ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

24 May 2017

ആരാണ് സന്യാസി?

ഹിന്ദു ധർമമനുസരിച്ചു എന്താണ് സന്യാസം? ആരാണ് സന്യാസി?

"എല്ലാ ബന്ധവും ഉപേക്ഷിച്ചു മാതൃ പിതൃ ആത്മ പിണ്ഡങ്ങള്‍ വെച്ച് ബലിയിട്ട് ശിഖയും പൂണൂലും മുറിച്ച് കുളിച്ചു വന്നു കാവി ധരിക്കുമ്പോള്‍ സന്യാസിയായി. ജീവിതം മുഴുവൻ പിന്തുടർന്ന ,ജീവിതചര്യ,ജാതിയാ ചിന്തകൾ അയാൾ അവിടെ ഉപേക്ഷിക്കുന്നു

ഉടുത്തിരിക്കുന്നതും മേലിട്ടിരിക്കുന്നതും മാത്രം സമ്പാദ്യം.പണവും ആയ്യോ, വിലകൂടിയ മറ്റു വസ്തുക്കളായോ..അയ്യാൾക് മാനസികവും ശാരീരികവും ആയ ബന്ധം പാടില്ല

ഉച്ചക്കു ഒരുനേരം മാത്രം അതും  അരവയര്‍ ആഹാരം, ഭിക്ഷാടനത്തിലൂടെ കിട്ടുന്നത് മാത്രം ആഹാരം.സന്യാസി രുചി വര്ധകങ്ങൾ ആയ എല്ലാ ഭക്ഷണ പദാർത്ഥങ്ങളിൽ നിന്നും അകലം പാലിക്കണം

മഹാവാക്യങ്ങളായ തത്വമസി, അഹം ബ്രഹ്മാസ്മി, അയമാത്മാ ബ്രഹ്മ, പ്രജ്ഞാനം ബ്രഹ്മ എന്നിവ ജപിച്ച്. വേദങ്ങൾ, ഉപനിഷദ് പഠിച്ചുകൊണ്ട് കാലം കഴിക്കുക.

ആരോടും ഒരിക്കലും കോപിക്കരുത് . പ്രകോപനപരമായ ചോദ്യത്തിന് പോലും പുഞ്ചിരിയോടെ മറുപടി നല്‍കണം. ശാരീരിക പീഡനം പോലും ക്ഷമയോടെ സഹിക്കണം, തെറ്റായ ആരോപണങ്ങൾ പോലും ക്ഷമയോടെ സഹിച്ചു സൗമ്യമായി മറുപടി നൽകണം, ആരോടും തർക്കിക്കാൻ പാടില്ല...

കഴിയുന്നതും തറയില്‍ ഇരിക്കണം. പീഠങ്ങൾ.. കിടക്ക, സുഖ ശയനം സാധ്യമാകുന്ന മറ്റു മ്രത് വസ്തുക്കൾ എന്നിവ ഉപയോഗിക്കരുത്...

ഗൃഹസ്ഥകര്‍മ്മങ്ങളായ വിവാഹാദി കര്‍മ്മങ്ങളിലും മറ്റ് സദ്യ ഉള്ളതായ ചടങ്ങുകളിലും പന്കെടുക്കാന്‍ പാടില്ല. നിമിത്ത ശാസ്ത്രമനുസരിച്ച് ഇത്തരം അവസരങ്ങളിലും യാത്രാരംഭത്തിലും സന്യാസിയുടെ ആഗമനം അഥവാ സാന്നിധ്യം അശുഭമാണ്. ജ്യോതിഷശാസ്ത്രവും ഇതു തന്നെ അനുശാസിക്കുന്നു.

ഇത്തരം എത്ര സന്യസിമാരെ നിങ്ങൾ കണ്ടിട്ടുണ്ട് ?

No comments:

Post a Comment