ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

10 January 2019

മനസ്സിനെ ശരിയാക്കൂ...

മനസ്സിനെ ശരിയാക്കൂ...

"മന ഏവ മനുഷ്യാണാം കാരണം ബന്ധമോക്ഷയോഃ
ബന്ധായ വിഷയാസക്തം മുക്ത്യൈ നിർവിഷയം സ്മൃതം"

മനസ്സ് ആശയ്ക്കു വശംവദമാകാതെ ഇരുന്നാൽ...
മനസ്സ് കോപത്തിന്റെ പിടിയിൽപെടാതിരുന്നാൽ...
മനസ്സ് കുഴപ്പത്തിൽ ഉഴാലാതിരുന്നാൽ...
മനസ്സ് പ്രതീക്ഷിക്കുന്നത് ഉപേക്ഷിച്ചാൽ...
മനസ്സ് ആകുലപ്പെടുന്നത് നിറുത്തിയാൽ...
മനസ്സ് അസൂയയെ കൊന്നുകഴിഞ്ഞാൽ...
മനസ്സ് അഹംഭാവത്തെ ഉപേക്ഷിച്ചാൽ...
മനസ്സ് കള്ളംപറയുന്നതിനെ വെറുത്തു കഴിഞ്ഞാൽ..
മനസ്സ് സത്യത്തെ അംഗീകരിച്ചാൽ..
മനസ്സ് യാഥാർത്ഥ്യത്തെ മനസ്സിലാക്കിയാൽ...
മനസ്സ് സാവധാനത്തിൽ തീരുമാനമെടുത്താൽ...

അങ്ങനെ

വിഷയാസക്തമായ മനസ് ബന്ധങ്ങൾക്കായും ,
നിർവിഷയമായത്- വിരക്തമായത് മോക്ഷത്തിനും കാരണമാകുന്നു.

ഈ ജീവിതത്തിൽ  തന്നെ ഈ തത്വങ്ങൾ  മനസ്സിലാക്കി, അവനവന്റെ ധർമ്മങ്ങൾ വൃത്തിയായി നിറവേറ്റിക്കൊണ്ടിരിക്കുവാൻ  അവസരം കിട്ടുന്ന ഭാഗ്യവാന്മാർ ഈ ജന്മത്തിൽ തന്നെ മുക്തന്മാരാകുന്നു...

No comments:

Post a Comment