ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

24 May 2017

ചന്ദനം പുറത്തു കടന്നേ ധരിക്കാവൂ. അരയ്ക്കു താഴെ ചന്ദനം ധരിക്കാമോ ?

ചന്ദനം പുറത്തു കടന്നേ ധരിക്കാവൂ. അരയ്ക്കു താഴെ ചന്ദനം ധരിക്കാമോ ?

ക്ഷേത്ര ദർശനത്തിന് എത്തുന്ന ഭക്തർ പൂജാരിയിൽ നിന്നും ചന്ദനം, തീർത്ഥം, ദീപം, ധൂപം, പുഷ്പം എന്നിവ പ്രസാദമായി സ്വീകരിക്കണം. ഇവയഞ്ചും പഞ്ചഭൂതങ്ങളെ പ്രതിനിധീകരിക്കുന്നു. പൂവുംതുളസിയും കൂവളവും ചേർന്നുളള തീർത്ഥം അല്പം പോലും തറയിൽ വീഴാതെ ഒന്നോ രണ്ടോ തുള്ളി മാത്രം വാങ്ങി സേവിക്കണം. പുഷ്പം ശിരസ്സിൽ ധരിക്കാം. ധൂപവും ദീപവും ഇരുകൈകൾ കൊണ്ടും സ്വീകരിച്ച് കണ്ണുകളിൽ ചേർത്ത് കീഴോട്ട് ഉഴിയേണ്ടതാണ്. എന്നാൽ പ്രസാദമായി ലഭിക്കുന്ന ചന്ദനം നാലമ്പലത്തിന് പുറത്തു കടന്ന ശേഷം വേണം ധരിക്കാൻ എന്നാണ് ആചാര്യന്മാർ വിധിച്ചിട്ടുളളത്.
എന്നാൽ അരയ്ക്കു താഴെ മംഗള ചിഹ്നമായ ചന്ദനം ധരിക്കുന്നത് നിഷിദ്ധമാണ് എന്നാണ് വിശ്വാസം. ദേവന് ചാർത്തുന്ന കളഭം, ചന്ദനം, കുങ്കുമം, ഭസ്മം ഇവയൊന്നും അരയ്ക്കു താഴോട്ടു ധരിക്കാൻ പാടില്ല എന്നാണ് വിശ്വാസം.

No comments:

Post a Comment