ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

11 October 2017

എന്താണ് സനാതനധര്‍മ്മം ?? [4]

എന്താണ് സനാതനധര്‍മ്മം ??

ഭാഗം - 04

ഇനി എന്തൊക്കെ ഹിന്ദു മതത്തിൽ
അടങ്ങിയിരിക്കുന്നു എന്നു നോക്കാം.

👉 ദര്‍‌ശനങ്ങള്‍ (philosophy)
♦💧♦💧☬❉☬💧♦💧♦
1.ന്യായ ദര്‍‌ശനം (ഗൗതമന്‍)
2.വൈശേഷിക ദര്‍‌ശനം (കണാദന്‍)
3.സാംഖ്യദര്‍‌ശനം (കപിലന്‍)
4.യോഗദര്‍ശനം (പതഞജലി)
5.പൂര്‍‌വ്വ മീം‌മാംസാദര്‍‌ശനം (ജൈമിനി)
6.ഉത്തരമീമാംസാ ദര്‍‌ശനം (വ്യാസന്‍) (വേദാന്തം)

ന്യായംദര്‍‌ശനം
💧💧💧💧💧💧💧💧💧
അക്ഷപാദൻ എന്ന്  അറിയപ്പെടുന്ന ഗൗതമൻ ദാർശനികൻ ആരംഭിച്ചതും വേദങ്ങളെ പ്രമാണങ്ങളായി അംഗീകരിക്കുന്നതും (ആസ്തികം) എന്നാൽ സ്വതന്ത്രമായ അടിസ്ഥാനമുള്ളതും ആയ ഒരു ഭാരതീയ ദർശനധാരയാണ് ന്യായദർശനം.

അക്ഷപാദസമ്പ്രദായം, ന്യായവിദ്യ, തർക്കം, ആന്വീക്ഷികി എന്നിങ്ങനെ പല പേരുകളിലും ഈ ദർശനം അറിയപ്പെടുന്നുണ്ട്. ഗൗതമന്റെ, ന്യായസൂത്രം എന്ന കൃതിയാണ്, ഈ ദർശനത്തിലെ പ്രഥമഗ്രന്ഥം.

❉ ന്യായഭാഷ്യം (വാത്സ്യായനൻ, അഞ്ചാം നൂറ്റാണ്ട്)

❉ന്യായവാർ‌ത്തികം (ഉദ്യോതകരൻ, 7-ം നൂറ്റാണ്ട്)

❉ ന്യായവാർത്തികതാത്പര്യടികാ (വാച്സ്പതിമിശ്രൻ, 9-ം നുറ്റാണ്ട്)

❉ ന്യായമഞ്ജരി (ജയന്തഭട്ടൻ, 9-ം നൂറ്റാണ്ട്)

❉ ന്യായകുസുമാഞ്ജലി, ആത്മവിവേകതത്വം (ഉദയനൻ, 10-ം നൂറ്റാണ്ട്) തുടങ്ങി പല കൃതികളും ഈ ദർശനസമ്പ്രദായത്തിലുണ്ട്.

യുക്തിപരമായ അന്വേഷണത്തിലൂടെ യഥാർത്ഥസത്യത്തിലെത്തുന്നതി ഭദ്രമായ ഒരു സമ്പ്രദായം വികസിപ്പിച്ചത് ന്യായ സമ്പ്രദായത്തിലാണ്. പ്രാചീനന്യായദർശനത്തിലെ ഗ്രന്ഥങ്ങളിൽ, വാദപ്രതിവാദങ്ങളിൽ, എങ്ങനെ ന്യായദർ‌ശനസിദ്ധാന്തങ്ങൾ സമർ‌ത്ഥിക്കണം എന്നാണ് മുഖ്യമായും വിവരിച്ചിരിക്കുന്നത്. ഗംഗേശോപാധ്യായന്റെ (13-ം നൂറ്റാണ്ട്), തത്ത്വചിന്താമണി എന്ന ഗ്രന്ഥത്തോടെയാണ് നവന്യായദർശനത്തിന്റെ തുടക്കം.

നവന്യായം, തർക്കസമ്പ്രദായം വിപുലീകരിക്കുന്നതിനാണു പ്രാധാന്യം നൽകിയത്. പിന്നീട്, ന്യായദർശനവും, വൈശേഷികദർശനവും ഒന്നിച്ചു ചേർന്ന് ഒരു സങ്കരദർശനമായിത്തീരുകയും ചെയ്തു.

പതിനാറ് ദർശനവിഷയങ്ങളുടെ വിപുലീകരിച്ച പ്രതിപാദനമാണ് ന്യായത്തിലുള്ളത്. അവ,
❉ പ്രമാണം (ശരിയായ അറിവ്, അതിന്റെ ഉറവിടം)

❉ പ്രമേയം (ശരിയായി അറിയേണ്ട വസ്തു/കാര്യം)

❉ സംശയം (തീരുമാനമെടുക്കാനാവത്ത അനിശ്ചിതാവസ്ഥ)

❉ ദൃഷ്ടാന്തം (ഉദാഹരണം. ഒരു പൊതുനിയമം വിവരിക്കാനുതകുന്നതും തർ‌ക്കമില്ലാത്തതും ആയ ഒരു കാര്യം)

❉ തർക്കം (ഒരു നിഗമനം ശരിയാണെന്നു പരോക്ഷമായി സമർത്ഥിക്കുന്നതിനായി, അതിന്റെ വിപരീതം അസംബന്ധമാണെന്ന് തെളിയിക്കുന്ന വാദം)

❉ പ്രയോജനം (ലാഭം, ലക്‌ഷ്യം)

❉ സിദ്ധാന്തം (ഒരു ദർശനസമ്പ്രദായം പഠിപ്പിക്കുന്ന, സ്വീകരിച്ചിരിക്കുന്ന ആശയം)

❉ അവയവം (ഒരു കാര്യംവാദിച്ചു തെളിയിക്കുന്നതിനായി മുറപ്രകാരം ഉന്നയിക്കുന്ന അഞ്ചു വാക്യങ്ങളിൽ ഒന്ന്)

❉ നിർണ്ണയം (ശരിയായ രീതിയിൽ ലഭിച്ച അറിവ്)

❉ വാദം (ഒരു കാര്യത്തിന്റെ സത്യാവസ്ഥ അറിയുന്നതിനായി, ഇരുകൂട്ടരും - വാദിയും പ്രതിവാദിയും - നടത്തുന്ന വിഹിതമായ ചർച്ച)

❉ ജല്പം (സത്യം കണ്ടെത്തണമെന്ന ആത്മാർത്ഥ ശ്രമമില്ലാതെ, എതിരാളിയെ തോലിപ്പിക്കുവാനായി മാത്രമുള്ള, അസാധുവായ കാരണങ്ങളും മറ്റും ഉപയോഗിച്ചുള്ള ചർച്ച)

❉ വിതണ്ഡം (സ്വന്തം പക്ഷം സ്ഥാപിക്കാതെ, മറുപക്ഷത്തെ നിരന്തരം ഖണ്ഡിക്കുന്ന നിലപാട്)

❉ ഹേത്വാഭാസം (ഒരു സംഗതിയുടെ കാരണമാണെന്നു തോന്നിപ്പിക്കുന്നതും എന്നാൽ യഥാർത്ഥത്തിൽ അതല്ലാത്തതുമായ കാര്യം)

❉ ചല (ഉദ്ദേശിക്കാത്ത അർത്ഥം കല്പിച്ച്, ഒരു പ്രതിസന്ധിയിൽ നിന്ന് ഒഴിയാനുള്ള ശ്രമം)

❉ ജതി (തെറ്റായി താരതമ്യപ്പെടുത്തി, ശക്തമായ ഒരു വാദം ഖണ്ഡിക്കാനുള്ള ശ്രമം)

❉ നിഗ്രഹസ്തനം (ഒരു വാദത്തിൽ പരാജയപ്പെടുന്നതിനുള്ള കാരണം) എന്നിവയാണ്.

വൈശേഷികദര്‍‌ശനം
💧💧💧💧💧💧💧💧💧
വൈശേഷികം അണുസിദ്ധാന്തം എന്ന തത്ത്വചിന്തയായാണ്‌ അറിയപ്പെടുന്നത്. കണാദനാണ്‌ ഇതിന്റെ ഉപജ്ഞാതാവ്. ക്രി.വ. രണ്ടാം നൂറ്റാണ്ടിൽ അദ്ദേഹം എഴുതിയ വൈശേഷിക സൂത്രം ആണ്‌ ഇതിന്റെ ആധികാരിക ഗ്രന്ഥം.

സാംഖ്യദര്‍‌ശനം
💧💧💧💧💧💧💧💧💧
അതിപ്രാചീനമായ ഭാരതീയ ദർശനംഅഥവാ തത്വചിന്തയാണ്‌‌ സാംഖ്യം. നാസ്തിക ദർശനങ്ങളിൽ ഒന്നായ ഇതിന്റെ ഉപജ്ഞാതാവ് കപിലൻ ആണ്‌. ഭാരതീയ ദർശനങ്ങളിൽ ഏറ്റവും ആദ്യത്തേതാണ് ഇത് എന്നാണ്‌ വിശ്വസിക്കപ്പെടുന്നത്. കപിലൻ രചിച്ച സാംഖ്യസൂത്രം കണ്ടുകിട്ടിയിട്ടില്ല. 14-ആം നൂറ്റാണ്ടിനോടടുപ്പിച്ച് എഴുതപ്പെട്ട സാംഖ്യസൂത്രമാണ്‌ ഇന്ന് പ്രചാരത്തിലുള്ളത്. രണ്ടാം നൂറ്റാണ്ടിലോ അഞ്ചാം നൂറ്റാണ്ടിലോ രചിക്കപ്പെട്ട സാംഖ്യകാരികയുമാണ്‌ ഇന്ന് ലഭ്യമായിട്ടുള്ള സാംഖ്യ കൃതികൾ. ഗ്രീക്ക് തത്ത്വചിന്തകനായ അനാക്സിമാന്ദർ ആവിഷ്കരിച്ച പ്രപഞ്ച സൃഷ്ടി സിദ്ധാന്തവുമായി സാംഖ്യത്തെ താരതമ്യപ്പെടുത്താവുന്നതാണ്‌. 

സാംഖ്യ എന്ന സംസ്കൃത പദത്തിന്‌ എണ്ണുക, കണക്കുകൂട്ടുക, വേർതിരിച്ച് കാണുക എന്നിങ്ങനെ വിവിധ അർത്ഥങ്ങൾ ഉണ്ട്. സാംഖ്യം എന്ന വാക്ക് ഇതേ അർത്ഥത്തിലാണെങ്കിലും ആത്മാവ് അഥവാ പുരുഷനെ ദ്രവ്യം അഥവാ പ്രകൃതിയിൽ നിന്ന് എങ്ങനെ വേര്തിരിച്ചുകാണാം എന്ന രീതിയിലാണ്‌ ഉപയോഗിച്ചിരിക്കുന്നത്. സാംഖ്യ തത്ത്വചിന്തകർ പ്രപഞ്ചത്തിന്റെ ഉദ്ഭവത്തിൽ കോസ്മിക സ്വാധീനത്തെ ഊന്നി പറയുന്നവരാണ്‌. പ്രപഞ്ചത്തിന്റെ പരിണാമം സാംഖ്യ വാദത്തിൽ വളരെയധികം സ്വാധിനിച്ചിരിക്കുന്നു എന്നും പറയാം.

യോഗദര്‍‌ശനം
💧💧💧💧💧💧💧💧💧
പ്രാചീന ഭാരതത്തിലെ ഒരു പ്രധാന ദർശനമാണ്‌ യോഗം. ചിത്തവൃത്തികളെ അടക്കി നിർത്തുക എന്നതാണ്‌ യോഗം. പ്രാചീന ഭാരതീയ തത്ത്വചിന്തകനായ പതഞ്ജലി യാണ്‌ യോഗസൂത്രം എന്ന ആധികാരിക ഗ്രന്ഥത്തിന്റെ കർത്താവ്. ഷഡ് ദർശനങ്ങൾ എന്ന് വിളിക്കുന്ന ആറ് പ്രാചീന ഭാരതീയ തത്ത്വചിന്തകളിൽ ഒന്നാണിത്. സാംഖ്യത്തോട് പലതരത്തിലും സാമ്യം പുലർത്തുന്ന ഒരു ദർശനമാണിത്. 

മീമാംസദര്‍‌ശനം
💧💧💧💧💧💧💧💧💧
വേദത്തിലെ കർമ്മകാണ്ഡത്തെ ആസ്പദമാക്കി സൃഷ്ടിക്കപ്പെട്ടിട്ടുള്ള ഭാരതത്തിലെ പ്രാചീനമായ ആറ് ദർശനങ്ങളിൽ ഒന്നാണ്‌ മീമാംസ. രണ്ട് മീമാംസകൾ ഉണ്ട്. പൂർ‌വ്വ മീമാംസയും ഉത്തരമീമാംസയും. ഉത്തര‌ മീമാംസ വേദാന്തമെന്ന പേരിൽ പ്രത്യേകദർശനമായിത്തീർ‌ന്നിട്ടുണ്ട്. പൂർ‌വ്വമീമാംസ മീമാംസ എന്നും അറിയപ്പെടുന്നു. ജൈമിനിയാണ്‌ മീമാംസയുടെ സ്ഥാപകൻ. അദ്ദേഹത്തിന്റെ മീമാംസാ സൂത്രം ആണ്‌ അടിസ്ഥാന ഗ്രന്ഥം. മീമാംസ എന്ന സംസ്കൃത പദത്തിന്റെ അർത്ഥം പരിശോധന, അന്വേഷണം എന്നാണ്‌. പൂർ‌വ്വ മീമാംസ എന്നാൽ മുന്നേയുള്ള അന്വേഷണം എന്നും. വേദങ്ങളിൽ അടിസ്ഥാനമാക്കിയുള്ള പ്രപഞ്ച സത്യത്തിലേക്കുള്ള അന്വേഷണം ആണ്‌ മീമാംസ കൊണ്ട് ഉദ്ദേശിക്കുന്നത്.

വേദാന്തം
💧💧💧💧💧💧💧💧💧
വേദത്തിലെ ജ്ഞാനകാണ്ഡത്തെ അടിസ്ഥാനമാക്കി ആവിഷ്കരിക്കപ്പെട്ട ഭാരതത്തിന്റെ തനതായ തത്വചിന്തയാണ്‌വേദാന്തം. ഇതിന് ഉത്തര മീമാംസ എന്നും പേർ ഉണ്ട്. ഉപനിഷത്തുക്കൾ, ബ്രഹ്മസൂത്രം, ഭഗവദ്ഗീത എന്നിവയാണ്‌ അടിസ്ഥാന ഗ്രന്ഥങ്ങൾ. ഇവയെ പ്രസ്ഥാന ത്രയം എന്നും വിളിക്കാറുണ്ട്. ഒരോ ആചാര്യന്മാര് ഈ ഗ്രന്ഥങ്ങളെ വ്യാഖ്യാനിച്ചതിന്റെ അടിസ്ഥാനത്തിൽ പല വിഭാഗങ്ങൾ വേദാന്തത്തിൽ തന്നെ പല വിഭാഗങ്ങൾ ഉടലെടുത്തു. അദ്വൈതം, ദ്വൈതം, വിശിഷ്ടാദ്വൈതം എന്നിവയാണ്‌ അവയിൽ പ്രധാനം. വേദത്തിന്റെ അന്തം (അവസാനം) എന്നാണ് വേദാന്തം എന്ന വാക്കിന്റെ അർത്ഥം.

പത്ത് വേദാന്തവിഭാഗങ്ങളും ഉപജ്ഞാതാക്കളും
💧💧💧💧💧💧💧💧💧
1) അദ്വൈതം - ശങ്കരാചാര്യർ
2) ഭേദാഭേദം - ഭാസ്കരാചാര്യർ
3) വിശിഷ്ടാദ്വൈതം -  രാമാനുജാചാര്യർ
4) ദ്വൈതം - മാധ്വാചാര്യർ
5) സ്വാഭാവികഭേദാഭേദം - നിംബാർക്കാചാര്യർ
6) ശൈവവിശിഷ്ടാദ്വൈതം - ശ്രീകണ്ഠാചാര്യർ
7) ഭേദാഭേദവിശിഷ്ടാദ്വൈതം - ശ്രീപത്യാചാര്യർ
8) ശുദ്ധാദ്വൈതം - വല്ലഭാചാര്യർ
9) അവിഭാഗദ്വൈതം - വിജ്ഞാനഭിക്ഷു
10) അചിന്ത്യഭേദാഭേദം - ബലദേവാചാര്യർ
എന്നിങ്ങനെയുള്ള ഷഡ്ദർശനങ്ങൾ 

തത്ത്വങ്ങൾ
♦💧♦💧☬❉☬💧♦💧♦
1. ത്രിമൂര്ത്തികൾ :-
☬ ബ്രഹ്മാവ്, വിഷ്ണു, ശിവൻ 

2. അവസ്ഥാത്രയങ്ങള്‍ :-
☬ സൃഷ്ടി, സ്ഥിതി, സംഹാരം
സൃഷ്ടി, സ്ഥിതി, ലയം എന്നു പ്രകൃതിയിൽ കാണുന്ന അവസ്ഥാത്രയം അതിന്റെ വികാരങ്ങളിലും പകരാതിരിക്കുവാൻ തരമില്ലല്ലൊ. ഈ ത്രിത്വത്തെ ശബ്ദപ്രപഞ്ചമൂലമെന്നു വ്യവഹരിച്ചുപോരുന്ന ബ്രഹ്മാക്ഷരമായ ഓങ്കാരത്തിൽ ഒതുക്കിയിരിക്കുന്നു. ഓങ്കാരത്തിന്റെ സന്ധിബന്ധം അഴിച്ച് 'മുക്കൂട്ടു' വിടർത്തിയാൽ അ. ഉ. മ. എന്ന മൂന്നക്ഷരങ്ങളാണ് കിട്ടുക. അതിൽ ബ്രഹ്മാവെന്ന് അർത്ഥത്തിലുള്ള മകാരം സൃഷ്ടിശക്തിയേയും, വിഷ്ണുവാചിയായ അകാരം സ്ഥിതിശക്തി യേയും രുദ്രവാചിയായ ഉകാരം സംഹാരശക്തിയേയും ദ്യോതിപ്പിക്കുന്നു. ത്രിഗുണാത്മകമായ മൂത്തി.

3. അവസ്ഥാത്രയങ്ങള്‍ :-
☬ ജാഗ്രത്, സ്വപ്ന, സുഷുപ്തി

❉ എന്താണ് ജാഗ്രതവസ്ഥ?
💧💧💧💧💧💧💧💧💧
ശ്രോത്രാധി ജ്ഞാനേന്ധ്രിയൈ: ശബ്ദാധി വിഷയൈശ്ച ഞ്യായതെ ഇതി യത് സാ ജാഗ്രതവസ്ഥ.

ശ്രോത്രം മുതലായിട്ടുള്ള ജ്ഞ്യാനെന്ധ്രിയങ്ങളെ കൊണ്ട് ശബ്ദാധി വിഷയങ്ങളെ ഗ്രഹിക്കുന്നത്, അറിയുന്നത്, അതായത് ഞാന്‍ കണ്ടു, ഞാന്‍ കേട്ട്, ഞാന്‍ രുചിച്ചു, ഞാന്‍ സ്പര്‍ശിച്ചു, ഞാന്‍ ഗ്രാനിച്ചു എന്ന് അറിയുന്ന അവസ്ഥയെ ജാഗ്രതവസ്ഥ എന്ന് പറയുന്നു. ആ ജാഗ്രതവസ്ഥയെ അനുഭവിക്കുന്ന സ്ഥൂല ശരീര അഭിമാനി ആത്മാ. ഈ ആത്മാ സ്ഥൂല ശരീരത്തിലൂടെ ശബ്ദ രസ സ്പര്‍ശ ഗന്ധാധി വിഷയങ്ങളെ അതതു ജ്ഞാനെന്ധ്രിയങ്ങളിലൂടെ ആ പ്രപഞ്ചത്തെ അനുഭവിക്കുന്ന ആ ജീവനെ, അതിനു ഒരു പേരുണ്ട് എന്ന് ഗുരു പറയുന്നു..

"വിശ്വ ഇതി ഉച്യതെ വിശ്വന്‍"

എന്നാണ് അറിയപ്പെടുന്നത്. ഋഷി ജാഗ്രതവസ്ഥയെ അനുഭവിക്കുന്ന ജീവനെ വിശ്വന്‍ എന്നാണ് പേരിടുന്നത്. വിശ്വത്തെ അവന്‍ അനുഭവിക്കുന്നു, അതുകൊണ്ട് വിശ്വന്‍.

❉ എന്താണ് സ്വപ്നാവസ്ഥ?
💧💧💧💧💧💧💧💧💧
ജാഗ്രതവസ്ഥായാം യത് ദൃഷ്ട്ടം യത് ശ്രുതം തത് ജനിത വാസനയാം നിദ്രാസമയെ യപ്രപഞ്ച പ്രതീയതെ സാ സ്വപ്നാവസ്താ. സൂക്ഷ്മ ശരീരാഭിമാനി ആത്മാ തൈജസ ഇത്യുചതെ.

ജാഗ്രതാവസ്ഥയില്‍ യാതൊന്നു കണ്ടുവോ, യാതൊന്നു കേട്ടുവോ അതിനനുസരിച്ച വാസനയാല്‍, ഈ കണ്ടതിനെയും കേട്ടതിനെയും കൊണ്ട് നമ്മുടെ ഉള്ളില്‍ രൂപപ്പെടുന്ന ഒരു സംസ്കാരം അതാണ്‌ വാസന. പ്രപഞ്ചത്തിനോടു നമ്മള്‍ പ്രതികരിക്കുന്നത് രണ്ടു തരത്തിലാണ് ഒന്നുകില്‍ അനുകൂലം അല്ലെങ്കില്‍ പ്രതികൂലം, എന്തിനോടു പ്രതികരിക്കുന്നതും പ്രപഞ്ചത്തിനോടു പ്രതികരിക്കുന്നപോലെ തന്നെയാണ്. ഈ അനുകൂല പ്രതികൂല പ്രതികരണങ്ങള്‍ നമ്മുടെ ഉള്ളില്‍ വരുത്തുന്ന ഒരു അടയാളം, ഒരു പാട് ഇതിന്‍റെ തുടര്‍ച്ചയാണ് വാസന. ഈ വാസന കൊണ്ട് നിദ്രാസമയത്തു യാതൊന്നാണോ പ്രകടമാകുന്നത് അതിനെയാണ് സ്വപ്നാവസ്ഥ എന്ന് പറയുന്നത്. ഈ സ്വപ്നത്തെ അനുഭവിക്കുന്നവനെ സൂക്ഷ്മശരീരാഭിമാനിയെ വിളിക്കുന്നത്‌ തൈജസന്‍ എന്നാണ്.

❉ സുഷുപ്തി അവസ്ഥ എന്താകുന്നു?
💧💧💧💧💧💧💧💧💧
അഹം കിമപി നജാനാമി സുഖേനമയാനിദ്ര അനുഭൂയത ഇതി സുഷുപ്തി അവസ്ഥാ. കാരണശരീരാഭിമാനി ആത്മാ പ്രാജ്ഞ ഇത്യുച്യതെ.

ഞാന്‍ ഒന്നും അറിഞ്ഞില്ല, ഞാന്‍ സുഖമായി ഉറങ്ങി, ഇങ്ങിനെയുള്ള ഈ കാരണശരീരത്തെ അനുഭവിച്ചുകൊണ്ടിരിക്കുന്ന ആ ആത്മാവിനെ പ്രാജ്ഞന്‍ എന്ന് വിളിക്കുന്നു. അപ്പൊ നമ്മള്‍ക്കെല്ലാവര്‍ക്കും അച്ഛനും അമ്മയും ഇടാത്ത മൂന്നു പേരുകൂടിയുണ്ട്, വിശ്വന്‍, തൈജസന്‍, പ്രാജ്ഞന്‍. വ്യക്തി എന്ന തലത്തില്‍ ജീവനെന്ന നിലക്ക് നമ്മള്‍ അനുഭവിക്കുന്ന അനുഭവങ്ങളാണിത്, ജാഗ്രതും സ്വപ്നവും സുഷുപ്തിയും. ഇനി ബ്രഹ്മാണ്ടത്തിലെക്ക് എടുത്താല്‍ വിശ്വത്തിനൊരു ജാഗ്രതവസ്തയുണ്ട്, ഒരു സ്വപ്നാവസ്തയുണ്ട്, ഒരു സുഷുപ്തി അവസ്ഥയുണ്ട്. അതുപോലെ വിശ്വത്തിനു ഒരു സ്ഥൂല ശരീരമുണ്ട്, സൂക്ഷ്മ ശരീരമുണ്ട്, കാരണശരീരമുണ്ട്. അവിടെയാണ് ഈശ്വരനെക്കുറിച്ച് പറയുന്നത്.

4. പഞ്ചഭൂതങ്ങൾ :-
☬ ഭൂമി, ജലം, വായു, അഗ്നി, ആകാശം
പഞ്ചതന്മാത്രകളായി രൂപപ്പെടുന്നു. ശബ്ദതന്മാത്രയില്‍നിന്ന് ആകാശഭൂതവും. ശബ്ദ, സ്പര്‍ശ തന്മാത്രകളില്‍നിന്ന് വായുഭൂതവും. ശബ്ദ, സ്പര്‍ശ, രൂപ തന്മാത്രകളില്‍നിന്നും അഗ്നിഭൂതവും.  ശബ്ദ, സ്പര്‍ശ, രൂപ, രസ തന്മാത്രകളില്‍നിന്ന് ജലവും. ശബ്ദ, സ്പര്‍ശ, രൂപ, രസ, ഗന്ധ തന്മാത്രകളില്‍നിന്ന് ഭൂമി ഭൂതവും രൂപംകൊള്ളുന്നു. പഞ്ചഭൂതങ്ങളുടെയും വിഷയം പഞ്ചതന്മാത്രകളാണ്. 
ഭൂമിയുടെ ഗുണം ഗന്ധമാണ്. ജലം ശീതസ്പർശമുള്ളതാണ്. വായു രൂപരഹിതവും സ്പർശാധാരവുമാണ്. അഗ്നി ചൂടുളവാക്കുന്നതാണ്. ആകാശം ഏകവും നിത്യവുമാണ്, അതു ശബ്ദഗുണത്തെ സൂചിപ്പിക്കുന്നു.

5. ജ്ഞാനേന്ദ്രിയങ്ങൾ :-
☬ തൊലി, ചെവി, കണ്ണ്‌, മൂക്ക്‌, നാക്ക്‌ 
ചെവിയുടെ വിഷയമാണ് ശബ്ദം. ത്വക്കിന്റെ വിഷയമാണ് സ്പര്‍ശം. കണ്ണിന്റെ വിഷയമാണ് രൂപം. നാവിന്റെ വിഷയമാണ് രസം. മൂക്കിന്റെ വിഷയമാണ് ഗന്ധം.
നമ്മുടെ സ്ഥൂലശരീരം ഭൂമീഭൂതമാണ്. ശരീരത്തില്‍ (ദ്രവരൂപത്തില്‍ ഉള്ളതെല്ലാം ജലഭൂതമാണ്. ശരീരത്തിലെ അഗ്നി (കായാഗ്നി, ജഠരാഗ്നി, ധാതു അഗ്നി, അഗ്നിഭൂതവും, വാതകരൂപത്തിലുള്ളത് (പ്രാണശക്തി) വായുഭൂതവും, ശരീരത്തിന്റെ ഉള്ളില്‍ അവയവങ്ങളെ ചിട്ടപ്പെടുത്തിയിരിക്കുന്നത് കൃത്യമായ അകലത്തില്‍ ആണ്. അവയവങ്ങള്‍ തമ്മിലും അതിന്റെ ഉള്ളിലും ആകാശഭൂതം നിലനില്‍ക്കുന്നു. ഓരോ കോശങ്ങളിലും ഈ തത്ത്വത്തെ നമുക്ക് കാണാന്‍ കഴിയും.

6. കർമ്മേന്ദ്രിയങ്ങൾ :-
☬ വാക്ക്, പാണി, പാദം, ഗുഹ്യം, ഗുദം

7. കർമ്മേന്ദ്രിയ വിഷയങ്ങൾ :-
☬ വചനം, ആദാനം, യാനം, വിസര്ജനം, ആനന്ദനം

8. പഞ്ച പ്രാണൻ :-
☬ പ്രാണൻ, അപാനൻ,ഉദാനൻ, വ്യാനൻ ,സമാനൻ

9. ഉപപ്രാണനുകൾ :-
☬ നാഗൻ, കൂർമൻ, ക്രികരൻ, ദേവദത്തൻ, ധനജ്ജയൻ

10. ഷഡാധാരങ്ങള്‍ :-
☬ മൂലാധാരം, സ്വാധിഷ്ഠാനം, മണിപൂരകം, ആനാഹതം, വിശുദ്ധി, ആജ്ഞ. ഈ ആറും മനുഷ്യശരീരത്തിലുള്ള ആറ് ആധാരചക്രങ്ങൾ.

11. അഷ്ട രോഗാദികൾ :-
☬ രാഗം, ദ്വേഷം, കാമം, ക്രോധം, മാത്സര്യം, മോഹം, ലോഭം, മദം

12. നാല് അന്തഃകരണങ്ങൾ :-
☬ മനസ്സ്, ബുദ്ധി,ചിത്തം, അഹങ്കാരം

13. അന്തഃകരണവൃത്തികൾ :-
☬ സങ്കല്പം, നിശ്ചയം, അഭിമാനം, അവധാരണം.

14. മൂന്നു നാഡികൾ :-
☬ ഇഡ, പിംഗള, സുഷുമ്ന

15. മൂന്ന് മണ്ഡലങ്ങൾ :-
☬ അഗ്നിമണ്ഡലം, അർക്കമണ്ഡലം, ചന്ദ്രമണ്ഡലം

16. ഏഷണത്രയം :-
☬ ദാരൈഷണ, പുത്രൈഷണ, അർഥൈഷണ.

17. അവസ്ഥാത്രയം :-
☬ ജാഗ്രത്ത്, സ്വപ്നം, സുഷുപ്തി. മനസ്സിന്റെ മൂന്ന് അവസ്ഥകൾ. 

18. ദേഹത്രയം :-
☬ സ്ഥൂലം, സൂക്ഷ്മം,കാരണം

19. ദേഹനാഥൻമാർ :-
☬ വിശ്വൻ, തൈജസൻ,പ്രാജ്ഞൻ

20. സപ്ത ധാതുക്കള്‍ :-
☬ പോഷകരസം, രക്തം, മേദസ്, മാംസം, അസ്ഥി, മജ്ജ, ശുക്ലം

21. പഞ്ചകോശങ്ങൾ :-
☬ അന്നമയ കോശം, പ്രാണമയ കോശം, മനോമയ കോശം, വിജ്ഞാനമയ കോശം, ആനന്ദമയ കോശം

22. താപത്രയം :-
☬ ആധ്യാത്മികം, ആധിഭൗതികം, ആധിദൈവികം എന്ന മൂന്നിനം ദു:ഖങ്ങൾ (അനക്ഷരഭാഷണം, മൂഢപ്രഭുപൂജനം, വൃദ്ധസ്ത്രീരതി എന്നീ  മൂന്നും)

എന്നിങ്ങനെ മൊത്തം96 തത്ത്വഭേദങ്ങൾ

അകാര ഉകാര മകാരാദി പ്രതീകങ്ങൾ തുടങ്ങി അനന്തമായ വിജ്ഞാനശാഖകൾ ഒരുമിച്ചു ചേര്ന്ന വിശ്വപ്രകൃതിയിൽ മനുഷ്യന്, പിതൃക്കള്, ഗന്ധര്വന്മാര്, ദേവന്മാര്, സിദ്ധന്മാര്, ചാരണന്മാർ, കിന്നരന്മാർ, അപ്സരസ്സുകള്,  ദേവേന്ദ്രന്,  എന്നിപ്രകാരമുള്ള സൂക്ഷ്മലോകവ്യക്തിത്വങ്ങൾ,  അവയുടെ അനന്തശക്തികൾ, അവയ്ക്കാധാരമായ തത്വങ്ങൾ വേറെയും....

പതിനാലു അനുഭവമണ്ഡലങ്ങൾ
♦💧♦💧☬❉☬💧♦💧♦
1. അതലം
2. വിതലം
3. സുതലം
4. രസാതലം
5. തലാതലം
6. മഹാതലം
7. പാതാളം
8. ഭൂലോകം
9. ഭുവര്ലോകം [🌏]
10. സ്വര്ലോകം
11. മഹര്ലോകം
12. ജനലോകം
13. തപോലോകം
14. സത്യലോകം

മനുക്കൾ
♦💧♦💧☬❉☬💧♦💧♦
1. സ്വായംഭുവന്
2. സ്വാരോചിഷന്
3. ഔത്തമി
4. താമസന്
5. രൈവതന്
6. ചാക്ഷുഷന്
7. വൈവസ്വതന്
8. സാവര്ണി
9. ദക്ഷസാവര്ണി
10. ബ്രഹ്മസാവര്ണി
11. ധര്മസാവര്ണി
12. രുദ്രസാവര്ണി
13. ദൈവസാവര്ണി
14. ഇന്ദ്രസാവര്ണി

സംഖ്യാ സ്ഥാനസംജ്ഞങ്ങൾ
♦💧♦💧☬❉☬💧♦💧♦
1. ഏകം - 1
2. ദശം - 10
3. ശതം - 100
4. സഹസ്രം - 1000
5. അയുതം - 10000
6. ലക്ഷം - 100000
7. ദശലക്ഷം - 1000000
8. കോടി - 10000000
9. മഹാകോടി - 100000000
10. ശംഖം - 1000000000
11. മഹാശംഖം - 10000000000
12. വൃന്ദം - 100000000000
13. മഹാവൃന്ദം - 100000000000
14. പദ്മം - 10000000000000
15. മഹാപദ്മം - 100000000000000
16. ഖര്വം - 1000000000000000
17. മഹാഖര്വം - 1000000000000000
18. സമുദ്രം - 100000000000000000
19. ഓഘം - 1000000000000000000
20. ജലധി - 10000000000000000000

കാലഗണന
♦💧♦💧☬❉☬💧♦💧♦
1. ദിനം
2. വാരം
3. മാസം
4. വത്സരം
5. ദേവവത്സരം
6. ചതുര്യുഗങ്ങൾ
7. മന്വന്തരങ്ങൾ
8. കല്പം
9. മഹാകല്പം

No comments:

Post a Comment