ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

18 January 2019

വാക്കുകളേക്കാൾ വലുത് ധർമ്മമാണ്

വാക്കുകളേക്കാൾ വലുത് ധർമ്മമാണ്

"മാധവാ, അങ്ങ് യുദ്ധം ചെയ്യില്ലെന്ന് പറഞ്ഞിട്ടെന്തിനാണ് ഇന്നിങ്ങനെ പ്രവർത്തിക്കുന്നത്??
അങ്ങ് യുദ്ധം ചെയ്യില്ലെന്ന് വാഗ്ദാനം തന്നിട്ടുണ്ട്...  ഇന്ന് യുദ്ധം ചെയ്യുകയാണെങ്കിൽ അങ്ങയെ ഈ ലോകം കുറ്റപ്പെടുത്തും... മാധവാ, അങ്ങയുടെ വാക്കുകൾക്ക് ഒരു വിലയുമില്ലെന്ന് ലോകം പറഞ്ഞു നടക്കും".....

ഭീഷ്മർക്ക് നേരെ മുന്നിൽ കണ്ട രഥത്തിന്റെ ചക്രവുമേന്തി ഭീഷ്മരെ ഇപ്പോൾ തന്നെ കൊല്ലുമെന്ന് പറഞ്ഞ് മുന്നേട്ടേക്ക് നീങ്ങുന്ന കൃഷ്ണന്റെ കോപം ക്ഷമിപ്പിക്കുവാൻ അർജുനൻ അപേക്ഷിക്കുന്നൂ....

എന്നാൽ കൃഷ്ണൻ പറഞ്ഞ മറുപടിയോ....
"നാം ധർമ്മത്തിന്റെ ജയത്തിനു തടസ്സമായി ആരു നിന്നാലും നമ്മുടെ സകല വാഗ്ദാനങ്ങളും ലംഘിക്കുന്നതാണ്.... എനിക്ക് "മാധവാ, അങ്ങ് യുദ്ധം ചെയ്യില്ലെന്ന് പറഞ്ഞിട്ടെന്തിനാണ് ഇന്നിങ്ങനെ പ്രവർത്തിക്കുന്നത്??
അങ്ങ് യുദ്ധം ചെയ്യില്ലെന്ന് വാഗ്ദാനം തന്നിട്ടുണ്ട്...  ഇന്ന് യുദ്ധം ചെയ്യുകയാണെങ്കിൽ അങ്ങയെ ഈ ലോകം കുറ്റപ്പെടുത്തും... മാധവാ, അങ്ങയുടെ വാക്കുകൾക്ക് ഒരു വിലയുമില്ലെന്ന് ലോകം പറഞ്ഞു നടക്കും".....

ഭീഷ്മർക്ക് നേരെ മുന്നിൽ കണ്ട രഥത്തിന്റെ ചക്രവുമേന്തി ഭീഷ്മരെ ഇപ്പോൾ തന്നെ കൊല്ലുമെന്ന് പറഞ്ഞ് മുന്നേട്ടേക്ക് നീങ്ങുന്ന കൃഷ്ണന്റെ കോപം ക്ഷമിപ്പിക്കുവാൻ അർജുനൻ അപേക്ഷിക്കുന്നൂ....

എന്നാൽ കൃഷ്ണൻ പറഞ്ഞ മറുപടിയോ....
"നാം ധർമ്മത്തിന്റെ ജയത്തിനു തടസ്സമായി ആരു നിന്നാലും നമ്മുടെ സകല വാഗ്ദാനങ്ങളും ലംഘിക്കുന്നതാണ്.... എനിക്ക് വാക്കുകളേക്കാൾ ധർമ്മമാണ് വലുത്"....

അർജുനൻ വീണ്ടും കാലുപിടിച്ച് അപേക്ഷിക്കുന്നൂ...
"മാധവാ, അങ്ങ് ഈ തെറ്റിന്റെ ഫലം ശിരസ്സിലേറ്റാതിരുന്നാലും.... നാം അദ്ദേഹത്തെ(ഭീഷ്മർ) നമ്മുടെ സകല ശക്തിയും ഉപയോഗിച്ച് നേരിടുന്നതായിരിക്കും... അദ്ദേഹത്തെ നാം എതിരാളിയായി കണ്ട് സകലബന്ധങ്ങളും ഉപേക്ഷിച്ച് നേരിടുന്നതായിരിക്കും... എന്നാൽ അങ്ങ് നമ്മുക്ക് വേണ്ടി അങ്ങയുടെ വാഗ്ദാനം ലംഘിക്കാതിരുന്നാലും മാധവാ".....

അർജുനൻ ഇവിടെ തന്റെ പിതാമഹൻ എന്ന നിലയിൽ ഭീഷ്മരോട് ശക്തമായി യുദ്ധം ചെയ്തിരുന്നില്ല... ഇത് കാരണം പാണ്ടവ സൈന്യത്തിന് ഒരുപാട് ജീവൻ നഷ്ടപ്പെടുത്തേണ്ടി വന്നു.... ഇത് കണ്ടറിഞ്ഞ കൃഷ്ണൻ കോപാകുലനായാണ് മുന്നിലെ രഥത്തിന്റെ ചക്രവുമായി ഭീഷ്മർക്ക് നേരെ നീങ്ങിയത്....
എന്നാൽ അർജുനന്റെ വാക്ക് കേട്ട് ശാന്തനായ കൃഷ്ണൻ വീണ്ടും രഥത്തിലേക്ക് കയറിയിരിക്കുന്നു....

ഇവിടെ എന്താണ് നമ്മുക്ക് തരുന്ന പാഠം??

ആരോടും വാക്കുകളാൽ ബന്ധനത്തിലാകാതിരിക്കുക... ധർമ്മത്തിനു ആരാണോ എതിരു നിൽക്കുന്നത്... അപ്പോൾ സകല വാഗ്ദാനങ്ങളും ലംഘിച്ച് ധർമ്മത്തിനു വേണ്ടി പോരാടണം.... എന്നാലെ നമ്മളിലെ ധർമ്മബോധം ഉണരുകയുള്ളൂ....
വാക്കുകളാലും വികാരങ്ങളാലും ബന്ധനത്തിലായവർ തന്റെ വാക്കുകളേക്കാളും വികാരങ്ങളെക്കാളും എത്രയോ വലുതാണ് ധർമ്മം എന്ന് മനസ്സിലാക്കണം....
ധർമ്മം എന്നത് സകലജീവജാലങ്ങളുടെയും നന്മയ്ക്ക് വേണ്ടിയുള്ളതാണ്.... വാഗ്ദാനങ്ങൾ മറ്റുള്ളവരുടെ നന്മയ്ക്ക് എതിരാകുന്നുവെങ്കിൽ ഉടനെ തന്നെ ആ വാക്കുകൾ ലംഘിക്കേണ്ടതാണ്....
ധർമ്മത്തിനു മുന്നിൽ വാഗ്ദാനങ്ങൾക്കു വിലയില്ല....
എന്നാൽ വാക്കുകൾ ബന്ധങ്ങളെന്നതിനപ്പുറം സകലജീവജാലങ്ങളുടെയും നന്മയിൽ ആശ്രയിച്ചിരിക്കുന്നതാണെങ്കിൽ ആ വാക്കുകൾക്കും വിലയുണ്ടാകുന്നതാണ്.....

ഇത് ഭീഷ്മരും കൃഷ്ണനും തമ്മിലുള്ള യുദ്ധമല്ല...
വാഗ്ദാനവും ധർമ്മവും തമ്മിലുള്ള യുദ്ധമാണ്....
വാഗ്ദാനം ധർമ്മത്തിനു എതിരാണെങ്കിൽ ഉടനെ തന്നെ അത് ലംഘിക്കേണ്ടതാണെന്ന് കൃഷ്ണൻ ഇവിടെ കാണിച്ചു തരുന്നൂ......

No comments:

Post a Comment