ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

27 May 2017

ശംഖ്

ശംഖ്

ഹിന്ദുവിന് മതപരമായ പ്രാധാന്യമുള്ളതും വിവിധ ചടങ്ങുകൾക്ക് ഉപയോഗിക്കപ്പെടുന്നതുമായ ഒരു തരം കക്കയാണ് ശംഖ ഇന്ത്യാമഹാസമുദ്രത്തിൽ കാണപ്പെടുന്ന ടർബിനല്ല പൈറം എന്ന ഒരിനം ഇരപിടിയൻ കടൽ ഒച്ചിന്റെ തോടാണ് ഇങ്ങനെ ഉപയോഗിക്കപ്പെടുന്നത്.

ഹിന്ദുമതവിശ്വാസമനുസരിച്ച് വിഷ്ണുവിന്റെ മുദ്രയാണ് ശംഖ്. ഹിന്ദു മതാചാരങ്ങളുടെ ഭാഗമായ ശംഖുവിളിക്കായി ഇതുപയോഗിക്കാറുണ്ട്. പണ്ടുകാലത്ത് യുദ്ധഭേരിമുഴക്കാനും ഇതുപയോഗിച്ചിരുന്നു. ശംഖുകൾക്ക് പ്രശസ്തി, ദീർഘായുസ്സ്, സമ്പദ്സമൃദ്ധി എന്നിവ പ്രദാനം ചെയ്യാനും പാപമുക്തി നൽകാനും കഴിവുണ്ടെന്നാണ് ഹിന്ദു വിശ്വാസം. സമ്പത്തിന്റെ ദേവതയും വിഷ്ണുവിന്റെ പത്നിയുമായ ലക്ഷ്മിയുടെ വാസസ്ഥലമായും ഇത് കരുതപ്പെടുന്നു.

ഹിന്ദു മതവുമായി ബന്ധപ്പെട്ട കലകളിൽ വിഷ്ണുവുമായി ബന്ധപ്പെടുത്തിയാണ് ശംഖ് ചിത്രീകരിക്കപ്പെടുന്നത്. സ്ത്രീകളുടെ പ്രജനനശേഷിയും സർപ്പങ്ങളുമായും ശംഖിനെ ബന്ധപ്പെടുത്താറുണ്ട്. ഇത് തിരുവിതാംകൂർ, കൊച്ചി എന്നീ നാട്ടുരാജ്യങ്ങളുടെ മുദ്രയായി ഉപയോഗിക്കപ്പെട്ടിരുന്നു.

ശംഖിന്റെ പൊടി ആയുർവേദത്തിൽ മരുന്നുകളിൽ ഉപയോഗിക്കാറുണ്ട്.

ശംഖുകളുടെ ഇടത്തേയ്ക്ക് തിരിയുന്ന ഇനം "ഇടംപിരി ശംഖ്" എന്നാണറിയപ്പെടുന്നത്. "ഡെക്സ്ട്രൽ" എന്നാണ് ഇത്തരം ശംഖ് ശാസ്ത്രത്തിൽ അറിയപ്പെടുന്നത്. "വലം‌പിരി ശംഖുകൾ" ("സിനിസ്ട്രൽ") താരതമ്യേന അപൂർവ്വമാണ്.

കലാരൂപങ്ങളിലും വാദ്യമേളങ്ങളിലും അനുഷ്ഠാനങ്ങളുടെ ഭാഗമായുമൊക്കെ ഉപയോഗിക്കുന്ന വാദ്യമാണ് ശംഖ്. കേരളത്തിൽ മാത്രമല്ല ഭാരതം മുഴുവൻ ഈ വാദ്യം പ്രചാരത്തിലുണ്ട്. ഭാരതീയാചാരപ്രകാരം പല മംഗളകർമങ്ങളും തുടങ്ങുന്നത് ശംഖുനാദത്തോടെയാണ്. മേളങ്ങൾ തുടങ്ങുന്നതിന് മുൻപും മേളത്തിനിടക്കും ശംഖ് ഊതാറുണ്ട്. കൂടിയാട്ടത്തിൽ കഥാപാത്രം രംഗത്തുവരുന്നതിന് മുൻപ് ശംഖ് ഊതാറുണ്ട്. ചില പ്രത്യേക കഥാപാത്രങ്ങളുടെ വരവിനു മുൻപ് ശംഖൂതുന്ന പതിവ് കഥകളിയിലുമുണ്ട്. ക്ഷേത്രങ്ങളിലും ശംഖ് ഉപയോഗിക്കുന്നു.

ശംഖുകൾ ദ്വാരമില്ലാത്തവയും ഉണ്ടാകാറുണ്ട്. പക്ഷേ ദ്വാരമില്ലാത്ത ശംഖ് വാദ്യമായി ഉപയോഗിക്കാനാവില്ല. വൈദികകർമ്മങ്ങൾക്കാണ് ഈ തരം ശംഖുകൾ ഉപയോഗിക്കുന്നത്. ഹോമത്തിലും മറ്റുമായി തളിക്കുവാനുള്ള വെള്ളം ശേഖരിക്കാൻ ഈ തരം ശംഖുകൾ ഉപയോഗിക്കുന്നു.

പ്രപഞ്ചോല്‍പ്പത്തിയില്‍ ആദ്യം മുഴങ്ങിക്കേട്ട നാദം ഓംകാരമാണ്. പ്രപഞ്ചത്തിലെ സമസ്തനാദങ്ങളുടെയും ഉറവിടമാണ് ഓംകാരം അഥവാ പ്രണവനാദം. ഓംകാരം മുഴക്കുന്ന സംഗീതോപകരണമാണ് ശംഖ് അഥവാ ശംഖം. ഓംകാരം മുഴക്കുന്ന ഈ സംഗീതോപകരണം ഒരൊറ്റ ശബ്ദമേ പുറപ്പെടുവിക്കുകയുളളൂ. ഓംകാരം മാത്രം.  ക്ഷേത്രാടിയന്തിരങ്ങള്‍ക്കും നമ്മുടെ മിക്കവാറും വാദ്യകലാരൂപങ്ങള്‍ക്കും ശംഖ് കൂടിയേ തീരൂ. പ്രാചീനകാലം മുതല്‍ യുദ്ധം ഉള്‍പ്പെടെയുളള എല്ലാ ക്ഷേത്രസമരങ്ങളും തുടങ്ങിയിരുന്നത് ശംഖനാദത്തോടെയാണ്. ഭഗവാനെ  പളളിയുണര്‍ത്താനും ചൈതന്യം ആവാഹിക്കാനും ശംഖനാദം വേണം.  അനുഷ്ഠാനവാദ്യങ്ങള്‍ ശംഖനാദത്തോടെ ആരംഭിക്കുകയും അവസാനിക്കുകയും ചെയ്യുന്നു. പഞ്ചവാദ്യം, കഥകളി തുടങ്ങിയവയൊക്കെ ആരംഭിക്കുന്നതും ശംഖനാദത്തോടെയാണ്.

പല ആകൃതിയിലും ഇവ ലഭിക്കുന്നുണ്ട്. വെളുത്തനിറമുള്ളവ മാത്രമാണ് അമ്പലങ്ങളില്‍ ഉപയോഗിച്ചുവരുന്നത്.

ശംഖനാദം കേള്‍ക്കുന്നതും ശംഖ തീര്‍ത്ഥം സ്വീകരിക്കുന്നതും അപൂര്‍വ ഭാഗ്യമായിട്ടാണ് ഹൈന്ദവപുരാണങ്ങളില്‍ പറയുന്നത്. ശംഖിനോടുള്ള ഭാരതീയരുടെ മമതയ്ക്ക് സിന്ധൂനദീതട സംസ്കാരത്തോടം പഴക്കമുണ്ടെന്നാണ് കരുതുന്നത്. ശംഖനാദമുള്ളിടത്ത് ലക്ഷ്മീ ദേവി അധിവസിക്കുന്നു എന്നാണ് പുരാണങ്ങള്‍ വിവരിക്കുന്നത്. ക്ഷേത്രങ്ങളില്‍ അഭിഷേകം നടത്താന്‍ ശംഖ് ഉപയോഗിക്കുന്നു. പ്രത്യേക ആരാധനാ സമയത്തും ശംഖനാദം അലയടിക്കുന്നത് ശുഭ സൂചകമായി കരുതുന്നു. മഹാവിഷ്ണു പാഞ്ചജന്യം എന്ന ശംഖ് ധരിച്ചിരുന്നതും ഹൈന്ദവ സങ്കല്‍പ്പത്തില്‍ ശംഖിനുള്ള മഹത്വം വര്‍ദ്ധിപ്പിക്കുന്നു.

ശംഖ്‌ പൂരണം

ഒരു ഉപകരണമാണ്‌ ശംഖ്‌. പ്രകാശ പൂര്‍ണമായ ആകാശമെന്നാണ്‌ ശംഖ്‌ എന്ന വാക്കിന്റെ അര്‍ത്ഥം. ഒരു കളങ്കവുമില്ലാത്ത നിര്‍മ്മലമായ അവസ്ഥ സര്‍വ്വവ്യാപിയായ പരമാത്മാവിനെ സൂചിപ്പിക്കുന്നു. പഞ്ചഭൂതാത്മകമായ പ്രപഞ്ചം ശബ്ദത്തില്‍ നിന്നാണ്‌ ഉരുത്തിരിഞ്ഞുവന്നത്‌. വിശ്വപ്രപഞ്ചത്തിന്റെ ആദികാരണമായ പ്രണവശബ്ദം ശംഖിലൂടെയാണ്‌ പ്രവഹിക്കുന്നത്‌. ഇതിന്റെ അര്‍ത്ഥം ശബ്ദരൂപമായ പ്രപഞ്ചത്തെ ശംഖ്‌ പ്രതിനിധാനം ചെയ്യുന്നു എന്നാണ്‌. ശംഖില്‍ ജലം നിറയ്ക്കുന്ന ക്രിയയെയാണ്‌ ശംഖപൂരണം എന്നുപറയുന്നത്‌. ശംഖില്‍ നിറയ്ക്കുന്ന ജലം പഞ്ചഭൂതങ്ങളിലൊന്നായ ജലമാണെന്ന്‌ പലരും തെറ്റിദ്ധരിച്ചിട്ടുണ്ട്‌. വാസ്തവത്തില്‍ പൂജോപകരണങ്ങളും, പൂജാദ്രവ്യങ്ങളും ശുദ്ധമാക്കുവാന്‍ പരിശുദ്ധമായ ജലം മന്ത്രസഹായത്തോടെ സൃഷ്ടിക്കുകയാണ്‌ പൂജാരി ശംഖപൂരണമെന്ന ക്രിയകൊണ്ട്‌ ചെയ്യുന്നത്‌. കല്‍പാന്ത പ്രളയത്തില്‍ സകല ചരാചരങ്ങളും വിലയം പ്രാപിച്ച്‌ കാരണജലമായി മറ്റൊരു കല്‍പം വരെ നിലനില്‍ക്കുന്നു. കാരണജലമാകട്ടെ മറ്റ്‌ പദാര്‍ത്ഥങ്ങളൊന്നും കൂടി കലരാനില്ലാത്തതുകൊണ്ട്‌ പരിശുദ്ധമായി തന്നെ നിലനില്‍ക്കുന്നു. മാലിന്യം സംഭവിക്കുന്നത്‌ ഏതെങ്കിലുമൊരു പദാര്‍ത്ഥത്തോടുകൂടി മറ്റൊരു പദാര്‍ത്ഥം കൂടി ചേരുമ്പോഴാണല്ലോ. സര്‍വവ്യാപിത്വമുള്ള ജലമാണ കാരണജലം. കാരണജലത്തില്‍ നിന്നാണ്‌ പിന്നീട്‌ സൃഷ്ടിജാലങ്ങളൊക്കെ ഉണ്ടാവുന്നത്‌. പരിശുദ്ധമായ കാരണജലത്തെയാണ്‌ ആവാഹനമന്ത്രത്തിലൂടെ പൂജാരി ശംഖജലത്തിലേക്ക്‌ ആവാഹിക്കുന്നത്‌. അമൃതതുല്യമായ കാരണജലത്തെ പൂജാരിയുടെ വലതുഭാഗത്തുവച്ച കിണ്ടിയിലേക്ക്‌ പകരുന്നു. കിണ്ടിയുടെ വാല്‍ മേല്‍പ്പോട്ടേക്ക്‌ ഉയര്‍ന്നു നില്‍ക്കുന്നത്‌ ഗംഗയുടെ ഊര്‍ദ്ധ്വ പ്രവാഹത്തെ സൂചിപ്പിക്കുവാന്‍ വേണ്ടിയാണ്‌. ഗംഗാജലം ശിവന്റെ ഉത്തമാംഗത്തില്‍ നിന്നാണല്ലോ പ്രവഹിക്കുന്നത്‌. കിണ്ടിയിലെ ജലം വാലിലൂടെ കൈയിലേക്ക്‌ പകരുന്ന പൂജാരി വാസ്തവത്തില്‍ ചെയ്യുന്നത്‌ ഗംഗാജലത്തെ കൈയിലേക്ക്‌ ശേഖരിക്കുക എന്നതാണ്‌. ഈ ജലമാണ്‌ പാജോപകരണങ്ങളേയും, പൂജാദ്രവ്യങ്ങളേയും ശുദ്ധമാക്കാന്‍ ഉപയോഗിക്കുന്നത്‌. ഇടതുവശത്ത്‌ വച്ചിരിക്കുന്ന കിണ്ടിയിലെ ജലം പഞ്ചഭൂതങ്ങളിലൊന്നായ ജലത്തെയാണ്‌ പ്രതിനിധാനം ചെയ്യുന്നത്‌. ഇത്‌ കൈകള്‍ ശുദ്ധമാക്കാന്‍ മാത്രം ഉപയോഗിക്കുന്ന ജലമാണ്‌. പ്രത്യേകമുണ്ടാക്കിയ ശംഖ്കാലിലാണ്‌ ശംഖ്‌ വയ്ക്കുന്നത്‌. ശംഖ്കാല്‍ സാധകനെ പ്രതിനിധാനം ചെയ്യുന്നു. ശംഖപൂരണം ഏറ്റവും പരിശുദ്ധമായ കാരണജലത്തെ (ആദിജലത്തെ) പൂജ ചെയ്യുന്നതിനായി ആവാഹിക്കുന്ന ക്രിയയാണ്‌. ഈ സങ്കല്‍പത്തോടെ വേണം ക്രിയചെയ്യാന്‍. ‘കുഴിക്കാട്ടുപച്ച’യില്‍ ശംഖപൂരണത്തെപ്പറ്റി പ്രതിപാദിക്കുമ്പോള്‍ ശംഖിലെ ജലം എന്താണെന്ന്‌ വ്യക്തമാക്കുന്നുണ്ട്‌. തീര്‍ത്ഥവാഹനമന്ത്രമായ ‘ഗംഗേചയമുനേ ചൈവഗോദാവരി സരസ്വതി നിര്‍മ്മദേ സിന്ധു കാവേലി ജലേസ്മിന്‍ സന്നിധിം കുരു’ എന്ന മന്ത്രം ജപിച്ച്‌ സൂര്യമണ്ഡലത്തില്‍ നിന്ന്‌ തീര്‍ത്ഥത്തെ ആഹ്വാഹിച്ച്‌ പത്മത്തെ പൂജിച്ച്‌ മൂര്‍ത്തിയെ സങ്കല്‍പിച്ച്‌ പ്രണവോചാര മൂലമന്ത്രങ്ങളെക്കൊണ്ട്‌ ദേവന ആവാഹിച്ച്‌ ആവാഹന മുദ്രകളെ കാണിച്ച്‌ മൂലന്ത്രം കൊണ്ട്‌ വ്യാപകാംഗന്യാസം ചെയ്ത്‌ മൂലമന്ത്രം കൊണ്ട്‌ പൂജിക്കണം. അതിനുശേഷം ശംഖിനെ ഇടതുകൈയില്‍വച്ച്‌ വലതുകൈകൊണ്ടടിച്ച്‌ മൂലമന്ത്രം എട്ട്‌ തവണ ജപിച്ച്‌ പ്രണവമന്ത്രം കൊണ്ട്‌ മൂന്നുതവണ അപ്യായിച്ച്‌ പരജലമായി (കാരണജലം) ധ്യാനിച്ച്‌ പൂജാഗൃഹത്തയും പൂജാസാധനകളേയും ആത്മാവിനേയും (പൂജാരിയേയും) മൂന്ന്‌ പ്രവശ്യം തളിയ്ക്കണം.
                                      
ശംഖുകള്‍  കടലിന്റെ അടിത്തട്ടിൽ വളരുന്നു അവിടം  ഇവക്കു ജീവിക്കാൻ സാധിക്കുന്നു സംരക്ഷകനായി  കടുത്ത പുറംതോടുള്ളത് കാരണം   ജലത്തിന്റെ മര്ദ്ധം കൊണ്ട് ശരീരം തകരുന്നില്ല. നമ്മുടെ പരിസരം   ദുര്‍ഗന്ധം വമിച്ചാൽ കുമ്മായം വിതറി ശുദ്ധിയാക്കാം  കുമ്മായമെന്നാൽ ഇത് പോലെയുള്ള കക്കകൾ നീറ്റിയെടുക്കുന്നതാണല്ലോ ?

ഇതു പോലെ കടലിനടിത്തട്ടും കക്കകളുടെ അവശിഷ്ട്ടം കൊണ്ട് നിറഞ്ഞിരിക്കുന്നു കടലിനടിത്തട്ടില് ഇവയുടെ പുറംതോട് കുമ്മായമായി തീരുന്നു അങ്ങിനെ  അവിടം ശുദ്ധമാകുന്നു ..

സൂര്യ കിരണങ്ങള്‍ ജലത്തെ ശുദ്ധമാക്കും.പക്ഷേ   സുര്യ പ്രകാശ രശ്മികള്‍ക്ക് വളരെ താഴെയുള്ള    അടിത്തട്ടു വരെ ഇറങ്ങി ചെന്ന് ശുദ്ധികരണം നടത്താന്‍  സാദിക്കില്ല. കടല്‍ ജലം ശുദ്ധികരിക്കാനും  ഒരു മാര്‍ഗ്ഗം പ്രുകൃതിദേവി. സീകരിച്ചു അങ്ങിനെ  പ്രകൃതി സീകരിച്ച വിദ്യയാണ് കക്കകള്‍

ദക്ഷിണവർത്തി ശംഖ് ശ്രീലക്ഷ്മിയുമായി ബന്ധപ്പെട്ടുകിടക്കുന്നു മഹാവിഷ്ണുവിന്റേയും ലക്ഷ്മിയുടെയും കൈകളിൽ ഇതുണ്ടാവും.വെള്ളിയാഴ്ച ദിവസങ്ങളിൽ ഈ ശംഖിൽ പാലും ഗംഗാജലവും ഒഴിച്ച് വീടുകളിലോ ഓഫീസുകളിലോ തളിച്ചാൽ സാമ്പത്തികവിഷമം തീണ്ടുകയില്ല എന്നാണു വിശ്വാസം

No comments:

Post a Comment