ഇന്ദ്രധ്വജം
ശത്രുഭയം ഇല്ലാതാക്കുന്നതിനും മഴ പെയ്യിക്കുന്നതിനും മറ്റും ഉയർത്തുന്ന കൊടിമരമാണ് ഇന്ദ്രധ്വജം. രാക്ഷസന്മാരോടെതിരുടുന്നതിനു മഹാവിഷ്ണുവാണ് ഇത് ആദ്യം ദേവന്മാർക്കു നൽകിയതെന്ന് ബൃഹത്സംഹിതയുടെ രത്നപ്രഭാഭാഷാവ്യാഖ്യാനത്തിൽ പറഞ്ഞിരിക്കുന്നു. ശത്രു സംഹാരം നടത്തിയ ശേഷം ദേവേന്ദ്രൻ ഈ ധ്വജത്തെ വസു എന്ന രാജാവിനു കൊടുത്തുവെന്നും, വസുവിൻറെ ഇന്ദ്രധ്വജ പൂജയിൽ സന്തുഷ്ടനായ ഇന്ദ്രൻ അദ്ദേഹത്തെ അനുഗ്രഹിച്ചുവെന്നുമാണ് അതിൽ പരാമർശിച്ചിട്ടുള്ളത്.
ഈ കഥ ഭേദങ്ങളോടുകൂടി മഹാഭാരതത്തിലും (ആദിപർവം) കാണുന്നുണ്ട്.
ഭാദ്രപദമാസത്തിലെ ശുക്ലദ്വാദശി ദിവസമാണ് ഇന്ദ്രധ്വജ പ്രതിഷ്ഠയ്ക്കുള്ള ശുഭമുഹൂർത്തമെന്ന് പ്രസ്തുത പരാമർശങ്ങൾ വിധിക്കുന്നു.
No comments:
Post a Comment