ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

7 September 2016

വാഴയിലയിൽ ഭക്ഷണം കഴിക്കുന്നത് എന്തിന്?

വാഴയിലയിൽ ഭക്ഷണം കഴിക്കുന്നത് എന്തിന്...

ആദ്യത്തെ മഴയെ അമൃത വർഷം എന്ന് പറയുന്നു.ഈ മഴയിൽ അമൃതിനു തുല്യമായ ഔഷധ ഗുണമുള്ളതു കൊണ്ടാണ് അങ്ങനെ വിളിക്കപ്പെടുന്നത്.ഈ അമൃതവർഷം ആഗിരണം ചെയ്തു വളരെക്കാലത്തോളം  സൂക്ഷിച്ചു വെയ്ക്കാൻ വാഴയിലയിലെ കോശങ്ങൾക്ക് സാധിക്കും.അത് കൊണ്ടാണ് വാഴയിലയിൽ ഭക്ഷണം കഴിക്കുന്നത്.

ക്ഷേത്രത്തിൽ ഔഷധങ്ങളായ മഞ്ഞൾ,ചന്ദനം,ഭസ്മം,തുളസി,തെച്ചി,മന്ദാരം,അരളി തുടങ്ങിയവ വാഴയിലയിൽ വെച്ച് പ്രസാദമായി ലഭിക്കുമ്പോൾ ഒരുപാട് രോഗങ്ങൾക്കുള്ള പരിഹാരമാണ്.

മഞ്ഞളിന് അൽഷിമേഴ്‌സ് മുതലായ രോഗങ്ങളെ പ്രതിരോധിക്കുവാനുള്ള കഴിവുണ്ട്..ചന്ദനം മസ്തിഷ്കത്തിന് കുളിർമ നൽകുന്നു.

ഭയം,നിരാശ,സമാധാനക്കുറവ്,ഉറക്കമില്ലായ്മ,അങ്ങനെ എല്ലാവിധ നെഗറ്റീവ് ചിന്തകളെയും മാറ്റി മസ്തിഷ്കത്തിന് പോസിറ്റീവ് എനർജി നൽകുവാൻ ക്ഷേത്രത്തിൽ നിന്നും ലഭിക്കുന്ന പ്രസാദത്തിനു കഴിവുണ്ട്.
"ഒന്ന് ക്ഷേത്രത്തിൽ പോയി വന്നപ്പോഴേയ്കും എന്തെന്നില്ലാത്ത ആശ്വാസം"..എന്ന് ഒരുപാടു പേർ പറഞ്ഞു കേൾക്കുന്നുണ്ട്..കാരണം ഇതൊക്കെയാണ്.

No comments:

Post a Comment