ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

5 May 2019

രുദ്രന്റെ ഘോരശരീരം

രുദ്രന്റെ ഘോരശരീരം

ഭഗവാൻ രുദ്രന്റെ ഘോരരൂപം സർവ സംഹാരകമായ പ്രളയത്തിന്റേതാണ്. അത് ഉഗ്രമാണ്. അതിന്റെ തീഷ്ണതയുടെയും ഉഗ്രതയുടെയും ദിഗ്‌ദർശനം വേദങ്ങളിൽ നമുക്ക് ധാരാളം കാണാം. 'നമഃ ഉഗ്രയ ച ഭീമായ'  എന്ന് യജുർവേദം പറയുന്നു. ഉഗ്രവും ഭീതിജനിപ്പിക്കുന്നതുമായ അങ്ങയുടെ രൂപത്തിന് നമസ്കാരം എന്നർഥം. വേദങ്ങളിൽ സംഹാരത്തിന്റെ വിഭിന്നങ്ങളായ വർണ്ണനകളുണ്ട്. യജുർവേദത്തിന്റെ പതിനാറാം അദ്ധ്യായം ഇതിനാൽ നിർഭരമാണ്. ഓരോ ക്ഷണവും സംസാരത്തിൽ ഈ സംഹാരം നടമാടുന്നുണ്ട്. രുദ്രൻ കഴുത്തിലണിഞ്ഞ രുണ്ഡമാല ഇതിന്റെ പ്രതീകമാണ്. രുദ്രനെ ജടാധാരിയായി കണക്കാക്കുന്നു. ജടാധാരിയായ ശിവൻ ഭസ്മാംഗരാഗനുമാണ്. ഈ സംസാരത്തെ അഗ്നിദഗ്ദമാക്കുന്ന പ്രളയത്തിന്റെ പ്രതീകമാണ്. രുദ്രൻ അഗ്നിയുടെ രൂപമാണ്. വേദങ്ങളിൽ 'കപർദി' എന്നാണ് രുദ്രനിട്ടിരിക്കുന്ന മറ്റൊരു പേര് (യജുർവേദം). ആചാര്യ മഹീധരൻ പറയുന്നത്

'കപർദോ ജടാജൂടോ സ്യ സ്തീതി കർപദീ രുദ്ര:'

എന്നാണ് അതായത് ജടക്കെട്ടിനെയാണ് കർപദി എന്ന് വിളിക്കുന്നതെന്ന് അർഥം. ജടക്കെട്ടു ധരിച്ചവനാണ് രുദ്രഭഗവാനെന്നർഥം. രുദ്രാഗ്നി പ്രബലമായി ഈ മണ്ണിൽ നിന്നും ഉയർന്നു വന്നണ് പർവ്വതം രൂപം പ്രാപിച്ചത്. ഈ പ്രപഞ്ചത്തിന്റെ ആയിരക്കണക്കിന് പർവ്വതശിഖരങ്ങൾ മഹാദേവന്റെ ജടക്കെട്ടുതന്നെ. എല്ലാത്തിനെയും ഭസ്മമാക്കാൻ കഴിവുള്ള രുദ്രാഗ്നിയെ ഭസ്മധാരിയായ രുദ്രനായി പുരാണങ്ങൾ ചിത്രീകരിച്ചു. രുദ്രന്റെ ഘോരരൂപത്തെക്കുറിച്ചു ആർക്കും അഭിപ്രായവ്യത്യാസമില്ല. രുദ്രനെങ്ങനെ ശിവരൂപിയാകും? 

രുദ്രൻ ശിവരൂപിയുമാണെന്നാണ് വേദം പറയുന്നത്.

"യാ തേ രുദ്ര ശിവാ തനുരഘോരാ" (യജുർവേദം).

അർഥം: അല്ലയോ ഭഗവാനേ, അങ്ങയുടെ ശിവശരീരം അഘോരമാണ്. അതായത് നേരത്തെ പറഞ്ഞ ഘോരശരീരത്തിന് നേർവിപരീതമായ ഒന്നാണ് ഈ ശിവശരീരമെന്നർത്ഥം. രുദ്രന്റെ ആ അഘോര തനുവിനെകുറിച്ച് വിവരിക്കുന്ന ഒരു മന്ത്രം കാണുക.

'ഓം നമഃ ശംഭവായ ച മായോ ഭവായ ച
നമഃ ശങ്കരായ ച മയസ്കരായ ച
നമഃ ശിവായ ച ശിവതാരയ ച' (യജുർവേദം 16.41)

ഇന്ന് ലോകത്തെതുകോണിലും നിലനിൽക്കുന്ന ശൈവാരാധയുടെ മൂലമന്ത്രമായ പഞ്ചാക്ഷരി (നമഃ ശിവായ) ഈ വേദമന്ത്രത്തിന്റെ ഒരു ശകാലമാണ്. ഈ വേദമന്ത്രത്തിന്റെ ദേവത രുദ്രാ: ആണ്. അതായത് രുദ്രനെ ശിവനെന്നും,  ഇന്ന് ലോകത്തെതുകോണിലും നിലനിൽക്കുന്ന ശൈവാരാധയുടെ മൂലമന്ത്രമായ പഞ്ചാക്ഷരി (നമഃ ശിവായ) ഈ വേദമന്ത്രത്തിന്റെ ഒരു ശകാലമാണ്. ഈ വേദമന്ത്രത്തിന്റെ ദേവത രുദ്രാ: ആണ്. അതായത് രുദ്രനെന്നും, ശിവനെന്നും, ശങ്കരനെന്നും ശംഭുവെന്നും മയസ്കരനെന്നുമെല്ലാം വിളിക്കാൻ പ്രസ്തുത മന്ത്രത്തിന്റെ ദൃഷ്ഠാവായ പരമേഷ്ഠി പ്രജാപതി ഋഷിക്ക് യാതൊരു മടിയുമുണ്ടായിരുന്നില്ല.

ദേവതകളെ ഈശ്വരന്റെ വിവിധ ഗുണങ്ങളായാണ് ഋഷിമാർ കണ്ടത്. രുദ്രനും പരമേശ്വരന്റെ ഒരു ഗുണം മാത്രമാണ്. അല്ലാതെ പരമേശ്വരനിൽ നിന്ന് ഭിന്നനായ മറ്റൊരു ദേവതയായി രുദ്രനെ ഋഷിമാർ കണ്ടിരുന്നില്ല. അഥർവവേദത്തിലെ ഒരു മന്ത്രം കാണൂ:

'സൊഽ രമ്യാ സ വരുണ: സ രുദ്ര:
സ മഹാദേവ: ഏതേ അസ്മിൻ
ദേവാ  ഏകവൃതോ ഭവന്തി'

അർഥം: രുദ്രൻ, മഹാദേവൻ, വരുണൻ, അരമ്യാ തുടങ്ങിയ സകല ദേവന്മാരും ആ ഏകനായ പരമേശ്വരനിൽ വർത്തിക്കുന്നു. 

No comments:

Post a Comment