ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

4 October 2017

അഷ്ടാക്ഷരവും പഞ്ചാക്ഷരവും

അഷ്ടാക്ഷരവും പഞ്ചാക്ഷരവും

ലോകമേ തറവാട് (വസുധൈവകുടുംബകം) എന്നു സമസ്തജീവരാശികളും തന്റെ തന്നെ ആത്മാംശമാണെന്നും ഉള്ള തത്ത്വത്തിന്റെ അടിസ്ഥാനത്തിലാണ് നമ്മുടെ നമ്മുടെ സനാതനധർമ്മം നിലകൊള്ളുന്നത്. വൈദികവും തന്ത്രീകവും എന്നു വേണ്ട ഏതൊരു കർമ്മ പരിസമാപ്തിയിലും എട്ടെട്ട് ഉരു അഷ്ടാക്ഷരവും പഞ്ചാക്ഷരവും  ജപിക്കണമെന്ന്  നിഷ്കർഷയുണ്ട്. 

അഷ്ടാക്ഷരം തന്റെ ആത്മസത്ത സമസ്തജീവജാലങ്ങളിലും ഒരുപോലെ വ്യാപരിക്കുന്നു എന്നും സ്വന്തം സത്തയുടെ അംശാവാതരങ്ങളാണ്  സമസ്ത ജീവജാലങ്ങളുമെന്നുള്ള തത്ത്വത്തിന്റെ  പ്രഖ്യാപനമാണ് നടത്തുന്നത്. ജീവചൈതന്യത്തിന്റെ  ബാഹ്യപ്രസരണമാണ് അഷ്ടാക്ഷരം. തന്മൂലം അത് അന്തവുമാണ്.
'നാരം നരസമൂഹം അയതി സ്വകർമ്മണേ ഇതി നാരായണഃ'

നരസമൂഹത്തെ മുഴുവൻ സ്വന്തം കർമ്മങ്ങളിലേക്ക്  വ്യാപരിപ്പിക്കുന്ന സമസ്തചൈതന്യവിശേഷവും നാരായണനാണ്.

പഞ്ചാക്ഷരമാകട്ടെ .. സമസ്ത് ജീവരാശികളുടെയും സഞ്ചിതചൈതന്യത്തെ തന്നിലേക്ക്  ആവാഹിക്കുന്നു. അഥവാ പ്രപഞ്ചചൈതന്യത്തെ തന്നിലേക്ക് ആഗിരണം ചെയ്യുന്നു.

ഇപ്രകാരം സമസ്ത ജീവജാലങ്ങളുമായി ഒരു കൊടുക്കലും വാങ്ങലും അഷ്ടാക്ഷര പഞ്ചാക്ഷര ജപത്തിലൂടെ സാധിക്കുന്നു. മറ്റൊരുതരത്തിൽ തന്റെ ആത്മസത്ത എല്ലാറ്റിലും  എല്ലാവരുടെയും ജീവസത്ത തന്നിലും കുടികൊള്ളുന്നു എന്ന ആർഷസിദ്ധാന്തത്തിന്റെ പ്രഖ്യാപനമാണ് അഷ്ടാക്ഷരവും പഞ്ചാക്ഷരവും.  ഈ മൂലതത്ത്വത്തെ,  ക്രിയാചരതൽപരന്മാരെ  ഇടക്കിടെ ഓർമ്മിപ്പിക്കാനും, സ്വന്തം അഹന്തയെ നിർമ്മാർജ്ജനം ചെയ്യാനും ആണ് അഷ്ടാക്ഷരപഞ്ചാക്ഷര ജപം. ഒരു നിയമമെന്ന പോലെ ഏതൊരു കർമ്മാവസാനത്തിലും എപ്പോഴും നിഷ്കർഷിക്കുന്നത്. ...
'ലോകാഃ സമസ്താഃ സുഖിനോ ഭവന്തു'

No comments:

Post a Comment