ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

27 September 2016

ന​ട​യ്ക്കി​രു​ത്ത​ൽ​

ന​ട​യ്ക്കി​രു​ത്ത​ൽ​

മൃഗങ്ങളെ ക്ഷേത്രങ്ങളിൽ വഴിപാടായി സമർപ്പിക്കുന്നതിനെയാണ് നടയ്ക്കിരുത്തൽ എന്നു പറയുന്നത്. ഗോധനവർദ്ധനയ്ക്കും പാപങ്ങളെ ഇല്ലായ്മചെയ്യുന്ന പരിഹാരക്രിയക്കായും കാള, പശു, ആട് എന്നിവയെ നടയ്ക്കിരുത്താറുണ്ട്.

ശിക്ഷേത്രങ്ങളിൽ കാളക്കുട്ടികളേയും വിഷ്ണു ക്ഷേത്രങ്ങളിൽ പുശുക്കളേയും ദേവീക്ഷേത്രങ്ങളിൽ ആടുകളേയും നടക്കിരുത്തും. എന്നാൽ ഭക്തർക്കിഷ്ടംപോലെ ആനകളെ നടയ്ക്കിരുത്തുന്നതും പതിവുള്ള കാര്യങ്ങളാണ്. ഇപ്രകാരമെല്ലാംചെയ്താൽ ഐശ്വര്യം വർദ്ധിക്കുമെന്നാണ് വിശ്വാസം. നടതള്ളുക, നടയ്ക്കിരുത്തുക നടകെട്ടുക എന്നിങ്ങനെ പലപേരുകളും നാട്ടുവ്യത്യാസമനുസരിച്ച് പറയപ്പെടുന്നു.

നടയ്ക്കിരുത്തുന്ന കന്നുകുട്ടിയെ പ്രത്യേകം തീറ്റകൊടുത്ത് ശുദ്ധിയോടെ പരിപാലിക്കുന്നു. കുറച്ചുപ്രായമായാൽ കുളിപ്പിച്ചു മാലയിടിച്ച് ക്ഷേത്രംവലംവയ്പ്പിച്ച് നടയ്ക്കൽ നിർത്തുന്നു. പുരോഹിതൻ അതിനെ തീർത്ഥം തളിച്ച് കുറിതൊടുവിച്ച് അമ്പലത്തിലേയ്ക്ക് സ്വീകരിക്കുന്നു.

ഇപ്രകാരം നടയിരുത്തുന്ന കന്നുകളുടെ സംരക്ഷണചുമതല അതാത് അമ്പലങ്ങൾക്കാണ്. അമ്പലത്തിൽ നിന്നും ഭക്തജനങ്ങളിൽനിന്നും തീറ്റകൾ നിർബാധം ഇവയ്ക്കുലഭിക്കുന്നു. ഇവയെ അമ്പലക്കാള, ദേവിയുടെ ആട്, അമ്പല പശു എന്നിങ്ങനെ വിളിച്ചും വരുന്നു. അമ്പലത്തിൽ വരുന്ന ഭക്തർ ഇവയെ തൊട്ടുതൊഴുന്നതും പതിവുള്ളതാണ്. മഹാക്ഷേത്രങ്ങളിൽ ആനയെനടയ്ക്കിരുത്തുന്നതും പതിവാണ്. ഗുരരുവായൂരമ്പലത്തിലാണ് ഏറ്റവും കൂടുതൽ ആനകളുള്ളത്. അതെല്ലാം നടക്കിരുത്തിയവ തന്നെയാണ്.

*H͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚I͚͚͚͚͚͚͚͚͚͚͚͚͚͚͚͚N͚͚͚͚͚͚͚͚͚͚͚͚͚͚͚D͚͚͚͚͚͚͚͚͚͚͚͚͚͚U͚͚͚͚͚͚͚͚͚͚͚͚͚ W͚͚͚͚͚͚͚͚͚͚͚A͚͚͚͚͚͚͚͚͚͚Y͚͚͚͚͚͚͚͚͚ O͚͚͚͚͚͚͚F͚͚͚͚͚͚ L͚͚͚͚I͚͚͚F͚͚E͚*

No comments:

Post a Comment