ദശമഹാവിദ്യ - 5
||ഭൈരവി||
ധര്‍മം ഒരു ച്യുതിയുമില്ലാതെ പാലിക്കണമെന്ന വ്യഗ്രത ഭീരുത്വം സൃഷ്ടിക്കുന്നു. അപ്രാകാരമുള്ള സ്ത്രീകളുടെ സമൂഹത്തെ ഭൈരവി എന്ന് പറയുന്നു. അരുന്ധതി, അനസൂയ, ഇന്ദ്ര പത്നിയായ ശചി എന്നിവര്‍ ഈ കൂട്ടത്തില്‍ പെടുന്നു. ദേവിയുടെ അവതാരമാണ് ഇവര്‍. ശ്മശാനത്തില്‍ ആനന്ദ നൃത്തം ചെയ്യുമ്പോള്‍ ശിവന്റെ രൂപം ഭീതിയുലവാക്കുന്നതാകയാല്‍ ഭൈരവന്‍ എന്ന നാമം വന്നു. ഭൈരവന്റെ ശക്തി രൂപമാണ് ഭൈരവി.
ദേവൈര്‍ധ്ദ്യേ യാന്ത്രിനേത്രാമസുരദലഘനാരണ്യരോരാഗ്നിരൂപാം
രൌദ്രീം രക്താംബരാഢ്യാം രതിഘടിഘടിതോരോജയുഗ്മോഗ്രരൂപാം ।
ചന്ദ്രാര്‍ദ്ധഭ്രാജിഭവ്യാഭരണകരലസദ്ഭാലബിംബാംഭവാനീം
സിന്ദൂരാപൂരിതാങ്ഗീം ത്രിഭുവനജനനീം ഭൈരവീം ഭാവയാമി
No comments:
Post a Comment