ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

12 October 2017

എന്താണ് സനാതനധര്‍മ്മം ?? [8]

എന്താണ് സനാതനധര്‍മ്മം ??

ഭാഗം - 08

മനുസ്മൃതി മാത്രമോ ഭാരതീയ വിജ്ഞാനധാരകള്‍ ?

പലപ്പോഴായി പല പോസ്റ്റുകളിലും ഭാരതീയശാസ്ത്രപാരമ്പര്യത്തെ ആകെ ചാർവാകദര്ശനം കൊണ്ടും അല്ലെങ്കിൽ മനുസ്മൃതി എന്ന ഒരു സ്മൃതി ഗ്രന്ഥം കൊണ്ടും എല്ലാവരും അപഗ്രഥിക്കുന്നതായി കണ്ടുവരുന്നു...

കാലത്തിന് അനുസരിച്ച് മാറ്റേണ്ടതിനേ തീർച്ചയായും മാറ്റുക തന്നെ വേണം.. അതിന് ആരു ചെയ്യുന്ന കാര്യങ്ങളും സ്വാഗതാർഹവുമാണ്... പക്ഷെ ഭാരതത്തിലെ തെറ്റുകൾ എന്ന് പറഞ്ഞ് ഏതൊരു വ്യക്തിയും  ചൂണ്ടികാണിക്കുന്നതിനൊപ്പം തന്നെ ഭാരതത്തിലെ നല്ലകാര്യങ്ങൾ കൂടി കാണിക്കേണ്ടത് അത്യാവശ്യമാണ്... പലപ്പോഴും അത്ഭുതം തോന്നിയത് ഭാരതിലെ ഒരു ചെറിയ ഭാഗം മാത്രമായ സ്മൃതിയിലെ [ദര്ശനങ്ങളിൽ പൂർവപക്ഷത്തിൽ കാണുന്ന മനുസ്മൃതിയെ] അവിടെ ഇവിടെ നിന്നുള്ള കുറച്ച് ശ്ലോകങ്ങൾ മാത്രമെടുത്തുകാട്ടി അതിന്റെ മുൻപും പിൻപും വിസ്മരിച്ചു ആ ശ്ലോകതെ കുറിച്ച് മാത്രം പറഞ്ഞ് ശാസ്ത്രപാരമ്പര്യത്തെ വിലയിരുത്തുകയും ചെയ്യുന്നു...

1. ഉദാ :-
''ന സ്ത്രീ സ്വാതന്ത്രമർഹതി"
[സ്ത്രീ സ്വാതന്ത്രം അർഹിക്കുന്നില്ല]
മനുസ്മൃതിയിലെ ഒരു ശ്ലോകം മാത്രമാണിത് അതിന്റെ മുൻപും പിൻപും നമുക്ക് നോക്കാം....

"യത്ര നാര്യസ്തു പൂജ്യന്തേ
രമന്തേ തത്ര ദേവതാഃ
യത്രൈതാസ്തു ന പൂജ്യന്തേ
സര്‍വ്വാസ്തത്രാഫലാഃ ക്രിയാഃ
(സ്ത്രീകള്‍ ആദരിക്കപ്പെടുന്നിടത്ത് ദേവന്മാര്‍ വിഹരിക്കുന്നു. അവര്‍ ആദരിക്കപ്പെടാത്തിടത്തു് ഒരു കര്‍മ്മത്തിനും ഫലമുണ്ടാവുകയില്ല) എന്നു പറഞ്ഞ് സ്മൃതികർത്താവ്... ''ന സ്ത്രീ സ്വാതന്ത്രമർഹതി" എന്ന് അതേ പുസ്തകത്തിൽ തന്നെ പറയുമെന്നും ധരിക്കുന്നുണ്ട്.... ഇനി അതിന്റെ പൂർണ്ണരൂപം നോക്കാം....

"പിതാ രക്ഷതി കൗമാരേ ഭർത്താ രക്ഷതി യൗവനേ പുത്രോ രക്ഷതി വാർധ്ക്യേ ന സ്ത്രീ സ്വാതന്ത്രമർഹതി"
[അച്ഛന്‍ കൌമാരത്തിലും ഭര്‍ത്താവു യൌവനത്തിലും പുത്രന്‍ വാര്‍ദ്ധക്യത്തിലും രക്ഷിക്കുന്നു സ്ത്രീ സ്വാതന്ത്ര്യം അര്‍ഹിക്കുന്നില്ല” എന്നര്‍ത്ഥം. അതായത് എല്ലാ കാലത്തും സ്ത്രീ സം‌രക്ഷിക്കപ്പെടണമെന്നണ്....]

2. ഉദാ:-
“ന-അത്താ ദുഷ്യത്തദന്നാദ്യാന്‍ പ്രാണിനോ അഹന്യഹന്യപി |
“ധാത്രാ ഏവ സൃഷ്ടാ ഹ്യാദ്യാശ്ച പ്രാണിനോ അത്താര ഏവ ച” || 5-30

[''ബ്രഹ്മാവ് മൃഗങ്ങളെ സൃഷ്ടിച്ചത് മനുഷ്യർക്ക് വേണ്ടിയാണ്. ഭക്ഷിക്കാവുന്ന ഏതു മൃഗങ്ങളുടെയും മാംസം മനുഷ്യന് ഭക്ഷിക്കാവുന്നതാണ്.'']
(മനുസ്മൃതി, അധ്യായം 5, ശ്ലോകം 30.)

“ക്രീത്വാ സ്വയം വാ അപ്യുത്പാദ്യ പര-ഉപകൃതം ഏവ വാ |
ദേവാന്‍ പിതൃംശ്ച അര്‍ച്ചയിത്വാ ഖാദന്‍ മാംസം ന ദുഷ്യതി” || 5-32

“ദേവകളെയും പിതൃക്കളെയും ആദരിച്ചുകൊണ്ട് മാംസം ഭക്ഷിക്കുന്നവന്‍ പാപം ചെയ്യുന്നില്ല, ആ മാംസം അവന്‍ കൊന്നതായാലും വാങ്ങിയതായാലും ഉപഹാരമായി സ്വീകരിച്ചതായാലും”
(മനുസ്മൃതി, അധ്യായം 5, ശ്ലോകം 32.)

“നിയുക്തം തു യഥാന്യായം യൊ മാംസം ന-അത്തി മാനവഃ |
സ പ്രേത്യ പശുതാം യാതി സംഭവാന്‍ ഏകവിംശതീം” || 5.35

“മാംസം കഴിക്കേണ്ട സാഹചര്യങ്ങള്‍ അതിന് വിസമ്മതിക്കുന്നവന്‍ വരുന്ന ഇരുപത്തൊന്ന് ജന്‍മങ്ങളില്‍ മൃഗമായിരിക്കും.”
(മനുസ്മൃതി, അധ്യായം 5, ശ്ലോകം 35.)

മനുസ്മൃതിയിൽ മാംസവിധി മനു അദ്ധ്യായം 5 , ശ്ലോകം 30, 32, 35 ൽ പറഞ്ഞ കാര്യം ആണ് ഇവിടെ എടുത്തു പറഞ്ഞിരിക്കുന്നത്...

എന്നാൽ മനുസ്മൃതിയിൽ മാംസവിധി തുടങ്ങുന്ന ഭാഗം 5 -27 ൽ മറ്റു അഹാരം കിട്ടാതെ പ്രാണസംശയം വരുമ്പോൾ ഔഷധരൂപേണ മാംസം ഭക്ഷിക്കാം എന്നാണ്..... ഈ 27ാം ശ്ലോകത്തിന്റെ തുടർച്ചയാണ് നിങ്ങൾ ഉദ്ധരിച്ച 30, 32, 35 ശ്ലോകങ്ങൾ....

എന്തു കൊണ്ടാണ് അദ്ധ്യായം 5 , ശ്ലോകം 30, 32, 35 പറയുമ്പോൾ 5 - 33 ശ്ലോകം വിട്ടത്, പറയുമ്പോൾ എല്ലാം പറയണം 5-33 ശ്ലോകം ഇങ്ങനെ

"നാദ്യാദവിധിനാ മാംസം വിധിഞ്ഞോ/നാപദി ദ്വിജ:
ജഗ്ധ്വാ ഹ്യവിധിനാ മാംസം പ്രേത്യതൈരദ്യതേ / വശ:"

അർത്ഥം ഇങ്ങനെ
ശാസ്ത്രവിധികളറിയാവുന്ന ദ്വിജൻ, ആപത്കാലമല്ലെങ്കിൽ, വിധിപ്രകാരമല്ലാത്ത മാംസം ഭക്ഷിക്കരുത്. അങ്ങനെയായാൽ പരലോകത്തുവെച്ച് അവൻ ഭക്ഷിച്ച ജന്തുക്കളാൽ അവശനായി ഭക്ഷിക്കപ്പെടും.

''കുര്യാദ് ഘൃത പശും സങ്ഗേ കുര്യാത് പിഷ്ടപശും തഥാ
ന ത്വേഷതു വൃഥാ ഹന്തും പശുമിച്ഛേത് കദാചന" [5-37]

അർത്ഥം ഇങ്ങനെ
മൃഗമാംസഭക്ഷണത്തിൽ ആഗ്രഹമുണ്ടായാൽ നെയ്യ് കൊണ്ടോ ധാന്യമാവു കൊണ്ടോ മൃഗത്തിന്റെ രൂപം ഉണ്ടാക്കി പാകം ചെയ്ത് ദക്ഷിക്കണം. അല്ലാതെ വ്യർത്ഥമായി പ്രാണിഹിംസ ചെയ്യരുത് ....

https://www.acharyasrirajesh.com/manusmrithi-satyavum-mithyayum-part2/

ഈയടുത്തകാലത്ത് പലരെയും തെറ്റിദ്ധരിപ്പിക്കുന്നതിന് വേണ്ടി ഉപയോഗിക്കുന്നു ചില ഋഗ്വേതമന്ത്രങ്ങൾ

ഋഗ്വേദം 6.17 എന്ന മന്ത്രം  നോക്കാം

പശു, പോത്ത്, കാളക്കുട്ടി, കുതിര എന്നിവയെ വൈദിക ദേവതയായ ഇന്ദ്രന്‍ ഭക്ഷിച്ചിരുന്നുവെന്ന ഒരു അർത്ഥം ഇതിനില്ല....

മന്ത്രം കാണുക:
പിബ സോമമഭി യമുഗ്രതര്ദ ഊര്‌വ.
ഗവ്യം മഹി ഗൃണാന ഇന്ദ്ര
വി യോ ധൃഷ്‌ണോ വധിഷോ വജ്രഹസ്ത
വിശ്വാ വൃതമമിത്രിയാ ശവോഭിഃ

പ്രസ്തുത മന്ത്രത്തില്‍ ഉള്ള ‘ഗവ്യം’ എന്ന പദത്തിന് ‘ഗോവില്‍ നിന്ന് ലഭിക്കുന്നത് എന്നേ അര്‍ത്ഥമുള്ളൂ. അല്ലാതെ ഗോമാംസം എന്നൊന്നും അര്‍ത്ഥമില്ല. പാല്‍, നെയ്യ്, തൈര്, വെണ്ണ, ചാണകം, ഗോമൂത്രം എന്നിവയെല്ലാം പശുവില്‍നിന്നും ലഭ്യമാകുന്നു എന്നിരിക്കെ ഇതിന് ഗോമാംസം എന്ന അര്‍ത്ഥമെടുത്ത് ഇത്തരത്തില്‍ വ്യാഖ്യാനിക്കുന്നത് ഒട്ടും ശരിയല്ല.

ഇനി ഈ സൂക്തത്തിലെ തെറ്റിദ്ധാരണാജനകമായ അര്‍ത്ഥങ്ങള്‍ കല്പിക്കപ്പെട്ടിട്ടുള്ള മറ്റൊരു മന്ത്രം കാണുക:
വര്ധാന്യം വിശ്വേ മരുതഃ സജോഷാഃ
പചച്ഛതം മഹിഷാം ഇന്ദ്ര തുഭ്യമ്
പൂഷ്വാ വിഷ്ണുസ്ത്രീണി സരാംസി
ധാവന്‌വൃത്രഹണം മദിരമംശുമസ്‌മൈ
(ഋഗ്വേദം 6.17.11)

ലൗകിക സംസ്‌കൃതം പഠിച്ചുകൊണ്ട് വേദഭാഷ്യം ചെയ്യാന്‍ പുറപ്പെട്ടാല്‍ എന്തു സംഭവിക്കുമെന്നതറിയാന്‍ റാല്‍ഫ് ഗ്രിഫിത്തിന്റെ വേദഭാഷ്യത്തിലേക്ക് നോക്കുക.
‘He dressed a hundred buffaloes, O Indra, for thee whom all accordant Maruts strengthen. He, Pusan, Visnu, poured forth three great vessels to him, the juice that cheers, that slaughters Vrtra’
പച്ചമലയാളത്തില്‍ പറഞ്ഞാല്‍ വായയ്ക്ക് തോന്നുന്നത് കോതയ്ക്ക് പാട്ട്…. ഇത്തരം വിവര്‍ത്തനമൊക്കെ പ്രമാണമാക്കിയാണ് ബുദ്ധിജീവികളെന്ന് സ്വയം കരുതുന്നവര്‍ ഇന്ദ്രന്‍ നൂറ് പോത്തുകളെ ശാപ്പാടാക്കി എന്നൊക്കെ പ്രചരിപ്പിക്കുന്നത്. The Myth of the Holy Cow എന്ന ഗ്രന്ഥത്തില്‍ ഒന്നാം അധ്യായത്തില്‍ ഡി.എന്‍. ഝാ ഇതേക്കുറിച്ച് വല്ലാതെ വാചാലനാകുന്നതു കാണാം. ശരീരമുള്ളവനേ ഭക്ഷണത്തിന്റെ ആവശ്യമുള്ളൂ. അങ്ങനെയെങ്കില്‍ നൂറു കാളകളെ ശാപ്പാടാക്കിയ ഇന്ദ്രനാരാ ദിനോസറോ മറ്റോ ആയിരുന്നോ? യാഥാര്‍ത്ഥ്യമെന്തെന്ന് നോക്കാം. സംഗതി ഇത്രയേ ഉള്ളൂ…’ഇന്ദ്ര’ ശബ്ദത്തിന് ഐശ്വര്യത്തിന് കാരണമാകുന്ന ഈശ്വരീയ ഗുണം എന്നാണ് അര്‍ത്ഥം (ഇദി പരമൈശ്വര്യേ). 6.17.11 മന്ത്രത്തിന്റെ ഋഷി ‘ഭരദ്വാജോ ബാര്‍ഹസ്പത്യഃ’ ആണ്. ‘ഭ്രിയ ഭരണേ’ എന്ന ധാതുവില്‍ നിന്നാണ് ഭരദ്വാജനെന്ന പദമുണ്ടായത്. ഭരിച്ച് പോഷിപ്പിക്കുന്നവനെന്നര്‍ത്ഥം. അതിനാല്‍ത്തന്നെ ഇന്ദ്ര ശബ്ദത്തിന് രാജാവ് എന്ന അര്‍ത്ഥം അനുയോജ്യമായി വരുന്നു. രാജാവ് ഭരിച്ച് പോഷിപ്പിക്കുന്നതിനാല്‍ ഭരദ്വാജനുമാണ്, പ്രജകളുടെ ഐശ്വര്യത്തിന് ഹേതുവാകയാല്‍ ഇന്ദ്രനുമാണ്.
ഇനി ഏറ്റവും വിവാദപൂര്‍ണ്ണമായ ‘മഹിഷ’ ശബ്ദത്തിന്റെ അര്‍ത്ഥമെന്തെന്ന് നോക്കാം. ലൗകിക സംസ്‌കൃതത്തില്‍ പോത്ത് എന്നാണതിന് അര്‍ത്ഥം. എന്നാല്‍ അത് സ്വീകരിച്ചുകൊണ്ട് ഗ്രിഫിത്ത് എഴുതിയതുപോലുള്ള അര്‍ത്ഥം മന്ത്രത്തിനു കൊടുത്താല്‍ അത് പൂര്‍വ്വാപര മന്ത്രങ്ങളുടെ അര്‍ത്ഥങ്ങളോട് ചേരുന്നതല്ല, മാത്രമല്ല നേരത്തെ പറഞ്ഞ വേദങ്ങളുടെ അഹിംസാ ദര്‍ശനങ്ങള്‍ക്ക് വിരുദ്ധമായി ഭവിക്കുകയും ചെയ്യും. പിന്നെ എന്ത് അര്‍ത്ഥം സ്വീകരിക്കും? അത് അറിയണമെങ്കില്‍ വൈദിക സംസ്‌കൃതം പഠിച്ചേതീരൂ. ‘മഹ പൂജായാം’ എന്ന ധാതുവിനോട് ‘ടിഷച്’ പ്രത്യയം ചേര്‍ത്തിട്ടാണ് ‘മഹിഷ’ ശബ്ദം ഉണ്ടായത്. ‘സേവിക്കാന്‍ യോഗ്യമായത്’ എന്നര്‍ത്ഥം. ‘പ്രജകള്‍ രാജാവിനെയും രാജ്യത്തെയും ഉത്തമ പദാര്‍ത്ഥങ്ങള്‍കൊണ്ട് സേവിക്കുക. അതുപോലെ രാജാവ് തന്റെ പ്രജകളുടെ ഐശ്വര്യത്തിന് കാരണമായിത്തീരുക’ എന്ന് ഈ മന്ത്രഭാഗത്തിന്റെ ഭാവാര്‍ത്ഥവും പറയാം. ഇതിനു സമാനമായി ഋഗ്വേദം 1.80.7ല്‍ രാജാവിന് കരം കൊടുത്തുകൊണ്ട് സ്വന്തം രാജ്യത്തെ പൂജിക്കാനായി പറയുന്നത് കാണാം.(അര്‍ച്ചന്നനു സ്വരാജ്യം). രാജ്യതന്ത്രത്തെ പ്രതിപാദിക്കുന്ന മന്ത്രത്തിനുപോലും ഇത്തരത്തിലുള്ള ദുര്‍വ്യാഖ്യാനങ്ങള്‍ ചമച്ചത് ഇത്തരക്കാരുടെ പാണ്ഡിത്യത്തെയും ഉദ്ദേശ്യ (അ)ശുദ്ധിയെയും തുറന്നുകാണിക്കുന്നു.

തൈത്തിരീയബ്രാഹ്മണത്തില്‍ പശു അന്നമാണ് എന്ന് പറയുന്നുണ്ട് എന്ന വാദത്തെ ഒന്നു പരിഗണിച്ചുനോക്കാം. ‘അഥോ അന്നം
വൈ ഗൗ’എന്നതിനാണ് പശു അന്നമാണ് എന്ന അര്‍ത്ഥം പറഞ്ഞിരിക്കുന്നത്. ഇനി തെറ്റായ ആ അര്‍ത്ഥം സ്വീകരിച്ചാല്‍തന്നെ അവിടെ ലുപ്ത തദ്ധിത പ്രക്രിയ അനുസരിച്ച് പാല്‍ എന്നെടുക്കാതെ എന്തിനു മാംസം എന്നുതന്നെ ചിന്തിക്കണം? ഇനി യഥാര്‍ത്ഥ അര്‍ത്ഥത്തെക്കുറിച്ച്….
ഇപ്രകാരം അര്‍ത്ഥം കല്പിച്ചാല്‍ ശതപഥബ്രാഹ്മണത്തിലെ ‘അശ്വം വൈ രാഷ്ട്രഃ’ എന്നതിന് രാഷ്ട്രം കുതിരയാണ് എന്നര്‍ത്ഥം വന്നുചേരും. എന്നാല്‍ സംഗതി അതല്ല.
നിഘണ്ടുവിലെ ഈ വാക്യങ്ങള്‍ പരിശോധിക്കുക. ‘ഗൗരിതി പൃഥിവ്യാ നാമധേയം’, ‘ഗതേര്‌വൗകാരോ നാമകരണഃ’, ‘ സര്‌വേ’പി രശ്മയോ ഗാവ ഉച്യന്തേ’
”അതായത് ഗൗ എന്ന ശബ്ദത്തിന് ഭൂമി എന്നര്‍ത്ഥമുണ്ട്. കാരണം ഗമിക്കുന്നത്/ ഗമിപ്പിക്കുന്നത് എന്നര്‍ത്ഥം വരുന്ന ‘ഗ’യോട് ‘ഔ’ ചേര്‍ന്നാണ് ‘ഗൗ’ പദം ഉണ്ടായത്. ഗമിക്കുന്നതിനാല്‍ രശ്മികളും ഗോക്കള്‍തന്നെ”. ഗൗ ശബ്ദത്തിന് അന്നമെന്നും അര്‍ത്ഥമുണ്ട് എത് ശതപഥബ്രാഹ്മണം 4.3.1.25ല്‍ നിന്നും മനസ്സിലാക്കാം. കാരണം അന്നം നമ്മെ ഗമിപ്പിക്കുന്നു. അന്നം ഉപയോഗിച്ചാണ് നാം ജീവിതം മുന്നോട്ട് കൊണ്ടുപോകുന്നതെന്ന് സാരം. അതുകൊണ്ടാണ് അന്നം കൃഷിചെയ്യുതിനെ പണ്ട് ഗോപൂജ എന്നുവിളിച്ചിരുന്നത്. ‘അശ്വം വൈ രാഷ്ട്രഃ’ എന്നതിന്റെ അര്‍ത്ഥമെന്തായിരിക്കും…’അശ്വ ശബ്ദത്തിന് രാഷ്ട്രം എന്നര്‍ത്ഥമുണ്ട്’ എന്നതാണതിന്റെ അര്‍ത്ഥം. അശ്വമേധമെന്നാല്‍ കുതിരയെകൊല്ലുന്ന യജ്ഞമല്ല എന്നും അതു രാഷ്ട്രസേവയാണെന്നും ശതപഥം 13.1.6.3 പഠിച്ചാല്‍ മനസ്സിലാകും. രാഷ്ട്രത്തിനുവേണ്ടി വീരമൃത്യു വരിച്ച ഭഗത്സിംഗും ആസാദും ബിസ്മിലും അഷ്ഫാഖുള്ളാ ഖാനുമെല്ലാം ചെയ്തത് അശ്വമേധയജ്ഞമാണെന്ന് സാരം.
പശു അന്നവുമല്ല, അശ്വമേധം കുതിരയെ കൊല്ലലുമല്ല..

ഒരു ഹിന്ദു എന്ത് ചെയ്യുമ്പോളും അതിന് ശാസ്ത്രയ അടിസ്ഥനം വേണം. ശാസ്ത്രയ അടിസ്ഥനം ഇല്ലാത ഒരു കാര്യവും ഹിന്ദു ആചരിക്കേണ്ടതും, അനുഷ്ഠിക്കേണ്ടതും ഇല്ല... അവനവന്റെ യുക്തിക്ക് എന്ത് ശരി എന്ന് തോന്നുന്നോ അത് ജിവിതത്തിൽ പകർത്താം....

ഗീതയിലും മറ്റു പുരാണ ഗ്രന്ധങ്ങളിലും നമ്മുടെ ഗുരുക്കൻമാരായ ഋഷിവര്യൻമാരും എന്തിന് ഏറെ പറയുന്നു ഭഗവാൻ കൃഷ്ണൻ ശീതയിൽ തന്നെ പറയുന്നു... ഇതാണ് എന്റെ അഭിപ്രായം. ഇനി നിനക്ക് നിന്റെ യുക്തിമാതിരി ചെയ്യാം എന്ന്.....

പക്ഷ ഇന്ന് നമ്മുടെ പ്രശ്നം, ഹിന്ദു എന്ത് ചെയ്യുമ്പോളും അതിന് ശാസ്ത്രയ അടിസ്ഥനം വേണം എന്ന് മാത്രമല്ല അതിന്റെ ശാസ്ത്രിയ വശം മറ്റു മതസ്തർക്കും നിരീശ്വരവാദികൾക്കും ബോധിപ്പിച്ചാൽ മാത്രമെ ഹിന്ദുവിന് അത് തുടരാൻ അനുവാദമുള്ളു എന്നതാണ്....

ഇതിന്റെ ഒരു പ്രധാനകാരണം ഹിന്ദുവിന്റെ ശാസ്ത്ര ഗ്രന്ധത്തിലുള്ള അറിവിലായിമയാണ്.....

പോതുവെ ഹിന്ദുക്കൾക്കുള്ള ഒരു ധാരണ ശാസ്ത്ര ഗ്രന്ധങ്ങൾ ഒരു ഗുരുവിന്റെ കിഴിൽ മാത്രമെ പഠിക്കാവു എന്നാണ്. അതിൽ ഏറെ കുറെ സത്യവുമുണ്ട്...

പിന്നെ നമ്മുക്ക് ചെയ്യുവാൻ പറ്റുന്ന ഒരു കാര്യം മഹാഭാരതം, രാമായണം, ഭഗവത് ഗീത പോലുള്ള ഗ്രന്ധങ്ങൾ വായിക്കുക എന്നുള്ളതാണ്..... പക്ഷേ ഹിന്ദു അത് വായിക്കതെ ഇരിക്കൻ കണ്ടേത്തുന്ന മറ്റെരു മാർഗമാണ് അയ്യോ...!! അത് സംസ്ക്യതത്തിൽ അല്ലെ... സംസ്കൃതം എനിക്ക് അറിയില്ല.. അതിനു പോവഴി ഉണ്ട്.... മേൽ പറഞ്ഞ എല്ല ഗ്രന്ധങ്ങളുടെയും മലയാള വിവർത്തനം കിട്ടും... അപ്പോൾ പറയുന്ന മറ്റെരു കാരണം തിരെ സമയമില്ല.... നിങ്ങൾക്ക് അറിയാൻ വയ്യാത്തത് കൊണ്ട് ആണ് എന്റെ ജോലി തിരക്ക് .... ഇതാണ് ഒരു ശരാശരി ഹിന്ദുവിന്റെ ഇന്നതെ അവസ്ഥ....

*എന്റെ ഒരു അപേക്ഷയാണ് നമ്മുടെ ഗ്രൂപ്പിലുള്ളവർ മഹാഭാരതം, രാമായണം, ഭഗവത് ഗീത പോലുള്ള ഗ്രന്ധങ്ങളിൽ എതെങ്കിലും ഒന്ന് വാങ്ങി സംസ്കൃതം അറിയില്ല എങ്കിൽ അതിന്റെ വിവർത്തനം മാത്രമെങ്കിലും വായിക്കുക..... അതിന് വേണ്ടി ദിവസവും 15 min മാറ്റി വെക്കുക. ഒരു കാര്യം ഞാൻ ഉറപ്പ് തരാം നിങ്ങൾ ഇതിനായി മാറ്റി വെച്ച 15 Min വെറുതെ ആവില്ല....*

എന്തുകൊണ്ടാണ് ഭാരതത്തിലെ മറ്റു കൃതികളേയും നല്ലവശങ്ങളേയും കുറിച്ച് ആരും പറയാത്തത്.. അതോ ഇത്രയും പറയുന്ന വായനാശീലമുള്ള വ്യക്തികൾ അറിഞ്ഞ് പറയാതെ ഇരിക്കുന്നതോ..?

ഭാരതീയശാസ്ത്രത്തിൽ അതുമാത്രമല്ലല്ലോ ഉള്ളത്...

ഭാഷാശാസ്ത്രം

അഷ്ടാധ്യായി
വാര്തികം
സിദ്ധാന്തകൌമുദീ
പരിഭാഷേന്ദുശേഖരം
പ്രൌഢമനോരമ
മാധവീയധാതൃവൃത്തി

വ്യാകരണശാസ്ത്രങ്ങൾ

യാസ്കന്റെ നിരുക്തവും ദുര്ഗാചാര്യന്റെ വ്യാഖ്യാനവും മറ്റൊരാൾക്കും സാധിക്കാത്ത രീതിയിലാണ് ഉള്ളത്..

ഛന്ദസ്സിലാണെങ്കിൽ അതായത് വൃത്തത്തിലാണെങ്കിൽ കാത്യായനന്റെ സർവാനുക്രമണിക, ഛന്ദഃസൂത്രം തുടങ്ങിയവ..

ആയുർവേദത്തിൽ

അഷ്ടാംഗഹൃദയം
ചരകസംഹിത
സുശ്രുതസംഹിതയും
വൃക്ഷായുർവേദം
അശ്വചികിത്സ
ഹസ്ത്യായുർവേദം
തുടങ്ങി എണ്ണിയാലൊടുങ്ങാത്ത ഗ്രന്ഥങ്ങൾ വേറേ..

കെമിസ്ട്രി

രസമഞ്ജരി
രസചന്ദ്രികാ
രസചിന്താമണി
രസപ്രദീപിക
രസവിദ്യ
രസക്രീഡ
രസരത്നസമുച്ചയം
രസസംഗ്രഹ
രസതരംഗിണി
രസചൂഢാമണി
രസപദ്ധതി
തുടങ്ങിയവ..

ധനുർവേദം

വീരചിന്താമണി
പ്രസ്ഥാനഭേദം തുടങ്ങിയവ.

ഗാന്ധവര്ത്തിൽ
നാട്യശാസ്ത്രം
ദത്തിലം
ബൃഹദ്ദേശി
സംഗീതരത്നാകരം
രസമഞ്ജരി
രാഗവിബോധം
സംഗീതപാരിജാതം
സരസ്വതീ ഹൃദയാലങ്കാരം
തുടങ്ങിയ എണ്ണിയാലൊടുങ്ങാത്ത ഗ്രന്ഥങ്ങൾ.

അര്ഥശാസ്ത്രത്തിലാകട്ടെ
കൌടില്യാര്ഥശാസ്ത്രം
കാമാന്ദകീയ നീതിസാരം
സോമദേവസൂരിയുടെ നീതിവാക്യാമൃതം
ശുക്രനീതിസാരം
രാജനീതിരത്നാകരം തുടങ്ങിയവ.

കാമശാസ്ത്രത്തിലാകട്ടെ
വാത്സ്യായനന്റെ കാമസൂത്രം
ദാമോദരന്റെ കുട്ടനീമതം
ക്ഷേമേന്ദ്രന്റെ കലാവിലാസം
കൊക്കോടകന്റെ രതിരഹസ്യം
പത്മശ്രീയുടെ സാഗരസാരസ്വം
ദേവരാജന്റെ രത്നപ്രദീപിക
കല്യാണമല്ലന്റെ അനംഗരംഗം തുടങ്ങിയവ.

ഇതുകൂടാതെ....
ഖണ്ഡകാവ്യങ്ങൾ
സ്തോത്രകാവ്യങ്ങൾ
കഥാസാഹിത്യം
സംസ്കൃതരൂപകങ്ങൾ
കേരളീയരൂപകങ്ങൾ
അലങ്കാരശാസ്ത്രം
ചമ്പൂകാവ്യങ്ങൾ
ശാസ്ത്രകാവ്യങ്ങൾ
ചരിത്രകാവ്യങ്ങൾ
സന്ദേശകാവ്യങ്ങൾ
ഗദ്യകാവ്യങ്ങൾ
യമകകാവ്യങ്ങൾ
എന്നിവ വേറെയും.. ഇവയൊക്കെ ചേര്ന്നതാണ് ഭാരതീയസാഹിത്യം.. 

ഇവയെ ഒന്നും ആരും പ്രതിപാദിക്കാത്തത് എന്തുകൊണ്ടാണ്..????
അതോ ഇവയൊന്നും ഭാരതീയർ എഴുതാത്തതാണോ..????

ഇനി ഭാരതീയശാസ്ത്രത്തിനെ കുറിച്ച് റിസര്ച്ച് ചെയ്യുന്ന കാര്യങ്ങളെ കുറിച്ച് പറയുകയാണെങ്കിൽ...

താളിയോലഗ്രന്ഥങ്ങളിൽ റിസര്ച്ച് ചെയ്യുന്ന ഭാരതീയസർകാരിന്റെ മിനിസ്ട്രി ഓഫ് കൾച്ചറിന്റെ സർവെ പ്രകാരം ഭാരതത്തിൽ ഒന്നരകോടി താളിയോലഗ്രന്ഥങ്ങളാണുള്ളത്.. കല്ലച്ചിൽ പ്രസിദ്ധീകരച്ചതും, പബ്ലിഷ് ചെയ്ത് ഇപ്പോൾ ലഭിക്കാത്തതുമായ ഗ്രന്ഥങ്ങൾ കണക്കിൽ പെടാതെ വേറേയുണ്ട്. ഈ ഗ്രന്ഥങ്ങളിലെ വിഷയങ്ങളെ കുറിച്ച് പഠനം നടത്തുന്ന റിസര്ച്ച് ഇന്സ്റ്റിറ്റ്യൂട്ടുകൾ ഭാരതത്തിൽ മാത്രം 5000ൽ അധികം വരും. അതിൽ ഭാരതത്തിലെ ഐ എ എസ് ഓഫീസർ ലീഡുചെയ്യുന്ന ഐ.ജി.എൻ. സി. എ മുതൽ എന് ഐ സി, സി ഡാക് വരെ പെടും.. താളിയോലഗ്രന്ഥങ്ങളേയും പഴയ പ്രധാനപുസ്തകങ്ങളുടേയും പഠനത്തിന് പൂർണ സപ്പോര്ട്ടു നൽകുന്നത് യുണെസ്കോ ആണ്.. ഇനി ഭാരതത്തിന് പുറത്തുള്ള അകാഡമിക് സെന്റേഴ്സ് പറയുകയാണെങ്കിൽ എന്റെ കയ്യിലെ അഡ്രസ് മാത്രം ഇവിടെ പോസ്റ്റ് ചെയ്താൽ 2000ൽ അധികം വരും..

1986 മുതൽ ഭാരതീയരുടെ ശ്രൌതസൂത്രത്തിലും, ഗൃഹ്യസൂത്രത്തിലും, തന്ത്രത്തിലും റിസർച്ച് ചെയ്യുന്നതിന് ആദ്യം ശ്രമം നടത്തിയ് ഭാരതീയരല്ല യൂണിവേഴ്സിറ്റി ഓഫ് വിസ്കോണ്സിൻ ആണ്.. ഇപ്പോഴും അവരുടെ പ്രധാനറിസർച്ച് വിഷയങ്ങളിൽ ഒന്നാണ് ഇത് മൂന്നും.. ഭാരതത്തിലെ പ്രധാന പുസ്തകങ്ങളെയും താളിയോലഗ്രന്ഥങ്ങളും ഡിജിറ്റൈസ് ചെയ്തു സംരക്ഷിക്കുന്നതിന് ലീഡ് ചെയ്യുന്നത് ഐ ഐ ഐ ടി അലഹബാദ് ആണ്.. ഇന്ത്യൻ ട്രഡീഷണൽ സയന്സിനെ കുറിച്ച് റിസർച്ച് ചെയ്യുന്നത് ഭാരതസര്കാരിന്റെ ഇപ്പോൾ ഉണ്ടാക്കിയിരിക്കുന്നതിൽ ഏറ്റവും വലിയ അഡ്വാന്സ് ലാബ് എന്ന് വിശെഷിപ്പിക്കുന്ന പൂനെയിലുള്ള സി സി ആർ എ സിന്റെ റിസർച്ച് സെന്ററിലാണ്.. സൌത്ത് ഏഷ്യൻ സ്റ്റഡി സെന്ററാണ് ഭാരതത്തിന്റെ ചരകസംഹിത ക്രിറ്റിക്കൽ എഡിഷനിൽ വർക്കുചെയ്യുന്നത്.. പാണിനി വ്യാകരണത്തെ കുറിച്ച് പഠനം നടത്തുന്നത് ഐ ഐ ടിയിലാണ്.. ഗൌതമന്റെ ന്യായശാസ്ത്രത്തെ കുറിച്ച് റിസർച്ച് ചെയ്യുന്നത് യൂണിവേഴ്സിറ്റി ഓഫ് വിയന്നയാണ്.... ട്രഡീഷണൽ ആയുർവേദത്തിലെ പ്രധാനപ്പെട്ട വിഷയങ്ങളിൽ റിസര്ച്ച് ചെയ്യുന്നതിന് ഭാരതീയ സര്ക്കാരിന് പ്രത്യേക വിഭാഗം തന്നെയുണ്ട്.. വൃക്ഷായുർവേദത്തെ കുറിച്ച് രാജസ്ഥാൻ, കൽക്കട്ട എന്നിവിടങ്ങളിൽ റിസര്ച്ച് നടക്കുന്നു.. പറയുവാനാണെങ്കിൽ എത്രവേണമെങ്കിലും എഴുതാം..

ഇത്രയും ഇൻസ്റ്റിറ്റ്യൂട്ടുകളും റിസർച്ചു സെന്ററുകളും ഭാരതത്തിലും പുറത്തും ഭാരതീയശാസ്ത്രപാരമ്പര്യത്തെകുറിച്ചുള്ള പഠനത്തിനും സംരക്ഷണത്തിനും ശ്രമിക്കുമ്പോൾ എന്തുകൊണ്ടാണ് ഈ നല്ലകാര്യങ്ങൾ വിദ്യാര്ഥികളിൽ എത്തിക്കാൻ ശ്രമിക്കാതെ ഇപ്പോഴും സ്മൃതി ഗ്രന്ഥങ്ങളെ കുറിച്ച് മാത്രം പറഞ്ഞു ഭാരതീയപാരമ്പര്യത്തെ തെറ്റായി വ്യാഖ്യാനിക്കുന്നത്.. ഈ പയുന്ന എത്ര വ്യക്തികൾ ഈ ഗ്രന്ഥങ്ങളെ കണ്ടിട്ടുണ്ട്.. അറിഞ്ഞിട്ടുണ്ട്.. പഠിച്ചിട്ടുണ്ട്.. പഴയതിൽ നിന്ന് വേണ്ടത് സ്വീകരിക്കുകയും കാലാനുസൃതമായ മാറ്റം വരുത്തേണ്ടതിനെ അതിനനുസരിച്ച് മാറ്റം വരുത്തി സ്വീകരിക്കുകയും വേണം അതാണ് വിദ്യാഭ്യാസം കൊണ്ട് ഉദ്ദേശിക്കുന്നത്..

ഭാരതത്തിന്റെ ഈ മഹത്തായ പാരമ്പര്യത്തെ അറിയാൻ ശ്രമിക്കുന്നില്ല എങ്കിലും സാരമില്ല അധിക്ഷേപിക്കാതെ ഇരിക്കാനെങ്കിലും ശ്രമിക്കുക എന്നതാണ് ഇവരോടു നമുക്ക് ചെയ്യാവുന്ന അഭ്യർത്ഥന..

3 comments:

  1. ഹൈന്ദവ സമാജം അറിയേണ്ട യാഥർത്ഥ്യങ്ങൾ

    ReplyDelete
  2. ന്യായീകരിച്ചു മെഴുകിയല്ലോ...ഗോവയിൽ രാവണൻെറ പുത്രിയാണല്ലോ സീത.അതിനു ഇപ്പോ എന്ത് ചെയ്യും.

    ReplyDelete