ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

28 January 2019

പിതാവ്

പിതാവ്

ജീവിതകാലം മുഴുവൻ സംരക്ഷകൻ എന്ന തലക്കെട്ട് തോളിലേന്തി നടക്കുന്നവൻ, ദേഷ്യക്കാരൻ വടിയെടുക്കുന്നവൻ, കണിശക്കാരൻ,  വാശിക്കരൻ , മുരടൻ , സ്നേഹമില്ലാത്തവൻ, എന്നിങ്ങനെ ഒരുപാട് പര്യായങ്ങൾ സ്വന്തം പേരിനോപ്പം  എഴുതിചേർക്കപ്പെട്ടവനാണ് പിതാവ്.  ആരുടെയോ നിർബന്ധം പോലെ ഏൽപ്പിച്ചുകൊടുത്ത  കുറെ വാക്കുകൾ. മാതാവും മക്കളും തമ്മിലുള്ള പൊക്കിൾകൊടി ബന്ധം  പിതാവിൻ്റെ ഹൃദയദൂരം അളക്കാൻ കഴിയാതെ പോകുന്നുണ്ടോ?  അമ്മമാരുടെ മഹത്വങ്ങൾ എത്ര നാവുയർത്തി പറഞ്ഞാലും പൂർണ്ണമാവുകയില്ല.  ഒന്നിനോട് ഒന്ന് ഉപമിക്കാൻ കഴിയാത്തവിധം സ്നേഹസ്വരൂപം തന്നെയാണ് അമ്മ.. എന്നാൽ പിതാവ്..    പിതാവിനെ കുറിച്ച് നമ്മുടെ മനസ്സിൽ എത്രമാത്രം ചിന്തയുണ്ട്,  അവരെ കുറിച്ച് എത്രമാത്രം നാം പറയുന്നു , വേവലാതി  പെടുന്നു. ആരാണ് പിതാവ് സ്നേഹം വഴങ്ങാത്ത,  പണിയെടുത്ത് പണം കണ്ടെത്തുന്ന വെറും യന്ത്രമാത്രമാണോ? ചിരിക്കാത്ത, തമാശപറയാത്ത,  എന്തിനും ഏതിനും കരക്കശനിലപാടുള്ള അച്ഛൻ,  ഇതൊക്കയല്ലെ പിതാവിനെ കുറിച്ചുള്ള നമ്മുടെ വിലയിരുത്തൽ . അച്ഛൻ നന്നഞ്ഞ മഴയാണ് എൻ്റെ ഇന്നത്തെ കുളിര്, അച്ഛൻ കൊണ്ട വെയിലാണ് നമ്മുടെ ഇന്നത്തെ തണൽ, അച്ഛൻ്റെ വിയർപ്പാണ്  നമ്മുടെ ശരീരത്തിലെ ആരോഗ്യം, അവരുടെ ദേഷ്യവും വാശിയുമാണ് ഈ  നമ്മുടെ നല്ല ജീവിതം. അവരിൽ മക്കൾ ആരോപിക്കുന്ന മുരുടൻ  സ്വഭാവമാണ് പല തിന്മയുടെ വഴിയിൽ നിന്നും   നമ്മെ തിരിച്ച് വിട്ടത്,   അച്ഛൻ ഉറക്കമിഴിച്ച് ഇരുന്നതുകൊണ്ടാ നമുക്ക് പഠിച്ച് വളരാൻ കഴിഞ്ഞത്,  അതുകൊണ്ടാണ് നമ്മുക്ക്  ഉയർന്ന വിദ്യാഭ്യാസം നേടാൻ കഴിഞ്ഞത്, അതുകൊണ്ടാണ് ഉയർന്ന ശബളം വാങ്ങുന്നത്,  അതുകൊണ്ടാ നമ്മുക്ക് വലിയ വീട്ട് വെക്കാനായത് അതുകൊണ്ടാണ് നമുക്ക് പലതും നേടനായത്,  ആരാണിതൊക്കെ ഓർക്കുന്നത് , ആരാണിതൊക്കെ തിരിച്ചറിയുന്നത്,  സ്നേഹം പലപ്പോഴും ഉള്ളിൽ ഒളിപ്പിച്ചു വെച്ചുകൊണ്ട് നിശബ്ദനായി കരുതലോടെ കാവലോടെ നമ്മെ നോക്കിനിൽക്കുന്ന പിതാവിനെ നാം ശ്രദ്ധിച്ചിട്ടുണ്ടോ?. ചെറിയ ഒരു പനിവന്നാൽ ഉൽക്കണ്ടയോടെ നോക്കുന്ന അച്ഛൻ,  പെൻസിൽ വെട്ടുമ്പോൾ  കയ്യിൽ നിന്ന് ഇത്തിരി ചോര പൊടിഞ്ഞാൽ വിറക്കുന്ന കൈകളോടെ വെച്ചുകെട്ടിതരുന്ന അച്ഛനെ കണ്ടിട്ടില്ലേ, ദൂരയുള്ള കോളേജിൽ നിന്നും എത്തുന്ന നമ്മെ കാത്തു നിന്ന അച്ഛനെ മറന്നോ, മഞ്ഞുകൊള്ളണ്ടാ എന്ന പറഞ്ഞ് ആ തോർത്ത് നമ്മുടെ തലയിലിട്ടുതന്ന , മിന്നമിനുങ്ങിൻ്റെ  വെളിച്ചവും തെളിച്ച് നമ്മെ കൂട്ടി നടന്ന ആ സ്നേഹത്തിനുമുന്നിൽ പകരം വെക്കാൻ മറ്റെന്താണ് ഉള്ളത് , നമ്മുടെ വളർച്ചയുടെ ഇന്നിൻ്റെ വഴികളിലെ  എന്നതേയും ഏറ്റവും വലിയ ശരിയാണ് നമ്മുടെ പിതാവ്, വേദനകളിൽ ഒന്ന് കരയാൻ പോലും കഴിയാതെ  ഹൃദയം നുറുങ്ങുന്ന നീറുന്ന  ആ പിതാവ്, അറിഞ്ഞും അറിയാതെയും ഇന്ന് പലവീടുകളിലും നിശബ്ദ തേങ്ങലുകള്ളാണ്,  ആരോഗ്യമുള്ള കാലം മുഴുവൻ കഷ്ട്പ്പെട്ട് മക്കളെ നല്ലനിലയിൽ എത്തിച്ചിട്ട് വൃദ്ധനായി വിശ്രമിക്കൻ കൊതിക്കുന്ന പിതാവിനു മുന്നിൽ മക്കളേ  നിങ്ങൾ ഒന്ന് ഒച്ചത്തിൽ സംസാരിക്കപോലും ചെയ്യരുത്.  അവർ വൃദ്ധരാണ്, അവർക്ക് ഒരുപാട് കുറവുകൾ ഉണ്ടാവാം, അണഞ്ഞുപോകരുത് ആ കണ്ണുകളിലെ തിളക്കം, മാഞ്ഞു പോകരുത് അവരുടെ പുഞ്ചിരി,  വാർദ്ധക്യത്തിൽ തൻ്റെ മക്കൾ തനിക്ക് സംരക്ഷണം നൽക്കും  എന്നുള്ള ഒരു പിതാവിൻ്റെയും മനസ്സിലെ പ്രതീക്ഷ ഒരു മക്കളും തല്ലി കെടുത്തരുത്...

No comments:

Post a Comment