പട്ടാമ്പി കൈത്തളി മഹാദേവക്ഷേത്രം
ഭൂതഗണങ്ങൾ ഒരൊറ്റരാത്രികൊണ്ട് പണിത കല്ലമ്പലം.
ക്ഷേത്രം നിലനില്‍ക്കുന്ന സ്ഥലം യാഗഭൂമിയായിരുന്നെന്ന് പഴമക്കാര്‍ പറയുന്നു. പല്ലവശൈലിയിലെ ക്ഷേത്രനിര്‍മിതി എട്ടാം നൂറ്റാണ്ടിലേതാണ് എന്നാണ് നിഗമനം
ആര്‍ക്കിടെക്ചര്‍ ഓഫ് കേരള ടെമ്പിള്‍സ് എന്ന പുസ്തകത്തില്‍ പരാമര്‍ശിക്കപ്പെടുന്ന കൈത്തളി ക്ഷേത്രം കേന്ദ്ര പുരാവസ്തുവകുപ്പിന്റെ സംരക്ഷിത സ്മാരകമാണ്.
ഒറ്റക്കല്ലില്‍ തീര്‍ത്ത സോപാനം, മുഖകവാടം, അടിവശംമുതല്‍ മുകളറ്റംവരെ നാഗരശൈലി എന്നിവ ക്ഷേത്രത്തിന്റെ പ്രത്യേകതകളാണ്.
കൈത്തളിയില്‍ മഹാവിഷ്ണുവിനും സമപ്രാധാന്യമാണുള്ളത്. ഗണപതി, ശാസ്താവ്, സുബ്രഹ്മണ്യന്‍, ഹനുമാന്‍ എന്നീ ഉപദേവന്മാരാണ് ക്ഷേത്രത്തിലുള്ളത്. പുറത്ത് നരസിംഹമൂര്‍ത്തി ക്ഷേത്രവും ഉണ്ട്. കൂടാതെ യക്ഷി, നാഗരാജാവ്, മുനീശ്വരന്‍, രക്ഷസ് ദമ്പതിമാര്‍ എന്നിവരെയും കുടിവെച്ചിട്ടുണ്ട്.
എല്ലാ വര്‍ഷവും ധനുമാസത്തിലെ തിരുവാതിര ക്ഷേത്ര ഉത്സവമായി നടത്തിവരുന്നു. ഒമ്പതുദിവസം നീണ്ടുനില്‍ക്കും.
ആഘോഷപരിപാടികള്‍ ശിവരാത്രിദിനത്തില്‍ കൈത്തളിയില്‍ തെളിയിക്കുന്ന ലക്ഷം നെയ്ദീപം പ്രസിദ്ധമാണ്.
No comments:
Post a Comment