സര്‍വ്വപാപ നിവാരണ ശിവമന്ത്രം (ത്രികാല ഭജനത്തിന്):
പാപം ചെയ്യാത്തവരായി ആരുമുണ്ടാകില്ല. അവ അറിഞ്ഞോ അറിയാതെയോ ആകാം. ഇവരില്‍ മിക്കവരും പിന്നെ പശ്ചാത്തപിക്കുകയും ചെയ്തേക്കാം. പശ്ചാത്താപം ഏറ്റവും വലിയ പാപപരിഹാരമാകുന്നു. സര്‍വ്വപാപശമനത്തിനായി മൂന്ന്‍ നേരങ്ങളിലും ജപിക്കാവുന്ന ശിവമന്ത്രം എഴുതുന്നു. പാപം ചെയ്യുന്നവര്‍ക്കുള്ള പരിഹാരമായല്ല ഇതെഴുതുന്നത്. മറിച്ച്, അറിവില്ലായ്മ കൊണ്ട് സംഭവിക്കുന്ന പാപപരിഹാരമായാണ് ഇതിവിടെ എഴുതുന്നത്.
ഈ സര്‍വ്വപാപനിവാരണമന്ത്രം പൂജാമുറിയില്‍ നെയ്‌വിളക്ക് കൊളുത്തിവെച്ച് വടക്ക് ദിക്കിലേക്ക് നോക്കിയിരുന്ന് ജപിക്കണം. ജപവേളയില്‍ കറുത്ത വസ്ത്രം ധരിക്കുന്നത് അത്യുത്തമം ആകുന്നു.
പ്രഭാതത്തില്‍ ജപിക്കുന്ന മന്ത്രം 108 ഉരു ജപിക്കണം.
പ്രഭാതത്തില്‍ ജപിക്കുന്ന മന്ത്രം:
" ഓം ശ്രീ രുദ്രായ പാപരാശി നിവൃത്തകായഹ്രീം
രുദ്രാത്മനേ ശാന്തായ നിത്യായ നിര്‍മ്മലാത്മനേ
ഹ്രീം ഐം കലി കല്മഷഹരായ നമ:ശിവായ"
മദ്ധ്യാഹ്നത്തില്‍ ജപിക്കുന്ന മന്ത്രം (ഇത് 108 ഉരു ജപിക്കണം):
"ഓം വേദമാര്‍ഗ്ഗായ ശാന്തായ ശംഭവേ നമ:ശിവായ
സദാശിവായ കാലകേയായ ത്രിവേദാഗ്നയേ നമ:ശിവായ"
സന്ധ്യാനേരത്ത് ജപിക്കുന്ന മന്ത്രം (ഇത് 312 ഉരു ജപിക്കണം):
"ഓം നീലകണ്ഠായ നീലവസ്ത്രായ ജ്ഞാനിനേ
ഹ്രീം ഐം പരമാത്മനേ ശ്രീ മഹാദേവായ നമ:"
തിങ്കളാഴ്ച, പ്രദോഷദിവസം, ശിവരാത്രി ദിവസം, തിരുവാതിര ദിവസം എന്നിവയിലൊന്നില്‍ ഈ മന്ത്രം ജപിക്കുന്നത് അതീവ ഫലപ്രദമായി ഭവിക്കുന്നതാണ്. ജ്യോതിഷചിന്തയില്‍ പാപപരിഹാരം ആവശ്യമായി വരുന്നവര്‍ക്കും ഇത് ഭക്തിയോടെ അത്യുത്തമം ആയ ഒരു ദിവസം ജപിക്കാവുന്നതുമാകുന്നു.
No comments:
Post a Comment