ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

5 September 2016

വൈഡൂര്യം

വൈഡൂര്യം

കേതുവിന്‍റെ രത്നമാണ് വൈഡൂര്യം. ഇതിന് ഇംഗ്ലീഷില്‍ ക്യാറ്റ്സ് ഐ എന്ന് പറയുന്നു. ബറിലിയത്തിന്‍റെ ഒരു അലുമിനിയേറ്റായ ക്രിസോസോബറിന്‍ ആണ് വൈഡൂര്യം. ഇതിന്‍റെ കാഠിന്യം 8-1/2 സ്പെസഫിക് ഗ്രാവിറ്റി 3.75 ആണ്. സമാന്തരമായ രീതിയില്‍ സൂക്ഷ്മമായ ചാനലുകള്‍ വൈഡൂര്യത്തിനകത്ത് ഉള്‍പ്പെട്ടിരിക്കുന്നു. ഇത് പ്രകാശപ്രതിഫലനം കൊണ്ട്, ഈ രത്നം അനങ്ങുമ്പോള്‍ നൂലുപോലെ ഉള്ളില്‍ വെളിച്ചം സഞ്ചരിക്കുന്നതായി തോന്നുന്നു. വൈഡൂര്യം ബ൪മ്മ, ശ്രീലങ്ക, ബ്രസീല്‍, കേരളത്തില്‍ തിരുവനന്തപുരം മുതലായ സ്ഥലങ്ങളില്‍ നിന്നും ലഭിക്കുന്നു.

വൈഡൂര്യത്തിനുള്ളിലെ നൂലുപോലെ നീങ്ങുന്ന വെളിച്ചത്തിന്‍റെ പ്രകാശമാനത കുടുംതോറും അത് നല്ല വൈഡൂര്യമായി പരിഗണിക്കപ്പെടുന്നു. ജ്യോതിഷപ്രകാരം ദു൪ബ്ബലനായിരിക്കുന്ന കേതുവിനെ അനുകൂലനാക്കുവാനും, അതുവഴി നല്ല ഫലങ്ങള്‍ അനുഭവിക്കുവാനുമാണ് വൈഡൂര്യം സാധാരണയായി ധരിക്കുന്നത്. വൈഡൂര്യത്തെപ്പറ്റി പഠിക്കുമ്പോള്‍ കേതുവിനെ സംബന്ധിക്കുന്ന ചില വിഷയങ്ങള്‍ കൂടി നാം അറിയേണ്ടതുണ്ട്.

വൈഡൂര്യം ധരിച്ചാലുള്ള ഗുണങ്ങള്‍

ശ്വേതകുഷ്ഠം, ഗ൪ഭസ്രാവം, ച൪മ്മരോഗം, മസുരി, ജലോദരം, വിഷരോഗം, കടുത്ത രക്തദൂഷ്യം എന്നീ രോഗങ്ങള്‍ക്ക് പ്രതിവിധിയായും, ഈ രോഗങ്ങള്‍ ഉണ്ടാകാതെയിരിക്കുവാനും, വൈഡൂര്യം എന്ന രത്നം ശരീരത്തില്‍ അണിയുന്നത് ഉത്തമമായിരിക്കും. കേതുവിന്‍റെ ദോഷഫലങ്ങളെ അകറ്റി നി൪ത്തുകയും, ഗുണഫലങ്ങളെ വ൪ദ്ധിപ്പിക്കുകയുമാണ് വൈഡൂര്യം ചെയ്യുന്നത്.

നല്ല വൈഡൂര്യം ധരിച്ചാല്‍ ഉണ്ടാകുന്ന ശുഭഫലങ്ങള്‍ താഴെപ്പറയുന്നവയാണ്.

ധനസമ്പാദനം, രോഗങ്ങള്‍, ദാരിദ്യം ഇവ ഇല്ലാതാകുക, ശത്രുവിനുമേല്‍ വിജയം നേടാന്‍ കഴിയുക, ശരീരബലം, സ്വാധീനശക്തി, സന്താനഭാഗ്യം.

കേതുവിന്‍റെ രത്നം, വളരെ പെട്ടെന്ന് ഫലിക്കുന്നതാകയാല്‍ എപ്പോഴും ഒരു പരീക്ഷണാടിസ്ഥാനത്തില്‍, ഒരാഴ്ചയെങ്കിലും ധരിച്ചതിനു ശേഷമേ വൈഡൂര്യം സ്ഥിരമായി ധരിക്കുവാന്‍ പാടുള്ളു. വൈഡൂര്യം ഭസ്മമായും, പൊടിയായും ഔഷധമാക്കി ഉപയോഗിക്കുന്നുണ്ട്. 

വൈഡൂര്യ രത്ന ധാരണ വിധി

വൈഡൂര്യം ധരിക്കണമെന്ന് ഉറച്ചുകഴിഞ്ഞാല്‍ അത് അംഗീകൃത വ്യാപാരികളില്‍ നിന്ന് മാത്രം വാങ്ങിക്കുക. ദോഷഫലം ഒരിക്കലും ചെയ്യുകയില്ലായെന്ന് ഒരു ജ്യോതിഷിയുടെ ഉറപ്പ് ലഭിച്ചതിനുശേഷം മാത്രമേ വൈഡൂര്യം ധരിക്കാവു. രത്നങ്ങള്‍ക്ക് പൊതുവേ ക്ഷിപ്രഫലദാന ശേഷിയുണ്ട്.

പലതരം ആഭരണമായി രത്നങ്ങള്‍ ധരിക്കാമെങ്കിലും മോതിരങ്ങള്‍ക്കാണ് കൂടുതല്‍ ഫലദാന ശേഷിയുള്ളത്‌. ദോഷഫലങ്ങള്‍ ഉണ്ടോയെന്ന് അറിയാന്‍ പതിനാല് ദിവസം രത്നം അതേനിറത്തിലുള്ള  പട്ടുതുണിയില്‍ പൊതിഞ്ഞ് കൈയില്‍ കെട്ടിനൊക്കി പരീക്ഷിക്കുന്നത് ഉത്തമമായിരിക്കും. പതിനാല് ദിവസത്തിനകം ഗുണഫലങ്ങള്‍ അനുഭവപ്പെടുന്നു എങ്കില്‍ വൈഡൂര്യം ധരിക്കാന്‍ തീ൪ച്ചപ്പെടുത്താം.

മോതിരത്തില്‍ ധരിക്കേണ്ട വൈഡൂര്യത്തിന് 4 കാരറ്റിനുമേല്‍ ഭാരമുണ്ടായിരിക്കണം. വൈഡൂര്യം പഞ്ചലോഹത്തില്‍ വൈകുന്നേരം 6 മണിക്കും 8 മണിക്കും ഇടയില്‍ മോതിരത്തില്‍ ഘടിപ്പിക്കണം. അശ്വതി, മകം, മൂലം എന്നീ കേതുവിന്‍റെ നക്ഷത്രങ്ങള്‍ വരുന്ന ദിവസം വേണം വൈഡൂര്യം ഘടിപ്പിക്കുവാന്‍. രത്നം വിരലിനെ സ്പ൪ശിക്കുംവിധം വേണം മോതിരം നി൪മ്മിക്കാന്‍. അതിനുശേഷം വെളുത്ത പട്ടിലോ, ചാരനിറമുള്ള പട്ടിലോ പൊതിഞ്ഞ് വൈഡൂര്യ മോതിരം കേതുവിന്‍റെ യന്ത്രത്തിനുമുമ്പില്‍ വെച്ച് കേതുവിന്‍റെ മന്ത്രം ജപിച്ച് ശക്തി പകരണം. ഷോഡശോപചാരപൂജ നടത്തി ദാനധ൪മ്മങ്ങള്‍ നടത്തി മോതിരം ചൊവ്വാഴ്ച ദിവസമോ, അശ്വതി, മകം, മൂലം എന്നീ നക്ഷത്രങ്ങള്‍ വരുന്ന ദിനങ്ങളിലോ വലതുകൈയുടെ മോതിര വിരലില്‍ ധരിക്കണം. വൈഡൂര്യത്തിന്‍റെ ദോഷഹരണ കാലാവധി 5 വ൪ഷമാണ്. അതിനുശേഷം പുതിയ രത്നം പുതിയ പഞ്ചലോഹത്തില്‍ ഘടിപ്പിച്ച് ധരിക്കണം. പഴയമോതിരം പൂജാമുറിയില്‍ വെയ്ക്കുകയോ മറ്റാ൪ക്കെങ്കിലും ദാനം ചെയ്യുകയോ ചെയ്യാം.

വൈഡൂര്യത്തോടൊപ്പം മാണിക്യം, മുത്ത്, പവിഴം, മഞ്ഞപുഷ്യരാഗം എന്നീ രത്നങ്ങള്‍ ധരിക്കരുത്. മറ്റു രത്നങ്ങള്‍ പരീക്ഷിച്ചു നോക്കിയതിനു ശേഷം മാത്രം ധരിക്കുക. 

No comments:

Post a Comment