ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

23 May 2017

ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ മാങ്ങ നിവേദ്യം

ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ മാങ്ങ നിവേദ്യം

പരമഭക്തനായ വില്വമംഗലം സ്വന്തം നാടായ കുമ്പളയിലെ ഗോപാലകൃഷ്‌ണ ക്ഷേത്രത്തില്‍ സന്ധ്യാവന്ദനം നടത്തിക്കൊണ്ടിരിക്കയായിരുന്നു. ആ സമയം കൃഷ്‌ണന്‍ ഒരു ബാലന്റെ രൂപത്തില്‍ അവിടെയെത്തി അദ്ദേഹത്തിന്റെ പ്രാര്‍ത്ഥനകള്‍ക്ക്‌ തടസം സൃഷ്‌ടിക്കാന്‍ തുടങ്ങി. അദ്ദേഹമാകട്ടെ പ്രാര്‍ത്ഥനയില്‍ മുഴുകിയതുകൊണ്ട്‌ ബാലനെ ശ്രദ്ധിച്ചതുമില്ല. വീണ്ടും വീണ്ടും കുസൃതികള്‍ കാണിച്ച കുട്ടിയെ അദ്ദേഹം പുറം കൈകൊണ്ട്‌ തട്ടി മാറ്റി. ആ ക്ഷണം ബാലന്‍ യഥാര്‍ത്ഥ രൂപം സ്വീകരിച്ച്‌ ശ്രീകൃഷ്‌ണനായി മാറി ഇനി തന്നെ കാണണമെങ്കില്‍ അനന്തന്‍ കാട്ടില്‍ വരണമെന്ന്‌ പറഞ്ഞ്‌ ക്ഷേത്രക്കുളത്തില്‍ ചാടി അപ്രത്യക്ഷനായി. ഇത്‌ വില്വമംഗലം സ്വാമികളെ അതീവദുഃഖിതനാക്കി. കൃഷ്‌ണനെ തിരിച്ചറിയാന്‍ കഴിയാതെ പോയേല്ലാ, ഭഗവാനെ താന്‍ തട്ടിമാറ്റിയല്ലോ എന്നീ ചിന്തകളാല്‍ വ്യാകുല ചിത്തനായി അദ്ദേഹം അനന്തന്‍ കാട്ടിലേക്ക്‌ യാത്രയായി. നാളുകള്‍ക്കുേശഷം അനന്തന്‍ കാട്ടിലെത്തിയേപ്പാള്‍ അവിെടെവച്ച്‌ ഭഗവാന്‍ അദ്ദേഹത്തിന്‌ ദര്‍ശനമരുളി. അപ്പോള്‍ അവിെടനിന്നും വീണുകിട്ടിയ ഒരു മാമ്പഴം ചിരട്ടയില്‍ വെച്ച്‌ സമര്‍പ്പിച്ചുകൊണ്ട്‌ തന്റെ കയ്യില്‍ തരാന്‍ മറ്റൊന്നുമില്ല. ഇത്‌ സ്വീകരിക്കണെമന്ന്‌ പറഞ്ഞ്‌ ഒപ്പം താനറിയാതെ ചെയ്‌ത തെറ്റ്‌ പൊറുക്കണമെന്നും അപേക്ഷിച്ചു. സംപ്രീതനായ ശ്രീകൃഷ്‌ണന്‍ ആ മാമ്പഴം സ്വീകരിച്ച്‌ ഭക്ഷിച്ചു. എന്നിട്ട്‌ വില്വമംഗലത്തിേനാടുള്ള സ്‌നേഹം കൊണ്ടാണ്‌ താന്‍ അതെല്ലാം ചെയ്‌തതെന്നും സ്വാമിയാര്‍ തന്റെ പ്രിയഭക്തനാണെന്നും പറഞ്ഞ്‌ അനുഗ്രഹിച്ച ഭഗവാന്‍, അനന്തന്‍ കാട്ടില്‍ താന്‍ ദര്‍ശനം നല്‍കിയ സ്ഥലത്ത്‌ ഒരു ക്ഷേത്രം പണിത്‌ വില്വമംഗലം സ്വാമിയാര്‍ തന്നെ പ്രതിഷ്‌ഠാകര്‍മ്മവും നിര്‍വ്വഹിക്കണമെന്ന്‌ അരുളി ചെയ്‌ത്‌ അന്തര്‍ധാനം ചെയ്‌തു. അപ്രകാരം വില്വമംഗലം പ്രതിഷ്‌ഠാകര്‍മ്മം നടത്തി പൂജിച്ചുപോന്ന ശ്രീകൃഷ്ണക്ഷേത്രം നിന്ന അനന്തന്‍ കാട്‌ 'ശ്രീഅനന്തപുരം' എന്നും തിരുവനന്തപുരം എന്നും പ്രസിദ്ധമായി. ആ ശ്രീകൃഷ്‌ണക്ഷേത്രമാണ്‌ തിരുവനന്തപുരം ശ്രീപത്മനാഭസ്വാമി ക്ഷേത്രം. അന്ന്‌ ശ്രീകൃഷ്‌ണന്‌ മാങ്ങ നേദിച്ചതിന്റെ തുടര്‍ച്ചയായി ഇന്നും കൃഷ്‌ണന്‌ മാങ്ങ നേദിച്ചുവരുന്നു.

No comments:

Post a Comment