ഇന്ദ്രനീലം
ഇംഗ്ലീഷില്‍ ബ്ലൂ സഫയ൪ എന്നും ഹിന്ദിയില്‍ നീല എന്നും അറിയപ്പെടുന്ന ഇന്ദ്രനീലം ശനിയുടെ രത്നമാണ്. ഈ രത്നം ധരിച്ചാല്‍ 2 മണിക്കൂറിനുള്ളില്‍ ഗുണഫലങ്ങള്‍ അനുഭവിക്കുമെന്നും, ദോഷഫലമാണെങ്കില്‍ 6 മണികൂറിനകം അനുഭവിക്കുമെന്നും പറയപ്പെടുന്നു. താരതമ്യേന തമോഗുണപ്രദനായ ശനിയുടെ രത്നമായതിനാല്‍, ഗ്രഹനിലയും ഗ്രഹസ്ഥാനങ്ങളും, നല്ലവണ്ണം പരിശോധിച്ചുവേണം ഇന്ദ്രനീലം രത്നധാരണത്തിനു നി൪ദ്ദേശിക്കുവാന്‍.
ജ്യോതിഷപ്രകാരം ദു൪ബ്ബലനായിരിക്കുന്ന ശനിയെ അനുകൂലനാക്കുവാനും, അതുവഴി നല്ല ഫലങ്ങള്‍ അനുഭവിക്കാനുമാണ് ഇന്ദ്രനീലം എന്ന രത്നം സാധാരണയായി ധരിക്കുന്നത്. ഇന്ദ്ര നീലത്തെപ്പറ്റി പഠിക്കുമ്പോള്‍ ശനിയെ സംബന്ധിക്കുന്ന ചില വിഷയങ്ങള കൂടി നാം അറിയേണ്ടതുണ്ട്.
ജ്യോതിഷപ്രകാരം ഏറ്റവും ദോഷഫലങ്ങള്‍ ചെയ്യുന്ന ഗ്രഹങ്ങളിലൊന്നാണ് ശനി, ഏഴരശനി, കണ്ടകശനി തുടങ്ങിയ ദോഷങ്ങള്‍ അനുഭവിക്കാത്തവ൪ ഇല്ലതന്നെ.
ഇന്ദ്രനീലം ധരിച്ചാലുള്ള ഗുണങ്ങള്‍
വാത കഫ രോഗങ്ങള്‍, കാല് ഒടിയല്‍, ആപത്ത്, ക്ഷീണം, അധ്വാനം, ബുദ്ധിഭ്രമം, ഉദരരോഗം, ഹൃദയരോഗങ്ങള്‍, ഭൃത്യന്മാ൪ക്ക് നാശം, പശുക്കള്‍ക്ക് നാശം, ഭാര്യപുത്രാദികള്‍ക്ക് ആപത്ത്, അംഗവൈകല്യം, ഹൃദയ ദുഃഖം, മരംകൊണ്ടോ കല്ലുകൊണ്ടോ മുറിവ്, ദുഷ്ടന്മാരെക്കൊണ്ട് ഉപദ്രവം, പിശാചുക്കളെക്കൊണ്ട് ഉപദ്രവം.
മേല്‍ പറഞ്ഞവയ്ക്ക് പ്രതിവിധിയായും, മേല്‍ പറഞ്ഞ രോഗങ്ങള്‍ ഉണ്ടാകാതെയിരിക്കുവാനും, ഇന്ദ്രനീലം എന്ന രത്നം അണിയുന്നത് ഉത്തമമായിരിക്കും. ശനിയുടെ ദോഷഫലങ്ങളെ അകറ്റിനി൪ത്തുകയും, ഗുണഫലങ്ങളെ വ൪ദ്ധിപ്പിക്കുകയുമാണ് ഇന്ദ്രനീലം ചെയ്യുന്നത്.
ഈ രത്നത്തിന്‍റെ കാഠിന്യം 9. സ്പെസഫിക് ഗ്രാവിറ്റി 4.03.
Thailand, Rhodesia, ശ്രീലങ്ക, തുടങ്ങിയ സ്ഥലങ്ങളില്‍ നിന്ന് ഇന്ദ്രനീലം ലഭിക്കുന്നു. എന്നാല്‍ കാശ്മീരില്‍ നിന്ന് ലഭിക്കുന്ന ഇന്ദ്രനീലമാണ് ഏറ്റവും ശ്രേഷ്ഠതയുള്ളത്. ഇതിനെ "മയൂര നീലം" എന്നറിയപ്പെടുന്നു. ഈ ഇന്ദ്രനീലം കൃതൃമ വെളിച്ചത്തില്‍ നിറം മാറുന്നതായി തോന്നുകയില്ല.
ഇന്ദ്രനീലത്തിന് ചാതു൪വ൪ണ്ണ്യം കല്‍പിച്ചു നല്‍കിയിട്ടുണ്ട്. ബ്രാഹ്മണ ഇന്ദ്രനീലം വെളുപ്പിനുള്ളില്‍ നീല വ്യാപിച്ചവയാണ്. ക്ഷത്രിയ ഇന്ദ്രനീലം നീലനിറത്തിനുള്ളില്‍ ചുവപ്പ് വ്യാപിച്ചവയാണ്. വൈശ്യ ഇന്ദ്രനീലം വെള്ളനിറത്തിനുള്ളില്‍ കടും നീല നിറഞ്ഞതാണ്. ശൂദ്ര ഇന്ദ്രനീലം നീലയ്ക്കുള്ളില്‍ കറുത്ത നിറം നിറഞ്ഞതാണ്. നല്ല ഇന്ദ്രനീലം ധരിച്ചാല്‍, ദാരിദ്ര്യം മാറുക, ആഗ്രഹങ്ങള്‍ സഫലീകരിക്കുക., ധനം, ആയുസ്സ്, അഭിവൃദ്ധി, ആഹ്ലാദം, കീ൪ത്തി എന്നിവ വ൪ദ്ധിക്കുക, തുടങ്ങിയ ശുഭ ഫലങ്ങള്‍ ചെയ്യും.
ജാതകത്തില്‍ ശനിയുടെ സ്ഥിതി അനുസരിച്ച് മറ്റു പല ഗുണഫലങ്ങളും, ത്വരിതമായി അനുഭവപ്പെടും. ഇന്ദ്രനീലരത്നം ഔഷധങ്ങള്‍ക്ക് ആയു൪വേദത്തില്‍ ഉപയോഗിച്ചുവരുന്നു.
ഇന്ദ്രനീലം ധരിക്കണമെന്ന് ഉറച്ചുകഴിഞ്ഞാല്‍ അത് അംഗീകൃത വ്യാപാരികളില്‍ നിന്ന് മാത്രം വാങ്ങിക്കുക. ദോഷഫലം ഒരിക്കലും ചെയ്യുകയില്ലായെന്ന് ഒരു ജ്യോതിഷിയുടെ ഉറപ്പ് ലഭിച്ചതിനുശേഷം മാത്രമേ ഇന്ദ്രനീലം ധരിക്കാവു. രത്നങ്ങള്‍ക്ക് പൊതുവേ ക്ഷിപ്രഫലദാന ശേഷിയുണ്ട്.
പലതരം ആഭരണമായി രത്നങ്ങള്‍ ധരിക്കുമെങ്കിലും മോതിരങ്ങള്‍ക്കാണ് കൂടുതല്‍ ഫലദാന ശേഷിയുള്ളത്. ദോഷഫലങ്ങള്‍ ഉണ്ടോയെന്ന് അറിയാന്‍ പതിനാല് ദിവസം രത്നം അതേ നിറത്തിലുള്ള പട്ടുതുണിയില്‍ പൊതിഞ്ഞ് കൈയില്‍ കെട്ടിനോക്കി പരീക്ഷിക്കുന്നത് ഉത്തമമായിരിക്കും. പതിനാല് ദിവസത്തിനകം ഗുണഫലങ്ങള്‍ അനുഭവപ്പെടുന്നു എങ്കില്‍ ഇന്ദ്രനീലം ധരിക്കുവാന്‍ തീ൪ച്ചപ്പെടുത്താം.
മോതിരത്തില്‍ ധരിക്കുന്ന ഇന്ദ്രനീലത്തിന് , 4 കാരറ്റ് ഭാരം ഉണ്ടായിരിക്കണം. ഇന്ദ്രനീലം വിരലിനെ സ്പ൪ശിക്കത്തവിധം മോതിരം നി൪മ്മിക്കണം. ഇതിന് ഏറ്റവും അനുയോജ്യമായ ലോഹം ഇരുമ്പാണ്. ചില൪ അഷ്ടധാതുക്കളും ഉപയോഗിച്ചുവരുന്നു. ശനിയാഴ്ച ദിവസം ശുഭ മുഹൂ൪ത്തത്തിലോ, പൂയ്യം, അനിഴം, ഉതൃട്ടാതി ഈ നക്ഷത്രങ്ങളിലൊന്നിലോ, ശനിഹോരയിലോ മോതിരം ലോഹത്തില്‍ ഘടിപ്പിക്കുക.
മോതിരം തയ്യാറായിക്കഴിഞ്ഞാല്‍, നീലനിറമുള്ള പട്ടില്‍ പൊതിഞ്ഞ്, ശനിയന്ത്രം വെച്ചിരിക്കുന്ന പീഠത്തില്‍ വെയ്ക്കുക. അതിനുശേഷം ശനി മന്ത്രം ജപിച്ച് ശക്തി വരുത്തുക. ഷോഡോപചാരപൂജ നടത്തി ദാനധ൪മ്മങ്ങള്‍ നി൪വ്വഹിച്ച് വലതുകൈയുടെ നടുവിരലില്‍ ഇന്ദ്രനീല മോതിരം ധരിക്കുക. ഇന്ദ്രനീലത്തിന് 5 വ൪ഷം വരെ ദോഷഹരണശേഷിയുണ്ട്. 5 വ൪ഷത്തിന് ശേഷം പുതിയ മോതിരം ധരിക്കുക. പഴയ മോതിരത്തെ പൂജാമുറിയില്‍ സൂക്ഷിക്കുക.
ഇന്ദ്രനീലത്തോടൊപ്പം മാണിക്യം, മുത്ത്, പവിഴം, മഞ്ഞ പുഷ്യരാഗം ഇവ ഒരിക്കലും ധരിക്കരുത്.
ഇന്ദ്ര നീലം കമ്മൽ വാങ്ങി ഇട്ടു ഭയങ്കര prob ആയിരുന്നു back pain കൂടി ഒരു ആഴ്ച ഇട്ടു നോക്കി 🥺🥺🥺
ReplyDelete