ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

1 January 2019

ഭാരത കേസരി മന്നത്ത് പത്മനാഭൻ

ഭാരത കേസരി മന്നത്ത് പത്മനാഭൻ

ജനനം : 1878 ജനുവരി 2 കേരളം, ഇന്ത്യ

മരണം :1970 ഫെബ്രുവരി 25 (പ്രായം 92)

സംഘടന : നായർ സർവീസ്‌ സൊസൈറ്റി

പദവി : എൻ.എസ്സ്.എസ്സിന്റെ, സ്ഥാപക ജനറൽ സെക്രട്ടറി

ജീവിത പങ്കാളി(കൾ): മെച്ചേട്ടു കല്യാണിയമ്മ, തോട്ടക്കാട്ട് മാധവിയമ്മ

കേരളത്തിലെ സാമൂഹിക സാമുദായിക നവോത്ഥാനത്തിൽ പ്രധാന പങ്കുവഹിച്ച വ്യക്തിയാണ് മന്നത്ത്‌ പത്മനാഭൻ(ജനുവരി 2, 1878 - ഫെബ്രുവരി 25, 1970). (കൊല്ലവർഷം 1053 ധനു 20 - 1145 കുംഭം 13) നായർ സർവീസ്‌ സൊസൈറ്റിയുടെ സ്ഥാപകനാണ് ഇദ്ദേഹം. ഇദ്ദേഹത്തെ അന്നത്തെ രാഷ്‌ട്രപതി ഭാരത കേസരി സ്ഥാനം നൽകി ആദരിച്ചിട്ടുണ്ട്. പത്മഭൂഷൺ പുരസ്കാരവും ലഭിച്ചിട്ടുണ്ട്.

ജനനം:- ചങ്ങനാശ്ശേരിയിൽ പെരുന്ന എന്ന ഗ്രാമത്തിൽ1878 ജനുവരി മാസം രണ്ടാം തീയതി ബുധനാഴ്ചയാണ് ഇദ്ദേഹത്തിന്റെ ജനനം. നക്ഷത്രം: മൂലം,  അച്ഛൻ വാകത്താനത്ത് നിലവന ഇല്ലത്തിലെ ഈശ്വരൻ നമ്പൂതിരി, അമ്മ മന്നത്ത് ചിറമറ്റത്ത്‌ പാർവതി അമ്മ. അദ്ദേഹത്തിന്റെ ജനനശേഷം പിതാവ് സംബന്ധം ഒഴിയുകയും, പാർവ്വതിയമ്മ കളത്തിൽ വേലുപ്പിള്ളയെ വിവാഹം ചെയ്യുകയും ചെയ്തു. കളത്തിൽ വേലുപ്പിള്ളക്ക് പാർവ്വതിയമ്മയിൽ നാലു സന്താനങ്ങൾ ഉണ്ടായി. അവർ: മന്നത്തു കൃഷ്ണപിള്ള, മന്നത്തു മാധവൻപിള്ള, മന്നത്തു പരമേശ്വരൻപിള്ള, മന്നത്തു നാരായണൻ.

വിദ്യാഭ്യാസം :- സാധാരണപോലെ മറ്റുകുട്ടികൾക്കൊപ്പം അഞ്ചു വയസ്സിൽ എഴുത്തിനിരുത്തി. കരയിലെ കേശവൻ ആശാന്റെ കീഴിൽ പഠനം ആരംഭിച്ചു. അവിടെ നിന്നും നിലത്തെഴുത്തും എഞ്ചുവടിയും അദ്ദേഹം മനഃപാഠമാക്കി. അതിനുശേഷം വേറെ ആശാൻ കളരികളിൽ നിന്നും വാക്യവും പരല്പേറും ആമരേശവും പതിന്നാലുവൃത്തവും ചില തമിഴ് കണക്കുകളും മൂന്നുപേർക്കൊന്ന് മുതലായ വീതകണക്കുകളും കീഴ്കണക്കുകളും ഓലയിലെഴുത്തും അഭ്യസിച്ചു.

പത്തുവയസ്സിൽ ചങ്ങനാശ്ശേരിയിലെ സർക്കാർ മലയാളം സ്കൂളിലയച്ചു പഠിത്തം തുടർന്നു. നാലാം ക്ളാസ് വരെയേ അവിടെ പഠിപ്പിച്ചിരുന്നുള്ളു. രണ്ടാം ക്ളാസിൽ പഠിക്കുമ്പോൾ ഫീസ് അടക്കാൻ പറ്റാത്തതിനാൽ പഠിപ്പു നിർത്തി. അതിനുശേഷം കൈയ്യക്ഷരം നന്നാക്കുവാൻ പ്രവൃത്തികച്ചേരിയിൽ പോയി തമിഴും മലയാളവും തണ്ടപ്പേർ പകർത്താറുണ്ടായിരുന്നു. വീട്ടിലെ ബുദ്ധിമുട്ടുമൂലം താലൂക്ക് കച്ചേരിയിൽ പോയി ഹർജി എഴുതിക്കൊടുത്തു കാശുണ്ടാക്കാൻ ശ്രമിച്ചിരുന്നു. കൂട്ടത്തിൽ അന്ന് പ്രചാരത്തിലുണ്ടായിരുന്ന വഞ്ചിപ്പാട്ടും തുള്ളൽക്കഥകളും മറ്റു പുസ്തകങ്ങളും വായിക്കാനും സമയം കണ്ടെത്തിയിരുന്നു. 1068-ൽ അദ്ദേഹത്തിന്റെ 15-ആം വയസ്സിൽ വീണ്ടും സർക്കാർ പള്ളിക്കൂടത്തിൽ ചേർന്നു. അദ്ദേഹം വീണ്ടും ഒന്നാം ക്ലാസ്സിൽ ചേർന്നു പഠിത്തം ആരംഭിച്ചു. അന്ന് പ്രധാന അദ്ധ്യാപകൻ അമ്പലപ്പുഴ ശിവരാമകൃഷ്ണയ്യർ ആയിരുന്നു. അന്ന് ചങ്ങനാശ്ശേരിയിൽ ലോവർ ഫോർത്ത് വരെ ക്ലാസ്സുള്ള ഒരു ഇംഗ്ലീഷ് സ്കൂൾ ഉണ്ടായിരുന്നിട്ടും ദാരിദ്ര്യം മൂലം പഠിക്കാൻ പറ്റിയില്ല.

1075-ൽ അദ്ദേഹത്തിന് സ്കോളർഷിപ്പോടുകൂടി തിരുവനന്തപുരത്ത് സർക്കാർ ട്രയിനിംഗ് സ്കൂളിൽ പഠിക്കാൻ അവസരം ലഭിച്ചു. ഉയർന്ന മാർക്കോടുകൂടിയുള്ള വിജയം വീണ്ടു പല സ്കൂളുകളിലേയും പ്രഥമ അദ്ധ്യാപകനാകുവാൻ സഹായിച്ചു.

ഔദ്യോഗിക ജീവിതം :-
-അദ്ധ്യാപകനായി- 1069-ലെ കന്നിമാസത്തിൽ അദ്ദേഹത്തിന്റെ 16-ആം വയസ്സിൽ കാഞ്ഞിരപ്പള്ളി പ്രവൃത്തിപള്ളിക്കൂടത്തിലെ രണ്ടാം വാദ്ധ്യാരായി അദ്ദേഹത്തിന് കോട്ടയം റേഞ്ച് ഇൻസ്പക്ടരായിരുന്ന സി.കൃഷ്ണപിള്ള നീയമിച്ചു. അഞ്ചുരൂപായായിരുന്നു ശമ്പളം. തുടർന്ന് 10 വർഷങ്ങളോളം അദ്ധാപകനും പ്രഥമ അദ്ധ്യാപകനായും പ്രവർത്തിച്ചു. കാഞ്ഞിരപ്പള്ളി, മഴവന്നൂർ, പായിപ്പാട്, തുരുത്തി, കൊണ്ടൂർ, തുറവൂർ, പെരുന്ന, കിളിരൂർ, ചങ്ങനാശ്ശേരി തുടങ്ങീയ സ്കൂളുകളിലായിരുന്നു ഈ കാലയളവിൽ അദ്ദേഹത്തിന്റെ അദ്ധ്യാപനം. 1080-ൽ ചങ്ങനാശ്ശേരി മിഡിൽ സ്കൂളിൽ പഠിപ്പിച്ചിരുന്ന കാലത്ത് അനുസരണകേടു കാട്ടിയ കുട്ടിയെ ബഞ്ചിൽ എഴുന്നേൽപ്പിച്ച് നിർത്തി. കുട്ടിയുടെ കരച്ചിൽ കേട്ടറിഞ്ഞ് പ്രഥമാദ്ധ്യാപകനായ വെങ്കിടാചലമയ്യർ അദ്ദേഹത്തോട് ചോദിക്കാതെ കുട്ടിയെ തിരിച്ചു ക്ലാസ്സിൽ കേറ്റുകയും ഇതേ തുടർന്ന് അദ്ദേഹം തന്റെ അദ്ധ്യാപന ജീവിതം രാജിവെക്കുകയും ചെയ്തു.

വക്കീലായി :- വളരെ ചെറിയ പ്രായത്തിൽ തന്നെ കോട്ടയം ജില്ലയിലെ ഒരു സർക്കാർ സ്കൂളിൽ അദ്ധ്യാപകനായി ജോലിക്ക് ചേർന്നു. സ്വപ്രയത്നത്താൽ 1905 ൽ അഭിഭാഷകനായി.

വിവാഹം, കുടുബജീവിതം :- 1901 ൽ അദ്ദേഹം മെച്ചേട്ടു കല്യാണിയമ്മയെ വിവാഹം ചെയ്തു. 1912-ൽ അവർ ആകസ്മികമായി മരണപ്പെട്ടു. ഈ ബന്ധത്തിൽ അദ്ദേഹത്തിന് ഒരു മകളുണ്ടായിരുന്നു. പിന്നെ കുറച്ചു വർഷങ്ങൾക്ക്‌ ശേഷം കവിയും എഴുത്തുകാരിയുമായിരുന്ന തോട്ടക്കാട്ട്‌ മാധവിയമ്മയെ വിവാഹം ചെയ്തു. കൊച്ചി രാജ്യ പ്രജാമണ്ഡലത്തിൽ പ്രവർത്തിച്ച മാധവിയമ്മ അതുമൂലം ആദ്യത്തെ വനിതാ നിയമസഭാംഗമായി അറിയപ്പെട്ടിരുന്നു. മന്നം ജീവിച്ചിരിയ്ക്കേത്തന്നെയായിരുന്നു ഇവരുടെയും അന്ത്യം.

മന്നത്ത്‌ പത്മനാഭന്റെ പ്രധാന പ്രവർത്തനങ്ങളും സാമൂഹ്യ സേവനങ്ങളും താഴെ കൊടുത്തിരിക്കുന്നു:

1912- കേരളീയ നായർ സമാജം സ്ഥാപിച്ചു

1914- നായർ ഭൃത്യ ജനസംഘം സ്ഥാപിച്ചു.

1915- മുൻഷി പരമുപിള്ളയുടെ നിർദേശപ്രകാരം നായർ ഭൃത്യ ജനസംഘം എന്ന പേര് മാറ്റി നായർ സർവീസ്‌ സൊസൈറ്റി എന്നാക്കി

1931- ഗുരുവായൂർ സത്യാഗ്രഹത്തിന്‌ നേതൃത്വം നൽകി.

1947- നാഷണൽ കോൺഗ്രസ്സിൽ ചേർന്ന് അന്നത്തെ സി.പി. രാമസ്വാമി അയ്യർ ഭരണത്തിനെതിരെ സമരം ചെയ്തു.

1949- തിരുവിതാംകൂർ ലെജിസ്ലേറ്റീവ്‌ അസംബ്ലിയിൽ അംഗമായി.

1959- ഭാരത കേസരി സ്ഥാനം രാഷ്ട്രപതിയിൽ നിന്നും ലഭിച്ചു.

1959- വിമോചന സമരത്തിന്‌ നേതൃത്വം നൽകി.

1960- എൻ.എസ്.എസ്. എൻ‌ജിനീയറിങ് കോളജ്സ്ഥാപിച്ചു.

1966- പത്മഭൂഷൺ ലഭിച്ചു

No comments:

Post a Comment