പുതിയ ഗൃഹത്തിൽ തലേ ദിവസം അവിടെ പോയി തങ്ങിയാലേ വെളുപ്പിന് ഗണപതി ഹോമ സമയത്ത് പൂജാരി വരുമ്പോളേക്കും തയ്യാറായി നിൽക്കാൻ പറ്റൂ! മുഹൂർത്തം കാലത്ത് ആണ് 10 AM കഴിഞ്ഞ് ആണ് അപ്പോൾ അതിന് മുമ്പ് ഗൃഹത്തിലേക്ക് നമ്മൾ പ്രവേശിക്കാമോ? തലേ ദിവസം അവിടെ പോയി കിടക്കാമോ?
ഒരിക്കലെങ്കിലും പുതിയ ഗൃഹത്തിൽ താമസമാകുന്നവരുടെ മനസ്സിൽ ഉദിച്ച ഒരു ചോദ്യമാണിത്....
ഗൃഹപ്രവേശം എന്നാൽ നമ്മൾ ഗൃഹത്തിലേക്ക് പ്രവേശിക്കുക എന്നാണ് എല്ലാവരും ധരിച്ചു വെച്ചിരിക്കുന്നത്. എന്നാൽ നമ്മൾ ഗൃഹത്തിലേക്ക് പ്രവേശിക്കുന്നതിനെ അല്ല ഗൃഹപ്രവേശം എന്ന് പറയുന്നത്. ഗൃഹത്തിന്റെ പ്രവേശനമാണ് ഗൃഹപ്രവേശം.
ഗൃഹപ്രവേശനത്തിനു മുമ്പ് അത് ഒരു കെട്ടിടം മാത്രമാണ്, ആ കെട്ടിടം ഗൃഹമായി മാറണം. അഥവാഗൃഹം ആ കെട്ടിടത്തിലേക്ക് വരണം. അത് അടുപ്പിൽ തീ കത്തിക്കുമ്പോളാണ്, അതിൽ പാൽ തിളപ്പിച്ച് അത് അത് ആദ്യം അഗ്നിക്ക് നൽക്കണം... അപ്പോഴേ അത് ഗൃഹമാകു ആ തിളച്ച പാൽ അഗ്നിയിൽ പതിക്കുമ്പോൾ ഗൃഹം ആ കെട്ടിടത്തിലേക്ക് പ്രവേശിക്കുന്നു. അതിന് ശേഷമേ അത് ഗൃഹമാകു അതായത് നമ്മൾ കേറിത്താമസിക്കുന്നതിനെ അല്ല ഗൃഹപ്രവേശം എന്ന് പറയുന്നത് ' പാൽകാച്ചി പാല് അഗ്നിക്ക് നൽക്കുമ്പോൾ ഗൃഹം എന്ന അവസ്ഥ ആ കെട്ടിടത്തിലേക്ക് കയറി വന്ന് അത് ഗൃഹമായി മാറുന്നു. അതിനാൽ തലേ ദിവസം സൗകര്യാർത്ഥം ആരെങ്കിലും അവിടെ കിടന്നു എന്നു കരുതി യാതൊരു തെറ്റുമില്ല കാരണം നിങ്ങൾ ഒരു കെട്ടിടത്തിലാണ് തങ്ങുന്നത്. പാൽകാച്ചിയ ശേഷമേ അത് ഗൃഹമാകു...
No comments:
Post a Comment