ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

24 May 2019

വാഞ്ചാ കല്പലതാ ഗണപതി

വാഞ്ചാ കല്പലതാ ഗണപതി

ഗണപതിയുടെ അത്യന്തികം രഹസ്യവും അനുഗ്രഹപരവുമായതും മുഖ്യമായും ശ്രീ വിദ്യാ ഉപാസകരുടെ ആരാധ്യമൂർത്തിയുമായ ശ്രീ വാഞ്ചാ കല്പലതാ ഗണപതിയെ പറ്റി ചില അറിവുകൾ പകരുന്നു.

വാഞ്ചിക്കുന്നവന്  കല്പലതയായി അഭീഷ്ഠങ്ങളെ സാധിച്ചുതരുന്ന ശ്രീ ലളിതാംബികയുടെ ഗണപതി  ഭാവമാണ് വാഞ്ചികല്പലതാഗണപതി .
ശ്രീ വാഞ്ചികല്പലതാഗണപതിയുടെ മൂലമന്ത്രത്തിൽ ഋക്ക് വേദസ്തുതികളും വല്ലഭഗണപതി, ഗായത്രി, ഉച്ഛിഷിട ഗണപതിയുടെ ബീജാക്ഷരങ്ങൾ, ശ്രീ വിദ്യാമന്ത്രവും ചേർന്നിരിക്കുന്നു. ഈ അത്ഭതങ്ങളായ മന്ത്രങ്ങളുടെകൂടി ചേരൽ വാഞ്ചികല്പലതാഗണപതിയെ അതിവിശേഷഭാവമാക്കി തീർക്കുന്നു. 11 വിശേഷ തരത്തിലുള്ള മന്ത്രങ്ങൾ ഈ വിഭാഗത്തിൽ നിലനിൽക്കുന്നു.

വാഞ്ജാകല്പലതാഗണപതി ശിവപാർവ്വതീമാരുടെ സമ്മേളിതരൂപവും മുകൾഭാഗം ഗണപതിയും താഴെഭാഗം ശ്രീലളിതാംബികയുടെ ശരീരഭാഗങ്ങളും ആണ്. ശ്രീ വിദ്യാ ഉപാസനയിലേ ഉയർന്ന അവസ്ഥയായ ഈ സാധനയെപ്പറ്റി  അഥർവ്വവേദം ഇങ്ങനെ പ്രതിപാദിക്കുന്നു, വാഞ്ചാകല്പലതാഗമപതി മന്ത്രം ഒരു ഉരു ജപം മഹാഗണപതിമന്ത്രത്തിൻെറ 4444 ഉരു തുല്യജപത്തിന് സമം.

വാഞ്ചാകല്പലതാഗണപതി മന്ത്രം അതീവശക്തിയാർന്നത് ആണ്.  ഈ മന്ത്രത്തിൽ ക്ഷിപ്രപ്രസാദ ഗണപതി, ഉച്ഛിഷിട ഗണപതി, ശ്രീ വിദ്യാ വല്ലഭ ഗണപതി, അഗ്നി, സൂര്യൻ,ലളിതാംബിക, ബാലാ, കുബേര, ലക്ഷ്മി, വിഷ്ണു, രുദ്രശക്തികൾ സമ്മേളിക്കുന്നു. ഭൗതീകപരമായ ആവശ്യങ്ങൾ നിവേറ്റി അവസാനം പരമപദത്തേയും പ്രദാനംചെയ്യുന്ന മൂത്തിയാണ് ഈ വിദ്യ. ഉത്തമനായ ഒരു ഗുരുവിൽ നിന്ന് മാത്രം ദീക്ഷവാങ്ങി ജപിക്കേണ്ടതാണ് ..

No comments:

Post a Comment