ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

17 September 2016

ഓം നമോ ഭഗവതേ വാസുദേവായ

ഓം നമോ ഭഗവതേ വാസുദേവായ

വേദവ്യാസ ഭഗവാനാൽ വിരചിതമായ ഇതിഹാസങ്ങളുടെ ഇതിഹാസമാണ്‌
ശ്രീമദ്‌ മഹാഭാരതം
ഈ മഹാഭാരതത്തില് അതിന്റെ ജീവനാഡികള്
എന്ന് വിശേഷിപ്പിക്കാവുന്ന ഏറ്റവും പ്രധാനപ്പെട്ട അഞ്ചു ഭാഗങ്ങളുണ്ട്

1, ശ്രീമദ് ഭഗവത് ഗീത
2, ശ്രീ വിഷ്ണുസഹസ്രനാമസ്തോത്രം
3, അനുസ്മൃതി
4, ഭീഷ്മസ്തവരാജ
5, ഗജേന്ദ്രമോക്ഷം
എന്നിവയാണ് ഈ അഞ്ചണ്ണം.

അമൂല്യങ്ങളായ ഈ അഞ്ചു ഭാഗത്തെയും ചേർത്ത് *"പഞ്ച രത്നം"*
എന്ന് വിളിക്കപ്പെടുന്നു.
ഭഗവത് ഗീതയും ,വിഷ്ണുസഹസ്ര നാമവും മഹാഭാരതത്തില് എവിടെ എന്ന് ആരോടും പറയേണ്ടതില്ല.
ലോക വിശ്രുതങ്ങളാണ് ഇവ രണ്ടും  ഇത് ഒരു പ്രാവശ്യമെങ്കിലും കേട്ടിട്ടില്ലാത്ത ഹിന്ദുക്കള് കുറവായിരിക്കും. അതേപോലെ പുരാണചരിതം എന്ന നിലയില്
ഗജേന്ദ്രമോക്ഷവും സുപരിചിതമാണ്, അതേപോലെ ഗാഡമായ വിഷ്ണുഭക്തി ഉള്ളവര്ക്ക് സുപരിചിതമാണ് ഭീഷ്മസ്തവരാജ
മഹാഭാരതം ശാന്തിപർവ്വത്തിലെ രാജധര്മ്മാനുശാസന ഭാഗത്ത് നാല്പ്പത്തിയെഴാം അദ്യായമാണ് ഈ ഭീഷ്മസ്തവരാജ.
അതും പലര്ക്കും അറിയാം
പക്ഷെ അനുസ്മൃതി എവിടെ എന്ന് ചോദിച്ചാലോ ..?
അതിന്റെ പ്രാധാന്യം ചോദിച്ചാലോ അറിയാവുന്നവര് വിരളമാണ്.
മഹാഭാരതത്തിലെ അനുശാസനപർവ്വത്തില് ശതസാഹരുസംഹിതയില് ദാനധര്മ്മ ഭാഗത്ത് ശതാനീകമഹർഷിയുടെ സംശയങ്ങൾക്ക് ശൌനകമഹര്ഷി മറുപടി പറയുന്ന ഭാഗത്താണ് അനുസ്മൃതിയെ കുറിച്ച് പറയുന്നത്.
നാരദമഹർഷിക്ക് വിഷ്ണുഭഗവാൻ തന്നെ നേരിട്ട് പറഞ്ഞുകൊടുത്ത അത്യന്തം മഹത്തും ദിവ്യവും അമൂല്യവുമാണ് ഈ സ്തോത്രം എന്ന്
ശൌനക മഹര്ഷി ശതാനീകനോട് പറഞ്ഞു കൊടുക്കുന്നു.
അനുസ്മൃതി പതിവായി ജപിക്കുന്നവര്ക്ക് എല്ലാ പുരുഷാർത്ഥങ്ങളും, ലഭിക്കുമെന്നും നിരന്തരം അനുഭവിച്ചുകൊണ്ടിരിക്കുന്ന സങ്കടങ്ങള് ഇല്ലാതെയാകുമെന്നും
എല്ലാ പാപവും നശിക്കുമെന്നും മനസ്സ് ശുദ്ധമാകും എന്നും മറ്റും
അനേകംഫലങ്ങളാണ് പറയുന്നത്.
പക്ഷെ ഏറെ രസകരം
"ഇമം രഹസ്യാം പരമാമനുസ്മൃതീം. എന്ന് പല ഭാഗത്തും ഇത് ഏറെ രഹസ്യവും നിഗൂഡവും ആണെന്ന് പറയുന്നുണ്ട്. ഇത് യോഗ്യതയുള്ളവനെ അറിയുകയുള്ളൂ എന്നും പറയുന്നു. ഇതിലെ ഏറ്റവും പ്രധാനമായ കാര്യം നമ്മള് എപ്പോഴും ജപിക്കുന്ന
"ഓം നമോ ഭഗവതേ വാസുദേവായ " എന്ന മന്ത്രം അനുസ്മൃതിയിലാണ്
പറഞ്ഞിട്ടുള്ളത് എന്നുള്ളതാണ്.
ആ ഒറ്റ കാരണം കൊണ്ട് തന്നെ ഇതിന്റെ പ്രാധാന്യം മനസിലാക്കാം.
വിഷ്ണു സഹസ്ര നാമതോടോപ്പമോ ഒരു പക്ഷെ അതിലും ശ്രേഷ്ട്ടമോ എന്ന് കരുതാവുന്ന ഈ സ്തോത്രത്തെ ക്കുറിച്ച് നമ്മള് ഒന്നറിഞ്ഞിരിക്കുകയെങ്കിലും വേണം.

"ഓം നമോ ഭഗവതേ വാസുദേവായ "
മഹാഭാരതത്തെ അറിയുമ്പോൾ ഇതറിയാതെ പോകരുത്......

H͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚I͚͚͚͚͚͚͚͚͚͚͚͚͚͚͚͚N͚͚͚͚͚͚͚͚͚͚͚͚͚͚͚D͚͚͚͚͚͚͚͚͚͚͚͚͚͚U͚͚͚͚͚͚͚͚͚͚͚͚͚ W͚͚͚͚͚͚͚͚͚͚͚A͚͚͚͚͚͚͚͚͚͚Y͚͚͚͚͚͚͚͚͚ O͚͚͚͚͚͚͚F͚͚͚͚͚͚ L͚͚͚͚I͚͚͚F͚͚E͚

No comments:

Post a Comment