ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

11 October 2017

എന്താണ് സനാതനധര്‍മ്മം..?? [3]

എന്താണ് സനാതനധര്‍മ്മം..??

ഭാഗം - 03

1. "ഹിന്ദുക്കള്ക്കൊരു മതമുണ്ടോ" ?
☬ ഉണ്ട് .  എന്നെന്നും നിലനില്ക്കുന്ന സനാതന ധര്മ്മം ആണെന്റെ മതം

2. "മതസ്ഥാപകനണ്ടോ" ?
☬ ഉണ്ട്.   സച്ചിദാനന്ദസ്വരൂപനായ ഈശ്വരന്‍.

3. "ഒരു മത ഗ്രന്ഥമുണ്ടോ?
☬ ഉണ്ട് ജ്ഞാനവിജ്ഞാനങ്ങളുടെ കലവറയായ വേദം. ഹിന്ദുക്കള്ക്ക് ഒരു ചരിത്രം ഉണ്ട്, ഇന്ന് മനുഷ്യന് അറിയാന് സാധിക്കുന്നതില് അതിപുരാതനമായ ഒരുചരിത്രം. ഹിന്ദു മതത്തില് എല്ലാം ഉണ്ട്. ഹിന്ദുമതത്തില് ഇല്ലാത്തതൊന്നും മറ്റൊരു മതത്തിലുമില്ല. എന്തെന്നാല് ഹിന്ദുമതം 'സനാതനധര്മ്മ'മാണ്. അത് സര്വ്വമതങ്ങളുടെയും മാതാവാണ്. പ്രഭവസ്ഥാനമാണ്. സ്വാമി വിവേകാനന്ദന് അമേരിക്കയില് വച്ച്പറഞ്ഞ സത്യവചനങ്ങള് ഇവിടെ ഓര്മ്മിക്കുക .

"ഒരു മതം സത്യമാണെങ്കിൽ എല്ലാ മതങ്ങളും സത്യമായിരിക്കണം. ആ നിലയിൽ ഹിന്ദു മതം എത്രത്തോളം എന്റെതാണോ, അത്രത്തോളം നിങ്ങളുടെതുമാണ് "

ഇനി എന്തൊക്കെ ഹിന്ദു മതത്തിൽ
അടങ്ങിയിരിക്കുന്നു എന്നു നോക്കാം.
ഭാരതത്തിലെ പ്രധാന ശാസ്ത്ര ഗ്രന്ഥങ്ങള്‍

👉 നാല് വേദങ്ങൾ
♦💧♦💧☬❉☬💧♦💧♦
ഋഗ്വേദം
യജുർ‌വേദം
സാമവേദം
അഥർ‌വവേദം

മുക്തികോപനിഷത്ത് പ്രകാരം നാല് വേദങ്ങള്‍ക്കുംകൂടി 1180 ശാഖകള്‍ ഉണ്ട്.
1. ഋക് – 25 ശാഖകള്‍
2. സാമം – 1000 ശാഖകള്‍.
3. അഥര്‍വ്വം- 50 ശാഖകള്‍
4. യജുര്‍ – 109 ശാഖകള്‍

👉 ബ്രാഹ്മണങ്ങള്‍
♦💧♦💧☬❉☬💧♦💧♦
ഹിന്ദു ശ്രുതി സാഹിത്യത്തിന്റെ ഒരു ഭാഗമാണ് ബ്രാഹ്മണം. ഇത് നാലു് വേദങ്ങളുടെ ഒരു വ്യാഖ്യാനമാണ്. ഓരോ ബ്രാഹ്മണവും നാല് വേദങ്ങളിൽ ഒന്നിനെക്കുറിച്ചുള്ള ഒരു പ്രത്യേക ശാഖയുടെ വ്യാഖ്യാനമായിരിക്കും. സമ്പൂർണ രൂപത്തിൽ ഇപ്പോൾ അവശേഷിക്കുന്ന പത്തൊൻപത്

ബ്രാഹ്മണങ്ങൾ എഴുതപ്പെട്ടത് വേദിക് സംസ്കാരത്തിൽ നാഗരികത വളർന്നു വരുന്ന ഒരു കാലഘട്ടത്തിലായിരുന്നു. ഇവ വേദങ്ങളിൽ പ്രതിപാദിക്കുന്ന വിഷയങ്ങളെ വളരെ വിശദമായി വ്യാഖ്യാനിക്കുന്നു. വേദങ്ങളിൽനിന്ന് വ്യത്യസ്തമായി ബ്രാഹ്മണങ്ങൾക്ക് പ്രധാനമായും ഗദ്യരൂപമാണുള്ളത്.

ബാഹ്മണങ്ങളുടെ ഉള്ളടക്കം മൂന്ന് വർഗങ്ങളായി തരംതിരിക്കാം. ഇവ വിധി, അർത്ഥവാദം, ഉപനിഷദ് അഥവാ വേദാന്തം. വിധി ബലികർമങ്ങൾ നടത്തുമ്പോൾ പാലിക്കേണ്ട രീതികളെപ്പറ്റി പ്രതിപാദിക്കുന്നു. അർത്ഥവാദം വേദങ്ങളിലെ ശ്ലോകങ്ങളുടെ അർത്ഥത്തെ വിശദീകരിക്കുന്നു ഏറ്റവും പൗരാണികമായ ബ്രാഹ്മണം 900 ബി സി യിലും ഏറ്റവും പുതിയവ 700 ബി സി യിലും രചിക്കപെട്ടു എന്നാണ് കണക്കാക്കപ്പെടുന്നത്.

(1). ഋഗ്വേദിയ ബ്രാഹ്മണങ്ങള്‍
💧💧💧💧💧💧💧💧💧
1.ഐതരേയ ബ്രാഹമണം
2.സംഖ്യായന ബ്രാഹ്മണം
3.കൗഷീതകി ബ്രഹ്മണം

2).യജൂര്‍‌വേദീയ ബ്രാഹ്മണങ്ങള്‍
💧💧💧💧💧💧💧💧💧
1.ശത പഥ ബ്രാഹ്മണം
2.തൈത്തരീയ ബ്രാഹ്മണം
3.മൈത്രായണീയ ബ്രാഹ്മണം

(3). സാമവേദീയ ബ്രാഹ്മണങ്ങള്‍
💧💧💧💧💧💧💧💧💧
1. ജൈമനീയ ബ്രാഹ്മണം
2. താണ്ഡ്യ ബ്രാഹ്മണം
3. ആര്‍‌ഷേയ ബ്രാഹ്മണം
4. ഷഡ് വിംശദ് ബ്രാഹ്മണം
5. ഛാന്ദോഖ്യ ബ്രാഹ്മണം
6. സാമ വിധാന ബ്രാഹ്മണം
7. അഭൂത ബ്രാഹ്മണം
8. വംശ ബ്രാഹ്മണം
9. സം‌ഹിതോപനിഷദ് ബ്രാഹ്മണം

(4).അഥര്‍‌വ്വവേദീയ ബ്രാഹ്മണം
💧💧💧💧💧💧💧💧💧
ഗോപഥ ബ്രാഹ്മണം

👉 സംഹിതകൾ
♦💧♦💧☬❉☬💧♦💧♦
വേദങ്ങള്‍ക്കുള്ള രണ്ടു വിഭാഗങ്ങളുണ്ട്; കര്‍മ്മകാണ്ഡവും ജ്ഞാനകാണ്ഡവും. കര്‍മ്മകാണ്ഡം സംഹിതകളും ബ്രാഹ്മണങ്ങളുമാണ്. ബ്രാഹ്മണങ്ങളുടെ പ്രതിപാദ്യം യാഗങ്ങളാണ്. അനുഷ്ടുപ് ത്രിഷ്ടുപ് ജഗതി തുടങ്ങിയ ഛന്ദസ്സുകളില്‍ നിര്‍മ്മിച്ച പദ്യങ്ങളാണ് സംഹിതകള്‍. 

👉 ആരണ്യകങ്ങള്‍
♦💧♦💧☬❉☬💧♦💧♦
ഹൈന്ദവ ആചാരപ്രകാരം, ആശ്രമങ്ങളിൽ മൂന്നാമത്തേതായ വാനപ്രസ്ഥത്തോട് ആരണ്യകൾ ബന്ധപ്പെട്ടിരിക്കുന്നു. സർവ്വതും ത്യജിച്ച് വാനപ്രസ്ഥത്തിനായി കാടുപൂകുമ്പോൾ അനുഷ്ടിക്കേണ്ട ഉപാസനകൾ ആരണ്യകങ്ങളിൽ ഉണ്ട്. അരണ്യങ്ങളിൽ ഏകാന്തമായിരുന്നു വേദമന്ത്രങ്ങളെ മനനം ചെയ്തു സ്വായത്തമാക്കുന്ന തത്ത്വവിചാരമാണ് ആരണ്യകം. ആരണ്യകങ്ങൾ രഹസ്യപ്രമാണങ്ങളായി കരുതപ്പെട്ടിരുന്നു. ആഭിചാരകർമ്മങ്ങളും, അദ്ധ്യാത്മവിദ്യയും, രണ്ടും ആരണ്യകങ്ങളിൽ ഉണ്ട്. ബ്രാഹ്മണങ്ങളാണ് ആരണ്യങ്ങളുടെ ഉറവിടം. കർമ്മത്തിൽ നിന്ന് ജ്ഞാനത്തിലേക്കുള്ള വഴിതിരിവായിരുന്നു ആരണ്യയകങ്ങൾ.

(1). ഋഗ്വേദീയ ആരണ്യകം
💧💧💧💧💧💧💧💧💧
1.ഐതരേയ ആരണ്യകം
2.കൗഷീതകി ആരണ്യകം
3. ശാങ് ഖായ ആരണ്യകം

(2). യജൂര്‍‌വേദീയ ആരണ്യകങ്ങള്‍
💧💧💧💧💧💧💧💧💧
1. മൈത്രായണീയ ആരണ്യകം
2. തൈത്തരീയ ആരണ്യകം
3. ബൃഹദാരണ്യകം

(3). സാമവേദീയ ആരണ്യകം
💧💧💧💧💧💧💧💧💧
1. തലവകാര ആരണ്യകം

(4). അഥർ‌വ്വവേദം - ലഭ്യമായിട്ടില്ല

👉 ഉപനിഷത്തുക്കള്‍
♦💧♦💧☬❉☬💧♦💧♦
(1).ഋഗ്വേദീയ ഉപനിഷത്തുക്കള്‍
💧💧💧💧💧💧💧💧💧
1. ഐതരേയ ഉപനിഷത്തുക്കള്‍
2. കൗഷീതകി ഉപനിഷദ്
3.നാദ ബിന്ദു ഉപനിഷദ്
4.ആത്മബോധ ഉപനിഷദ്
5.നിര്‍‌വ്വാണ ഉപനിഷദ്
6.മുല്‍ഗല ഉപനിഷദ്
7.അക്ഷമാലിക ഉപനിഷദ്
8.ത്രിപുര ഉപനിഷദ്
9.സൗഭാഗ്യ ലക്ഷ്മി ഉപനിഷദ്
10.ബഹ്‌വൃച ഉപനിഷദ്

ശുക്ല യജൂര്‍ വേദീയ ഉപനിഷത്ത്
💧💧💧💧💧💧💧💧💧
1. ഈശാവാസ്യ ഉപനിഷത്ത്
2.ബ്രഹദാരണ്യക ഉപനിഷത്ത്
3.ഹംസ ഉപനിഷത്ത്
4.പരമ ഹംസ ഉപനിഷത്ത്
5.സുബാല ഉപനിഷത്ത്
6.മന്ത്രിക ഉപനിഷത്ത്
7.തൃശിഖിബ്രാഹ്മണ ഉപനിഷത്ത്
8.നിരാലംബ ഉപനിഷത്ത്
9.മണ്ഡല ബ്രാഹ്മണ ഉപനിഷത്ത്
10.അദ്വയ ഉപനിഷത്ത്
11.താരക ഉപനിഷത്ത്
12.ഭിക്ഷുക ഉപനിഷത്ത്
13.അദ്ധ്യാത്മ ഉപനിഷത്ത്
14.മുക്തിക ഉപനിഷത്ത്
15.തരാശര ഉപനിഷത്ത്
16.യജ്ഞ വല്‍ക്യ ഉപനിഷത്ത്
17.ശാട്യായന ഉപനിഷത്ത്
18.തുരിയാതീയ അവധൂത ഉപനിഷത്ത്

കൃഷ്ണയജൂര്‍‌വേദീയ ഉപനിഷത്ത്
💧💧💧💧💧💧💧💧💧
1.കഠ ഉപനിഷത്ത്
2.തൈത്തരീയ ഉപനിഷത്ത്
3. ബ്രഹ്മ ഉപനിഷത്ത്
4.കൈവല്യ ഉപനിഷത്ത്
5.ശ്വേതാശ്വേതര ഉപനിഷത്ത്
6.ഗര്‍‌ഭ ഉപനിഷത്ത്
7.മഹാനാരായണ ഉപനിഷത്ത്
8.അമൃത ബിന്ദു ഉപനിഷത്ത്
9.അമൃത നാദ ഉപനിഷത്ത്
10. കാലാഗ്നിരുദ്ര ഉപനിഷത്ത്
11. ക്ഷുരിക ഉപനിഷത്ത്
12.സര്‍‌വ്വ സാര ഉപനിഷത്ത്
13.ശുക രഹസ്യ ഉപനിഷത്ത്
14.തേജബിന്ദു ഉപനിഷത്ത്
15.ധ്യാന ബിന്ദു ഉപനിഷത്ത്
16.ബ്രഹ്മ വിദ്യ ഉപനിഷത്ത്
17.യോഗതത്വ ഉപനിഷത്ത്
18.ദക്ഷിണാമൂര്‍‌ത്തി ഉപനിഷത്ത്
19.സ്‌കന്ദ ഉപനിഷത്ത്
20.ശാരീരിക ഉപനിഷത്ത്
21.യോഗ ശിഖ ഉപനിഷത്ത്
22.ഏകാക്ഷര ഉപനിഷത്ത്
23.അക്ഷി ഉപനിഷത്ത്
24.അവധൂത ഉപനിഷത്ത്
25.കഠരുദ്ര ഉപനിഷത്ത്
26.രുദ്രഹൃദയ ഉപനിഷത്ത്
27.പഞ്ചബ്രഹ്മ ഉപനിഷത്ത്
28.പ്രാണാഗ്നിഹോത്ര ഉപനിഷത്ത്
29.വരാഹ ഉപനിഷത്ത്
30.യോഗകുണ്ഡലിനി ഉപനിഷത്ത്
31.കലിസന്തരണ ഉപനിഷത്ത്
32. സരസ്വതീരഹസ്യ ഉപനിഷത്ത്

സാമവേദീയ ഉപനിഷത്ത്
💧💧💧💧💧💧💧💧💧
1.കേന ഉപനിഷത്ത്
2.ഛാന്ദോഖ്യ ഉപനിഷത്ത്
3.ആരുണി ഉപനിഷത്ത്
4.മൈത്രയണി ഉപനിഷത്ത്
5.മൈത്രേയീ ഉപനിഷത്ത്
6.വജ്രസൂചിക ഉപനിഷത്ത്
7.യോഗാചൂഡാമണി ഉപനിഷത്ത്
8.വാസുദേവ ഉപനിഷത്ത്
9.മഹോപനിഷദ്
10.സന്യാസ ഉപനിഷദ്
11.അവ്യക്ത ഉപനിഷദ്
12.കുണ്ഡീക ഉപനിഷദ്
13.സാവിത്രി ഉപനിഷദ്
14.ജാബാല ഉപനിഷദ്
15.ദര്‍‌ശന ഉപനിഷദ്
16.രുദ്രാക്ഷ ജാബാല ഉപനിഷദ്

അഥര്‍‌വവേദീയ ഉപനിഷദ്
💧💧💧💧💧💧💧💧💧
1.പ്രശന ഉപനിഷദ്
2.മുണ്ഡക ഉപനിഷദ്
3.മാണ്ഡൂക്യ ഉപനിഷദ്
4.അഥര്‍‌വ ശിര ഉപനിഷദ്
5.അഥര്‍‌വ ശിഖ ഉപനിഷദ്
6.ബ്രഹദ് ജാബാല ഉപനിഷദ്
7.സീത ഉപനിഷദ്
8.ശരഭ ഉപനിഷദ്
9.മഹാനാരായണ ഉപനിഷദ്
10.രാമ രഹസ്യ ഉപനിഷദ്
11.രാമതാപിനി ഉപനിഷദ്
12.സാണ്ഡില്യ ഉപനിഷദ്
13.പരമ ഹംസ ഉപനിഷദ്
14.അന്ന പൂര്‍‌ണ്ണ ഉപനിഷദ്
15.സൂര്യ ഉപനിഷദ്
16.ആത്മ ഉപനിഷദ്
17.പാശുപത ഉപനിഷദ്
18.പരബ്രഹ്മ ഉപനിഷദ്
19.ത്രപുരതാപിനി ഉപനിഷദ്
20.ദേവീ ഉപനിഷദ്
21.ഭാവന ഉപനിഷദ്
22.ഭസ്മ ജാബാല ഉപനിഷദ്
23.ഗണപതി ഉപനിഷദ്
24.മഹാവാക്യ ഉപനിഷദ്
25.ഗോപാല താപിനി ഉപനിഷദ്
26.ശ്രീകൃഷ്ണ ഉപനിഷദ്
27.ഹയഗ്രീവ ഉപനിഷദ്
28.ദത്താത്രേയ ഉപനിഷദ്
29.ഗരുഡ ഉപനിഷദ്
30.നരസിംഹ പൂര്‍‌വ്വതാപിനി ഉപനിഷദ്
31.നാരദപരിവ്രാജക ഉപനിഷദ്
32.നരസിംഹ ഉത്തരതാപിനി ഉപനിഷദ്

1000ത്തിനു മുകളില്‍ ഉള്ളതില്‍ 108 മാത്രമേ ലഭ്യമായിട്ടുള്ളൂ..

👉 ആറ് എണ്ണമാണ് വേദാന്തങ്ങള്‍.
♦💧♦💧☬❉☬💧♦💧♦
1) ശിക്ഷ : വേദം എങ്ങനെ ഉച്ചരിക്കണം എന്ന വിധി.

2) നിരുക്തം : വാക്കുകളുടെ ഉത്പത്തി, ധാതു.

3) വ്യാകരണം

4) ഛന്ദസ്സ് : വൈദിക ഛന്ദസ്സുകളുടെ ജാതിയും ഭേദവും പറയുന്നു.

5) കല്പം [കല്‍‌പസൂത്രം] : കര്‍മം (യാഗം) ചെയ്യാനുള്ള കണക്കുകള്‍ അഥവാ വിധികള്‍.

(ശ്രൗതസൂത്രം ,ധര്‍മ്മ സൂത്രം, പിതൃമേധസൂത്രം, സുല്‍‌ബസൂത്രം, ഗൃഹ്യസൂത്രം,പ്രായശ്ചിതം)

6) ജ്യോതിഷം : സമയഗണന. ഗ്രഹങ്ങളുടെയും നക്ഷത്രങ്ങളുടെയും ഗതികളും അവയ്ക്ക് നമ്മോടുള്ള ബന്ധവും പറയുന്നു.

(ഗണിതം, ഗോളം, ജാതകം, മുഹൂര്‍‌ത്തം, പ്രശനം, നിമിത്തം)

👉 പതിനെട്ടു പുരാണങ്ങൾ
♦💧♦💧☬❉☬💧♦💧♦
1) ബ്രഹ്മപുരാണം: ബ്രഹ്മമാഹാത്മ്യത്തിനു പുറമെ, ശ്രീരാമന്റെയും, ശ്രീകൃഷ്ണന്റെയും ചരിത്രവും അവതാരവും അവതാരകഥകളും അടങ്ങിയിരിക്കുന്നു. ആകെ 14000 ശ്ലോകങ്ങൾ

2) വിഷ്ണുപുരാണം : മഹാവിഷ്ണുവിനെ സംബന്ധിക്കുന്ന പുരാണമാണ്. ശ്രീകൃഷ്ണചരിതത്തിനും പുറമെ വിഷ്ണുപൂജ, കൃഷ്ണജന്മാഷ്ടമീവ്രതകഥ, വിഷ്ണു സഹസ്രനാമം എന്നീ സ്വതന്ത്രകൃതികളും വിഷ്ണുപുരാണത്തിൽ ഉൾപ്പെടുത്തിരിയിക്കുന്നു. ബുദ്ധ ജൈനമതങ്ങളെ നിശിതമായി വിമർശിക്കുന്നു.ദശാവതാരങ്ങൾ വിവരിക്കുന്നു. 23000 ശ്ലോകങ്ങൾ.

3) ശിവപുരാണം : പേരു സൂചിപ്പിക്കുന്നതുപോലെ ശിവചരിതമാണ് ഉള്ളടക്കം. 24000 ശ്ലോകങ്ങൾ.

4) ഭാഗവതപുരാണം : ഭക്തിപ്രധാനമായ ഭാഗവതപുരാണത്തിൽ വിഷ്ണുകഥയും ശ്രീകൃഷ്ണകഥയുമുണ്ട്. മഹാവിഷ്ണുവിന്റെ പത്ത് അവതാരങ്ങളെപ്പറ്റി വർണ്ണിക്കുന്നു. കപിലമുനിയെയും ശ്രീബുദ്ധനെയും അവതാരങ്ങളായി അംഗീകരിക്കുന്നു. വൈഷ്ണവരുടെ മുഖ്യമത ഗ്രന്ഥമാണ് ഭാഗവതം. 18000 ശ്ലോകങ്ങൾ ഇതിൽ അടങ്ങിയിരിക്കുന്നു.

5) പദ്മപുരാണം : പ്രപഞ്ചോല്പത്തിയെ കുറിച്ച് ഇതിൽ പ്രതിപാദിച്ചിരിക്കുന്നു. ഗണപതി സഹസ്രനാമം, ശ്രീരാമസഹസ്രനാമം തുടങ്ങി 50ൽ പരം ഗ്രന്ഥങ്ങൾ അടങ്ങിയിട്ടുള്ള പദ്മപുരാണത്തിൽ 55000 ശ്ലോകങ്ങൾ ഉണ്ട്.

6) നാരദപുരാണം : ശ്രീകൃഷ്ണമഹാത്മ്യം, പാർത്ഥിവലിംഗമാഹാത്മ്യം തുടങ്ങിയ സ്വതന്ത്രകൃതികൾ അടങ്ങിയ നാരദപുരാണത്തിൽ 18110 ശ്ലോകങ്ങളുണ്ട്. പാപകർമ്മങ്ങൾ ,നരകയാതനകൾ എന്നിവ വിവരിക്കുന്നു.

7) മാർക്കണ്ഡേയപുരാണം : ദ്വാരകാചരിതം, പ്രപഞ്ചതത്ത്വം, ശ്രീകൃഷ്ണ ബാലലീല, വസിഷ്ഠ വിശ്വാമിത്ര കലഹം തുടങ്ങിയവ യാണ് പ്രതിപാദ്യവിഷയങ്ങൾ. ദേവീമാഹാത്മ്യം മാർക്കണ്ഡേയ പുരാണത്തിൽ അടങ്ങിയിരിക്കുന്നു. 8000 ശ്ലോകങ്ങളുണ്ട്.

8) ഭവിഷ്യപുരാണം : അഗ്നിവർണനയാണ് ഇതിൽ പ്രധാനമായി പ്രതിപാദിക്കുന്നത്. 14500 ശ്ലോകങ്ങൾ ആണ് ഇതിൽ അടങ്ങിയിരിക്കുന്നത്.

9) ലിംഗപുരാണം : അഘോരമന്ത്രം, പഞ്ചഗവ്യം, മൃത്യുഞ്ജയമന്ത്രം, സരസ്വതീസ്തോത്രം മുതലായ ചെറുപുസ്തകങ്ങൾ ലിംഗപുരാണത്തിലുണ്ട്. 11000 ശ്ലോകങ്ങൾ അടങ്ങിയിരിക്കുന്നു. ശിവനെ പ്രപഞ്ചത്തിന്റെ സൃഷ്ടികർത്താവായി പ്രകീർത്തിക്കുന്നു. ശിവന്റെ ഇരുപത്തിയെട്ടു അവതാരങ്ങൾ വിവരിക്കുന്നു.

10) വരാഹപുരാണം : ശാകദ്വീപ്, കുശദ്വീപ്, ക്രൗഞ്ച ദ്വീപ് തുടങ്ങിയ ദ്വീപുകളുടെ വർണ്ണനകൾക്കു പുറമെ ചാതുർമ്മാംസ്യം, വാമനമാഹാത്മ്യം, ഭഗവദ്ഗീത, സാർവ്വഭൗമവ്രതം മുതലായ വിഷയങ്ങൾ പ്രതിപാദിക്കുന്നു. ആകെ 10000 ശ്ലോകങ്ങൾ അടങ്ങിയിരിക്കുന്നു.

11) ബ്രഹ്മവൈവർത്തപുരാണം : കൃഷ്ണസ്തോത്രം, ഏകാദശീമാഹാത്മ്യം, ഉദ്ധവരാധാസം വാദം, ശ്രാവണാദ്വാദശീവ്രതം തുടങ്ങിയ സ്വതന്ത്ര കൃതികൾക്കു പുറമെ ബ്രഹ്മാ- ഗണപതി - ശ്രീകൃഷ്ണ മഹിമകളും ഉൾകൊള്ളിച്ചിരിക്കുന്നു. ആകെ 18000 ശ്ലോകങ്ങൾ.

12) സ്കന്ദപുരാണം : സ്ഥലപുരാണങ്ങളും ക്ഷേത്രമാഹാത്മ്യങ്ങളും ഭാരതത്തിന്റെ ഭൂമിശാസ്ത്ര വിവരണങ്ങളും ശ്രീ സുബ്രഹ്മണ്യ ചരിതവും ഉള്ള സ്കന്ദപുരാണത്തിൽ 81100 ശ്ളോകങ്ങൾ ഉണ്ട്. ഏറ്റവും വലിയ പുരാണം. ശിവനെപ്പറ്റിയുള്ള ഐതിഹ്യങ്ങൾ, നരകവർണ്ണന എന്നിവയുമുണ്ട്.

13) വാമനപുരാണം : വാമനചരിതമാണ് മുഖ്യം. ഗംഗാമഹാത്മ്യം മുതലായ സ്വതന്ത്രകൃതികളും വാമനപുരാണത്തിലുണ്ട്. 10000 ശ്ളോകങ്ങൾ ആകെ ഉണ്ട്.

14) മത്സ്യപുരാണം : മത്സ്യാവതാരകഥയാണ് ഇതിൽ പ്രതിപാദിക്കുന്നത്. 14000 ശ്ലോകങ്ങൾ ആണ് ഇതിൽ ഉള്ളത്. ജൈനബുദ്ധമതങ്ങളെ ഇതിൽ വിമർശിക്കുന്നുണ്ട്.

15) കൂർമ്മപുരാണം : കൂർമ്മാവതാര കഥയാണ് പ്രധാനമായും അടങ്ങിയിരിക്കുന്നത്. പുറമെ ഗൃഹസ്ഥ-വാനപ്രസ്ഥ ധർമ്മങ്ങൾ, യതീധർമ്മങ്ങൾ മുതലായവ. ആകെ 17000 ശ്ലോകങ്ങൾ.

16) ഗരുഡപുരാണം : പ്രേതകർമ്മം, പ്രേതശ്രാദ്ധം, യമലോകം, നരകം മുതലായവയാണ് പ്രതിപാദിക്കുന്നത്. 11000 ശ്ലോകങ്ങൾ അടങ്ങിയിരിക്കുന്നു.

17) ബ്രഹ്മാണ്ഡപുരാണം : അദ്ധ്യാത്മരാമായണം ഈ പുസ്തകത്തിൽ നിന്നെടുത്ത് പ്രത്യേകമായി പ്രസിദ്ധപ്പെടുത്തിയതാവുമെന്നു വിശ്വസിക്കുന്നു. ലളിതാസഹസ്രനാമംഇതിൽ അടങ്ങിയിരിക്കുന്നു. അനന്തശയനം, ഋഷി പഞ്ചമി, ദക്ഷിണാമൂർത്തി, ലക്ഷ്മീപൂജ, ഗണേശകവചം, ഹനുമത്കവചം എന്നീ ചെറുപുസ്തകങ്ങൾ ഇതിലുണ്ട്. ആകെ 12100 ശ്ലോകങ്ങൾ.

18) അഗ്നിപുരാണം : രാമായണം, മഹാഭാരതം എന്നീ ഇതിഹാസങ്ങളുടെ സംഗ്രഹവും, അഷ്ടദശവിദ്യകൾ, ധനുർവേദം, ഗാന്ധർവ്വവേദം, ആയുർവേദം, അർത്ഥശാസ്ത്രം, ദർശനങ്ങൾ, കാവ്യകല എന്നിങ്ങനെയുള്ള വിഷയങ്ങളും ഉൾപ്പെടുത്തിയിരിക്കുന്നു. ആകെ 15000 ശ്ലോകങ്ങൾ.

ഉപപുരാണങ്ങള്‍ ഉള്‍പ്പടേ 108 എണ്ണം ഉണ്ട് പുരാണങ്ങള്‍

1. സാംബ പുരാണം
2. ദേവീഭാഗവത പുരാണം
3. കാലിക പുരാണം
4. ലഘുനാരദീയ പുരാണം
5. ഹരിവംശ പുരാണം
6. വിഷ്ണു ധര്‍‌മ്മോത്തര പുരാണം
7. കല്‍‌കിപുരാണം
8. മുല്‍‌ഗല പുരാണം
9. ആദിപുരാണം
10. ആത്മ പുരാണം
11. വിഷ്ണു ധര്‍മ്മ പുരാണം
12. വായു പുരാണം
13. നരസിംഹ പുരാണം
14. ക്രിയോയോഗ പുരാണം
15. സുര്യ പുരാണം
16. ബ്രഹദ് നാരദീയ പുരാണം
17. പുരുഷോത്തമ പുരാണം
18. ബ്രഹദ് വിഷ്ണു പുരാണം
19. ഗണേശ പുരാണം
20. സനത്കുമാര പുരാണം
21. ദുര്‍‌വ്വാസ പുരാണം
22. നന്ദികേശ്വര പുരാണം
23. ബൃഹദ്‌ധര്‍മ്മ പുരാണം
24. വാരുണ പുരാണം
25. പശുപതി പുരാണം
26.മാനവ പുരാണം
27. മുദ്‌ഗല പുരാണം
തുടങ്ങി 108 എണ്ണം ഉണ്ട്..

👉 ഇതിഹാസങ്ങൾ
♦💧♦💧☬❉☬💧♦💧♦
ധർമ്മം, അർത്ഥം, കാമം, മോക്ഷം എന്നിവ ഉപദേശിക്കുന്നതും കഥായുക്തവുമായ പൂർവ്വവൃത്തമെന്നാണ് ഇതിഹാസത്തിന്റെ നിർവചനം. പരമ്പരയായി പകർന്നു കിട്ടുന്ന ഇതിഹ (അഥവാ ഐതിഹ്യം) ഇരിക്കുന്ന കൃതി എന്നും അർത്ഥമാക്കാം. മഹാഭാരതവും രാമായണവുമാണ് ‍ ഭാരതീയ ഇതിഹാസങ്ങൾ. 

👉 ഭഗവദ്ഗീത
♦💧♦💧☬❉☬💧♦💧♦
ഭാരതീയ ഇതിഹാസഗ്രന്ഥമായ മഹാഭാരതത്തിന്റെ ഭാഗമായ ആത്മജ്ഞാനിയുടെ ഗീതം എന്നറിയപ്പെടുന്ന പദ്യഭാഗങ്ങളാണ്‌ ഭഗവദ്ഗീത. സംസ്കൃതത്തിൽ രചിക്കപ്പെട്ടിരിക്കുന്ന ഇതിലെ 18 അദ്ധ്യായങ്ങളിലായി പാണ്ഡവവീരനായ അർജുനന്നും തേരാളിയായ ശ്രീകൃഷ്ണനും തമ്മിലുള്ള സംഭാഷണം സഞ്ജയൻ പ്രതിപാദിക്കുന്നതായാണ് അവതരിപ്പിച്ചിട്ടുള്ളത്. വ്യാസമഹർഷിയാണ്‌ ഇത് ക്രോഡീകരിച്ചത്. ഭീഷ്മപർവ്വത്തിലെ 25 മുതൽ 45 വരെയുള്ള അദ്ധ്യായങ്ങളിലായി ഈ കാവ്യം ചേർത്തിരിയ്ക്കുന്നു. കർ‍മയോഗം,ജ്ഞാനയോഗം, ഭക്തിയോഗം എന്നിങ്ങനെ മൂന്ന് ഉപദേശമണ്ഡലങ്ങളുവയോരോന്നിനും ആറ് അദ്ധ്യായം വീതവുമാണ്‌ ഗീതയിലുള്ളത്.

👉 സ്‌മൃതികള്‍
♦💧♦💧☬❉☬💧♦💧♦
1.ഉശന സ്‌മൃതി
2.യജ്ഞവല്‍‌ക്യ സ്‌മ്രതി
3.വിഷ്ണുസ്‌മൃതി
4. മനുസ്‌മൃതി
5.അംഗീരസസ്മൃതി
6.യമസ്‌മൃതി
7.അത്രി സ്‌മൃതി
8.സം‌വര്‍‌ത്ത സ്‌മ്രതി
9. ബ്രഹത്ത് പരാശര സ്‌മൃതി
10. ബ്രഹസ്പതി സ്‌മൃതി
11.ദക്ഷ സ്‌മൃതി
12.ശാതാതപസ്‌മൃതി
13.ലിഖിത സ്‌മൃതി
14..വ്യാസസ്‌മ്രതി
15.പരാശര സ്‌മൃതി
16.ശംഖ സ്‌മൃതി
17. ഗൗതമ സ്‌മൃതി
18.വസിഷ്ഠ് സമൃതി

👉 ആഗമശാസ്ത്രങ്ങള്‍
♦💧♦💧☬❉☬💧♦💧♦
പരമശിവൻ പാർവ്വതി ദേവിക്ക് ഉപദേശിച്ചുകൊടുത്തു തന്ത്രം തന്ത്രമെന്ന് പേരിൽ അറിയപ്പെടുന്ന ശാസ്ത്രമാണ് ആഗമശാസ്ത്രം. ഇവ 64 ഉള്ളതില്‍ 18 എണ്ണം പ്രാധാന്യം ഉള്ളവയും ആകുന്നു .

1. ഉത്പത്തിശാസ്ത്രം
2. സൃഷ്ടിക്രമരഹസ്യം
3. അധ്യാത്മശാസ്ത്രം
4. മന്ത്രശാസ്ത്രം
5.തന്ത്രശാസ്ത്രം
6. മോക്ഷശാസ്ത്രം
7. ധര്മശാസ്ത്രം
8. യോഗശാസ്ത്രം
9. തര്ക്കശാസ്ത്രം
10. രാഷ്ട്രമീമാംസ
11. നരവംശശാസ്ത്രം
12. ജന്തുശാസ്ത്രം
13. വൈദ്യശാസ്ത്രം
14. ശബ്ദശാസ്ത്രം
15. ജ്യോതിശാസ്ത്രം
16. ഗോളശാസ്ത്രം,
17. ഭൂമിശാസ്ത്രം
18. ശരീരശാസ്ത്രം
19. മനഃശാസ്ത്രം
20. കാമശാസ്ത്രം
21. തച്ചുശാസ്ത്രം
22. ഗണിതശാസ്ത്രം
23.വ്യാകരണശാസ്ത്രം
24. ആണവശാസ്ത്രം
25. വൃത്തശാസ്ത്രം
26. അലങ്കാരശാസ്ത്രം
27. നാട്യശാസ്ത്രം
28. ഗാന്ധർവവേദം
29. സംഗീതശാസ്ത്രം
30. അലങ്കാരശാസ്ത്രം
31. ഛന്ദഃശാസ്ത്രം
31. ധനുർവേദം
33. രസതന്ത്രം
34. ഊര്ജതന്ത്രം
35. അഷ്ടാംഗഹൃദയം
36. ചരകസംഹിത
37. വ്യാമനികശാസ്ത്രം
38. മേഘോല്പ്പത്തി - പ്രകരണം
39. ശക്തിതന്ത്രം
40. ആകാശതന്ത്രം
41. തൈലപ്രകരണം
42. ദര്പ്പണപ്രകരണം
43. സൗദാമിനികല
44. യന്ത്രശാസ്ത്രം
45. കൌടിലീയഅര്ത്ഥശാസ്ത്രം
46. ലീലാവതി
എന്നിങ്ങനെ
എണ്ണമറ്റ ശാസ്ത്രശാഖകളെ പ്രതിപാദിക്കുന്ന ആയിരക്കണക്കിന് വര്ഷങ്ങള്ക്ക് മുന്പേരചിക്കപ്പെട്ട അസംഖ്യം കൃതികൾ....

No comments:

Post a Comment