഞാനസിദ്ധിക്കും മറ്റും  വേണ്ടി പ്രയത്നിക്കുന്നവർ നന്നെ ചുരുക്കമാണെന്നുവേണം വിചാരിക്കുവാൻ. മിക്കാവാറും ആളുകളെ ഫലേച്ഛായുതരായിട്ടാണ് കാണുന്നത്. ഈശ്വരസാക്ഷൽക്കാരത്തിനുവേണ്ടി ആഗ്രഹിക്കുകയും ആത്മജ്ഞാനികളായിതീരുകയും ചെയ്യുന്ന സിദ്ധാത്മാക്കളിൽ യഥാർത്ഥമായി ഈശ്വരനെ അറിയുന്ന ബ്രഹ്മജ്ഞാനികളുടെ അവസ്ഥ ഏറ്റവും ശ്രേഷ്ഠതരമായിട്ടുള്ളതാണ്...

"നിർവൈരഃ സർവ്വഭൂതാനാം മൈത്രഃ കരണ ഏവച
നിർമ്മമോ നിരഹങ്കാരഃ സമദുഃഖസുഖഃ ക്ഷമീ."

(ഒരു ജീവനേയും വെറുക്കാത്തവനും എല്ലാ ജീവികളോടും മൈത്രിയും കരുണയുമുള്ളവനും മമതയും അഹന്തയും ഇല്ലാത്തവനും സുഖത്തിലും ദുഃഖത്തിലും സമനിലപുലർത്തുന്നവനും ക്ഷമാശീലനും സദാ സന്തുഷ്ടനും മനസ്സിനെ ഏകാഗ്രമാക്കി എപ്പോഴും ആത്മാനുഭവത്തിൽ വർത്തിക്കുന്നവനും ദൃഡനിശ്ചയമുള്ളവനും മനസ്സും ബുദ്ധിയും എന്നിൽ അർപ്പിച്ചവനും എന്തിനും എന്നെ ആശ്രയിക്കുന്നവനുമായ എന്റെ ഭക്തൻ ആരോ, അവൻ എനിക്കു പ്രിയപ്പെട്ടവനാകുന്നു.)

ഈ അവ്സ്ഥയാണ് ബ്രഹ്മജ്ഞാനികൾക്കുള്ളത് എന്ന് ഗീതയിൽ ഘോഷിക്കുന്നു.  എന്തെന്നാൽ യാതൊരാളെക്കുറിച്ച് ദ്വേഷബുദ്ധികൂടാത്തവനും അതായത് ശത്രുരഹിതനും സർവ്വഭൂതങ്ങളോടും സ്നേഹഭാവത്തോടെയിരിക്കുന്നവനും കരുണനിറഞ്ഞവനും  ഞനെന്നും എന്റെതെന്നും അഹംബുദ്ധിയില്ലാത്തവനും സുഖദുഃഖങ്ങളിൽ സന്തോഷസന്തപങ്ങൾ കൂടാതെ സമഭാവനയോടെ വിചാരിക്കുന്നവനും ക്ഷമാശീലനും ആകുന്നു. ....  ഈ ഒരവസ്ഥതന്നെയാനല്ലോ ശബരിഗിരിദർശനാർത്ഥം പുറപ്പെടുന്ന ഒരയ്യപ്പനുമുണ്ടാകുന്നത്. സകലരെയും ഒന്നുപോലെ വിചാരിക്കുകയും ഡംഭദിദുർഗ്ഗുണങ്ങൾ ഇല്ലാതിരിക്കുകയും ചെയ്യേണ്ടത് ഓരോ തീർത്ഥയാത്രക്കർക്കും ഉണ്ടായിരിക്കേണ്ട ഗുണങ്ങളിൽ സുപ്രധാനങ്ങളാണ്.

ശബരിമല ധർമ്മശാസ്താവ്   പരബ്രഹ്മമെന്ന് ഓരോ ഭക്തനും വിശ്വസിക്കുന്നു. ആ ബ്രഹ്മത്തിൽ ചെന്നു ലയിച്ച് ജനനമരണരഹിതമായ സംസാരമോചനം - മുക്തി - സാധിക്കുകയാകുന്നു മനുഷ്യധർമ്മം എന്നു നമ്മേ പഠിപ്പിക്കുകയാണ് ശബരിമലതീർത്ഥയാത്രയും സ്വാമിദർശനവും ചെയ്യുന്നത്.     ഈശ്വരന്റെ കാരുണ്യം കൊണ്ടലാതെ മുക്തി സംസിദ്ധമാകുന്നതെല്ലെന്ന്   സകലരും വിശ്വസിക്കുന്നു.,  ആരിലാണ് ഈശ്വര കാരുണ്യം ഉണ്ടാകുന്നതെന്ന് പറയുവാനും ഏളുപ്പമല്ല.  ആർക്കാണോ പരിശുദ്ധ ഹൃദയമുള്ളത്  അവനിൽ ഈശ്വരകാരുണ്യം ഉണ്ടാകുന്നു.  മതഗ്രന്ഥങ്ങൾ ഈ തത്വത്തെ സമ്മതിക്കുകയും ചെയ്യുന്നു. മോക്ഷേച്ഛുവായ ഒരു വ്യക്തി നിരന്തര പ്രയത്നത്താൽ  ഓരോ പടിയും കടന്ന്കടന്ന്   ഭഗവത് പാദങ്ങളിൽ ലയിക്കുന്നു. ഇത് ഒടുവിലെത്തെ അവസ്ഥയാണ്.  

ദേഹേന്ദ്രിയാദിപ്രപഞ്ചങ്ങളൽ അഭിമാനം കൊണ്ട് ജീവിക്കുന്ന ഒരുവന്  അവയെല്ലാം നശിപ്പിച്ച് ശുദ്ധസത്വനായെങ്കിൽ മാത്രമല്ലാതെ ഈശ്വരദർശനത്തിന്ഉ അധികാരിയാകുന്നതല്ല.  ഹൃദയശുദ്ധിയും മനോനിയന്ത്രണവും ഈശ്വരദർശനത്തിനുള്ള പ്രഥമപടികാളാണല്ലോ....

No comments:

Post a Comment