മനസിനെ ജയിക്കാന്‍ ഉപവാസം
ചപലമായ മനസിനെ ഇച്ഛാശക്തികൊണ്ട് വിജയിക്കുന്നവര്‍ക്ക് മാത്രമേ ലോകത്തെ മാറ്റിമറിക്കാന്‍ കഴിയു. ഇച്ഛാശക്തിയുള്ള വരുടെ വിരല്‍തുമ്പിലാണ് ലോകം തിരിയുന്നത് എന്ന് പറയുന്നത് അതുകൊണ്ടാണ്.
മനസിനെ സ്വന്തം വരുതിയില്‍ നിര്‍ത്തിയാല്‍ മാത്രമേ ജീവിത വിജയം നേടാനാകു. അതിനുള്ള ഉപാധിയാണ് ഉപവാസവും പ്രാര്‍ത്ഥനയും. പ്രലോഭനങ്ങളെ അതിജീവിച്ച് മനസിനെ മെരുക്കി എടുക്കാനുള്ള പാഠമാണ് ഉപവാസങ്ങളിലൂടെ നേടുന്നത്.
ക്ഷോഭകാരിയും ധിക്കാരിയും ചഞ്ചലവുമായ മനസിനെ നിയന്ത്രിക്കാന്‍ എന്തു ചെയ്യണമെന്നാണ് യുദ്ധഭൂമിയില്‍ വച്ച് അര്‍ജ്ജുനന്‍ ശ്രീകൃഷ്ണനോട് ചോദിക്കുന്നത്. അഭ്യാസം കൊണ്ടും വൈരാഗ്യം കൊണ്ടും മനസിനെ കീഴ്പ്പെടുത്താമെന്നാണ് ശ്രീകൃഷ്ണന്‍ ഉപദേശിക്കുന്നത്.
മനസ് കുരങ്ങനെ പോലെയാണെന്നാണ് ഗീതയില്‍ പറയുന്നത്. ഒന്നിനും വഴങ്ങാതെ മനസ്‌ഒന്നില്‍ നിന്ന് മറ്റൊന്നിലേക്ക് സഞ്ചരിച്ചുകൊണ്ടിരിക്കും.
ഉപവാസം ചെയ്യുന്നയാള്‍ ഭക്ഷണത്തില്‍ മാത്രമല്ല. മനസിന്‍റെ സഞ്ചാരത്തേയും നിയന്ത്രിക്കണം. വിനോദങ്ങളില്‍ നിന്നും മനസിനെ ബോധപൂര്‍വ്വം പിന്‍തിരിപ്പിക്കുക. പൂചൂടുക, ആഭരണം അണിയുക, വിശിഷ്ടവസ്ത്രങ്ങള്‍ അണിയുക, സുഗന്ധദ്രവ്യങ്ങള്‍ പുരട്ടുക, കണ്ണെഴുതുക തുടങ്ങിയവ വര്‍ജ്ജിക്കണം.
മാംസാഹരവും പെരുമ്പയര്‍, ഇലക്കറി, തേന്‍ മുതലായവയും ഉപേക്ഷിക്കണം
ഉപവാസം ആരോഗ്യം നന്നാക്കും
പല പുരാണങ്ങളും ഉപവാസത്തിന്റെ ശക്തിയെക്കുറിച്ച് എടുത്തു പറഞ്ഞിട്ടുണ്ട്. പല മുനിവര്യന്മാരും ഉപവാസം കൊണ്ട് ഇന്ദ്രിയങ്ങളെയും മനസിനെയും കീഴടക്കിയവരുമാണ്.
പല മതാനുഷ്ഠാനങ്ങളുടേയും പ്രധാന ചടങ്ങുമാണ് ഉപവാസം. ആരോഗ്യമായും ഉപവാസത്തിന് ബന്ധമുണ്ടെന്നതാണ് സത്യം.രോഗങ്ങളെ വരെ ചികിത്സിച്ച് മാറ്റുവാനുള്ള കഴിവ് വ്രതത്തിനുണ്ട്.
ഉപവാസം വഴി ശരീരത്തിലെ വിഷപദാര്‍ത്ഥങ്ങളെല്ലാം പുറന്തള്ളപ്പെടുകയാണ് ചെയ്യുന്നത്. ശരിയായ ജീവിതചര്യകളുടെ അഭാവത്താലും ഭക്ഷണക്രമത്തിലെ പ്രശ്‌നങ്ങളാലും ശരീരത്തില്‍ ധാരാളം വിഷവസ്തുക്കള്‍ അടിഞ്ഞുകൂടുന്നുണ്ട്. ഒരു ദിവസം ഭക്ഷണം ഉപേക്ഷിച്ചോ കുറച്ചോ വ്രതമെടുക്കുമ്പോള്‍ ഇവയെ പുറന്തള്ളാനുള്ള സാവകാശം ശാരീരിക അവയവങ്ങള്‍ക്ക് ലഭിക്കുകയാണ് ചെയ്യുന്നത്. ഇങ്ങനെ രോഗങ്ങള്‍ വരാതിരിക്കുകയും ചെയ്യുന്നു.
ദഹനേന്ദ്രിയത്തിന് വിശ്രമവും അതുവഴി അള്‍സര്‍, ഗ്യാസ്, അസിഡിറ്റി തുടങ്ങിയ രോഗങ്ങളില്‍ നിന്ന് വിടുതലും ലഭിക്കുന്നു. ദഹനപ്രക്രിയ സാധാരണ ഗതിയിലാക്കാന്‍ ഉപവാസം സഹായിക്കുന്നു.
രക്തത്തിലെ പഞ്ചസാരയുടെ അളവ് ക്രമീകരിക്കാനുള്ള കഴിവ് ഉപവാസം കൊണ്ട് ലഭിക്കും. ദഹനവ്യവസ്ഥ ശരിയാകുന്നതോടൊപ്പം പാന്‍ക്രിയാസിന് ഇന്‍സുലിന്‍ ഉല്‍പാദിപ്പിക്കാനുള്ള കഴിവ് ഉപവാസം കൊണ്ട് ലഭിക്കും. ഇന്‍സുലിന് പഞ്ചസാരയുടെ അളവ് ക്രമീകരിക്കാന്‍ സാധിക്കും. പ്രമേഹരോഗികള്‍ ഉപവസിക്കുന്നത് നല്ലതാണെന്നര്‍ത്ഥം.
വ്രതത്തിലൂടെ ശരീരഭാരവും ഗണ്യമായി കുറയും. മറ്റു ഭക്ഷണം ലഭിക്കാതെ വരുമ്പോള്‍ ശരീരത്തിലെ കൊഴുപ്പ് ഊര്‍ജമായി മാറുകയാണ് ചെയ്യുന്നത്. ഇത് വണ്ണം കുറയ്ക്കും.
ഉപവാസത്തിന്റെ ഭാഗമായി ധ്യാനവും പ്രാര്‍ത്ഥനകളും ഉണ്ടാകാറുണ്ട്. മനസിന്റെ ശാന്തമാക്കാന്‍ ഇത് ഏറെ നല്ലതാണ്.
ഉപ = സമീപം
വസ് = വസിക്കുക
ഉപവാസം = സമീപത്തു വസിക്കുക
ഞാൻ എന്റെ തന്നെ
സമീപത്തുവസിക്കുന്നതിനെ
ഉപവാസമെന്നുപറയുന്നു.
അരിഭക്ഷണമുപേക്ഷിച്ച് ചെറുപയറിന്റെയും
കടലയുടെയും നേന്ത്രപ്പഴത്തിന്റെയും
റവക്കഞ്ഞിയുടെയും റവഉപ്പുമാവിന്റെയും
ഒക്കെ സമീപത്തുപോയുള്ള പോയുള്ള
ഇരിപ്പാണല്ലോ നമുക്ക് ഉപവാസം.
നമ്മുടെയൊന്നും ഉപാസനയും
ഉപവാസവുമല്ല.........
ചിലർ പറയുന്നതു കേള്ക്കാം 'നാളെ
ഏകാദശിയാണ്, ഉപവാസമാണ്,
അരിഭക്ഷണം അയ്യോ!' അരിഭക്ഷണം
കഴിച്ചാല് കംപ്ലീറ്റ് പോയ് പോകും.
അത്രയും നിഷിദ്ധമാണ് അരി!
അതുകൊണ്ടാണോ അരിക്ക് ശത്രു എന്നുകൂടി
അര്ത്ഥം വന്നത് എന്നറിയില്ല!
എവിടെ നിന്നാണ് നമുക്കിതൊക്കെ
കിട്ടിയത് എന്നാണ് അത്ഭുതം.
"ദേ നാളെ എനിക്ക് ഉപവാസമാണ് ട്ടോ',
ഭാര്യ ഭര്ത്താവിനോട് പറയും.
അപ്പോള് ഭര്ത്താവ് ചോദിക്കും
'അതിനിപ്പോ എന്താ വേണ്ടത്?'
'എന്താ വേണ്ടത് എന്നോ? ചോദിക്കുന്ന
ചോദ്യം കേട്ടില്ലെ കണ്ണില്
ചോരയില്ലാതെ'
പിന്നെയങ്ങ് കൊടുക്കുകയാണ് നീണ്ട
ലിസ്റ്റ്........
എന്തൊക്കെയാണ്? നേന്ത്രപ്പഴം (വലുത്),
പച്ചക്കായ, ചെറുപയര്, കപ്പ, കാച്ചില്
എന്നുവേണ്ട പഴനുറുക്കു തുടങ്ങി വിശേഷപ്പെട്ട
കിഴങ്ങുവര്ഗ്ഗങ്ങള് എല്ലാം....
ഇവയുടെ സമീപത്തുള്ള ഇരിപ്പാണ് നമുക്ക്
ഉപവാസം.
ഉപ- സമീപേ, വസ്- വസിക്കുക. ഇനി ഇവിടുത്തെ
ഉപവാസക്കാരി അടുത്ത ഉപവാസക്കാരിയുടെ
വീട്ടില് പോയി അവിടുത്തെ പുഴുങ്ങിയ
കാച്ചില് ഇങ്ങോട്ടു കൊണ്ടുവരിക,
ഇവിടുത്തെ പുഴുക്ക് അങ്ങോട്ട് കൊണ്ട് പോവുക,
എന്നിട്ട് അവയെക്കുറിച്ചുള്ള അഭിപ്രയം
പറയുക.- ഇതൊക്കെയാണ് ഇന്ന്
ഉപവാസമെന്ന പേരില് നടക്കുന്നത്. അതല്ല
ഉപവാസം.
ഏകാദശി എന്ന വാക്കില് തന്നെയുണ്ട്
കാര്യം.
ദശേന്ദ്രിയങ്ങളെ ഏകഭാവത്തിലേക്ക്
കൊണ്ടുവരാനുള്ള ഒരു തയ്യാറെടുപ്പാണ്
ഏകാദശി.
ദശമുഖനിൽ നിന്ന് ( രാവണൻ )
ദശരഥനിലേക്കുള്ള യാത്ര...
ദശേന്ദ്രിയങ്ങള്ക്ക് നാഥനായ,
ദശേന്ദ്രിയങ്ങളെ മുഴുവന്
പ്രചോദിപ്പിക്കുന്ന,
അതിനെ ചൈതന്യവത്താക്കുന്ന
ബോധരൂപനിലേക്ക് ഇന്ദ്രിയങ്ങളെ മുഴുവന്
ഏകാഗ്രമാക്കുന്നതിനുള്ള തയ്യാറെടുപ്പ്.
നാരായണഗുരുദേവന്റെ ഭാഷയില് പറഞ്ഞാല്
'അറിവിലുമേറിയറിഞ്ഞിടുന്നവന്
തന്നുരുവിലുമൊത്തുപുറത്തുമുജ്വലിക്കും
കരുവിന് കണ്ണുകളഞ്ചുമുള്ളടക്കി തെരുതെരെ
വീണുവണങ്ങിയോതിടേണം'
ഉപനിഷത്തില് പറയുന്നു.
"പരാഞ്ചികാനി വിതൃണത്സ്വയംഭൂ
തസ്മാദ് പരാന് പശ്യതി ന അന്തരാത്മന്
കശ്ചിത് ധീരാ പ്രത്യഗാത്മാനമൈക്ഷത്
ആവൃത്തചക്ഷും: അമൃതത്ത്വമിച്ഛന്.
അമൃതത്തെ ആഗ്രഹിച്ചുകൊണ്ട് കണ്ണുകളെ
ഉള്ളടക്കുന്ന പ്രക്രിയക്കാണ് ഉപവാസം,
ഏകാദശി എന്നൊക്കെ പറയുന്നത്,അതും
അരിഭക്ഷണവുമായി യാതൊരു ബന്ധവുമില്ല.
ഭക്ഷണത്തെ ഉപേക്ഷിക്കല്,
എന്താണ് അന്നം? അന്നോവൈ മന:- അന്നം
മനസ്സാണ്.
അന്നമയം ഹി സോമ്യ മന: - കുട്ടീ,
അന്നമയമാണ് മനസ്സ് എന്നു ശാസ്ത്രം പറയുന്നു.
അതുകൊണ്ട് മനസ്സിനെ ശാന്തമാക്കാന്
അന്നത്തെ ഒന്നു അടക്കണം.
അല്ലാതെ കോഴിയിറച്ചിയും
ചപ്പാത്തിയും കഴിച്ചിട്ട് ധ്യാനിക്കാന്
ഇരുന്നാല് കുറുക്കന്റെ പോലെയാകും
ധ്യാനം.....
*H͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚I͚͚͚͚͚͚͚͚͚͚͚͚͚͚͚͚N͚͚͚͚͚͚͚͚͚͚͚͚͚͚͚D͚͚͚͚͚͚͚͚͚͚͚͚͚͚U͚͚͚͚͚͚͚͚͚͚͚͚͚ W͚͚͚͚͚͚͚͚͚͚͚A͚͚͚͚͚͚͚͚͚͚Y͚͚͚͚͚͚͚͚͚ O͚͚͚͚͚͚͚F͚͚͚͚͚͚ L͚͚͚͚I͚͚͚F͚͚E͚*
No comments:
Post a Comment