ശബരിമലയിലെ വെളിച്ചപ്പാടുകൾ
ഭൂരിപക്ഷം ക്ഷേത്രങ്ങളിലും വെളിച്ചപ്പാടുകൾ ഉണ്ടായിരിക്കും,പ്രത്യേകിച്ചും ദേവി ക്ഷേത്രങ്ങളിൽ..ശബരിമലയിൽ വെളിച്ചപ്പാടുകൾ ഉണ്ടായിരുന്ന കാര്യം എത്രപേർക്ക് അറിയാം..?1874 മുതലുള്ള ശബരിമലയുടെ ചരിത്രത്തിൽ വെളിച്ചപ്പാടുകൾ ഉണ്ടായിരുന്നു..കാലാനുസൃതമായി ശബരിമല മാറി എന്നതോർമ്മിപ്പിക്കാൻ വേണ്ടിമാത്രം ശബരിമലയിലെ വെളിച്ചപ്പാടുകളുടെ ചരിത്രം നമുക്ക് പരിശോധിക്കാം..
"കലാർക്കാട് (കാലാർക്കോട്) അപ്പു അയ്യർ "ആയിരുന്നു ലഭ്യമായ രേഖകളിലെ ആദ്യവെളിച്ചപ്പാട്.
നിലവിലെ വെളിച്ചപ്പാടു മരണപ്പെട്ടതിനുശേഷം നടക്കുന്ന മകരസംക്രമ ദീപാരാധനയ്ക്ക് ശേഷം മേൽശാന്തി ഉറഞ്ഞുതുള്ളി വിഗ്രഹത്തിൽ ചാർത്തിയ മാലയുമായി പുറത്തുവരികയും,ഉറഞ്ഞുതുള്ളി സന്നിഹിതരായ ഭക്തരിൽ ഒരാളുടെ കഴുത്തിൽ ഈ ഹാരമണിയിക്കുന്നു.അതിനുശേഷം തന്ത്രിയും മേൽശാന്തിയും കൂടി പുതിയതായി തിരഞ്ഞെടുത്ത വെളിച്ചപ്പാടിനെ പുണ്യതീർത്ഥമായി കരുതുന്ന ഭസ്മക്കുളത്തിലേക്ക് ആനയിക്കുന്നു.പവിത്രമായ ഭസ്മക്കുളസ്നാനത്തിനുശേഷം വെളിച്ചപ്പാടിനെ അയ്യപ്പ സന്നിധിയിലേക്ക് നയിക്കുകയും മണഢപത്തിന്റെ കിഴക്കേ മൂലയിൽ വെള്ളിപൊതിഞ്ഞ പ്ലാവിൻപലകയിൽ ഇരുത്തുകയും ചെയ്യുന്നു.ശ്രീകോവിലിൽ പോയി വാഴയിലയിൽ പ്രസാദവുമായി വന്ന് (കൂവളത്തിന്റെത് എന്നും പറയപ്പെടുന്നു) വെളിച്ചപ്പാടിനു നൽകിയ ശേഷം മേൽശാന്തിയും തന്ത്രിയും വെളിച്ചപ്പാടിനെ സാഷ്ടാംഗം നമസ്ക്കരിക്കുന്നു.തീർത്ഥാടന കാലങ്ങളിൽ മൺഢപത്തിൽ വെള്ളിപലകയിൽ വെളിച്ചപ്പാട് ഇരിക്കുന്നുണ്ടാവും .വെളിച്ചപ്പാടിനെ ഭക്തർ മൂർത്തിയുടെ പ്രത്യക്ഷരൂപമായി കണ്ട് വണങ്ങിയിരുന്നു.മകരവിളക്ക് കാലത്ത് വലിയ വെളിച്ചപ്പാട് (സന്നിധാനത്തിലെ വെളിച്ചപ്പാട്),വാവരുടെയും കടുത്ത കറുപ്പ സ്വാമികളുടെ വെളിച്ചപ്പാടുകളും എരുമേലിയിൽ സംഗമിക്കുകയും ,വെളിച്ചപ്പാടു നൽകുന്ന ഭസ്മംസ്വീകരിച്ച ശേഷം പരമ്പരാഗതയിലൂടെ ഭക്തർ യാത്ര തുടങ്ങുന്നു..എഴുതപ്പെട്ട ചരിത്രത്തിലെ വെളിച്ചപ്പാടുകളുടെ പേരുകൾ താഴെ കൊടുക്കുന്നു
1.കലാർക്കാട് അപ്പു അയ്യർ (1874-1907)
2.അമ്പലപ്പുഴ അനന്തകൃഷ്ണ അയ്യർ(1907-1920)
3.പുളിക്കൽമറ്റം കൊട്ടാരക്കര ശ്രീഹരിഹര അയ്യർ.(1920-1944)
4.പാല ഭാസ്ക്കര അയ്യർ(1944-1980 കളിൽ).
No comments:
Post a Comment