പൂജാമുറി ഒരുക്കുമ്പോള്‍ - 01
പൂജാമുറി കിഴക്കോട്ട് അല്ലെങ്കിൽ പടിഞ്ഞാറോട്ട് തിരിഞ്ഞ് പണിയുമ്പോൾ ഏതാണ് ഉത്തമം എന്ന് പൊതുവേ സംശയം വരാറുള്ളതാണ്. പഴയ വീടുകളിൽ പടിഞ്ഞാറ്റിനി മച്ചിൽ വെച്ചാരാധന നടത്തുന്ന വിധത്തിൽ നാലുകാലുള്ള മരപീഠം വെച്ച് ആരാധിക്കുമ്പോൾ കിഴക്കു ദർശനമായിട്ടാണ് ചെയ്തിരുന്നത്.
എന്നാൽ ഇന്നത്തെ ഗൃഹങ്ങളിലെ പൂജാമുറി എന്ന് പറയുന്നതിനെ പ്രാർത്ഥനാമുറി അല്ലെങ്കിൽ പ്രാർത്ഥനാസ്ഥാനം ആയി കണക്കാക്കിയാൽ മതിയാകും. അതായത് ഫോട്ടോകൾ വെക്കുകയും വിളക്ക് കൊളുത്തി പ്രാർത്ഥന നടത്തുകയും ചെയ്യുന്ന മുറികളാണല്ലോ.
മേൽപറഞ്ഞതുപോലെത്തെ പ്രാർത്ഥനാ മുറികളാണെങ്കിൽ മുകളിലത്തെ നിലയിലും പൂജാമുറിക്ക് സ്ഥാനം നിർണ്ണയിക്കുന്നതിൽ ദോഷമില്ല.
കിഴക്കുവശത്തുള്ള പൂജാമുറികളിൽ ഫോട്ടോ കിഴക്കേഭിത്തിയിൽ പടിഞ്ഞാറോട്ട് തിരിച്ചും, പടിഞ്ഞാറുവശത്തുള്ള പൂജാമുറികളിൽ ഫോട്ടോ പടിഞ്ഞാറേ ഭിത്തിയിൽ കിഴക്കു തിരിച്ചും വെക്കുന്നത് ഉത്തമമാണ്.
No comments:
Post a Comment