ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

10 September 2016

ലളിതാപരമേശ്വരിയുടെ അംഗങ്ങള് , ആഭരണങ്ങള് എന്നിവയിൽനിന്ന് വിശ്വസൃഷ്ടി ഉണ്ടായവിധം

ലളിതാപരമേശ്വരിയുടെ അംഗങ്ങള് , ആഭരണങ്ങള് എന്നിവയിൽനിന്ന് വിശ്വസൃഷ്ടി ഉണ്ടായവിധം

ശ്രീലളിതാത്രിപുരസുന്ദര്യൈ നമഃ

1. കേശപാശം ➖ തിമിരം (ഇരുട്ട് )

2. നേത്രങ്ങൾ ➖ ചന്ദ്രസൂര്യന്മാർ

3. ഫാലമുക്താകലാപം ➖ താരാമണ്ഡലം [ നെറ്റിയിലെ രത്നമുത്തുകളുടെ സമൂഹം ] 

4. വാലീവതംസമുക്താഭിഃ ➖ നവഗ്രഹങ്ങൾ [ ഉദരാഭരണത്തിലെ മുത്തുകളിൽനിന്ന്]

5. ആജ്ഞാചക്രം ➖ ദണ്ഡനീതി

6. നിശ്വാസവായു ➖ വേദത്രയീ

7. മഹിമാ ➖ അഥർവവേദം 
8. മധുരോക്തി (മധുരസംസാരം) ➖ കാവ്യം, നാടകം, അലങ്കാരങ്ങൾ

9. ജിഹ്വാ ➖ സരസ്വതി 

10. ചുബുകം (താടി) ➖ വേദാംഗങ്ങൾ

11. കണ്ഠോർദ്ധ്വരേഖ ➖ മീമാംസാ , ന്യായം, തന്ത്രം, പുരാണം, ധർമ്മശാസ്ത്രം

12. കണ്ഠമദ്ധ്യരേഖ ➖ ആയുർവേദം , ധനുർവേദം

13. കണ്ഠാധഃസ്ഥരേഖ ➖ ഗാന്ധർവ്വവേദം, ശിൽപശാസ്ത്രം. 

14. കണ്ഠകൂപം ➖ ചതുഃഷഷ്ടി വിദ്യകൾ

15. അംസം (ചുമലുകൾ) ➖ ഛന്ദസുകൾ

16. ദോർമൂലം (കക്ഷം) ➖ കാമശാസ്ത്രം

17. സ്തനം ➖ അഷ്ടനാഗകുലം 

18. പാർശ്വം ➖ അന്തരീക്ഷം,ദിശകൾ.

19. മനസ്  ➖ ആനന്ദശക്തി 

20. ബാഹു ➖ പാശാഷ്ടകം

21.കരാംഗുലീഃ (കൈവിരലുകൾ) ➖ കാമബാണപഞ്ചകം

22. കരാംഗുലീനഖാഗ്രൈഃ(പത്ത് കൈവിരലുകളുടെ നഖാഗ്രങ്ങളിൽനിന്ന്) ➖ മത്സ്യാദി ദശാവതാരങ്ങൾ 

23. പാണി ➖ സന്ധ്യ 

24. മുഖം ➖ ഇന്ദ്രൻ , അഗ്നി 

25. പ്രാണൻ ➖ വായു 

26. പാദം ➖ ഭൂമി 

27. വീക്ഷണം ➖ ധർമ്മാധർമ്മങ്ങൾ

28. മന്ദസ്മിതം ➖ പരമാനന്ദം 

29. നാഭീകുണ്ഡം ➖ പുരുഷൻ 

30. നാഭിമൂലം ➖ പ്രകൃതി 

31. നിതംബം ➖ മഹത് 

32. ഉൗരുമൂലം (തുട തുടങ്ങുന്നഭാഗം) ➖ അഹങ്കാരം

33. ജാനു (കാൽമുട്ടുകൾ) ➖ തന്മാത്രകൾ

34. ജംഘാ (കണങ്കാൽ) ➖ ഭൂതപഞ്ചകം

35. ഗുൽഫം (നെരിയാണി) ➖ സപ്തസാഗരം

36. പാദതലം ➖ രസാതലം

37. രോമജാലം ➖ ധേനുക്കൾ 

38. മുഖം ➖ ബ്രാഹ്മണന്മാർ 

39. ബാഹു ➖ ക്ഷത്രിയന്മാർ 

40. ഉൗരൂഃ ➖ വൈശ്യന്മാർ 

41. പാദം ➖ ശൂദ്രന്മാർ 

42. രോമകൂപം ➖ ഉദ്ഭിജം

43. സ്വേദം ➖ സ്വേദജം 

44. മദ്‌ധ്യം ➖ ജരായുജം 

45. ഗുൽഫപിണ്ഡം ➖ അണ്ഡജം 

46. ദന്തപ്രഭാ ➖ കീർത്തി , പുഷ്ടി , സമ്പത്ത് 

47. ഗണ്ഠതലം (കവിൾത്തടം) ➖ കാന്തി

48. ഹൃദയം ➖ ബാല 

49. ബുദ്ധി ➖ ശ്യാമള 

50. അഹങ്കാരം ➖ വാരാഹി 

51. സ്മിതം ➖ മഹാഗണപതി 

52. ഷട്ചക്രം ➖ ഷഡാമ്നായങ്ങൾ

53. ക്രീഡാഃ ➖ ത്ര്യക്ഷ്യരീബാല

54. അങ്കുശം ➖ സമ്പൽക്കരി 

55. പാശം ➖ അശ്വാരൂഢ 

56. താലു(അണ്ണാക്ക്) ➖ നകുലേശ്വരി

57. കുണ്ഡലിനി ➖ രശ്മിമാല 

58. രക്തം ➖ പ്രാണൻ 

59. മാംസം ➖ ബലം 

60. മേദസ ➖ ഭൂതിഃ(ഐശ്വര്യം)

61. അസ്ഥി ➖ അങ്കുശാദി മഹായുധങ്ങൾ 

62. മജ്ജാധാതു ➖ യജ്ഞവിദ്യ , ഗുഹ്യവിദ്യ , സ്വാത്മവിദ്യ 

63. രജസ്(ആർത്തവം) ➖ അമൃതം , വാരുണി 
64. അംഗസൗന്ദര്യം ➖ ലക്ഷ്മി 

65. കടാക്ഷം ➖ മൻമഥൻ. 

66. പാദം ➖ മഹാപാതാളം 

67. പാദഗുൽഫം ➖ പാതാളം 

68. ജംഘാ ➖ രസാതലം 

69. ജാനു ➖ മഹാതലം 

70. ഉൗരു ➖ സുതലം 

71. ഉരുമൂലം ➖ വിതലം 

72. നിതംബം ➖ അതലം 

73. ജഘനം ➖ ഭൂലോകം 

74. മദ്ധ്യം ➖ ഭുവർലോകം 

75. സ്തനയുഗ്മം ➖ സുവർലോകം

76. ബാഹുഭ്യാം ➖ മഹർലോകം 

77. അംശദേശം ➖ ജനർലോകം 

78. കണ്ഠം ➖ തപോലോകം 

79. ശിരസ ➖ സത്യലോകം 

80. മൂലാധാരം ➖ ത്രൈലോക്യമോഹനചക്രം

81.സ്വാധിഷ്ഠാനം ➖ സർവാശാപരിപൂരകചക്രം
ശ്രീനാരായണ്യൈ നമഃ

82. മണിപൂരകം ➖ സർവസംക്ഷോഭണചക്രം

83. അനാഹതം ➖ സർവസൗഭാഗ്യദായകചക്രം

84. വിശുദ്ധി ➖ സർവാർത്ഥസാധകചക്രം

85. ആജ്ഞ ➖ സർവരക്ഷാകരചക്രം

86. ബ്രഹ്മരന്ധ്രം ➖ സർവരോഗഹരചക്രം

87. ദ്വാദശാന്തം ➖ സർവസിദ്ധിപ്രദചക്രം

88. ഷോഡശാന്തം/ആനന്ദസ്വരൂപം ➖ സർവാനന്ദമയചക്രം

89. ഹൃദയാകാശം ➖ മാർത്താണ്ഡഭൈരവൻ , തിഥിനിത്യകൾ 

90. അംഗഷട്കം ➖ ഷഡംഗയുവതികൾ

91.ഹുംകാരനാദം ➖ ചതുഃഷഷ്ടി കോടിയോഗിനിചക്രം

ലളിതാംബിക സൃഷ്ടിച്ച ദേവതാശക്തികള്

1. സമ്പൽക്കരി
•സൃഷ്ടി ➖ അങ്കുശാസ്ത്രത്തിൽനിന്ന് .

•വാഹനം ➖ രണകോലാഹലൻ എന്ന ആന. 

•ആയുധം ➖ ഖഡ്ഗം. 

•വധിച്ച അസുരൻ ➖ ദുർമദൻ, പുരുഷേണൻ .

2. അശ്വാരൂഢ
•സൃഷ്ടി ➖ അങ്കുശാസ്ത്രം. 

•വാഹനം ➖ അപരാജിത എന്ന കുതിര .

•ആയുധങ്ങൾ ➖ പാശം , അങ്കുശം, വേത്രം, ഹയവൽഗം.

3. ദണ്ഡനാഥ
•സൃഷ്ടി ➖ അഹങ്കാരത്തിൽനിന്ന് .

•വാഹനങ്ങൾ ➖ വജ്രഘോഷൻ എന്ന സിംഹം , കിരിചക്രരഥം .

•ആയുധങ്ങൾ ➖ ഹലം , മുസലം.

•വധിച്ച അസുരൻ ➖ വിശുക്രൻ .

4. മന്ത്രിണി
•സൃഷ്ടി ➖ ബുദ്ധിയിൽനിന്ന് .

•വാഹനങ്ങൾ ➖ വജ്രഘോഷൻ എന്ന സിംഹം , ഗേയചക്രരഥം.

•ആയുധങ്ങൾ ➖ ശുകം , ചിത്രജീവം എന്ന വില്ല്

•വധിച്ച അസുരൻ ➖ വിഷംഗൻ .

5. നകുലീശ്വരി
•സൃഷ്ടി ➖ താലുവിൽനിന്ന് 

•വാഹനം ➖ ഗരുഡൻ .

•ആയുധങ്ങൾ ➖ ഗരുഡാസ്ത്രം, ദണ്ഡം .

•വധിച്ച അസുരൻ ➖ കരങ്കൻ , കാകവസിതൻ , വജ്രദന്തൻ , വജ്രമുഖൻ , വജ്രലോമൻ .

6. തിരസ്ക്കരിണി
•സൃഷ്ടി ➖ ദണ്ഡനാഥാ പ്രത്യംഗം .

•വാഹനം ➖ തമോലിപ്തം എന്ന വിമാനം .

•ആയുധം ➖ മോഹനം എന്ന വില്ല് , അന്ധാസ്ത്രം , ഖഡ്ഗം . 

•വധിച്ച അസുരൻ ➖ വലാഹകൻ , സൂചിമുഖൻ , ഫാലമുഖൻ , വികർണൻ , വികടാനനൻ , കരാളാക്ഷൻ , കരതകൻ .

7. ബാല
•സൃഷ്ടി ➖ ലീലാവിനോദത്തിൽനിന്ന് .

•വാഹനം ➖ ഹംസയുഗ്യഷഡൈര്യുക്തം കർണിനാമ രഥം (ആറ് ഹംസങ്ങൾ വലിക്കുന്ന രഥം).

•ആയുധങ്ങൾ ➖ ധനുസ് , ബാണം , നാരായണാസ്ത്രം .

•വധിച്ച അസുരൻ  ➖ ചതുർബാഹു , ചകോരാക്ഷൻ , ചതുശ്ശിരൻ , വജ്രഘോഷൻ , ഊർദ്ധ്വകേശൻ , മഹാമായൻ , മഹാഹനു , മഘശത്രു , മഘസ്കന്ദീ , സിംഹഘോഷൻ , സുരാലകൻ , അന്ധകൻ , സിന്ധുനേത്രൻ , കൃപകൻ , കൃപലോചനൻ , ഗുഹാക്ഷൻ , ഗണ്ഡലൻ , ചണ്ഡവർമ്മാവ് , യമാന്തകൻ , ലഡ്ഡനൻ , പണ്ഡസേനൻ , പുരുജിത് , പൂർവമാരകൻ , സ്വർഗശത്രു , സ്വർഗബലൻ , ദുർഗൻ , സ്വർഗകണ്ഡകൻ, അതിമായൻ , ബൃഹന്മായൻ , ഉപമായൻ .

8. മഹാഗണപതി

•സൃഷ്ടി ➖ സ്മിതവീക്ഷണത്തിൽനിന്ന് .
 
•ആയുധങ്ങൾ ➖ ബീജാപൂരം (മാതളനാരങ്ങ), ഗദ, ഇക്ഷുചാപം, ശൂലം , സുദർശനം,ശംഖം, പാശം, ഉത്പലം, ധാന്യമഞ്ജരി , സ്വവിഷാണം (കൊമ്പ് ), രത്നകലശം . 

•വധിച്ച അസുരൻ ➖ ഗജാസുരൻ , ജയവിഘ്നം എന്ന മഹായന്ത്രം

No comments:

Post a Comment