"മഹാ ഷോഡശി പൂജ"
തന്ത്ര ശാസ്ത്ര പ്രകാരം മഹാ വിദ്യാ ലളിത ത്രിപുര സുന്ദരി ആകുന്നു അമ്മയുടെ മറ്റൊരു ഭാവം ആകുന്നു ഷോഡശി. ഷോഡശി എന്നാൽ പതിനാറു ബീജ സ്വരൂപത്തിൽ വർത്തിക്കുന്നവൾ എന്നാകുന്നു അതിനെ അനുലോമ വിലോമമായി ജപം ചെയ്യുമ്പോൾ മുപ്പത്തിരണ്ട് അക്ഷരം ആകുന്നു ആ വിദ്യയെ മഹാ ഷോഡശി എന്നു വിളിക്കുന്നു. മഹാ ഷോഡശി ശ്രീ വിദ്യാ മന്ത്ര സ്വരൂപിണിയും ശ്രീ ചക്ര സ്വരൂപി ആണെങ്കിലും തന്ത്രാന്തരങ്ങളിൽ മഹാ ഷോഡശി ദേവിക്ക് ശ്രീ ചക്ര പൂജ അല്ലാതെ മറ്റൊരു പൂജ പറയുന്നുണ്ട് ശ്രീ വിദ്യാ തന്ത്രത്തിൽ ഏകാദശ പടലത്തിൽ പറഞ്ഞു കാണുന്നു. ശ്രീ ചക്ര പൂജ ഒൻപതു ആവരണത്തിൽ ആണ് പൂജിക്കുന്നത്. മഹാ ഷോഡശി പൂജ പതിനാറു ആവരണത്തിൽ ആകുന്നു പൂജിക്കുന്നത് (ആ പൂജ ചക്രം ആകുന്നു ഈ പോസ്റ്റിൽ ഉള്ള മേരു )
ശ്രീ വിദ്യോപാസകർ ആയ മഹാ രാജാക്കന്മാരുടെ അവരുടെ അറകളിൽ വച്ചു പൂജിച്ചിരുന്ന മേരു ഇപ്രകാരം ആകുന്നു. ഉജ്ജയിനി ക്ഷേത്രത്തിനടുത് ലളിതാംബിക ശക്തിപീഠം ഉണ്ട് ഹരസിദ്ധി അവിടെ വിക്രമാദിത്യ രാജാക്കന്മാരുടെ കുലദേവതയായ ഹരസിദ്ധി (ഷോഡശി ) ആകുന്നു അവിടെ നടക്കുന്ന പൂജ രീതി ഇപ്രകാരം ആകുന്നു..
No comments:
Post a Comment