ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

20 May 2019

സംസ്കൃതം

സംസ്കൃതം

ലോകത്തിലെ അതിപുരാതനമായ ഭാഷകളില്‍ ഒന്നാണ് ദേവഭാഷ (ഗൈര്‍വ്വാണി) എന്നറിയപ്പെടുന്ന സംസ്കൃതം. ഋഗ്വേദം ആണ് സംസ്കൃതത്തിലെ ആദ്യത്തെ കൃതിയായി കണക്കാക്കപ്പെടുന്നതു്.
പല വിജ്ഞാനശാഖകളും സംസ്കൃതഭാഷാമാധ്യമത്തിലൂടെയാണു് പ്രാചീനഭാരതത്തില്‍ ഇന്ത്യയില്‍ പ്രചരിക്കപ്പെട്ടിരുന്നതും വികാസം പ്രാപിച്ചിരുന്നതും. ഹിന്ദു, ബുദ്ധ, ജൈന മതഗ്രന്ഥങ്ങളുടെ മൂലരൂപങ്ങളില്‍ വ്യാപകമായി ഉപയോഗിയ്ക്കപ്പെട്ടിട്ടുള്ള സംസ്കൃതഭാഷ ഇന്ത്യയിലെ 22 ഔദ്യോഗിക ഭാഷകളില്‍ ഒന്നാണ്. സംസ്കൃതം പിറവിയെടുത്തതു് ഭാരതത്തില്‍ലാണെന്നു് പൊതുവേ അംഗീകരിക്കപ്പെട്ടിട്ടുണ്ടു്.
സംസ്കൃതത്തെ പൊതുവെ വൈദികം (vedic), ലൗകികം (classic) എന്നിങ്ങനെ രണ്ടായി തരംതിരിക്കാറുണ്ട്.

ബി.സി. 1500-നു മുന്‍പു വരെയെങ്കിലും പഴക്കമുള്ള സംസ്കൃതത്തിനു്, ലത്തീനിനും യവന ഭാഷയ്ക്കും യൂറോപ്പിലുണ്ടായിരുന്ന അതേ പ്രാധാന്യമാണ് ദക്ഷിണേഷ്യ, തെക്ക് കിഴക്കന്‍ ഏഷ്യ എന്നീ മേഖലകളിലെ സംസ്കാരങ്ങളില്‍ ഉണ്ടായിരുന്നത്. വിദേശ ഭാഷ പലതും സംസ്കൃത പദങ്ങള്‍ അതെ പടി കോപ്പി ചെയ്തിരിക്കുന്നു .
സംസ്കൃതത്തിന്റെ പ്രാഗ്‌രൂപം വൈദികസംസ്കൃതത്തില്‍ (വേദങ്ങള്‍ എഴുതിയിരിക്കുന്ന സംസ്കൃതം) കാണാം. അതില്‍ ഏറ്റവും പഴക്കമേറിയത് ഋഗ്വേദത്തില്‍ ഉപയോഗിച്ചിരിക്കുന്ന സംസ്കൃതമാണ്. ഈ വസ്തുതയും ഭാഷാശാസ്ത്രത്തില്‍ നടത്തിയ ശാസ്ത്രീയമായ പഠനവും സൂചിപ്പിക്കുന്നത് സംസ്കൃതം ഇന്‍ഡോ-യൂറോപ്യന്‍ ഭാഷാ ശാഖയിലെ ഏറ്റവും പുരാതനമായ ഒരു ഭാഷയാണ് എന്നാണ്. ആധുനിക ഏഷ്യന്‍ രാജ്യങ്ങളിലെ പല ഭാഷകളും സംസ്കൃതത്തില്‍ നിന്നു ഉരുത്തിരിഞ്ഞു വന്നതാണ്.
ഇപ്പോള്‍ ഭാരതത്തില്‍ സംസ്കൃതം വളരെ ചെറിയ ഒരു ജനവിഭാഗം മാത്രമേ സംസാരിക്കുന്നുള്ളൂ. എന്നാല്‍ ബ്രിട്ടന്‍, അമേരിക്ക പോലെ ഉള്ള രാജ്യങ്ങള്‍ സംസ്കൃതം പഠിക്കുവാന്‍ ഉള്ള ശ്രമങ്ങള്‍ തുടങ്ങിയിട്ടുണ്ട്. പക്ഷേ ഈ ഭാഷ ഹിന്ദുമതത്തിലെ പല ആചാരങ്ങള്‍ക്കും പരിപാടികള്‍ക്കും ഗീതത്തിന്റേയും (hymns) മന്ത്രത്തിന്റേയും (mantras) രൂപത്തില്‍ ഉപയോഗിച്ചു വരുന്നു. കൂടാതെ സംസ്കൃതത്തിലെഴുതിയ ധാരാളം കൃതികള്‍ കര്‍ണ്ണാടകസംഗീതത്തില്‍ പാടുന്നുണ്ട്. ഹൈന്ദവ ഗ്രന്ഥങ്ങളുടേയും തത്വശാസ്ത്രഗ്രന്ഥങ്ങളുടേയും രൂപത്തില്‍ പാരമ്പര്യമായി കിട്ടിയ സാഹിത്യസമ്പത്തും വ്യാപകമായി പഠിക്കുന്നു. ഭാരതീയതത്വശാസ്ത്രത്തില്‍ അധിഷ്ഠിതമായ പല പണ്ഡിതതര്‍ക്കങ്ങളും ചില പുരാതന പാരമ്പര്യ വിദ്യാഭ്യാസസ്ഥാപനങ്ങളില്‍ ഇപ്പോഴും നടക്കാറുണ്ട്.സംസ്കൃതസാഹിത്യത്തിന്റെ സിംഹഭാഗവും പദ്യത്തിന്റേയും സാഹിത്യത്തിന്റേയും വിപുലമായ പാരമ്പര്യം ഉള്ള ഗ്രന്ഥങ്ങളാണ്. അതോടൊപ്പം ശാസ്ത്രം, സാങ്കേതികം, തത്വശാസ്ത്രം, മതഗ്രന്ഥങ്ങള്‍ എന്നിവയും സംസ്കൃതസാഹിത്യത്തിന്റെ ഭാഗമാണ്.

No comments:

Post a Comment