ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

25 May 2019

അറിയേണ്ട ചില വേദ കാര്യങ്ങൾ?

അറിയേണ്ട ചില വേദ കാര്യങ്ങൾ?

❓ എന്താണു വേദം ?
👉 ഈശ്വരീയ ജ്ഞാനത്തിന്റെ പുസ്തകത്തിനു വേദം എന്നു പറയുന്നു.

❓ വേദം എവിടെ നിന്നു ലഭിച്ചു ?
👉 ഈശ്വരനിൽ നിന്ന്.

❓ ഈശ്വരൻ വേദജ്ഞാനം നല്കിയതെപ്പോൾ?

👉 ഈശ്വരൻ സൃഷ്ടിയുടെ ആദ്യം തന്നെ വേദജ്ഞാനം നല്കി.

❓ വേദജ്ഞാനം എന്തിനു നല്കി ?
👉 മനുഷ്യരാശിയുടെ കല്യാണത്തിനു വേണ്ടി.

❓ വേദങ്ങൾ എത്ര? ഏതെല്ലാം?
👉 വേദങ്ങൾ നാല്.
1. ഋഗ്വേദം, 2. യജുർവേദം 3 സാമവേദം. 4. അഥർവ്വവേദം.

❓ വേദജ്ഞാനം എപ്രകാരമാണ് ഈശ്വരൻ വെളിപ്പെടുത്തിയത് ?
👉 വേദജ്ഞാനം ഋഷിമാർക്ക് അവരുടെ സമാധി അവസ്ഥയിലാണ് നല്കിയത്.

❓ എപ്രകാരമുള്ള ജ്ഞാനമാണ് വേദങ്ങളിലുള്ളത്?
👉 വേദങ്ങൾ സത്യവിദ്യയുടെ ജ്ഞാനമാകുന്നു.

❓ വേദം പഠിക്കാൻ അധികാരം ആർക്ക് ?
👉 എല്ലാ മനുഷ്യർക്കും

❓ മൂർത്തി ആരാധന വേദാനുകൂലമാണോ?
👉 തീർച്ചയായും അല്ല.

❓ അവതാരവാദത്തിനു് വേദങ്ങളിൽ പ്രമാണമുണ്ടോ?
👉 ഇല്ല.

❓ വേദങ്ങളിൽ ഏറ്റവും വലുത് ഏത്?
👉 ഋഗ്വേദം.

❓ വേദോൽപത്തി നടന്നത് എപ്പോൾ?
👉 197, 29,49,120 വർഷം മുൻപ്.

❓ ഉപനിഷത്തുകളിലെ വിഷയങ്ങളുടെ മൂലം എവിടെ നിന്ന് ?
👉 വേദങ്ങളിൽ നിന്ന്.

❓ നാലു വർണ്ണങ്ങൾ ഏതെല്ലാം ?
👉 ബ്രാഹ്മണൻ, ക്ഷത്രിയൻ, വൈശ്യൻ, ശൂദ്രൻ
(ഇവ ഗുണകർമ്മാധിഷ്ഠിതമാണ്.)

❓ വേദങ്ങളുടെ ബ്രാഹ്മണങ്ങൾ ഏതെല്ലാം ?
➖➖➖➖➖➖➖➖➖
വേദങ്ങൾ.                       ബ്രാഹ്മണം
ॐ➖➖➖➖ॐ➖➖➖➖ॐ
ഋഗ്വേദം                            ഐതരേയ
യജുർവേദം                     ശതപഥം
സാമവേദം                       താണ്ഡ്യം
അഥർവ്വവേദം.                ഗോപഥം

❓ വേദങ്ങളുടെ ഉപവേദങ്ങൾ ഏതെല്ലാം ?
➖➖➖➖➖➖➖➖➖
വേദങ്ങൾ.                     ഉപവേദം
ॐ➖➖➖➖ॐ➖➖➖➖ॐ
ഋഗ്വേദം               -         ആയുർവേദം
യജുർദേം           -         ധനുർവേദം
സാമവേദം          -         ഗന്ധർവ്വ വേദം
അഥർവ്വവേദം    -         അർത്ഥ വേദം.

❓ വേദാംഗങ്ങൾ ഏതെല്ലാം. ?
ॐ➖➖➖➖ॐ➖➖➖➖ॐ
ശിക്ഷ, കല്പം, വ്യാകരണം നിരുക്തം ജ്യോതിഷം, ഛന്ദസ്. ഇങ്ങനെ ആറെണ്ണം.

❓ വേദങ്ങൾ ഏതു ഋഷിമാർക്കാണ് ആദ്യം വെളവായത് ?
➖➖➖➖➖➖➖➖➖
വേദങ്ങൾ.                   ഉപവേദം
ॐ➖➖➖➖ॐ➖➖➖➖ॐ
ഋഗ്വേദം                        അഗ്നി
യജുർദേം                    വായു
സാമവേദം                   ആദിത്യൻ
അഥർവ്വവേദ              അംഗിരസ്സ്.

❓ ഏതെല്ലാം വിഷയങ്ങളാണ് വേദങ്ങളിലുള്ളത്?
ॐ➖➖➖➖ॐ➖➖➖➖ॐ
വേദങ്ങൾ.                             വിഷയം
ഋഗ്വേദം                                സ്തുതി
യജുർദേം                             പ്രാർത്ഥന (കർമ്മം)
സാമവേദം                           ഉപാസന
അഥർവ്വവേദം                     വിജ്ഞാനം

❓ വേദങ്ങളിൽ അറിവ് എപ്രകാരമാണ് സൂക്ഷിച്ചിരിക്കുന്നത്?
➖➖➖➖➖➖➖➖➖
ഋഗ്വേദം
ॐ➖➖➖➖ॐ➖➖➖➖ॐ
മണ്ഡലം  - 10
അഷ്ടകം - 8
സൂക്തം    - 1028
അനുവാകം - 85
ഋക്കുകൾ.  - 10589

യജുർവേദം
ॐ➖➖➖➖ॐ➖➖➖➖ॐ
അദ്ധ്യായം   40
മന്ത്രങ്ങൾ‌ - 1975

സാമവേദം
ॐ➖➖➖➖ॐ➖➖➖➖ॐ
ആർചികം - 06
അദ്ധ്യായം   - 06
ഋക്കുകൾ  - 1875

അഥർവവേദം
ॐ➖➖➖➖ॐ➖➖➖➖ॐ
കാണ്ഡം - 20
സൂക്തം - 731
മന്ത്രങ്ങൾ. - 5977

വേദങ്ങൾക്കു സഹായകമായ ദർശന ശാസ്ത്രങ്ങൾ (ഉപാംഗങ്ങൾ )ഏതെല്ലാം ? ആരാൽ രചിക്കപ്പെട്ടു ?
ॐ➖➖➖➖ॐ➖➖➖➖ॐ
ശാസ്ത്രം                 രചയിതാവ്
ന്യായം               -      ഗൗതമൻ
വൈശേഷികം -       കണാദൻ
യോഗം              -      പതഞ്ജലി
സാംഖ്യം            -       കപിലൻ
പൂർവ്വമീമാംസ  -      ജൈമിനി
വേദാന്തം          -      വ്യാസൻ

ദർശനങ്ങളിലെ വിഷയങ്ങൾ ഏതെല്ലാം?
ॐ➖➖➖➖ॐ➖➖➖➖ॐ
ആത്മാവ്, പരമാത്മാവ്, പ്രകൃതി. ജഗത്തിന്റെ ഉൽപത്തി, മുക്തി, തുടങ്ങി ഭൗതികവും അഭൗതി കവും അദ്ധ്യാത്മവുമായ അനേകം ജ്ഞാനവി ജ്ഞാന ശാസ്ത്രങ്ങളാണ് ഇതിലെ വിഷയങ്ങൾ.

പ്രാമാണിക ഉപനിഷത്തുകൾ എത്ര? ഏതെല്ലാം?
ॐ➖➖➖➖ॐ➖➖➖➖ॐ
പ്രാമാണിക ഉപനിഷത്തുകൾ പതിനൊന്ന്.
അവ ഈശം, കേനം, കഠം, പ്രശ്നം, മുണ്ഡകം, മണ്ഡൂക്യം, ഐതരേയം ,തൈത്തരീയം, ഛാന്ദോക്യം, ബൃഹദാരണ്യകം, ശ്വേതശ്വേതരം

നാലു യുഗങ്ങൾ ഏതെല്ലാം ? എത്ര വർഷങ്ങൾ?
ॐ➖➖➖➖ॐ➖➖➖➖ॐ
സത്യയുഗം  17,28,000 മാനുഷ വർഷങ്ങൾ.
ത്രേതായുഗം  12,96,000 മാനുഷ വർഷങ്ങൾ.
ദ്വാപരയുഗം 8, 64000 മാനുഷ വർഷ ങ്ങൾ.
കലയുഗം 4,32,000 മാനുഷ വർഷങ്ങൾ.

പഞ്ചമഹായജ്ഞങ്ങൾ എതെല്ലാം?
ॐ➖➖➖➖ॐ➖➖➖➖ॐ
1. ബ്രഹ്മ യജ്ഞം, 2 . ദേവ യജ്ഞം,
3. പിതൃയജ്ഞം , 4 ബലി വൈശ്യ ദേവയജ്ഞം, 5 അഥിതി യജ്ഞം

സ്വർഗവും നരകവും എവിടെയാകുന്നു?
ॐ➖➖➖➖ॐ➖➖➖➖ॐ
എവിടെയെല്ലാം സുഖമുണ്ടോ അതു സ്വർഗം
എവിടെയെല്ലാം ദു:ഖമുണ്ടോ അതു നരകം .

No comments:

Post a Comment