ഭൂമിയുടെ യഥാര്‍ത്ഥ ദിക്ക് മനസിലാക്കാനുള്ള വഴി.
ആദ്യം ഭൂമിയെ സമനിരപ്പ് ആക്കണം. അതിനുശേഷം അരക്കോല്‍ നീളമുള്ളതും ഉരുണ്ടതും അഗ്രഭാഗത്ത് താമരമൊട്ടു പോലെ ഉള്ളതും ആയ നല്ല ഉറപ്പുള്ള ഒരു കുറ്റി ഉണ്ടാക്കുക. പിന്നെ ആ കുറ്റിയുടെ ഇരട്ടി നീളമുള്ള ഒരു ചരട് കൊണ്ട് നിരപ്പാക്കിയ സ്ഥലത്ത് ഒരു വൃത്തം വരക്കുകയും അതിന്റെ മദ്ധ്യ ഭാഗം കൃത്യമായി കണ്ടുപിടിച്ചു അവിടെ കുറ്റി നന്നായി ഉറപ്പിക്കുകയും ചെയ്യുക. കുറ്റി ഉറപ്പിക്കുമ്പോള്‍ താമരമൊട്ടു പോലെയുള്ള ഭാഗം മുകളില്‍ വരണം. രാവിലെയുള്ള വെയിലില്‍ കുറ്റിയുടെ നിഴല്‍ വൃത്തത്തിന്റെ പടിഞ്ഞാറ് വശത്ത് തട്ടുന്ന മാത്രയില്‍ അവിടെ ഒരു അടായളമിടുകയും വൈകുന്നേരത്തെ വെയിലില്‍ കിഴക്കുവശത്ത് തട്ടുന്ന മാത്രയില്‍ അവിടെ ഒരു അടയാലമിടുകയും ചെയ്യുക. ഈ പ്രവര്‍ത്തി അടുത്ത ദിവസം കൂടി ആവര്‍ത്തിക്കുക. രണ്ടു ദിവസത്തെയും അടയാളങ്ങള്‍ തമ്മില്‍ കുറച്ചു അകലം ഉണ്ടാവും.അതി പടിഞ്ഞാറുഭാഗത്തെ അകലം മൂന്നായി ഭാഗിക്കുകയും മൂന്നില്‍ ഒരു ഭാഗം ആദ്യ ദിവസത്തെ അടയാളത്തില്‍ നിന്ന് രണ്ടാം ദിവസത്തെ അടയാളത്തോട് അടുപ്പിക്കുകയും ചെയ്യുക അവിടെയും ഒരു അടയാലമിടുക. ഇത് തന്നെ കിഴക്കുഭാഗത്തും ചെയ്യുക. ഇനി ആ അടയാളങ്ങള്‍ തമ്മില്‍ യോജിപ്പിക്കുക അപ്പോള്‍ കിട്ടുന്നതായിരിക്കും ഭൂമിയുടെ കൃത്യമായ കിഴക്ക് പടിഞ്ഞാറ് ദിക്കുകള്‍. ഈ രേഖക്ക് "ബ്രഹ്മസൂത്രം" എന്ന് പറയുന്നു. ഈ രേഖയില്‍ തമ്മില്‍ ഒരു ഭാഗം കൂട്ടി മുട്ടുന്ന രണ്ടു വൃത്തങ്ങള്‍ വരച്ചാല്‍ അപ്പോള്‍ കൂട്ടി മുട്ടുന്ന രേഖകള്‍ തമ്മില്‍ യോജിപ്പിച്ചാല്‍ കിട്ടുന്ന രേഖയാണ് ഭൂമിയുടെ കൃത്യമായ തെക്ക് വടക്ക് ദിക്കുകള്‍. ഈ രേഖക്ക് യമസൂത്രം എന്ന് പറയുന്നു...
H͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚I͚͚͚͚͚͚͚͚͚͚͚͚͚͚͚͚N͚͚͚͚͚͚͚͚͚͚͚͚͚͚͚D͚͚͚͚͚͚͚͚͚͚͚͚͚͚U͚͚͚͚͚͚͚͚͚͚͚͚͚ W͚͚͚͚͚͚͚͚͚͚͚A͚͚͚͚͚͚͚͚͚͚Y͚͚͚͚͚͚͚͚͚ O͚͚͚͚͚͚͚F͚͚͚͚͚͚ L͚͚͚͚I͚͚͚F͚͚E͚
No comments:
Post a Comment